Indian History Mock Test Part 2

Here we give the Indian History Mock Test. This mock test contains 50 questions and answers. All questions are important. This is the 1st part of the Indian History mock test. Indian History mock test is given below.

ഇന്ത്യ ചരിത്രം

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
  • സ്വദേശി പ്രസ്ഥാനം
  • സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ

എന്നി ടോപ്പിക്കുകൾ.

Go To Indian History 1st Part

Result:
1/50
സ്വദേശി പ്രസ്ഥാനത്തിൻ്റെ ഭാഗമായുള്ള ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്തായിരുന്നു?
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിയന്ത്രിക്കാനുള്ള കഴ്‌സന്റെ പദ്ധതിക്കെതിരെ.
INC യുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ പ്രഭാവം കുറയ്ക്കുന്നതിനുള്ള കഴ്‌സന്റെ പദ്ധതിക്കെതിരെ.
ബംഗാൾ വിഭജിക്കാനുള്ള ലോർഡ്സ് കഴ്സന്റെ പദ്ധതി
ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള സമ്പത്തിന്റെ ഒഴുക്കിനെതിരെ.
2/50
കോൺഗ്രസിന്റെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് -
സീതാറാം കേസരി
പുരുഷോത്തം ദാസ് ടണ്ഡൻ
ആനന്ദ് മോഹൻ ബോസ്
ഹക്കിം അജ്മൽ ഖാൻ
3/50
കോൺഗ്രസ്സിന്റെ രൂപീകരണത്തിന് അടിസ്ഥാനമായ സുരക്ഷാ വാൽവ് സിദ്ധാന്തം (Safety Valve theory)മുന്നോട്ടുവച്ചത്?
ദാദഭായ് നവറോജി
ലാലാലജ്പത് റായ്
CR ദാസ്
AO ഹ്യും
4/50
1889-ൽ ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗസ്സിന്റെ ശാഖ:
ഇന്ത്യ ഹൗസ്
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
ബ്രിട്ടീഷ് കമ്മിറ്റി
ബ്രിട്ടീഷ് അസോസിയേഷൻ
5/50
ഗവൺമെന്റിനെതിരെ നടത്തുന്ന യോഗങ്ങൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്ട് പാസ്സാക്കിയത് .
1905
1906
1907
1919
6/50
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനങ്ങളെപ്പറ്റിയുള്ള തെറ്റായ പ്രസ്ഥാവനകൾ?
  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1907 നു ശേഷം വീണ്ടും പിളർന്നത് 1918ൽ.
  2. ഡൽഹി ആദ്യമായി കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായത് 1908 ൽ .
  3. പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ INC പ്രസിഡന്റ് സീതാറാം കേസരി.
  4. കോൺഗ്രസ്സ് ത്രിവർണപതാക ഔദ്യോഗികമായി അംഗീകരിച്ച വർഷം 1929.
1,3
1,2,3
1,4
2,4
7/50
കോൺഗ്രസ് പ്രസിഡന്റായ വിദേശികളിൽപെടാത്തത്
വില്യം വെഡ്ഡർബേൺ
ആൽഫ്രഡ് വെബ്
ഹെൻറി കോട്ടൺ
ഹെൻറി ഹവ്ലോക്
8/50
പ്രസ്താവനകൾ ശ്രദ്ധിക്കുക. ഉചിതമായത് കണ്ടെത്തുക.
  1. കോൺഗ്രസ്സ് സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ഔദ്യോഗികമായി അംഗീകരിച്ച സമ്മേളനം 1896 കൽക്കട്ട സമ്മേളനമാണ്.
  2. 1896ലെ സമ്മേളനത്തിൻ്റെ പ്രസിഡൻ്റ് ദിൻഷ ഇ വാച്ച ആയിരുന്നു.
I തെറ്റ്,II ശരി
രണ്ടും തെറ്റ്
രണ്ടും ശരി
I ശരി,II തെറ്റ്
9/50
കോൺഗ്രസ്സ് പ്രസിഡന്റുമാരെപ്പറ്റിയുള്ള ശരിയായ പ്രസ്ഥാവന/ പ്രസ്ഥാവനകൾ
  1. കോൺഗ്രസ്സ് പ്രസിഡന്റായ രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരൻ P ആനന്ദചാർലുവാണ്.
  2. ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി C ശങ്കരൻ നായരാണ്.
  3. കോൺഗ്രസ്സ് പ്രസിഡന്റായ നാലാമത്തെ വിദേശിയാണ് ഹെന് റികോട്ടൺ.
  4. ഐ.എൻ.സി. പ്രസിഡന്റായ ശേഷം ഇന്ത്യൻ പ്രസിഡന്റായ ആദ്യ വ്യക്തി രാജേന്ദ്ര പ്രസാദാണ്.
1,4
2,3,4
3,4
എല്ലാം ശരിയാണ്
10/50
കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി രൂപീകരിച്ച സമ്മേളനം?
1920 നാഗ്പൂർ
1936 ഫയിസ്പൂർ
1924 ബെൽഗാം
1946 മീററ്റ്
11/50
സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ്സ് സമ്മേളനം?
1916 ലഖ്നൗ സമ്മേളനം
1929 ലാഹോർ സമ്മേളനം
1920 കൽക്കട്ട സമ്മേളനം
1931 കറാച്ചി സമ്മേളനം
12/50
ബംഗാൾ വിഭജന സമയത്തെ ഇന്ത്യയുടെ സെക്രട്ടറി?
ചാൾസ് വുഡ്
ഓസ്റ്റിൻ ഷേമ്പർലെയ്ൻ
ജോൺ മോർളി
ലോർഡ് ബ്രോഡിക്
13/50
ബംഗാൾ വിഭജനത്തെ “ഹിന്ദു മുസ്ലീം ഐക്യത്തെ തകർക്കാനുള്ള ബോംബ് വർഷം' എന്ന് വിശേഷിപ്പിച്ചത്?
ബാല ഗംഗാധര തിലകൻ
ബിപിൻ ചന്ദ്ര പാൽ
സുരേന്ദ്രനാഥ ബാനർജി
ഗോപാല കൃഷ്ണ ഗോഖലെ
14/50
സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്തെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള ശരിയായ പ്രസ്ഥാവനകൾ?
  1. സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് - ബാല ഗംഗാധര തിലകൻ.
  2. ഇന്ത്യക്കാർക്കായി ഒരു ദേശീയ പാഠ്യപദ്ധതിയ്ക്ക് രൂപം നൽകിയത് - സതീഷ്ചന്ദ്ര മുഖർജി.
  3. പ്രസ്ഥാനത്തിന്റെ കാലത്ത് സി.ആർ.ദാസ് രൂപം കൊടുത്ത സംഘടന - സ്വദേശി മണ്ഡലി.
  4. നാഷണൽ സോപ്പ് ഫാക്ടറി ആരംഭിച്ചത്- PC റായ്.
1,2,3,4
1,2,3
2,4
ഇവയൊന്നുമല്ല
15/50
ചുവടെ തന്നിരിക്കുന്നതിൽ ഗോപാലകൃഷ്ണ ഗോഖലെയുടെ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി?
MG റാനഡെ
BG തിലകൻ
മുഹമ്മദലി ജിന്ന
ബദറുദ്ദീൻ ത്യാബ്ജി
16/50
കോൺഗ്രസിലെ മിതവാദികളെ വിമർശിച്ചു കൊണ്ട് "ന്യൂ ലാംപ് ഫോർ ദ ഓൾഡ്" എന്ന ലേഖന പരമ്പര എഴുതിയത്
ഫിറോസ് ഷാ മേത്ത
ബാലഗംഗാധര തിലകൻ
ബിപിൻ ചന്ദ്രപാൽ
അരബിന്ദോഘോഷ്
17/50
അരബിന്ദോഘോഷിന്റെ പുസ്തകങ്ങളിൽ ഉൾപ്പെടാത്തത്?
ദി ലൈഫ് ഡിവൈൻ
ദി സീക്രട്ട്സ് ഓഫ് വേദ
ദി ബുക്ക് ഓഫ് സത്യഭാമ
സിന്തസിസ് ഓഫ് യോഗ
18/50
ബിപിൻ ചന്ദ്രപാലിനെക്കുറിച്ചുള്ള തെറ്റായ പ്രസ്ഥാവന?
ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്ന റിയപ്പെടുന്നത് ബിപിൻ ചന്ദ്രപാൽ
ബിപിൻ ചന്ദ്രപാൽ ആരംഭിച്ച ബംഗാളി പ്രസിദ്ധീകരണങ്ങൾ ആശ, കൗമുദി
ബിപിൻ ചന്ദ്രപാൽ ആരംഭിച്ച ഇംഗ്ലീഷ് പ്രസി ദ്ധീകരണങ്ങൾ സ്വരാജ്, ന്യൂ ഇന്ത്യ
ബിപിൻ ചന്ദ്ര പാലിന്റെ പ്രശസ് തമായ പുസ്തകം സോൾ ഓഫ് അവർ നേഷൻ
19/50
തെറ്റായ പ്രസ്താവന
  1. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്ആഗാഖാനാണ്.
  2. മുസ്ലീം ലീഗിന്റെ ഭരണഘടന രചിച്ചത് സയ്യിദ് അമീർ അലിയാണ്.
  3. മുസ്ലീം ലീഗിന്റെ ശാഖ ലണ്ടനിൽ ആരംഭിച്ചത് മൗലാനാ മുഹമ്മദലിയാണ്.
  4. മുസ്ലീം ലീഗിന്റെ മുഖപത്രമായ 'ഡോൺ' ആരംഭിച്ചത് മുഹമ്മദലി ജിന്നയാണ്.
1,2,4
3,4
2,3
1,3,4
20/50
ഗദ്ദർ പാർട്ടി ഇന്ത്യയിൽ വിപ്ലവം നടത്താൻ തീരുമാനിച്ച വർഷം?
1915
1913
1909
1919
21/50
തെറ്റായത് ഏത്?
ആനി ബസന്റിന്റെ ഹോംറൂൾ പ്രസ്ഥാന ത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറി -ജോർജ് അരുണ്ഡേൽ
ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഓണററി പ്രസിഡന്റ് - ജോസഫ് ബാപ്റ്റിസ്റ്റ
ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാന ത്തിന്റെ വൈസ് പ്രസിഡന്റ് -സർ.സി.പി.രാമസ്വാമി അയ്യർ
ഇവയൊന്നുമല്ല
22/50
അഖിലേന്ത്യാ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ഗാന്ധിജിയെ തിരഞ്ഞെടുത്ത വർഷം?
1917
1918
1919
1920
23/50
ബ്രഹ്മസമാജം സ്ഥാപിതമായ തീയതി?
1828 ഏപ്രിൽ 26
1828 ജനുവരി 21
1828 ആഗസ്റ്റ് 20
1828 ഒക്ടോബർ 11
24/50
ഇന്ത്യൻ നവോത്ഥാനത്തിലെ ലിയോനാർഡോ-ഡാവിഞ്ചി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
അബനീന്ദ്രനാഥ ടാഗോർ
രബീന്ദ്രനാഥ ടാഗോർ
നന്ദലാൽ ബോസ്
ദേബേന്ദ്രനാഥ ടാഗോർ
25/50
ശരിയായ ജോഡി?
  1. ദേവ സമാജം - 1897
  2. വേദ സമാജം - 1864
  3. രാമകൃഷ്ണ മിഷൻ - 1893
  4. പ്രാർത്ഥന സമാജം - 1867
  5. ഹിതകാരിണി സമാജം - 1906
1,2,4,5
2,4,5
2,3,4,5
1,3,5
26/50
ശരിയായ പ്രസ്താവന?
  1. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം അഡയാറാണ്.
  2. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ ജിനരാജ ദാസനാണ്.
  3. തിയോസഫിക്കൽ സൊസൈറ്റി മലബാറിൽ സ്ഥാപിച്ച വ്യക്തി മഞ്ചേരി രാമയ്യറാണ്.
  4. തിയോസഫിക്കൽ സൊസൈറ്റിയുടെ കേര ളത്തിലെ ആദ്യ ശാഖ സ്ഥാപിതമായ ജില്ല പാലക്കാട്.
1
1,2
1,3,4
1,2,3,4
27/50
തെറ്റായ ജോഡി
  1. സേവ സദൻ-രാധാകാന്ത് ദേബ്
  2. റിവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-സൗമ്യേന്ദ്രനാഥ് ടാഗോർ
  3. പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റി - ഡോ. ബി.ആർ. അംബേദ്കർ
  4. അക്കാഡമിക് അസോസിയേഷൻ - ഹെൻറി വിവിയൻഡെറോസിയോ
1&4
1,3&4
1&2
ഇവയൊന്നുമല്ല
28/50
സേവസമിതിയുടെ സ്ഥാപകൻ?
MG റാനഡെ
BM മലബാറി
കേശബ് ചന്ദ്ര സെൻ
HN ഖുൻസ്രു
29/50
ദാദാഭായ് നവറോജിയെപ്പറ്റിയു ള്ള ശരിയായ പ്രസ്ഥാവന ഏത്/ ഏതൊക്കെ?
  1. 1894ലെ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നു..
  2. പാഴ്സി മത പരിഷ്കരണ സംഘടനയായ ഹനുമായ മസ്യാസൻ സഭയുടെ സജീവ പ്രവർത്തകനായിരുന്ന വ്യക്തി.
  3. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് പഠനം നടത്തി.
  4. കൽക്കട്ടയിൽ ബെഥുൻ കോളേജ് സ്ഥാപിച്ചു.
1,3
1,4
2,3
എല്ലാം ശരിയാണ്
30/50
"വക്ത്രുത്വോത്തേജക് സഭ" സ്ഥാപിച്ചത് ?
MG റാനഡെ
അരബിന്ദോ ഘോഷ്
ഈശ്വര ചന്ദ്ര വിദ്യാസാഗർ
പണ്ഡിറ്റ് രമഭായ്
31/50
പണ്ഡിത രമാഭായിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന.
പണ്ഡിത രമാഭായ് ആരംഭിച്ച സംഘടനയാണ് ആര്യ മഹിളാ സമാജം.
വിധവകളായ സ്ത്രീകൾക്കുവേണ്ടി ശാരദാ സദൻ' ആരംഭിച്ചു.
രാമായണം മറാത്തി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി
പണ്ഡിത രമാഭായിയുടെ പ്രശസ്തമായ രചന - ദി ഹൈ കാസ്റ്റ് ഹിന്ദു വുമൺ
32/50
1885-ൽ കെ.റ്റി തലാങ്ങുമായി ചേർന്ന് ബോംബെ പ്രസിഡൻസി അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ച വ്യക്തി?
MG റാനഡെ
ജി. സുബ്രഹ്മണ്യ അയ്യർ
ദേബേന്ദ്രനാഥ ടാഗോർ
ഫിറോസ് ഷാ മേത്ത
33/50
തന്നിരിക്കുന്ന വിശേഷണങ്ങളിൽ നിന്നും വ്യക്തിയെ കണ്ടെത്തുക.
  1. "രാഷ്ട്ര ഗുരു" എന്നറിപ്പെടുന്ന ദേശീയ നേതാവ്.
  2. ബംഗാളിലെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെട്ടു.
  3. ബംഗാളിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടു
രാജാറാം മോഹൻ റോയ്
ഈശ്വര ചന്ദ്ര വിദ്യാസാഗർ
സുരേന്ദ്രനാഥ ബാനർജി
ശ്രീരാമകൃഷ്ണ പരമഹംസർ
34/50
പ്രസ്താവനകൾ ശ്രദ്ധിക്കുക.ഇവയിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറുമായി ബന്ധപ്പെട്ട ഉചിതമായത് കണ്ടെത്തുക.
  1. ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജി സമർപ്പിച്ച വ്യക്തി.
  2. ബരിഷാ ഹൈസ്ക്കൂൾ സ്ഥാപിച്ച സാമൂഹിക പ്രവർത്തകൻ.
രണ്ടും ശരി
രണ്ടും തെറ്റ്
I ശരി,II തെറ്റ്
I തെറ്റ്,II ശരി
35/50
“കായലല്ല, കയമല്ല, ശരിക്കും സമുദ്രം" എന്ന് ഈശ്വരചന്ദ്ര വിദ്യാസാഗറെക്കുറിച്ച് അഭിപ്രായപ്പെട്ടത്
രവീന്ദ്രനാഥ് ടാഗോർ
ശ്രീരാമകൃഷ്ണ പരമഹംസർ
വിവേകാനന്ദൻ
ഇവരാരുമല്ല
36/50
1938ലെ ഹരിപുര കോൺഗ്രസ് സമ്മേളനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലായി തുടരുന്നത് എന്തുകൊണ്ട്?
ഗ്രാമീണ ജനതയെ കൂടി പരിഗണിച്ച് ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ വച്ചു ഈ സമ്മേളനം അരങ്ങേറിയതിനാൽ.
ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
കോൺഗ്രസ് ആസൂത്രണ കമ്മീഷൻ എന്ന ആശയം അവതരിപ്പിച്ചു
കാരണം ആളുകൾ വിദേശ ചരക്കുകളും മദ്യവും ബഹിഷ്കരിച്ചു
37/50
ജുഗന്തർ ദൾ സ്ഥാപിച്ചത് ആരാണ്?
ലാല ഹർദയൽ
ശിശിർകുമാർ ഘോഷ്
ബരീന്ദ്ര കുമാർ ഘോഷ്
താരകാനാഥ് ദാസ്
38/50
നാസിക്കിൽ വിപ്ലവകാരികളുടെ രഹസ്യ സംഘടനയായ 'മിത്രമേള' സ്ഥാപിച്ചത് ആരാണ്?
വിനായക് ദാമോദർ സവർക്കർ
അരബിന്ദോഘോഷ്
ഖുദിറാം ബോസ്
പ്രഫുല്ല ചക്കി
39/50
ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ?
കേശബ് ചന്ദ്ര സെൻ
ഈശ്വര ചന്ദ്ര വിദ്യാസാഗർ
BR അംബേദ്കർ
ദയാനന്ത സരസ്വതി
40/50
ബ്രിട്ടീഷ് മിഷണറിയായിരുന്ന വില്യം ആദത്തിനൊപ്പം ചേർന്ന് കൽക്കട്ട യൂണിറ്റേറിയൻ സൊസൈറ്റി എന്ന സംഘടന സ്ഥാപിച്ചത്.
കേശബ് ചന്ദ്ര സെൻ
രാജാറാം മോഹൻ റോയ്
പണ്ഡിറ്റ് രമഭായ്
ഹെൻറി ദേരോസിയോ
41/50
വേദകൃതികളും തന്റെ ഗ്രന്ഥങ്ങളും പ്രസിദ്ധീ കരിക്കുന്നതിനായി ദയാനന്ദ സരസ്വതി പരോപകാരിണി സഭ ആരംഭിച്ച സ്ഥലം?
പുണെ
ഡെറാഡൂൺ
വാരാനസി
അജ്മീർ
42/50
ഇന്ത്യയിലെ ജാതി വിരുദ്ധ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
രാജാ റാം മോഹൻ റോയ്
ദയാനന്ദ സരസ്വതി
ജ്യോതി റാവു ഫുലെ
ആത്മറാം പാണ്ഡുരംഗ്
43/50
"To India My Native Land" എന്ന കവിതയുടെ രചയിതാവ്
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഹെൻറി വിവിയൻ ഡെറോസിയോ
മൗണ്ട്ബാറ്റൻ
ഗാന്ധിജി
44/50
" പ്രാർത്ഥനയുടെയും അപേക്ഷയുടെയും പ്രതിഷേധത്തിന്റെയും രാഷ്ട്രീയം" എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചത് ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
ബാലഗംഗാധര തിലക്
ബിബിൻ ചന്ദ്രപാൽ
സുഭാഷ് ചന്ദ്രബോസ്
45/50
താഴെപ്പറയുന്നവയിൽ ഏതു നേതാവിനെയാണ് 1908 ല് രാജ്യദ്രോഹ കുറ്റം ചുമത്തി ബ്രിട്ടീഷുകാർ ആറുവർഷത്തെ ജയിൽവാസത്തിനയച്ചത്?
ലാല ലജ്പത്റായി
ബാലഗംഗാധര തിലക്
ഗോപാലകൃഷ്ണ ഗോഖലെ
ബിബിൻ ചന്ദ്രബോസ്
46/50
താഴെപ്പറയുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. സുഭാഷ് ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയത് 1938 ലാണ്.
  2. 1955ലെ ആവടി കോൺഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാതൃകയുള്ള സമൂഹം കെട്ടിപ്പടുക്കാൻ പ്രമേയം പാസാക്കിയത്.
  3. 1955 മുതൽ 1957 വരെ യു എൻ deaber ആയിരുന്നു കോൺഗ്രസ് പ്രസിഡൻറ്.
  4. ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായ വർഷം 1959 ആണ്.
A,B,C മാത്രം ശരിയാണ്
A,C,D മാത്രം ശരിയാണ്
C മാത്രം തെറ്റ് ബാക്കിയെല്ലാം ശരിയാണ്
B മാത്രം തെറ്റ് ബാക്കിയെല്ലാം ശരിയാണ്
47/50
താഴെപ്പറയുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ കോൺഗ്രസ് പ്രസിഡൻറ് എൻ സഞ്ജീവയ്യ ആണ്.
  2. 1915 കോൺഗ്രസ് അധ്യക്ഷൻ ആയത് സർ എസ്പി സിൻഹ ആണ്.
  3. 1940 മുതൽ 1946 വരെ കോൺഗ്രസ് അധ്യക്ഷൻ മൗലാന അബ്ദുൽ കലാം ആസാദ് ആയിരുന്നു.
  4. അടുത്തടുത്ത് രണ്ട് സമ്മേളനങ്ങൾ അധ്യക്ഷനായ ആദ്യ വ്യക്തി ഡോക്ടർ റാഷ് ബിഹാരി ഘോഷ് ആണ്.
A,B മാത്രം ശരിയാണ്
B,C,D മാത്രം ശരിയാണ്
A,D,C മാത്രം ശരിയാണ്
A,B,C,D ശരിയാണ്
48/50
താഴെപ്പറയുന്നതിൽ കോൺഗ്രസ് പ്രസിഡണ്ട്മാർ സ്ഥാപിച്ച സംഘടനകളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
  1. മുതലാളി നെഹ്റു സി ആർ ദാസും ചേർന്ന് രൂപീകരിച്ചതാണ് സ്വരാജ് പാർട്ടി.
  2. ആനി ബസന്ത് ബോസ് ഹോംറൂൾ പ്രസ്ഥാനം സ്ഥാപിച്ചു.
  3. ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് സ്ഥാപിച്ച സംഘടനയാണ് കർഷക മസ്ദൂർ പ്രജാ പാർട്ടി.
  4. ഹിന്ദു മഹാസഭയുടെ സ്ഥാപനത്തിന് നേതൃത്വം നൽകിയ നേതാവാണ് മദൻ മോഹന്‍ മാളവിക.
A,B,C മാത്രം ശരിയാണ്
B,C,D മാത്രം ശരിയാണ്
A,B,C,D ശരിയാണ്
C മാത്രം തെറ്റാണ് ബാക്കിയെല്ലാം ശരിയാണ്
49/50
താഴെപ്പറയുന്നവയിൽ കോൺഗ്രസും വനിതകളും, വിദേശികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. കോൺഗ്രസ് അധ്യക്ഷനായ ആദ്യ വിദേശ വനിതയായ ആനി ബസന്ത് ബോസ് അയർലൻഡ് കാരിയാണ്.
  2. Alfred Web കോൺഗ്രസ് പ്രസിഡണ്ട് ആയത് 1894 ലാണ്.
  3. സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ വനിതയാണ് ഇന്ദിരാഗാന്ധി.
  4. 1932 കോൺഗ്രസ് പ്രസിഡണ്ടായി വനിതയാണ് നെല്ലിസൺ ഗുപ്ത.
B മാത്രം തെറ്റാണ്
C,D മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
A,B,C,D മാത്രം ശരിയാണ്
50/50
താഴെപ്പറയുന്നവയിൽ സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
  1. ബംഗാൾ വിഭജനത്തിനെതിരെ നടന്ന ഒരു പ്രസ്ഥാനമാണ് സ്വദേശി പ്രസ്ഥാനം
  2. സ്വദേശി പ്രസ്ഥാനം നടത്താൻ ഉള്ള പ്രമേയം അവതരിപ്പിച്ചത് ഡൽഹിയിലാണ്
  3. സ്വദേശി പ്രസ്ഥാനത്തിൻറെ സംഭാവനക്കായി oct 6 1905 I'll 50000 രൂപ ഫണ്ട് ശേഖരിച്ചു
  4. ഡൽഹിയിൽ നേതൃത്വം നൽകിയത് syed Haider Raza ആണ്
A,C മാത്രം തെറ്റാണ്
C മാത്രം തെറ്റാണ്
A,D,C മാത്രം തെറ്റാണ്
B മാത്രം തെറ്റാണ്
Go To Next Mock Test

We hope this mock test is helpful. Have a nice day.

Join WhatsApp Channel