Indian History Mock Test For Plus Two & Degree Prelims

Here we give the Indian History Mock Test. This mock test contains 50 questions and answers. All questions are important. This is the 1st part of the Indian History mock test. Indian History mock test is given below.

Indian History Mock Test

ഇന്ത്യ ചരിത്രം

  • മധ്യകാല ഭാരതം സംഭാവനകൾ
  • രാഷ്ട്രീയ ചരിത്രം
  • ഭരണ പരിഷ്ക്കാരങ്ങൾ സംഭാവനകൾ
  • ബ്രിട്ടീഷ് ആധിപത്യം
  • ഒന്നാം സ്വാതന്ത്ര്യസമരം

എന്നി ടോപ്പിക്കുകൾ.

1/50
കർണാട്ടിക് യുദ്ധങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന
  1. എയിക്സ് ലാ ഷാപ്പേൽ ഉടമ്പടി ഒന്നാം കർണാട്ടിക് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  2. എയിക്സ് ലാ ഷാപ്പേൽ ഉടമ്പടിയുടെ ഫലമായി ഫ്രഞ്ചുകാർക്ക് മദ്രാസ് തിരികെ ലഭിച്ചു.
  3. ഒന്നാം കർണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്ന് മദ്രാസ് പിടിച്ചെടുക്കു ന്നതിനു നേതൃത്വം നൽകിയത് റോബർട്ട് ക്ലൈവാണ്.
  4. ഒന്നാം കർണാട്ടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ കൗണ്ട് ഡി ലാലിയായിരുന്നു.
1 മാത്രം ശരി
2,3 മാത്രം ശരി
4 മാത്രം ശരി
3,4 മാത്രം ശരി
2/50
ആദിവാസി കലാപങ്ങളിലെ തെറ്റായ ജോഡി/ ജോഡികൾ കണ്ടെത്തുക
  1. ചെഞ്ചുസ് കലാപം- ഗോവിന്ദ് ഗുരു
  2. ബുന്ദേല കലാപം- ബഗ്രിത് മജ്‌ഹി
  3. കോൾ കലാപം- ഹനുമന്ത്
  4. സഫാ ഹർ കലാപം- ചക്ര ബിസായി
1,2,4
2,3,4
3
എല്ലാം തെറ്റ്
3/50
“ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി" അവധിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ജയിംസ് ഔട്രം
ജോൺ ലോറൻസ്
ലോർഡ് ഡഫറിൻ
ഡൽഹൗസി പ്രഭു
4/50
മൂന്നാം പാനിപ്പത്ത് യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഇനിപ്പറയുന്നവയിൽ ഏതാണ്?
  1. മറാത്തയുടെ അധികാര വികേന്ദ്രീകരണം.
  2. വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏകീകരണം.
  3. നാദിർഷായുടെ ആക്രമണം.
നൽകിയിരിക്കുന്നവയിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക
1 മാത്രം
1 & 2 മാത്രം
1 & 3 മാത്രം
1, 2 & 3
5/50
താഴെ പറയുന്ന ഏതു നിയമത്താലാണ് പിറ്റ്‌സ് ഇന്ത്യ ആക്‌ട് അവതരിപ്പിച്ച ഇരട്ട ഗവൺമെന്റ് ഇന്ത്യയിൽ നിർത്തലാക്കിയത്.
ഇന്ത്യൻ കൗൺസിൽ നിയമം 1861
ചാർട്ടർ നിയമം 1853
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1858
ഇന്ത്യൻ കൗൺസിൽ നിയമം 1909
6/50
ശാശ്വത ഭൂനികുതി വ്യവസ്ഥയുടെ സവിശേഷതകളിൽ ശരിയായത്?
  1. ബംഗാളിലെ രാജമാർ താലൂക്ദാർമാർ എന്നിവരുമായാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ ഉണ്ടാക്കിയത് അവരെ സമീന്ദാർമാർ എന്നൊരു വിഭാഗമായി കണക്കാക്കി.
  2. ചിലയിടങ്ങളിൽ ഹൗലോദാർ,ഗ്രാന്റിദാർ,മണ്ടൽ എന്നീ പേരുകളിലും സമീന്ദാർമാർ അറിയപ്പെട്ടിരുന്നു.
  3. ശാശ്വത ഭൂനികുതിപ്രകാരം സെമിന്ദാർ ഭൂമിയുടെ ഉടമയല്ല ഗവൺമെന്റിനു വേണ്ടി നികുതി പിരിക്കുന്ന ഒരാളുടെ പദവിയാണ് അയാൾക്കുള്ളത്.
  4. പ്രാദേശിക വ്യാപാരം, പണം പലിശയ്ക്ക് കടംകൊടുക്കൽ എന്നിവ സെമീന്ദാർമാരുടെ നിയന്ത്രണത്തിലായിരുന്നു. അതിനാൽ പാവപ്പെട്ട കർഷകരുടെമേൽ അധികാരം പ്രയോഗിക്കാൻ അവർക്കു കഴിഞ്ഞു.
1&3
1,3&4
2&3
എല്ലാം ശരി
7/50
അഞ്ചാം റിപ്പോർട്ട് എന്ന പേരിൽ ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചുമുളള ഒരു റിപ്പോർട്ട് ബ്രിട്ടീഷ് പാർലമെന്റിൽ സമർപ്പിച്ചു.എന്നാണിത് സമർപ്പിച്ചത്?
1833
1813
1819
1809
8/50
റയറ്റ് വാരി സമ്പ്രദായത്തെപറ്റിയുള്ള പ്രസ്താവനകൾ നിരീക്ഷിക്കുക.
  1. നികുതി നിശ്ചയിക്കുന്നതിന് പലതരം ഭൂമിയിൽ നിന്ന് കർഷകന് ലഭിക്കുന്ന വരുമാനത്തിന്റെ ശരാശരി കണക്കാക്കി. കർഷകന്റെ നികുതി നൽകാനുള്ള ശേഷിയും വിലയിരുത്തപ്പെട്ടു,
  2. ഓരോ 30 വർഷം കൂടുമ്പോഴും ഭൂമികളിൽ പുനർസർവ്വേ നടത്തുകയും നികുതിനിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യും
1 ശരി,2 തെറ്റ്
2 ശരി,1 തെറ്റ്
രണ്ടും ശരി
രണ്ടും തെറ്റ്
9/50
ഡക്കാൻ ലഹളയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതു?
  1. ഡക്കാൻ ലഹളകൾ പ്രധാനമായും ഹുണ്ടികക്കാരുടെ ചൂഷണങ്ങൾക്കെതിരെയുള്ള കലാപങ്ങളായിരുന്നു.
  2. ഈ കലാപം യഥാർത്ഥത്തിൽ ഉദ്ഭവിച്ചത് ബ്രിട്ടീഷുകാരുടെ നികുതി നയത്തിൽ നിന്നാണ്.
  3. മുപ്പതിലധികം ഗ്രാമങ്ങളെ ഇത് ബാധിച്ചു. എല്ലായിടത്തും കലാപത്തിന് ഒരേ മാതൃകയായിരുന്നു.
  4. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കലാപകാരികളായ കർഷകരെ ഭയപെടുത്തി കീഴടക്കുന്നതിന് ഗ്രാമങ്ങൾ തോറും പോലീസ് കാവൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
1,2,4
1&4
2,3&4
1,2,3&4
10/50
1857ലെ കലാപത്തെ അടിച്ചമർത്തുന്നതിന് ബ്രിട്ടീഷുകാർ സ്വീകരിച്ച മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തവ ഏതൊക്കെ?
  1. കലാപത്തെ അടിച്ചമർത്താൻ ഉത്തരേന്ത്യ മുഴുവനും പട്ടാള നിയമം പാസ്സാക്കി.
  2. കലാപകാരികളെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഉള്ള അധികാരം സൈനിക ഉദ്യോഗസ്ഥന്മാർക്ക് നൽകി .
  3. മദ്രാസിൽ നിന്ന് ഒരു സൈന്യവും സത്താറയിൽ നിന്ന് മറ്റൊരു സൈന്യവും ഡൽഹിയെ ലക്ഷ്യമാക്കി നീങ്ങി.
  4. പിടിക്കപ്പെടുന്ന കലാപകാരികൾക്ക് ആജീവനാന്ത തടവുശിക്ഷ നൽകി.
1 മാത്രം
2&4
3&4
ഇവയൊന്നുമല്ല
11/50
ഭിമ കൊറേഗാവ് യുദ്ധത്തെ സംബന്ധിച്ച തെറ്റായ പ്രസ്ഥാവന ഏത് ?
ബ്രിട്ടീഷുകാരും പേഷ്വ ബാജി റാവു രണ്ടാമനും തമ്മിൽ 1818 ൽ നടന്ന യുദ്ധം
ബ്രിട്ടീഷ് സൈന്യത്തിന്റെ ഭൂരിഭാഗവും പൂനെ നേറ്റിവ് ഇൻഫന്റ്രിയിലെ മഹർ ദലിത് വിഭാഗക്കാരായിരുന്നു
മഹാരാഷ്ട്രയിലെ ഭീമ നദിക്കരയിൽ വച്ചാണ് യുദ്ധം നടന്നത്
മൂന്നാം ആഗ്ലോ മറാത്ത യുദ്ധത്തിന്റെ ഭാഗമായി നടന്നു
12/50
'രിഹ്‌ലത്തൂർ മുലൂക്ക്' എന്ന മതപ്രബോധന ഗ്രന്ഥത്തിന്റെ ?
ശൈഖ് അബ്ദുൾ റഹിമാൻ താനൂർ
ശൈഖ് സൈനുദ്ദീൻ മഖ്ദൂം
മുഹമ്മദ് ഉമർ സഹർ വർദ്ദി
താജുദ്ദീൻ റഹിമാൻ മഖ്ദൂം
13/50
ശരിയായത് തിരഞ്ഞെടുക്കുക
  1. മംഗൾ പാണ്ഡെ തൂക്കിലേറ്റിയത്
  2. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മഥുരയിൽ നേതൃത്വം നൽകിയത്
  3. താന്തിയാ തോപ്പി വധിക്കപ്പെട്ടത്
  4. ഒന്നാം സ്വാതന്ത്ര്യ സമരത്തെ 'ആഭ്യന്തര കലാപം' എന്ന് വിശേഷിപ്പിച്ചത്
1) 1857 april 18 2) ഖദം സിങ് 3) 1859 april 8 4) VD സവർക്കർ
2) 1858 april 8 2) ഷാ മാൽ 3) 1857 april 18 4) ബഞ്ചമിൻ ഡിസ്റേലി
1) 1858 april 26 2) മണിറാം പുട്ടി 3) 1857 april 6 4) SN സെൻ
1)1857 april 8 2) ദേവി സിങ് 3) 1859 april 18 4) SB Choudary
14/50
ഇന്ത്യയിൽ ഇൻകം ടാക്സ് ആരംഭിച്ച വൈസ്രോയി?
കാന്നിങ്
നോർത്ബ്രൂക്
മേയോ പ്രഭു
ചാൾസ് മെറ്റ്കാഫ്
15/50
ബ്രിട്ടീഷ് ഇന്ത്യയിൽ കർഷക ആശ്വാസ നിയമം ( agriculturist relief act) പാസാക്കിയത്
1879
1897
1836
1863
16/50
സ്വാതന്ത്ര്യ സമര കാലത്ത് കലാപകാരികൾ രഹസ്യമായി ആശയങ്ങൾ കൈമാറുന്നതിന് പ്രധാന ഉപാധിയായി ഉപയോഗിച്ചത്?
വാഴപ്പഴം
ഗോതമ്പ് ചാക്ക്
ചപ്പാത്തി
ഇവയൊന്നുമല്ല
17/50
ചുവടെ പറയുന്നവയിൽ റയട്ട് വാരി നികുതി വ്യവസ്ഥയുടെ പ്രത്യേകതയേത്?
കർഷകരിൽനിന്ന് നേരിട്ട് പിരിച്ചു
സെമീന്ദാർ നികുതി പിരിച്ചു
10 ശതമാനംവരെ മാത്രം നികുതി
എല്ലാവർഷവും നികുതിയില്ല
18/50
ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി ഭൂനികുതി പിരിച്ചിരുന്ന സമ്പ്രദായമേത്?
ശാശ്വതഭൂനികുതി
റയട്ട് വാരി
പെർമനന്റ് സെറ്റിൽമെന്റ്
മഹൽവാരി
19/50
ബംഗാളിൽ കർഷകർ സംഘടിച്ച് നീലംകൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച വർഷം?
1855
1859
1861
1869
20/50
ചുവടെ പറയുന്നവയിൽ 1857-ലെ കലാപത്തിന്റെ കാരണങ്ങളേവ?
  1. കർഷകരുടെ ദുരിതങ്ങൾ
  2. ശിപായിമാരുടെ ദുരിതങ്ങൾ
  3. രാജാക്കൻമാരുടെ പ്രശ്നങ്ങൾ
  4. കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം
ഒന്നും രണ്ടും
ഒന്നും രണ്ടും മൂന്നും
ഇവയെല്ലാം
രണ്ടും മൂന്നും നാലും
21/50
ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടനയായി അറിയപ്പെടുന്നതേത്?
ബോംബെ അസോസിയേഷൻ
ഭൂവുടമാ സംഘം
ബ്രിട്ടീഷിന്ത്യൻ സൊസൈറ്റി
ഇന്ത്യൻ അസോസിയേഷൻ
22/50
ഇന്ത്യൻ സിവിൽ സർവീസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടനയേത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഈസ്റ്റിന്ത്യാ അസോസിയേഷൻ
ഇന്ത്യൻ അസോസിയേഷൻ
ബോംബെ പ്രസിഡൻസി അസോസിയേഷൻ
23/50
"കുടി അരശ് എന്ന വാരിക ആരംഭിച്ചതാര്?
വീരേശലിംഗം
ജ്യോതിബാ ഫൂലെ
ജി. സുബ്രഹ്മണ്യ അയ്യർ
ഇ.വി. രാമസ്വാമി നായ്ക്കർ
24/50
ഇന്ത്യയിലെ സാമൂഹികവിപ്ലവത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെട്ടതാര്?
ജ്യോതിബാ ഫൂലെ
വീരേശലിംഗം
സയ്യിദ് അഹമ്മദ്ഖാൻ
ഇ.വി. രാമസ്വാമി നായ്ക്കർ
25/50
'ദക്ഷിണേന്ത്യയിലെ വിദ്യാസാഗർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
ആത്മറാം പാണ്ഡുരങ്
എം.ജി. റാനഡെ
സുബ്രഹ്മണ്യഭാരതി
വീരേശലിംഗം
26/50
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് അവധ് മേഖലയിൽ "കലാപത്തിന്റെ വിളക്കുമാടം' എന്നറിയപ്പെട്ടത്
ബീഗം ഹസ്രത്ത് മഹൽ
മൗലവി അഹമ്മദുള്ള
വാജിദ് അലി ഷാ
നസിറുദ്ദീൻ ഹൈദർ
27/50
1885-ൽ "ഈശ്വരൻ' എന്ന കൃതി രചിച്ച മഹാ രാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പരിഷ്കർത്താവ്:
വിനോബ ഭാവെ
ജ്യോതിറാവു ഫുലെ
ദോണ്ടോ കേശവ് ഘാർവേ
VD സവർക്കർ
28/50
"കലാപകാരികൾക്കിടയിലെ ഏക പുരുഷ നായിരുന്ന വനിത ഇതാ മരിച്ചുകിടക്കുന്നു". എന്ന് ഝാൻസിയിലെ റാണി ലക്ഷ്മിബായിയെപ്പറ്റി പറഞ്ഞത്.
ജോൺ നിക്കോൾസൺ
കോളിൻ ക്യാമ്പെൽ
ഹ്യൂഗ് റോസ്
കാനിങ്ങ് പ്രഭു
29/50
താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ്?
ഇന്ത്യയിലെ പോർച്ചുഗീസ് പ്ര ദേശങ്ങളുടെ ആദ്യ വൈസ്രോയി ഫ്രാൻസിസ്കോ ഡി അൽമേ ഡയായിരുന്നു.
പോർച്ചുഗീസ് കാലത്ത് കേരള ക്രൈസ്തവസഭയുടെ ചരിത്ര ത്തിലുണ്ടായ പ്രധാനപ്പെട്ട സംഭ വമായിരുന്നു 1599 ജൂൺ മാസ ത്തിൽ സമ്മേളിച്ച ഉദയംപേരൂർ സുനഹദോസ്.
സങ്കരവാസ സങ്കേതങ്ങൾ സ്ഥാപിച്ചത് ലോപ്പോസോറസ്സാണ്
കഥകളിയുടെ ക്രിസ്തീയാനുക രണമെന്ന് പറയാവുന്ന ചവിട്ടു നാടകം ആവിർഭവിച്ചത് പോർ ച്ചുഗീസ് പുരോഹിതന്മാരുടെ പ്രോത്സാഹനത്തിലായിരുന്നു
30/50
1857-ലെ കലാപത്തിൽ ഒരുലക്ഷത്തോളം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ട നാട്ടുരാജ്യമേത്?
കാൻപുർ
ഔധ്
ഝാൻസി
ഗ്വാളിയോർ
31/50
“ഒരു മാസം കൂടി പിടിച്ചുനിൽക്കാൻ കലാ പകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേ നെ”- മലബാറിലെ സബ് കളക്ടറായിരുന്ന ടി.എച്ച്. ബേബർ ഏത് കലാപത്തെപ്പറ്റിയാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്?
മലബാർ കലാപം
പഴശ്ശി ലഹള
കുറിച്യ കലാപം
അഞ്ചുതെങ് കലാപം
32/50
ചേരുംപടി ചേർക്കുക
1)ഇടപെടാതിരിക്കൽ നയം (Non Intervention Policy) നടപ്പിലാക്കിയ ബംഗാൾ ഗവർണർ ജനറൽ I) ജോർജ് ബാർലോ
2)ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ച ബംഗാളിലെ ഗവർണർ ജനറൽ II) ജോൺ ഷോർ
3) സാമന്ത ഏകകീയ നയം (Policy of subordinate isolation)നടപ്പിലാക്കിയത് III) കോൺവാലിസ് പ്രഭു/td>
4)പദവിയിലിരിക്കെ അന്തരിച്ച ബംഗാളിലെ ആദ്യ ഗവർണർ ജനറൽ IV) ഹേസ്റ്റിംഗ്സ്
1-II,2-III,3-I,4-1V
1-II,2-I,3-IV,4-III
1-III,2-I,3-IV,4-II
Opti 1-IV,2-II,3-III,4-I
33/50
ചുവടെ പറയുന്നവയിൽ ശരി യായ പ്രസ്താവനകൾ ഏതെല്ലാം?
  1. മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളായി രുന്നു മാപ്പിളക്കലാപങ്ങളുടെ പ്രധാന വേദി.
  2. 1836-നും 1853-നും ഇടയ്ക്ക് 12 ഓളം മാപ്പിളക്കലാപങ്ങളുണ്ടായി.
  3. മലബാർ സ്പെഷ്യൽ പോലീ സിന് രൂപംകൊടുത്തത് മാപ്പിള കലാപങ്ങൾ അമർച്ചചെയ്യാനാണ്.
  4. വാഗൺ ട്രാജഡി മാപ്പിളക്കലാപത്തിലെ ഒരു പ്രധാന സംഭവമായിരുന്നു.
രണ്ട്, മൂന്ന്, നാല് ശരി
ഒന്ന്, രണ്ട്, മൂന്ന് ശരി
ഒന്ന്, മൂന്ന്, നാല് ശരി
എല്ലാം ശരിയാണ്
34/50
ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ കലാപം നയിച്ചവരുമായി ബന്ധപ്പെട്ട ശരിയായവ ഏതെല്ലാം?
  1. മലബാറിൽ നേതൃത്വം നൽകിയത് പഴശ്ശിരാജ
  2. കർണാടകയിലെ കിട്ടൂർ ചിന്നമ്മ
  3. തിരുച്ചിറപ്പള്ളിയിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ
(ii), (iii)
(i), (ii)
(i), (iii)
ഇവയെല്ലാം
35/50
ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം
സന്യാസി ഫക്കീർ കലാപം
കുക കലാപം
പാബ്ന കലാപം
നീലം കലാപം
36/50
അലഹബാദ് ഉടമ്പടിയുടെ ഫലങ്ങൾ. ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക?
  1. ബംഗാൾ, ബീഹാർ, ഒറീസ്സ എന്നിവിടങ്ങ ളിൽ നിന്ന് നികുതി പിരിച്ചെടുക്കാനുള്ള അവകാശം (ദിവാനി) ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു.
  2. ബംഗാളിൽ ക്രമസമാധാന പാലനത്തിനു ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാ നുള്ള അവകാശവും (നൈസാമത്ത്) കമ്പനിക്ക് കിട്ടി.
I ശരി, II തെറ്റ്
II ശരി, I തെറ്റ്
രണ്ടും ശരി
രണ്ടും തെറ്റ്
37/50
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയവരിൽ തെറ്റായ ജോഡി?
രാജസ്ഥാൻ(കോട്ട) - ദേവി സിംഗ്
അലഹബാദ് - ലിയാഖത്ത് അലി
മൊറാദാബാദ് - അബ്ദുൾ അലിഖാൻ
റോഹിൽ ഖണ്ഡ് - ഖാൻ ബഹാദൂർ ഖാൻ
38/50
1857-ലെ വിപ്ലവത്തെ 'ഹിന്ദുക്കളും മുസ്ലീ ങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചന' എന്ന് വിശേഷിപ്പിച്ചത് -
TR ഹോംസ്
ജെയിംസ് ഔട്ട് റാം
പേഴ്സിവൽ സ്പിയർ
എറിക് സ്റ്റോക്സ്
39/50
1857-ലെ വിപ്ലവത്തിന്റെ സ്മാരകമായ മ്യൂട്ടിനി മെമ്മോറിയൽ സ്ഥാപിച്ച വർഷം/സ്ഥലം?
1861 - മീററ്റ്
1862 - കൽക്കട്ട
1863 - ഡൽഹി
1867 - ആഗ്ര
40/50
1857-ലെ കലാപത്തിന്റെ അംബാസഡർ എന്നറിയപ്പെടുന്നത്?
നാന സാഹിബ്
അസിമുള്ള ഖാൻ
അഷ്ഫക്ക് ഉല്ലാഖാൻ
ബിർജിസ് ഖാദർ
41/50
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം) നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി
ഝാൻസി റാണി
ജന. ഭക്ത് ഖാൻ
മംഗൾ പാണ്ഡെ
ബീഗം ഹസ്രത്ത് മഹൽ
42/50
മൗലവി അഹമ്മദുള്ള ഷായെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ?
പ്രസിദ്ധമായ ചിൻ ഹട്ട് യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ചെണ്ടക്കാർ മുമ്പിലും അനുയായികൾ പിന്നിലുമായി ഒരു പല്ലക്കിലാണ് അദ്ദേഹം സഞ്ചരിച്ചത് .അതിനാൽ ഡാൻ ക ഷാ എന്നാണ് അദ്ദേഹം അറിയപ്പെട്ടത് .
ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു കൊണ്ട് ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് കലാപത്തിന് ആഹ്വാനം നൽകി
മൗലവി അഹമ്മദുള്ള ഷായുടെ നേതൃത്വത്തിൽ കർഷകർ പീഡനങ്ങൾക്കും അനീതികൾക്കുമെതിരെ പോരാടി .ഹുണ്ടികക്കാരുടെയും കച്ചവടക്കാരുടെയും വീടുകൾ കൊള്ളയടിച്ചു
43/50
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനം ബംഗാളിൽ സ്ഥിതി ചെയ്തിരുന്ന സ്ഥലം?
സെന്റ് ജോർജ് കോട്ട
ഫോർട്ട് വില്യം
സെന്റ് ഡേവിഡ് കോട്ട
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
44/50
ബ്രിട്ടീഷുകാരെ തുരത്താൻ നെപ്പോളിയനോട് സഹായം അഭ്യർത്ഥിച്ച ഇന്ത്യൻ രാജാവ്?
ശിവാജി
ജയ് സിംഗ്
ജാൻസിയുടെ റാണി
ടിപ്പു സുൽത്താൻ
45/50
ഹൈദരാലിയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു
1781-ൽ പോർട്ടോ നോവയിൽ വെച്ച് ലോർഡ് വാറൻ ഹേസ്റ്റിംഗ്സ് അദ്ദേഹത്തെ പരാജയപ്പെടുത്തി.
മൂന്നാം മൈസൂർ യുദ്ധത്തിന് നേതൃത്വം നൽകി.
രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധത്തിൽ ഇംഗ്ലീഷുകാർക്കെതിരെ അദ്ദേഹം നിസാമും മറാഠികളുമായി സഖ്യമുണ്ടാക്കി
46/50
താഴെപ്പറയുന്നവയിൽ ഏതാണ് ആദ്യം നടന്നത്?
വാണ്ടിവാഷ് യുദ്ധം
പലാസി യുദ്ധം
അമ്പൂർ യുദ്ധം
ബക്സർ യുദ്ധം
47/50
ഔറംഗസീബ് പുറത്താക്കിയ ഇന്ത്യയിലെ ഇംഗ്ലീഷ് ഗവർണർ?
സർ ജോൺ ചൈൽഡ്
ഓൻജിയർ
സർ ജോൺ ഗയർ
സർ നിക്കോളാസ് വെയ്റ്റ്
48/50
1776-ൽ പുരന്ദർ ഉടമ്പടി ഉണ്ടാക്കിയത് ആരൊക്കെ തമ്മിലാണ്?
മറാത്തകളും പോർച്ചുഗീസുകാരും
ഹൈദരാബാദിലെ നിസാമും ഇംഗ്ലീഷുകാരും.
ഇംഗ്ലീഷും മൈസൂരിലെ സുൽത്താനും
മറാത്തകളും ഇംഗ്ലീഷും
49/50
ബംഗാളിന്റെ മേലുള്ള കമ്പനിയുടെ നിയന്ത്രണം ഇനിപ്പറയുന്നവയിൽ ഏതാണ് നിയമവിധേയമാക്കിയത്?
ബംഗാൾ, ബീഹാർ, ഒറീസ്സ എന്നിവയുടെ സാമ്രാജ്യത്വ ഗ്രാന്റ് ഷാ ആലത്തിനാൽ നൽകപ്പെട്ടത്.
ബക്സർ യുദ്ധത്തിനു ശേഷം മിർ ജാഫറുമായുള്ള ഉടമ്പടി (1764)
പ്ലാസി യുദ്ധത്തിനു ശേഷം മിർ ജാഫറുമായുള്ള ഉടമ്പടി
1765 ഫെബ്രുവരിയിലെ നിസാം ഉദ് ദൗളയുമായുള്ള ഉടമ്പടി
50/50
1857-ലെ കലാപം പരാജയപ്പെടാനുള്ള പ്രധാന കാരണം
കലാപത്തിന് വളരെ കുറച്ച് ദേശീയ വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ
കലാപം മോശമായി സംഘടിതമായിരുന്നു, വിമതർക്ക് പൊതു ആദർശമില്ലായിരുന്നു
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉന്നതമായ ശക്തികൊണ്ട്
കലാപം പ്രാദേശികവൽക്കരിക്കപ്പെട്ടതും നിയന്ത്രിക്കപ്പെട്ടതും ചിതറിക്കിടക്കുന്നതും ആയിരുന്നു
Result:

We hope this mock test is helpful. Have a nice day.

Join WhatsApp Channel