Current Affairs May 2025 Malayalam - Free Mock Test With Top 50 Question Answers
Current Affairs May 2025 Malayalam ; Prepare for your competitive exams with our free mock test on the most important current affairs of May 2025. This test includes 50 carefully selected questions with detailed answers, designed to be helpful for various exams like PSC, UPSC, SSC, RRB, and Bank Exams. Enhance your chances of securing a top rank by practicing these latest current affairs questions. This mock test will help you improve your general knowledge and achieve excellent results in your competitive examinations.

Result:
1
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത് എന്നാണ്?
Explanation: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു (കമ്മിഷൻ ചെയ്തു). ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ടെർമിനൽ തുറമുഖമാണിത്.
2
സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി നിയമിതനായത് ആര്?
Explanation: സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രൻ നിയമിതനായി.
3
ന്യൂഡൽഹിയിലെ മിലിട്ടറി നഴ്സിങ് സർവീസിൽ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതയായ മലയാളി ആര്?
Explanation: ന്യൂഡൽഹിയിലെ മിലിട്ടറി നഴ്സിങ് സർവീസിൽ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ പി.വി. ലിസിയെമ്മ നിയമിതയായി.
4
പതിമൂന്ന് വയസ്സിനിടെ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി പ്രശസ്തനായ മലയാളി ബാലൻ ആര്?
Explanation: കാസർഗോഡ് സ്വദേശിയായ സൂര്യനാരായണൻ പതിമൂന്ന് വയസ്സിനിടെ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി പ്രശസ്തനായ മലയാളി ബാലനാണ്.
5
ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദി എവിടെയാണ്?
Explanation: കൊട്ടാരക്കരയാണ് ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദി.
6
സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തതാര്?
Explanation: സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി. ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്തു.
7
ആർ.ബി.ഐ.യുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതയായത് ആര്?
Explanation: ആർ.ബി.ഐ.യുടെ ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്ത നിയമിതയായി.
8
എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെർമാനായി നിയമിതനായത് ആര്?
Explanation: എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെർമാനായി നിപുൺ അഗർവാൾ നിയമിതനായി.
9
നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡിന്റെ ചെയർമാനായി നിയമിതനായത് ആര്?
Explanation: നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡിന്റെ ചെയർമാനായി അലോക് ജോഷി നിയമിതനായി.
10
ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിങ് വില്ലേജ് നിലവിൽ വരുന്നത് എവിടെയാണ്?
Explanation: ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിങ് വില്ലേജ് നിലവിൽ വരുന്നത്.
11
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ ഏതാണ്?
Explanation: മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ.
12
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം ഏതാണ്?
Explanation: ദേവപ്രയാഗ് - ജനാസു തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം.
13
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി അറിയപ്പെടുന്ന പേര് എന്താണ്?
Explanation: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.
14
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിലുൾപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കാനുള്ള നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
Explanation: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിലുൾപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കാനുള്ള നിയമമാണ് പിറ്റ് എൻ.ഡി.പി.എസ്.
15
ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ യു.എസ്. സർവകലാശാല ഏതാണ്?
Explanation: ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ യു.എസ്. സർവകലാശാലയാണ് ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഇത് മുംബൈയിലാകും പ്രവർത്തിക്കുക.
16
യാചകരില്ലാത്ത നഗരമായി പ്രഖ്യാപിക്കപ്പെട്ട മധ്യപ്രദേശിലെ നഗരം ഏതാണ്?
Explanation: മധ്യപ്രദേശിലെ ഇൻഡോർ യാചകരില്ലാത്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടു.
17
നഗരസഭാപ്രദേശങ്ങളിൽ തണൽമരങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കാൻ കേന്ദ്രഗവൺമെന്റ് ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന കാമ്പയിൻ ഏതാണ്?
Explanation: നഗരസഭാപ്രദേശങ്ങളിൽ തണൽമരങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കാൻ കേന്ദ്രഗവൺമെന്റ് ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന കാമ്പയിനാണ് 'വിമൺ ഫോർ ട്രീ - ഹരിതനഗരം'.
18
ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ കർദിനാൾ ആര്?
Explanation: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ മാർപ്പാപ്പയായി അമേരിക്കൻ കർദിനാളായ റോബർട്ട് പ്രേവോ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽനിന്നുള്ള ആദ്യ മാർപ്പാപ്പയായ അദ്ദേഹം ലിയോ പതിനാലാമൻ എന്നാകും ഇനി അറിയപ്പെടുക.
19
കനേഡിയൻ പ്രധാനമന്ത്രിയായി നാല് വർഷത്തേയ്ക്കുകൂടി തിരഞ്ഞെടുക്കപ്പെട്ട ലിബറൽ പാർട്ടി നേതാവ് ആര്?
Explanation: കനേഡിയൻ പ്രധാനമന്ത്രിയായി ലിബറൽ പാർട്ടി നേതാവ് മാർക്ക് കാരണി നാല് വർഷത്തേയ്ക്കുകൂടി തിരഞ്ഞെടുക്കപ്പെട്ടു.
20
ലേബർ പാർട്ടി നേതാവ് ആന്തണി ആൽബനിസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
Explanation: ലേബർ പാർട്ടി നേതാവ് ആന്തണി ആൽബനിസ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
21
ജർമ്മനിയുടെ 10-ാം ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ് പാർട്ടി നേതാവ് ആര്?
Explanation: ജർമ്മനിയുടെ 10-ാം ചാൻസലറായി കൺസർവേറ്റീവ് പാർട്ടി നേതാവ് ഫ്രിഡ്രിക് മെർത്സ് തിരഞ്ഞെടുക്കപ്പെട്ടു.
22
ആഫ്രിക്കൻ രാജ്യമായ അംഗോളയുടെ പ്രസിഡന്റ് ആരാണ്?
Explanation: ആഫ്രിക്കൻ രാജ്യമായ അംഗോളയുടെ പ്രസിഡന്റ് ജാവോ മാനുവൽ ലൊറെഞ്ചോ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി.
23
1970-ൽ സോവിയറ്റ് യൂണിയൻ ശുക്രപര്യവേഷണത്തിനായി വിക്ഷേപിച്ച ഏത് പേടകത്തിന്റെ ലാൻഡിങ് മൊഡ്യൂളാണ് മെയ് പത്തിന് ഭൂമിയിൽ പതിച്ചത്?
Explanation: 1970-ൽ സോവിയറ്റ് യൂണിയൻ ശുക്രപര്യവേഷണത്തിനായി വിക്ഷേപിച്ച കോസ്മോസ് 482 പേടകത്തിന്റെ ലാൻഡിങ് മൊഡ്യൂൾ മെയ് പത്തിന് ഭൂമിയിൽ പതിച്ചു.
24
ലോകത്തിലെ ഏറ്റവും വലിയ ദ്യുത കപ്പൽ ഏതാണ്?
Explanation: ഹൾ 096 ആണ് ലോകത്തിലെ ഏറ്റവും വലിയ ദ്യുത കപ്പൽ.
25
സിങ്കപ്പൂർ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Explanation: സിങ്കപ്പൂർ പ്രധാനമന്ത്രിയായി ലോറൻസ് വോങ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
26
റൊമാനിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Explanation: റൊമാനിയൻ പ്രസിഡന്റായി നികു-സോർഡാൻ തിരഞ്ഞെടുക്കപ്പെട്ടു.
27
പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശം ഏതാണ്?
Explanation: പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ.
28
യു.എൻ. കാലാവസ്ഥാ സമ്മേളനത്തിന്റെ ദക്ഷിണേഷ്യൻ പ്രതിനിധിയായി നിയമിതനായത് ആര്?
Explanation: അരുണാഘോഷ് യു.എൻ. കാലാവസ്ഥാ സമ്മേളനത്തിന്റെ ദക്ഷിണേഷ്യൻ പ്രതിനിധിയായി നിയമിതനായി.
29
ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്. 75,000 രൂപയും പ്രശംസാപത്രവും പരാഗക്കല്ലുപതിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
30
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. പി. രഘുരാമൻ നായർ ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. പി. രഘുരാമൻ നായർ ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാരം കെ. ജയകുമാറിന്.
31
പ്രൊഫ. കെടാകുളം കരുണാകരൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: പ്രൊഫ. കെടാകുളം കരുണാകരൻ പുരസ്കാരം കെ. ജയകുമാറിന്.
32
ജന്മഭൂമി പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: ജന്മഭൂമി പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
33
പ്രഥമ എം.പി. വീരേന്ദ്രകുമാർ ദേശീയ സ്മാരക പുരസ്കാരം ലഭിച്ചത്?
Explanation: അപ്പികോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പാണ്ടുരംഗ ഹെഗ്ഡെക്ക് പുരസ്കാരം ലഭിച്ചു.
34
2025-ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: സമർ അബു എലൂഫിനാണ് 2025-ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ പുരസ്കാരം. ഇരു കൈകളും അറ്റുപോയ പാലസ്തീൻ ബാലനായ മഹ്മൂദ് അജോറിന്റെ ചിത്രമാണ് പുരസ്കാരത്തിനർഹമായത്.
35
ജോൺ എഫ്. കെന്നഡിയുടെ പേരിലുള്ള ധീരതാ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: ജോൺ എഫ്. കെന്നഡിയുടെ പേരിലുള്ള ധീരതാ പുരസ്കാരം മുൻ യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് ലഭിച്ചു.
36
ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച കന്നട സാഹിത്യകാരി ആര്?
Explanation: ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം കന്നട സാഹിത്യകാരി ബാനു മുഷ്താഖിന്റെ 12 ചെറുകഥകളുടെ സമാഹാരമായ 'ഹാർട്ട് ലാംബിന്' ലഭിച്ചു.
37
ഒ.എൻ.വി. സാഹിത്യപുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: ഒ.എൻ.വി. സാഹിത്യപുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
38
വൈഷ്ണവം സാഹിത്യപുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: വൈഷ്ണവം സാഹിത്യപുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 1,11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
39
2025-ലെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: 2025-ലെ മാധവിക്കുട്ടി പുരസ്കാരം സുഭാഷ് ചന്ദ്രന്.
40
എം.പി. വീരേന്ദ്രകുമാർ കർമ്മഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: എം.പി. വീരേന്ദ്രകുമാർ കർമ്മഠ പുരസ്കാരം ചാരുപാറ രവിക്ക്.
41
പ്രഥമ ഹെർമൻ ഗുണ്ടർട്ട് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: പ്രഥമ ഹെർമൻ ഗുണ്ടർട്ട് പുരസ്കാരം ഡോ. വള്ളിക്കാട് മോഹൻദാസിന്.
42
കലാരത്ന പുരസ്കാരം ലഭിച്ച ഗായകൻ ആര്?
Explanation: ഗായകൻ ബിജു നാരായണന് കലാരത്ന പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
43
തപസ്യ കലാസാഹിത്യവേദിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Explanation: തപസ്യ കലാസാഹിത്യവേദിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം സാഹിത്യ നിരൂപകൻ ആഷാ മേനോന്.
44
ട്വന്റി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഐ.പി.എല്ലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ആരാണ്?
Explanation: ട്വന്റി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇന്ത്യക്കാരനായ വൈഭവ് സൂര്യവംശി. 14 വയസ്സും 32 ദിവസവുമായിരുന്നു പ്രായം. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഐ.പി.എല്ലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവാണ്.
45
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏതാണ്?
Explanation: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നമാണ് ‘ഗജസിംഹ’.
46
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെയാണ്?
Explanation: ദക്ഷിണ കൊറിയയിലെ ഗുമിയാണ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി.
47
സൂപ്പർകപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ്?
Explanation: എഫ്.സി. ഗോവയ്ക്ക് സൂപ്പർകപ്പ് ഫുട്ബോൾ കിരീടം. ഫൈനലിൽ ജംഷേദ്പൂർ എഫ്.സി.യെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കിരീടം സ്വന്തമാക്കിയത്.
48
മാഡ്രിഡ് ഓപ്പൺ ടെന്നീസ് കിരീടം നേടിയ ലോക വനിതാ ഒന്നാം നമ്പർ താരം ആര്?
Explanation: മാഡ്രിഡ് ഓപ്പൺ ടെന്നീസ് കിരീടം ലോക വനിതാ ഒന്നാം നമ്പർ ആര്യാന സബലേങ്കയ്ക്ക്. ഫൈനലിൽ അമേരിക്കയുടെ കൊകോ ഷാഫിനെയാണ് ബെലറൂസ് താരം കീഴടക്കിയത്.
49
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻമാർ ആരെല്ലാം?
Explanation: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
50
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് 31-ാം തവണയും കീഴടക്കി ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന വ്യക്തിയായി തുടരുന്നത് ആര്?
Explanation: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് 31-ാം തവണയും കീഴടക്കി നേപ്പാളി ഷേർപ്പ കാമി റീത ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന വ്യക്തിയായി തുടരുന്നു.