Kerala Tourism Recruitment 2024 - Apply For Housekeeping Staff, Assistant Cook Jobs
ടൂറിസം വകുപ്പിൻറെ കീഴിലുള്ള തൃശ്ശൂർ രാമനിലയം ഗസ്റ്റ്ഹൗസിൽ ഹൗസ് കീപ്പിങ്ങ് സ്റ്റാഫ്, അസിസ്റ്റൻറ് കുക്ക് തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്കാണ് ഈ നിയമനം. ഹൗസ് കീപ്പിങ്ങ് സ്റ്റാഫ്, അസിസ്റ്റൻറ് കുക്ക് തസ്തികയ്ക്ക് ആണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 09-09-2024 ആണ്. കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ദയവായി പൂർണ്ണ ജോലി വിജ്ഞാപനം വായിക്കുക.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഹൗസ് കീപ്പിങ്ങ് സ്റ്റാഫ്: 02
അസിസ്റ്റൻറ് കുക്ക്: 01
ശമ്പള വിശദാംശങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് നിലവിൽ പ്രതിദിന വേതനം Rs. 675 ആയിരിക്കും.
പ്രായപരിധി വിശദാംശങ്ങൾ
18 - 36 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
യോഗ്യതാ വിശദാംശങ്ങൾ
ഹൗസ് കീപ്പിങ്ങ് സ്റ്റാഫ്: SSLC അല്ലെങ്കിൽ തത്തുല്യം, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ, 2 സ്റ്റാർ ഹോട്ടലുകളിൽ 6 മാസത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റൻറ് കുക്ക്: SSLC അല്ലെങ്കിൽ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, 2 സ്റ്റാർ ഹോട്ടലുകളിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷാ ഫീസ് വിശദാംശങ്ങൾ
അപേക്ഷാ ഫീസ് ഇല്ല
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam - 682011" എന്ന വിലാസത്തിൽ 09-09-2024 വൈകീട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കുക.