പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today

Whatsapp Group
Join Now
Telegram Channel
Join Now

Kerala Government Jobs Without Exams Through Interviews

Looking for a hassle-free way to land a Kerala government job? Say goodbye to exams and hello to opportunities. Our streamlined interview-based selection process opens doors to secure government employment without the need for exams. Join us in your journey to a career in Kerala's public sector.

Kerala Government Jobs Without Exams Through Interviews | Kerala Government Job Today

വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന ആർ. പരമേശ്വരൻപിള്ള മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പാൾ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദവും (55 ശതമാനത്തിൽ കുറയാത്ത മാർക്ക്), 10 വർഷത്തെ അധ്യാപന പരിചയവും പി.എച്ച്.ഡിയും മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി. അഭികാമ്യം. അംഗീകൃത കോളജുകളിൽ നിന്നും വിരമിച്ച പ്രിൻസിപ്പാൾമാർക്ക് മുൻഗണന.താൽപര്യമുള്ളവർ ഒക്ടോബർ ആറിനു രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 – 2320420.

ഫാർമസിസ്റ്റ് നിയമനം

പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികയിൽ 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിന് ഇന്റർവ്യൂ നടത്തും. പ്ലസ്ടു, ഡിഫാം, അല്ലെങ്കിൽ ബിഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 4-10-2023ൽ 40 വയസ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡേറ്റകളും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ 10 മണി മുതൽ 11 മണി വരെ. ഇന്റർവ്യൂ രാവിലെ 10.30ന് ആരംഭിക്കും.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യു

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 26 ന് രാവിലെ 10 ന് കോളജിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ജൂനിയർ റെസിഡന്റ്: അഭിമുഖം 30ന്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. അടുത്ത ഒരു വർഷത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ സെപ്റ്റംബർ 30നു രാവിലെ 11നാണ് അഭിമുഖം.താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 29നു വൈകിട്ട് മൂന്നിനു മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.

നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ അപേക്ഷകരുടെ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ഇന്റർവ്യൂ മാറ്റിവച്ചു

നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം (NAMASTE), സംസ്ഥാന നോഡൽ ഓഫീസിൽ മാനേജർ (PMU) തസ്തികയിലേക്ക് സെപ്റ്റംബർ 29നു നടത്തുവാൻ നിശ്ചിയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية