പരീക്ഷയില്ലതെ ഡാറ്റ എൻട്രി ജോലി നേടാം | KSCEPB Data Entry Operator Recruitment 2023 | Kerala Government Career
KSCEPB Data Entry Operator Recruitment 2023
The Kerala State Cooperative Employees Pension Board is looking for Data Entry Operators. If you have a diploma in computer application and are a graduate, you can apply. The monthly salary ranges from Rs 25,100 to Rs 57,900, and the application deadline is September 2nd, 2023. Check more details about KSCEPB Data Entry Operator Recruitment 2023 given below.
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ള ബിരുദകമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ള ബിരുദവും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. 25,100 രൂപ മുതൽ 57,900 രൂപ വരെ മാസ ശമ്പളം ലഭിക്കും 18 നും 37 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം.
അപേക്ഷ ഫീസ് 300 രൂപയാണ്. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷ ഫീസ്. Additional Registrar/Secretary, Kerala State Co-operative Employees Pension Board, Thiruvananthapuram എന്ന പേരിൽ മാറാവുന്ന DD യും, പ്രായം, യോഗ്യത, ജാതി, ഭിന്നശേഷി സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊളളിച്ചിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02/09/2023 വൈകിട്ട് 5.00 മണി. അപേക്ഷകൾ അയയ്ക്കേണ്ട മേൽ വിലാസം :- Additional Registrar/Secretary Kerala State Co-operative Employees Pension Board Jawahar Sahakarana Bhavan, 7th Floor DPI Junction, Thycad P.O Thiruvananthapuram 695014 Phone: 0471-2475681 Email: kscepb@gmail.com
മറ്റു കേരള സർക്കാർ സ്ഥാപനത്തിലെ താത്കാലിക ഒഴിവുകൾ
സീനിയർ റസിഡന്റ്, അസി. പ്രൊഫസർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോ (അനസ്തേഷ്യോളജി), പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, അസി. പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മെഡിസിൻ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14നും ജനറൽ സർജറിയിൽ 16നും അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 18നും രാവിലെ 11 മണിക്ക് അസി. പ്രൊഫ. നിയമനത്തിനുള്ള ഇന്റർവ്യൂ നടക്കും. ഓഗസ്റ്റ് 18ന് ഉച്ച 2ന് പീഡിയാട്രിക് നെഫ്രോളജിയിൽ സീനിയർ റസിഡന്റ് ഇന്റർവ്യൂ നടത്തും.
അതാത് വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ് 16ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.