പ്രധാനപ്പെട്ട പി എസ് സി അറിയിപ്പുകൾ | Latest Kerala PSC Notification | Today's PSC Notification Update

Whatsapp Group
Join Now
Telegram Channel
Join Now

Latest Kerala PSC Notification

Latest Kerala PSC notification released today! Explore job vacancies, eligibility criteria, and application process in this blog post. Stay updated and seize the exciting opportunities that await you

Latest Kerala PSC Notification | Today's PSC Notification Update

കോഴിക്കോട്‌ ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പര്‍.255/2021) തസ്തികയിലേയ്ക്ക്‌ 13.01.2023 ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ അഞ്ച്, ആറ്, ഏഴ്, 12, 13, 14 എന്നീ തിയ്യതികളിൽ പി എസ് സി കോഴിക്കോട്‌ മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാക്കിയിട്ടള്ളതിനാല്‍ വൃക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്യുന്നതല്ല.

അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ -ഫോറം പി എസ് സി യുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത്‌ പൂരിപ്പിച്ച്‌ ഹാജരാക്കേണ്ടതാണ്‌. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ്‌ സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ 0495 2371971

കേരള സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡിലെ പ്യൂണ്‍/വാച്ച്‌ മാന്‍ (പാര്‍ട്ട്‌ ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (തേർഡ് എൻ സി എ – എസ് സി സി സി , കാറ്റഗറി നമ്പര്‍.464/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സ്വീകാര്യമായ അപേക്ഷകൾ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 19ന്‌ പി എസ് സിയുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്‌ നിശ്ചിത തിയ്യതിയിലും സമയത്തും ഹാജരാകേണ്ടതാണെന്ന് മേഖല പി എസ് സി ഓഫീസർ അറിയിച്ചു. ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 2371 500.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية