പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

Whatsapp Group
Join Now
Telegram Channel
Join Now

Kerala Government Temporary Jobs Without Exams

Exciting Temporary Government Jobs in Kerala: No Exams Required. Explore a variety of rewarding opportunities across different fields. Start your journey to a fulfilling temporary job in the Kerala government today. Top 5 job opportunities listed below.

Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

പാർട്ട് ടൈം സ്വീപ്പർ

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 617, 8547005084.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രാഗ്രാമറുടെ രണ്ടു താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ കഷണിച്ചു. എം.ടെക്. (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്‌സി.(ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) (ഏതെങ്കിലും റഗുലർ ഫുൾടൈം കോഴ്‌സുകളിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ അഭികാമ്യം.

PHP and related frame works and well versed in Postgr SQL or related RDBMS സാങ്കേതിക പരിജ്ഞാനമായി കണക്കാക്കും. യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം എന്നിവ സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പായി secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്‌വർക്കിംഗ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

അധ്യാപക ഒഴിവ്

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളിൽ നിയമനത്തിനായി അഞ്ചിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും പി എച്ച് ഡി/നെറ്റ് യോഗ്യതയും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.എ യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية