സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം നേടാം - Free PSC Coaching In Kerala

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ:പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു.
10/പ്ലസ് ടൂ ലെവൽ, ഡിഗ്രി ലെവൽ, കെ.എ.എസ് പരീക്ഷകൾക്കുള്ള പ്രാഥമിക പരീക്ഷാ പരിശീലനത്തിലേയ്ക്കായി വിദ്യാഭ്യസ യോഗ്യതയ്ക്ക് അനുസൃതമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ:പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിൽ ഡിസംബർ 15 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. പട്ടികജാതി പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപന്റ് ലഭിക്കും.