Kerala PSC Science Mock Test

Whatsapp Group
Join Now
Telegram Channel
Join Now
Kerala PSC Science Mock Test
Result:
1/50

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഗുരുത്വാകർഷണം:

(Civil Excise Officer - 2025)
കുറയുന്നു
മാറ്റമില്ല
കൂടുന്നു
ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
Explanation:
  • ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്കാകർഷിക്കുന്നു. ഈ ആകർഷണബലമാണ് ഗുരുത്വാകർഷണബലം.
  • ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയുന്നു.
  • ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ് സർ ഐസക്ക് ന്യൂട്ടൺ.
  • ഒരു വസ്തുവിനെ ഭൂമിയുടെ കേന്ദ്രത്തിൽ വെച്ചാൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലം പൂജ്യം ആയിരിക്കും.
2/50

ഒരു ഗോളീയ ദർപ്പണത്തിൻ്റെ വക്രതാദൂരം 15.0 cm ആണ്. അതിൻ്റെ ഫോക്കസ് ദൂരം:

(Civil Excise Officer - 2025)
0.075 m
1.5 cm
15 cm
7.5 m
Explanation:
  • ഗോളീയ ദർപ്പണത്തിൻ്റെ വക്രതാദൂരം ആ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരത്തിൻ്റെ രണ്ടിരട്ടി ആയിരിക്കും.

  • ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം \(F\) = \(\frac{R}{2}\)

  • ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം \(F\) = \(\frac{15}{2}\) = \(7.5 \ cm = 0.075 \ m \)

3/50

പദാർത്ഥകണികകളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ?

(Civil Excise Officer - 2025)
ഹെൻറിച്ച് ഹെർട്സ്
ഡീ ബ്രോഗ്ലി
മാക്സ്‌വെൽ
ഐൻസ്റ്റീൻ
Explanation:
  • 1924 ൽ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ ഡീ ബ്രോഗ്ലി, മുന്നോട്ട് വെച്ച ആശയപ്രകാരം, വികിരണങ്ങളെപ്പോലെ ദ്രവ്യവും ദ്വൈതസ്വഭാവം അതായത് കണികാ സ്വഭാവവും തരംഗസ്വഭാവവും പ്രകടമാക്കണം. ഇതിനർഥം ഫോട്ടോണിന് ആക്കവും, തരംഗദൈർഖ്യവും ഉള്ളതുപോലെ, ഇലക്ട്രോണുകൾക്ക് ആക്കവും തരംഗദൈർഖ്യവും ഉണ്ടായിരിക്കണം.

  • ഈ സാദൃശ്യത്തിൽ നിന്ന് ഡീ ബ്രോഗ്ലി ഒരു കണികയുടെ തരംഗദൈർഖ്യം ( \(\lambda\) ), ആക്കം (p) എന്നിവ തമ്മിലുള്ള ബന്ധം പ്രസ്താവിച്ചു.

  • \(\lambda\) = \(\frac{h}{mv}\) = \(\frac{h}{p}\)

  • ഇവിടെ 'm' കണങ്ങളുടെ മാസും, v, p അവയുടെ പ്രവേഗവും ആക്കവുമാണ്. ഇലക്ട്രോൺ കിരണങ്ങൾ, തരംഗങ്ങളെപ്പോലെ വിഭംഗനത്തിന് വിധേയമാകുന്നു.

4/50

2023-ലെ രസതന്ത്ര നൊബേൽ പ്രൈസ് ഏതിൻ്റെ കണ്ടുപിടിത്തത്തിനായാണ് നൽകപ്പെട്ടത് ?

(Civil Excise Officer - 2025)
ക്വാണ്ടം വെൽസ്
ക്വാണ്ടം ഡോട്‌സ്
ക്വാണ്ടം മെക്കാനിക്സ്
ക്വാണ്ടം കംപ്യൂട്ടിംഗ്
Explanation:
  • മൗംഗി ജി ബവെണ്ടി, ലൂയിസ് ഇ ബ്രൂസ്, അലക്സി എകിമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
  • ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടിത്തത്തിനും സമന്വയത്തിനുമാണ് പുരസ്‌കാരം നൽകിയത്.
  • എക്കിമോവും ബ്രൂസും സ്വന്തമായി ക്വാണ്ടം ഡോട്ടുകൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചു.
5/50

ഒരു നിശ്ചിത അളവിൽ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന ഒരു പെർമിറ്റാണ് :

(Civil Excise Officer - 2025)
കാർബൺ ഓഫ്സെറ്റിംഗ്
കാർബൺ സെക്യുസ്ട്രേഷൻ
കാർബൺ ക്രഡിറ്റ്
കാർബൺ ഫൂട്ട്പ്രിന്റ്
Explanation:
  • കാർബൺ ക്രഡിറ്റ് (Carbon Credit) എന്നത് ഒരു നിശ്ചിത അളവിൽ (പൊതുവായി 1 ടൺ കാർബൺ ഡൈ ഓക്സൈഡ് (CO₂)) ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന അനുവാദം/പെർമിറ്റ് ആണ്.
  • ഇത് സർക്കാറുകൾ അല്ലെങ്കിൽ അന്തർദേശീയ ഏജൻസികൾ നൽകി നൽകുന്നതാണ്, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാൻ സഹായിക്കുന്ന കാർബൺ ട്രേഡിംഗ് സിസ്റ്റത്തിന്റെ ഭാഗമാണ്.
  • കാർബൺ സെക്യുസ്ട്രേഷൻ: കാർബൺ ഡൈഓക്സൈഡ് വായുവിൽ നിന്ന് മാറ്റി നിലനിര്‍ത്തുന്ന പ്രക്രിയ (ഉദാ: മണ്ണിൽ/carbon sinks വഴി സംഭരണം).
6/50

'ലാസിക്' സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതകാന്തിക തരംഗം ഏതാണ്?

(Woman Civil Police Officer - 2024)
അൾട്രാവയലറ്റ്
ഇൻഫ്രാറെഡ്
X-രശ്‌മികൾ
മൈക്രോ തരംഗങ്ങൾ
Explanation:

അൾട്രാവയലറ്റ് കിരണങ്ങള്‍

  • സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന കിരണം.
  • കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം.
  • നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം.
  • ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം
  • ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ.
  • ശരീരത്തിൽ വിറ്റാമിൻ - ഡി ഉല്പാദിപ്പിക്കുന്ന കിരണം.
  • കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ വിക്ടർ ഹെസ്സ്.
7/50

ഒരേ മാസ് നമ്പറും വ്യത്യസ്‌ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര് :

(Woman Civil Police Officer - 2024)
ഐസോടോപ്പുകൾ
ഐസോബാറുകൾ
ഐസോടോണുകൾ
ഐസോമെറുകൾ
Explanation:
പട്ടിക 1 പട്ടിക 2
ഐസോടോപ്പ് ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ
ഐസോബാർ ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ
ഐസോടോൺ തുല്യ എണ്ണം ന്യൂട്രോണു കളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ
ഐസോമെർ ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങൾ
8/50

വൈഡൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു ?

(Woman Civil Police Officer - 2024)
സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ
ഹീമോഫിലസ് ഇന്ഫ്ലുവന്‍സ
സല്‍മോണല്ല ടൈഫി
പ്ലാസ്മോഡിയം ഫാല്‍സിപാരം
Explanation:
  • ടൈഫോയിഡ് - വൈഡൽ ടെസ്റ്റ്
  • നിശാന്തത - റോസ് ബംഗാൾ ടെസ്റ്റ്
  • സിഫിലിസ് - വി ഡി ആർ എൽ
  • ക്യാൻസർ - ബയോപ്സി
  • ഡെങ്കിപ്പനി - ടൂർണിക്ക ടെസ്റ്റ്
  • കാഴ്ച ശക്തി - സ്നെലന്‍ ചാര്‍ട്ട്
9/50

20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പലായനപ്രവേഗം 11.2 Km/s ആണ്. എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പലായന പ്രവേഗം എത്രയായിരിക്കും?

(Beat Forest Officer - 2024)
1.12 Km/s
112 Km/s
11.2 Km/s
0.112 Km/s
Explanation:
  • ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം.
  • ഭൂമിയുടെ പലായന പ്രവേഗം - 11.2 കി.മീ/സെക്കന്റ്
  • ചന്ദ്രന്റെ പലായന പ്രവേഗം - 2.4 കി.മീ./സെക്കന്റ്
  • സൂര്യന്റെ പലായന പ്രവേഗം - 618 കി.മീ/സെക്കന്റ്
10/50

മനുഷ്യരക്തത്തിന്റെ PH മൂല്യം എത്രയാണ്?

(Beat Forest Officer - 2024)
8.2
7.4
7
6.3
Explanation:
  • ശരീരത്തിലെ ദ്രാവക കലയാണ്‌ രക്തം.
  • ചെറുകുടലില്‍നിന്നും പോഷകങ്ങൾ ശേഖരിച്ച്‌ കോശങ്ങളിലെത്തിക്കുന്ന രക്തം 'ജീവന്റെ നദി' എന്നറിയപ്പെടുന്നു.
  • ഹോര്‍മോണുകളെ വഹിച്ചുകൊണ്ടു പോകുന്നതും രക്തമാണ്‌.
  • 'ഹീമറ്റോളജി' രക്തത്തെക്കുറിച്ചുള്ള പഠനം.
  • രക്തത്തിലെ ദ്രാവകഭാഗം പ്ലാസ്മ.
11/50

സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം

(Beat Forest Officer - 2024)
സിങ്ക്
ചെമ്പ്
അലൂമിനിയം
നിക്കൽ
Explanation:
  • സ്റ്റെയിൻലെസ് സ്റ്റീലിലെ ഒരു പ്രധാന ഘടകമാണ് നിക്കൽ, കാരണം ഇത് ലോഹത്തിന്റെ തുരുമ്പ് പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമാണ് സ്റ്റെയിൻലെസ് സ്റ്റീൽ.
  • ഇതിൽ കുറഞ്ഞത് 10.5% ക്രോമിയം അടങ്ങിയിരിക്കണം.
  • സ്റ്റെയിൻലെസ് സ്റ്റീലിന്റെ ശക്തിയും ഡക്റ്റിലിറ്റിയും മെച്ചപ്പെടുത്തുന്നതിനായി നിക്കലും ചേർക്കുന്നു.
12/50

വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം മൂലം നേതാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായിത്തിരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത്?

(Beat Forest Officer - 2024)
നിശാന്ധത
തിമിരം
സിറോഫ്‌താൽമിയ
ഗ്ലോക്കോമ
Explanation:
  • നിശാന്ധത - മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ
  • ഗ്ലോക്കോമ - ലേസർ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം
  • സിറോഫ്‌താൽമിയ - വിറ്റാമിൻ A യുടെ അഭാവം മൂലം കോർണിയ വരണ്ട് അതാര്യമാകുന്നു
  • ചെങ്കണ്ണ് - കൺജങ്റ്റൈവയെ ബാധിക്കുന്നു
13/50

മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ചശേഷം ആദ്യം \(\textit{_____}\) കോശങ്ങളിൽ എത്തി പ്രത്യുല്‌പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

(Civil Police Officer - 2024)
ചെറുകുടൽ
തലച്ചോറ്
വൃക്ക
കരൾ
Explanation:

പ്ലാസ്മോഡിയം

  • മലേറിയക്ക് കാരണമാകുന്ന സൂക്ഷ്മജീവി - പ്ലാസ്മോഡിയം
  • മലേറിയ ചതുപ്പ് രോഗം എന്നും അറിയപ്പെടുന്നു.
  • പ്ലാസ്മോഡിയം കണ്ടുപിടിച്ചത് - ചാള്‍സ് ലാവരെന്‍
  • അനോഫിലസ്‌ ഇനത്തിൽപ്പെട്ട പെൺകൊതുക്‌ കുത്തുന്നതിലൂടെ ഇത്‌ മനുഷ്യരക്തത്തിൽ എത്തിച്ചേരുന്നു.
  • മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം പരത്തുന്നത് കൊതുകുകള്‍ ആണെന്ന് കണ്ടെത്തിയത് - സര്‍ റൊണാള്‍ഡ് റോസ്
14/50

പ്രകാശ വർഷം എന്നത് എന്തിൻറെ യൂണിറ്റാണ്?

(Civil Police Officer - 2024)
ദൂരം
ബലം
സമയം
വേഗത
Explanation:
  • പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശ വർഷം.
  • പ്രകാശം ഒരു അനുപ്രസ്ഥതരംഗമാണ്.
  • ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റാണ് പാർസക്.
  • പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്ന പേരാണ് ഫോട്ടോൺ.
  • സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം എത്രയാണോ അതാണ് ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ്.
15/50

'g' യുടെ വില ധ്രുവങ്ങളിലേക്കാൾ ഭൂമദ്ധ്യരേഖയിൽ കുറവാണ്, ഇതിന്റെ കാരണം എന്ത്?

(Civil Police Officer - 2024)
ഭൂമിയുടെ ആകൃതി
സൂര്യന്റെ മാസ്
ചന്ദ്രന്റെ മാസ്
ഭൂമിയുടെ മാസ്
Explanation:
  • ഉപരിതലത്തിലെ വിവിധ അക്ഷാംശങ്ങളിൽ ഭൂമിയുടെ ഗുരുത്വാകർഷണബലം ഒരുപോലെയല്ല. ഇത് ധ്രുവങ്ങൾക്ക് സമീപം കൂടുതലും ഭൂമധ്യരേഖയിൽ കുറവാണ്.
  • ഭൂമിയുടെ ജിയോയിഡ് ആകൃതി കാരണം, ഭൂമിയുടെ മധ്യഭാഗത്ത് നിന്ന് അതിന്റെ ധ്രുവങ്ങളിലേക്കുള്ള ദൂരം ഭൂമധ്യരേഖയിലേക്ക് ഉള്ളതിനേക്കാൾ അല്പം കുറവാണ്.
  • അകലം കൂടുന്നതിനനുസരിച്ച് ഗുരുത്വാകർഷണബലം കുറയുന്നു.
  • ഭൂമിയുടെ ഭ്രമണവേഗത ധ്രുവങ്ങളേക്കാൾ ഭൂമധ്യരേഖയിൽ കൂടുതലാണ്.
16/50

കാർബൺഡൈയോക്സൈഡ് (CO\(_{2}\)) വാതകത്തിൻ്റെ ക്രിട്ടിക്കൽ താപനില 30.98°C ആണ്. താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏതാണ്?

(Civil Police Officer - 2024)
30.98°C-ൽ മാത്രം CO\(_{2}\) വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കില്ല
CO\(_{2}\) വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്‌മാവ് 30.98°C ആണ്
30.98°C-ൽ മാത്രമേ CO\(_{2}\) വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കാൻ സാധിക്കുകയുള്ളൂ
CO\(_{2}\) വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും താഴ്ന്ന‌ ഊഷ്‌മാവ് 30.98°C ആണ്
Explanation:
  • ഒരു വാതക പദാർത്ഥത്തെ മർദ്ദം കൂട്ടി ദ്രാവകമാക്കി മാറ്റാൻ കഴിയുന്ന ഏറ്റവും ഉയർന്ന താപനിലയെ ക്രിട്ടിക്കൽ താപനില.
  • കാർബൺ ഡൈ ഓക്സൈഡിന്റെ ക്രിട്ടിക്കൽ താപനില = \(30.98 ^{\circ}C\)
  • ഓക്സിജന്റെ ക്രിട്ടിക്കൽ താപനില = \(-118.6 ^{\circ}C\)
  • ഒരു മോൾ വാതകത്തിന് അതിന്റെ ക്രിട്ടിക്കൽ താപനിലയിലുള്ള വ്യാപ്തത്തെ ക്രിട്ടിക്കൽ വ്യാപ്തം എന്ന് വിളിക്കുന്നു.
17/50

ഏറ്റവും കൂടിയ അനുപാതത്തിൽ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകം ഏത്?

(Women Civil Excise Officer - 2024)
മീഥേൻ
കാർബൺ ഡൈ ഓക്സൈഡ്
കാർബൺ മോണോക്സൈഡ്
ക്ലോറോ ഫ്ലൂറോ കാർബൺ
Explanation:
  • ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്ന പ്രധാന വാതകങ്ങൾ
  1. കാർബൺ ഡൈ ഓക്‌സൈഡ്
  2. മീഥെയ്ൻ
  3. ക്ലോറോ ഫ്ലൂറോ കാർബൺ
  4. നീരാവി
  5. ഓസോൺ
  6. നൈട്രസ് ഓക്സൈഡ്
  • ഇവയിൽ ഏറ്റവും കൂടിയ അനുപാതത്തിൽ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകം കാർബൺ ഡൈ ഓക്‌സൈഡ് ആണ്.
  • ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹ പ്രതിഭാസം എന്ന് വിളിക്കുന്നത്.
18/50

രണ്ടു വസ്തുക്കൾ തമ്മിലുള്ള ചലനത്തെ എതിർക്കുന്നതും, പ്രതലത്തിന് സമാന്തരവുമായ ബലം:

(Women Civil Excise Officer - 2024)
കൊഹിഷൻ ബലം
പ്രതല ബലം
വിസ്കസ് ബലം
ഘർഷണ ബലം
Explanation:
  • ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവർക്കിടയിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്ന ബലമാണ് ഘർഷണബലം.
  • ദ്രാവകങ്ങളുടെ ഉപരിതലത്തിലെ സദൃശ തന്മാത്രകൾ വശങ്ങളിലേക്കും അകത്തേക്കും മാത്രം ആകർഷിക്കപ്പെടുന്നു. അതിനാൽ ഉപരിതലം ഇലാസ്തികമായ പാടപോലെ പ്രവർത്തിക്കുന്നു. ഇതിനുകാരണമാകുന്ന ബലമാണ് പ്രതലബലം.
  • ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലം അറിയപ്പെടുന്നത് വിസ്ക്കസ് ബലം എന്നാണ്.
  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം.
19/50

ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയിസ് ആസിഡ് ഏത്?

(Women Civil Excise Officer - 2024)
BCl\( _{3} \)
OH\( ^{-} \)
Cl\( ^{-} \)
NH\( _{3} \)
Explanation:
  • ഒരു ജോടി ഇലക്ട്രോണുകളെ സ്വീകരിക്കാൻ കഴിയുന്ന ഏതെങ്കിലും തന്മാത്രയെ അല്ലെങ്കിൽ അയോണിനെ ലൂയിസ് ആസിഡ് എന്ന് വിളിക്കുന്നു.
  • (BCl\( _{3} \)) ഒരു ലൂയിസ് ആസിഡാണ്, കാരണം ഇതിന് ഇലക്ട്രോണുകളെ സ്വീകരിക്കാൻ കഴിയും. ലൂയിസ് ആസിഡ് സങ്കൽപ്പമനുസരിച്ച്, ഇലക്ട്രോൺ ജോഡിയെ സ്വീകരിക്കുന്ന പദാർത്ഥമാണ് ആസിഡ്, ഇലക്ട്രോൺ ജോഡി ദാനം ചെയ്യുന്ന ഒന്നാണ് ബേസ്.
  • Mg\( ^{2+} \), AlCl\( _{3} \) പോലുള്ളവയ്ക്ക് ലൂയിസ് ആസിഡുകളായി പ്രവർത്തിക്കാൻ കഴിയും.
  • H\( _{2} \)O, OH\( ^{-} \), NH\( _{3} \) പോലുള്ളവയ്ക് ലൂയിസ് ബേസുകളായി പ്രവർത്തിക്കാനാകും.
20/50

40 ഗ്രാം മീഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക : CH\( _{4} \) + 20\( _{2} \) → CO\( _{2} \) + 2H\( _{2} \)O

(Women Civil Excise Officer - 2024)
110 ഗ്രാം
220 ഗ്രാം
55 ഗ്രാം
40 ഗ്രാം
Explanation:

CH\( _{4} \) + 20\( _{2} \) → CO\( _{2} \) + 2H\( _{2} \)O

മീഥെയ്ൻ (CH\( _{4} \)) ൻ്റെ മോളാർ മാസ്സ് = (12.011 + 4 x 1.008) = 16.043 ഗ്രാം/മോൾ.

ഓക്സിജൻ (\( O_{2} \)) ൻ്റെ മോളാർ മാസ് = (2 x 16.0) = 32.0 ഗ്രാം/മോൾ.

കാർബൺ ഡൈ ഓക്സൈഡി (C\( O_{2} \)) ൻ്റെ മോളാർ മാസ് = (12.011 + 2 x 16.0) = 44.011 ഗ്രാം/മോൾ.

\( \therefore \) 16 ഗ്രാം/മോൾ CH\( _{4} \) \( \rightarrow \) 44. ഗ്രാം/മോൾ CO\( _{2} \)

\( \therefore \) 40ഗ്രാം CH\( _{4} \) = 44/16 * 40

=110 ഗ്രാം CO2

21/50

4 ''D''s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം ഏത്?

(Woman Fire & Rescue Officer - 2024)
ബെറി ബെറി
റിക്കറ്റ്സ്
പെല്ലാഗ്ര
സ്കർവി
Explanation:
  • 'പെല്ലാഗ്ര' രോഗം വിറ്റാമിന്‍-ബി3 ന്റെ കുറവു മൂലമാണ്‌. പ്രകാശമേല്‍ക്കുന്ന ഭാഗങ്ങളിലെ ത്വക്ക്‌ പരുക്കനാവുകയും വീങ്ങുകയും ചെയ്യുന്നതാണ്‌ രോഗലക്ഷണം.
  • 'നാവികരുടെ പ്ലേഗ്'‌ എന്നറിയപ്പെടുന്ന 'സ്കർവി' രോഗം വിറ്റാമിന്‍ സി- യുടെ കുറവു മൂലമാണ്‌. മോണയില്‍ രക്തസ്രാവം, വിളര്‍ച്ച, മുറിവുണങ്ങാന്‍ കാലതാമസം എന്നിവയാണ്‌ രോഗലക്ഷണങ്ങൾ.
  • നാഡീവ്യവസ്ഥയെ ബാധിക്കുന്ന 'ബെറിബെറി” രോഗം വിറ്റാമിന്‍-ബി1ന്റെ കുറവുകൊണ്ടുണ്ടാകുന്നതാണ്.
  • 'കണരോഗം' (Rickets) വിറ്റമിന്‍ ഡി-യുടെ കുറവുമൂലമാണ്‌.
22/50

AB രക്തഗ്രൂപ്പ് ഉള്ള വ്യക്തികൾ 'സർവ്വിക സ്വീകർത്താവ്' എന്ന് വിളിക്കപെടാൻ കാരണം അവരുടെ രക്തത്തിൽ:

(Woman Fire & Rescue Officer - 2024)
RBC യിൽ ആൻ്റിജൻ A യും ഇല്ല B യും ഇല്ല
RBC യിൽ ആൻ്റിബോഡി A യും ഇല്ല B യും ഇല്ല
പ്ലാസ്മയിൽ ആൻ്റിജൻ A യും ഇല്ല B യും ഇല്ല
പ്ലാസ്മയിൽ ആൻ്റിബോഡി A യും ഇല്ല B യും ഇല്ല
Explanation:
  • സാർവത്രിക സ്വീകർത്താവ് - AB ഗ്രൂപ്പ്
  • സാർവത്രിക ദാതാവ് - O ഗ്രൂപ്
  • ആൻ്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് -O ഗ്രൂപ്പ്
  • ആൻ്റിബോഡി ഇല്ലാത്ത രക്തഗ്രൂപ് - AB ഗ്രൂപ്പ് (കാരണം ആൻറിജനും ആൻറിബോഡിയും ഒരേ പോലെ വന്നാൽ രക്തം കട്ടപിടിക്കും)
  • ഏറ്റവും കൂടുതലുള്ള രക്തഗ്രൂപ്പ് - O പോസിറ്റിവ്
  • ഏറ്റവും കുറവുള്ള രക്തഗ്രൂപ്പ് - AB
23/50

താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis-ന്റെ ധർമ്മം എന്ത് ?

(Woman Fire & Rescue Officer - 2024)
ശ്വാസകോശത്തിൽ എത്തുന്ന വായുവിൽ നിന്ന് ഓക്സിജനെ വേർതിരിക്കുന്നു.
ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു.
ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് കടത്തി വിടുന്നു.
ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നു.
Explanation:
  • തൊണ്ടയിലെ ഇലയുടെ ആകൃതിയിലുള്ള ഫ്ലാപ്പാണ് എപ്പിഗ്ലൊട്ടിസ്, ഇത് ഭക്ഷണം വിന്റ് പൈപ്പിലേക്കും ശ്വാസകോശത്തിലേക്കും പ്രവേശിക്കുന്നത് തടയുന്നു.

  • ശ്വസന സമയത്ത് ഇത് തുറന്ന് ശ്വാസനാളത്തിലേക്ക് വായു കടക്കുന്നത് അനുവദിക്കുന്നു.

  • ഭക്ഷണം വിഴുങ്ങുമ്പോൾ, ശ്വാസകോശത്തിലേക്ക് ഭക്ഷണം കടക്കുന്നത് തടയുന്നതിനായി ഇത് അടയുന്നു.

  • അതുകൊണ്ട് ശ്വാസനാളത്തിലേക്കോ അന്നനാളത്തിലേക്കോ വഴിതിരിച്ചുവിടുന്ന വാൽവാണ് ഇത് എന്ന് പറയാം.

24/50

അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം?

(Woman Fire & Rescue Officer - 2024)
2019
2018
2020
2017
Explanation:
  • ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടിക ചിട്ടപ്പെടുത്തിയ വർഷമായി 1869 കണക്കാക്കപ്പെടുന്നു. അദ്ദേഹം അറ്റോമിക് മാസ്സിനെ അടിസ്ഥാനമാക്കിയാണ് മൂലകങ്ങളെ വർഗ്ഗീകരിച്ചത്
  • ആവർത്തന പട്ടിക കണ്ടുപിടിച്ചിട്ട് 2019 ൽ 150 വർഷം തികഞ്ഞു. അതിനാൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയും യുനെസ്കോയും ചേർന്ന് "രാസ മൂലകങ്ങളുടെ ആവർത്തനപ്പട്ടികയുടെ (IYPT2019) അന്താരാഷ്ട്ര വർഷമായി" 2019 നെ പ്രഖ്യാപിച്ചു.
  • ആവർത്തനപ്പട്ടിക ഘട്ടം ഘട്ടമായാണ് വളർന്നു വന്നത്. മെൻഡലീഫിൻ്റെപട്ടികയും വൻതോതിലുള്ള മാറ്റങ്ങൾക്കു വിധേയമായി.
  • ഇന്ന് നമ്മുടെ മുൻപിലുള്ള പട്ടിക അറ്റോമിക് മാസ് അടിസ്ഥാനമാക്കിയുള്ളതല്ല, പകരം അറ്റോമിക് നമ്പർ അടിസ്ഥാനമാക്കിയുള്ളതാണ്.
  • ഒരു മൂലകത്തിന്റെ ഗുണങ്ങളെ നിശ്ചയിക്കുന്നത് അതിന്റെ അറ്റോമിക് നമ്പർ അഥവാ മൂലകത്തിന്റെ കേന്ദ്രത്തിനകത്തുള്ള പ്രോട്ടോണുകളുടെ എണ്ണം ആണ്.
25/50

'വിലയേറിയ സമയം പാഴാക്കരുത്' എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്?

(Fire & Rescue Officer - 2023)
2021-ലെ ലോക ആരോഗ്യദിന സന്ദേശം
2021-ലെ ലോക എയ്‌ഡ്സ്‌ദിന സന്ദേശം
2021-ലെ ലോക പക്ഷാഘാതദിന സന്ദേശം
2021-ലെ ലോക പരിസ്ഥിതിദിന സന്ദേശം
Explanation:
  • ഒക്ടോബർ 29 - ലോക പക്ഷാഘാത ദിനം
  • 2023 പ്രമേയം - ‘Together we are #Greater Than Stroke' ('നമ്മുക്കൊന്നിച്ചു നീങ്ങാം സ്‌ട്രോക്കിനെക്കാളും ഉയരങ്ങളില്‍')
  • സ്വിറ്റ്സർലാന്റിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത്‌ 2006 ഒക്ടോബർ 29 നാണ്.
26/50

താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം ?

(Fire & Rescue Officer - 2023)
ജലദോഷം
നീർക്കെട്ട്
പുഴുക്കടി
സന്നിപാത ജ്വരം
Explanation:
  • ഡെങ്കിപ്പനി, SARS, പോളിയോ, എബോള, എയ്ഡ്സ് എന്നിവ വൈറസ് മൂലമാണ് ഉണ്ടാവുന്നത്.
  • ടൈഫോയ്ഡ് അഥവാ സന്നിപാതജ്വരത്തിന് കാരണമാകുന്നത് - സാൽമൊണേല്ല ടൈഫി ബാക്ടീരിയ
  • അത്ലറ്റ് ഫൂട്ട് , റിങ് വേം( പുഴുക്കടി) എന്നിവ ഫംഗസ് മൂലമുണ്ടാകുന്ന രോഗങ്ങൾ ആണ്.
27/50

'തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?

(Fire & Rescue Officer - 2023)
ജീവകം \( B_2 \)
ജീവകം \( B_6\)
ജീവകം \( B_12 \)
ജീവകം \( B_1 \)
Explanation:

ഭക്ഷണത്തിലൂടെ ആളുകൾക്ക് ലഭിക്കുന്ന അവശ്യ പോഷകമാണ് തയാമിൻ. ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ ഇത് ഒരു പങ്ക് വഹിക്കുന്നു:

  • കാർബോഹൈഡ്രേറ്റ് വിഘടിപ്പിക്കുന്നു.
  • പേശികളുടെ സങ്കോചത്തിന് സഹായിക്കുന്നു.
  • ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.
  • ദഹനത്തെ സഹായിക്കുന്ന ആസിഡുകൾ ഉണ്ടാക്കുന്നു.
28/50

ഗുരുത്വത്വരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

i. ഗുരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കൂടുന്നു.

ii. ഗുരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കുറയുന്നു

iii. ഗുരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച് കൂടുന്നു.

iv. ഗുരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച് കുറയുന്നു.

(Fire & Rescue Officer - 2023)
(ii, iii)
(i, iv)
(i, iii)
(ii, iv)
Explanation:
  • ഒരു വസ്തുവിന്റെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കിനെയാണ് ത്വരണം എന്ന് പറയുന്നത്.
  • ഭൗതികശാസ്ത്രത്തിൽ, ഗുരുത്വാകർഷണ ത്വരണമെന്നത് ശൂന്യതയ്ക്കുള്ളിൽ സ്വതന്ത്രമായി വീഴുന്ന ഒരു വസ്തുവിന്റെ ത്വരിതപ്പെടുത്തലാണ്.
  • വസ്തുക്കളുടെ പിണ്ഡമോ ഘടനയോ കണക്കിലെടുക്കാതെ എല്ലാ വസ്തുക്കളും ശൂന്യതയിൽ ഒരേ നിരക്കിൽ ത്വരിതപ്പെടുത്തുന്നു.
29/50

'ശ്മശാനങ്ങളിലെ പ്രേതബാധ' എന്ന് തെറ്റിദ്ധരിക്കാൻ ഇടയുള്ളത് ഏത് മൂലകത്തിന്റെ രൂപാന്തരത്തിന്റെ ഇരുട്ടിലുള്ള തിളക്കം മൂലമാണ് ?

(Fire & Rescue Officer - 2023)
ക്ലോറിൻ
കാർബൺ
ഫോസ്ഫ‌റസ്
സൾഫർ
Explanation:
  • ഫോസ്ഫറസ് അറ്റോമിക നമ്പർ-15.
  • ഫോസ്ഫറസ് എന്ന വാക്കിനർത്ഥം - ഞാൻ പ്രകാശം വഹിക്കുന്നു.
  • ജലത്തിൽ സൂക്ഷിക്കുന്ന മൂലകം- ഫോസ്ഫറസ്
  • ഫോസ്ഫറസിന്റെ വിവിധ രൂപാന്തരങ്ങൾ- വെളുത്ത ഫോസ്ഫറസ്, ചുമന്ന ഫോസ്ഫറസ്, ബ്ലാക്ക് ഫോസ്ഫറസ്.
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന മൂലകങ്ങൾ- സോഡിയം,പൊട്ടാസിയം.
30/50

ലൂയിസ് സിദ്ധാന്തപ്രകാരം ആസിഡ് ആയിട്ടുള്ളത്?

(Fire & Rescue Officer - 2023)
\( BF_3 \)
\( NH_3 \)
\( H_2SO_4 \)
\( H_2O \)
Explanation:

1923-ൽ ജി എൻ ലൂയിസ് ഒരു ജോടി ഇലക്ട്രോണുകൾ ദാനം ചെയ്യാൻ കഴിയുന്ന ഒരു രാസവസ്തുവായി ബേസിനെ നിർവചിച്ചു.

  • \( BF_3 \) ലൂയിസ് ആസിഡായി പ്രവർത്തിക്കുന്നു.
  • ഇലക്ട്രോൺ ജോഡി സ്വീകരിക്കുന്ന ഒരു സ്പീഷിസാണ് ലൂയിസ് ആസിഡ്.
  • \( OH^− \)ഉം \( NH_3 \) ഉം ലൂയിസ് ക്ഷാരങ്ങളാണ്. *\( B_2H_6, BCl_3 \)എന്നിവ ലൂയിസ് അമ്ലം ആണ്.
31/50

2023 മെയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?

(Civil Police Officer - 2023)
പൂർണ്ണ ചന്ദ്രഗ്രഹണം
കേന്ദ്ര ചന്ദ്രഗ്രഹണം
പെൻബ്രൽ ചന്ദ്രഗ്രഹണം
ഭാഗിക ചന്ദ്രഗ്രഹണം
Explanation:
  • സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോള്‍ ചന്ദ്രനില്‍ ഭൂമിയുടെ പതിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ചന്ദ്രഗ്രഹണം.
  • പൂര്‍ണ്ണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം എന്നിങ്ങനെ മൂന്ന് തരം ചന്ദ്രഗ്രഹണങ്ങള്‍ സംഭവിക്കുന്നു.
  • സൂര്യൻ്റെ പ്രകാശം ചന്ദ്രനിലേക്ക് എത്തുന്നതിനെ ഭൂമി പൂര്‍ണ്ണമായും തടയുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവപ്പ് കലര്‍ന്ന തവിട്ട് നിറമാകും.
  • ചന്ദ്രൻ്റെ ഒരു ഭാഗത്ത് മാത്രം ഭൂമിയുടെ നിഴല്‍ പതിച്ച് കടന്നുപോകുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
  • ചന്ദ്രന്‍ ഭൂമിയുടെ പുറം നിഴലിലൂടെ കടന്നുപോകുമ്പോഴാണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
32/50

B, Al, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിൻ്റെ ശരിയായ ക്രമം :

(Civil Police Officer - 2023)
K > Mg > Al > B
Al > Mg > B > K
Mg > Al > K > B
B > Al > Mg > K
Explanation:
  • ആവർത്തനപ്പട്ടികയിൽ പീരിയഡിൽ ഇടത് നിന്ന് വലത്തേക്ക് പോകുന്തോറും ലോഹസ്വഭാവം കുറയുന്നു.
  • ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്കു പോകും തോറും ലോഹസ്വഭാവം കൂടിവരുന്നു. അതിനാൽ അലൂമിനിയത്തിന് ബോറോണെക്കാൾ ലോഹസ്വഭാവം കൂടുതലാണ്.
  • ആറ്റത്തിൻ്റെ വലുപ്പം കുറയുമ്പോൾ ലോഹസ്വഭാവം കുറയുന്നു.
33/50

ബീജസങ്കലനം മനുഷ്യശരീരത്തിൻ്റെ ഏത് ഭാഗത്തുവെച്ച് നടക്കുന്നു ?

(Civil Police Officer - 2023)
ഗർഭപാത്രത്തിൻ്റെ താഴ്ഭാഗം
അണ്ഡാശയം
അണ്ഡവാഹിനിക്കുഴലിൽ
ഗർഭപാത്രത്തിൻ്റെ മുകൾഭാഗം
Explanation:
  • ബീജത്തിൻ്റെയും അണ്ഡത്തിൻ്റെയും കൂടിച്ചേരലാണ് ബീജസങ്കലനം.
  • ഇത് സാധാരണയായി അണ്ഡവാഹിനിക്കുഴലിലെ (ഫാലോപ്യൻ ട്യൂബ്) ആംപ്യുളയിലാണ് സംഭവിക്കുന്നത്.
  • ബീജസങ്കലനം ചെയ്ത അണ്ഡം : സൈഗോട്ട്
34/50

മിനാമാറ്റ രോഗം ഏതിൻ്റെ മലനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?

(Civil Police Officer - 2023)
Cd മലനീകരണം
\(SO_ 2\) മലനീകരണം
Hg മലനീകരണം
\(NO_ 2\) മലനീകരണം
Explanation:

മൂലകങ്ങളും രോഗങ്ങളും :

  1. ഫ്ലുറോസിസ് - ഫ്ലൂറിൻ
  2. പ്ലംബിസം - ലെഡ്
  3. ഇതായ്-ഇതായ് - കാഡ്‌മിയം
  4. വിൽസൺസ് രോഗം - ചെമ്പ്
  5. ഹൈപോകലേമിയ - പൊട്ടാസ്യം
35/50

മാംസ്യത്തിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമേത് ?

(Civil Police Officer - 2023)
മുകളിൽ പറഞ്ഞവയെല്ലാം
തൈറോയിഡ്‌
വിളർച്ച
ക്വാഷിയോർക്കർ
Explanation:
  • മാംസ്യത്തിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് മരാസ്മസ്‌.
  • ക്വാഷിയോർക്കർ എന്ന ആഫ്രിക്കൻ പദത്തിന് തിരസ്ക്കരിക്കപ്പെട്ടവൻ എന്നാണ് അർത്ഥം.
  • ഭക്ഷണത്തിലെ പ്രോട്ടീൻ്റെ (മാംസ്യത്തിൻ്റെ) കുറവ് മൂലമുണ്ടാകുന്ന രോഗമാണ് ക്വാഷിയോർക്കർ.
  • കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
  • പട്ടിണി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മിക്കപ്പോഴും കാണപ്പെടുന്ന ഒരു പോഷകാഹാര വൈകല്യമാണിത്.
  • പുറത്തേക്ക് തള്ളിനിൽക്കുന്ന കണ്ണുകൾ, ഉന്തിയ വയറ്, ചർമ്മത്തിൻ്റെയും മുടിയുടെയും നിറവ്യത്യാസം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.
36/50

വൈഡൽ (WIDAL) ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്നു?

(Civil Police Officer - 2023)
ടൈഫോയിഡ്
ക്യാൻസർ
എയ്‌ഡ്‌സ്‌
ക്ഷയം
Explanation:
  • ശരീരത്തിൻ്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്.
  • വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട്.
  • സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്.
  • 1896-ൽ ജോർജസ്-ഫെർണാണ്ട് വൈഡൽ ആണ് വൈഡൽ ടെസ്റ്റ് കണ്ടുപിടിച്ചത് .
37/50

ഒരു ഗോളീയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം (f) 15cm ആണെങ്കിൽ അതിൻ്റെ വക്രതാ ആരം (R) എത്ര?

(Civil Police Officer - 2023)
30 cm
40 cm
20 cm
15 cm
Explanation:
  • വക്രതാ ആരം (R) = 2f
  • വക്രതാ ആരം (R) = 2 x 15
  • (R) = 30 cm
38/50

2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?

(Women Civil Police Officer - 2023)
കരോളിൻ ആർ. ബെർട്ടോസി
ഫ്രാൻസിസ് എച്ച്. ആർണോൾഡ്
ബെഞ്ചമിൻ ലിസ്റ്റ്
ഡേവിഡ് മാക്മില്ല്യൻ
Explanation:
  • 2022 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം 'ക്ലിക്ക് കെമിസ്ട്രി' എന്നറിയപ്പെടുന്ന തന്മാത്രകളെ ഒന്നിച്ചുനിർത്തുന്നതിനുള്ള പ്രവർത്തനത്തിന് കരോലിൻ ബെർട്ടോസി, മോർട്ടൺ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്ക് സംയുക്തമായി നൽകി.
  • കോശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ജൈവ പ്രക്രിയകൾ ട്രാക്കുചെയ്യുന്നതിനും അവരുടെ പ്രവർത്തനം ഉപയോഗിക്കുന്നു.
  • ക്യാൻസർ ചികിത്സാ മരുന്നുകളിൽ ഇത് പ്രയോഗിക്കാവുന്നതാണ്.
39/50

ഭാരതരത്നം ലഭിക്കുന്ന ആദ്യ കായികതാരം ?

(Women Civil Police Officer - 2023)
മിൽഖാസിംഗ്
ധ്യാൻചന്ദ്
സൗരവ് ഗാംഗുലി
സച്ചിൻ തെണ്ടുൽക്കർ
Explanation:
  • സച്ചിന് ഇന്ത്യാ ഗവൺമെന്റിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്: അർജുന അവാർഡ് (1994), ഖേൽ രത്‌ന അവാർഡ് (1997), പത്മശ്രീ (1998), പത്മവിഭൂഷൺ (2008).
  • 2013 നവംബറിൽ സച്ചിൻ തന്റെ അവസാന മത്സരം കളിച്ചതിന് ശേഷം, പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
  • അവാർഡ് ലഭിക്കുന്ന ആദ്യത്തെ കായികതാരവും 2023-ലെ കണക്കനുസരിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് അദ്ദേഹം.
  • 2010-ൽ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടികയിൽ ടൈം സച്ചിനെ ഉൾപ്പെടുത്തി .
40/50

2023-ലെ സ്വാതിതിരുനാൾ സംഗീത പുരസ്കാര ജേതാവ് ആര് ?

(Women Civil Police Officer - 2023)
കെ. എസ്. ചിത്ര
K. J. യേശുദാസ്
എം. ജയചന്ദ്രൻ
പി. ജയചന്ദ്രൻ
Explanation:
  • കേരള സംസ്ഥാന സർക്കാർ നൽകുന്ന സംഗീതജ്ഞർക്കുള്ള പരമോന്നത ബഹുമതിയാണ് സ്വാതി സംഗീത പുരസ്കാരം.
  • ഇന്ത്യയിലെ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
  • ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലും അടങ്ങുന്നതാണ് അവാർഡ്.
41/50

വാതകങ്ങളുടെ മർദ്ദവും താപനിലയും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം ?

(Women Civil Police Officer - 2023)
അവഗാഡ്രോ നിയമം
ഗേ ലൂസ്സാക്‌സ് നിയമം
ചാൾസ് നിയമം
ബോയിൽ നിയമം
Explanation:

ഗേ ലൂസ്സാക്‌സ് നിയമം :

  • ഒരു വാതകത്തിന്റെ മർദ്ദവും താപനിലയും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം .
  • വ്യാപ്തം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത വാതകത്തിന്റെ മർദ്ദം താപനിലയുമായി നേർ അനുപാതത്തിലായിരിക്കും.
  • PαT അല്ലെങ്കിൽ PT ഒരു സ്ഥിരസംഖ്യയായിരിക്കും .
42/50

ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?

(Civil Police Officer - 2023)
കൊബാൾട്ട്
സിങ്ക്
നിക്കൽ
ഇരുമ്പ്
Explanation:
  • സൈനാക്കോബാലമൈൻ എന്നാണ് വൈറ്റമിൻ B12 ന്റെ ശാസ്ത്രീയ നാമം.
  • കൊബാൾട്ട് അടങ്ങിയ വിറ്റാമിന്‍ ബി 12 ന്റെ കുറവ് അനീമിയയ്ക്ക് കാരണമാകുന്നു.
  • ദീര്‍ഘകാലം കുറഞ്ഞു നില്‍ക്കുന്ന ബി 12 ന്റെ അളവ് വിഷാദരോഗം, മറവി രോഗം പാരണോയ എന്നിവയ്ക്കും കാരണമാകുന്നു.
  • ക്ഷീണം, തളര്‍ച്ച, കൈകാലുകളില്‍ തരിപ്പ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.
  • വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ പാല്‍, മുട്ട, മത്സ്യം, ചീസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
43/50

ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിൻ്റെ ഫലമായി ധമനികളുടെ ഉള്ള് കുറഞ്ഞു പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത്?

(Civil Police Officer - 2023)
ആൻജിന
ഹൃദയസ്തംഭനം
അതിറോസ്ക്ലിറോസിസ്
രക്താതി സമ്മർദ്ദം
Explanation:
  • രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ- അതിറോസ്ക്ലിറോസിസ്.
  • ഹൈപ്പർടെൻഷൻ - നിശബ്ദനായി കൊലയാളി എന്നറിയപ്പെടുന്ന രോഗം.
  • ത്രോംബോസിസ് - രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ.
  • ഹെമറേജ്ജ് - ഉയർന്ന രക്തസമ്മർദ്ദം മൂലം രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ.
44/50

ഒമിക്രോൺ വൈറസിന്റെ ഏറ്റവും പുതിയ ഒരു വകഭേദമേത് ?

(Civil Police Officer - 2023)
XCC.1.17
XBC.1. 12
XAB.1.15
XBB.1.16
Explanation:
  • ഒമിക്രോൺ കോവിഡ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.
  • കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം.
  • ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം.
  • നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്.
45/50

ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം 'f' ആണെങ്കിൽ ഒരു വസ്തുവും അതിന്റെ യഥാർത്ഥ പ്രതിബിംബവും തമ്മിലുള്ള കുറഞ്ഞ ദൂരം \( \textit{ ______  }\) ആയിരിക്കും.

(Civil Police Officer - 2023)
പൂജ്യം (Zero)
4f
f
2f
Explanation:
  • ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം 'f' ആണെങ്കിൽ ഒരു വസ്തുവും അതിന്റെ യഥാർത്ഥ പ്രതിബിംബവും തമ്മിലുള്ള കുറഞ്ഞ ദൂരം പൂജ്യം ആയിരിക്കും.
  • ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിന് സമാന്തരമായി ദർപ്പണത്തിൽ പതിക്കുന്ന പ്രകാശരശ്മികൾ പ്രതിപതനത്തിനുശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിലൂടെ കടന്നു പോകുന്നു.
  • ഈ ബിന്ദുവാണ് കോൺകേവ് ദർപ്പണത്തിന്റെ മുഖ്യഫോക്കസ് (F).

Image

46/50

ആoഫോട്ടറിക് സ്വഭാവം പ്രകടിപ്പിക്കാത്തത് ഏത് ?

(Civil Police Officer - 2023)
HS
HCI
\( H_2O \)
\( HCO_3 \)
Explanation:
  • ജലം ഒരു ആസിഡായി അല്ലെങ്കിൽ ബേസായി പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ആംഫോട്ടറിക് ആണ്.
  • ആസിഡുകളുമായും ബേസുകളുമായും പ്രതിപ്രവർത്തിക്കാൻ കഴിയുന്ന ഓക്സൈഡുകളാണ് ആംഫോട്ടറിക് ഓക്സൈഡുകൾ. ഉദാഹരണത്തിന്, അലുമിനിയം ഓക്സൈ‌ഡ് (AI203).
  • അലുമിനിയം ഓക്സൈഡ് ഹൈഡ്രോക്ലോറിക് ആസിഡ് (HCl) പോലുള്ള ആസിഡുകളുമായും സോഡിയം ഹൈഡ്രോക്സൈഡ് (NaOH) പോലുള്ള ബേസുകളുമായും പ്രതിപ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാക്കുന്നു.
47/50

അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ബ്ലോക്കിലുള്ള മൂലകങ്ങളാണ്.?

(Civil Police Officer - 2023)
s ബ്ലോക്ക്
p ബ്ലോക്ക്
d ബ്ലോക്ക്
f ബ്ലോക്ക്
Explanation:
  • "അടിസ്ഥാനം", അസിമുത്തൽ ക്വാണ്ടം നമ്പർ 3 എന്നിവയ്ക്കായുള്ള എഫ്-ബ്ലോക്ക്, ഒരു സാധാരണ 18-കോളം പട്ടികയിൽ അടിക്കുറിപ്പായി കാണപ്പെടുന്നു,
  • എന്നാൽ 32 നിരകളുള്ള പൂർണ്ണ വീതിയുള്ള പട്ടികയുടെ മധ്യഭാഗത്ത് ഇടതുവശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
  • ആറാം മുതലുള്ള കാലഘട്ടങ്ങളിൽ പതിനാല് എഫ്-ബ്ലോക്ക് മൂലകങ്ങൾക്ക് സ്ഥാനമുണ്ട്
48/50

'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?

(Civil Police Officer - 2023)
പോളി വിനൈൽ അസ്റ്റേറ്റ്
പോളി വിനൈൽ ക്ലോറൈഡ്
ബേക്കലൈറ്റ്
ടെഫ്ലോൺ
Explanation:
  • വുഡ് ഗ്ലൂ , പിവിഎ ഗ്ലൂ , വൈറ്റ് ഗ്ലൂ , കാർപെന്റർ ഗ്ലൂ , സ്കൂൾ ഗ്ലൂ , അല്ലെങ്കിൽ എൽമേഴ്‌സ് ഗ്ലൂ എന്നിങ്ങനെ പൊതുവെ അറിയപ്പെടുന്ന പോളി വിനൈൽ അസറ്റേറ്റ് ( പിവിഎ , പിവിഎസി , പോളി (എഥെനൈൽ എത്തനോയേറ്റ്) ) , മരം പോലെയുള്ള പോറസ് വസ്തുക്കൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന പശയാണ്. ,
  • പേപ്പർ, തുണി. ഫോർമുല (C 4 H 6 O 2 ) n ഉള്ള ഒരു അലിഫാറ്റിക് റബ്ബറി സിന്തറ്റിക് പോളിമർ , ഇത് പോളി വിനൈൽ ഈസ്റ്റർ കുടുംബത്തിൽ പെടുന്നു , പൊതു ഫോർമുല -[RCOOCHCH 2 ]-. ഇത് ഒരു തരം തെർമോപ്ലാസ്റ്റിക് ആണ്
49/50

ചെറുകുടലിന്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിന്റെ ആഗിരണം പൂർണ്ണമായും നടപ്പാകുന്നത്?

(Women Civil Excise Officer - 2023)
വില്ലൈ
ഗ്രന്ഥികൾ
എൻസൈം
ബാക്ടീരിയ
Explanation:
  • ഭക്ഷണത്തിന്റെ ആഗിരണത്തിന് സഹായിക്കുന്ന ചെറുകുടലിന്റെ ഭാഗമാണ് വില്ലസുകൾ.

  • വില്ലസ്സുകളിൽ രക്തലോമികകളും വലിയ ലിംഫ് ലോമികകളായ ലാക്ടിയലുകളും കാണപ്പെടുന്നു.

  • ചെറുകുടലിൽ കാണുന്ന സ്രവങ്ങളാണ് പിത്തരസം (bile), ആഗ്നേയരസം (pancreatic juice), ആന്ത്രരസം (intestinal juice) എന്നിവ.

50/50

ഏലീസാ ടെസ്റ്റ് (ELISA) ഏത് രോഗനിർണ്ണയത്തിന് വേണ്ടിയുള്ളതാണ്?

(Women Civil Excise Officer - 2023)
ക്യാൻസർ
സിറോസിസ്
ഹൃദ്രോഗം
എയ്ഡ്സ്
Explanation:
  • എൻസൈം ലിങ്ക്ഡ് ഇമ്മുണോസോർബന്റ്‌ അസ്സേ എന്നതാണ് ELISA യുടെ പൂർണരൂപം.

  • വർണ്ണാന്ധത -ഇഷിഹാര ടെസ്റ്റ്

  • ഡിഫ്ത്തീരിയ -ഷിക് ടെസ്റ്റ്
  • മഞ്ഞപിത്തം - ബിലുറുമിൻ ടെസ്റ്റ്
  • ഡെങ്കിപ്പനി - ടൂർണ്ണിക്കറ്റ് ടെസ്റ്റ്
  • ടൈഫോയിഡ് - വൈഡൽ ടെസ്റ്റ്
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية