10th Prelims Model Exam 2025
ശ്രീനാരായണഗുരു അധ്യക്ഷനായി എസ്.എന്‍.ഡി.പി യോഗം രൂപീകൃതമായതെന്ന്?
ഷിംല കരാര്‍ ഒപ്പുവച്ച വര്‍ഷം?
കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി
ശിവസമുദ്രം നദീതടപദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നിലമ്പൂരിലെ തേക്കിന്‍ കാടുകളിലൂടെ ഒഴുകുന്ന നദി
ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ?
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
"ശിവന്റെ തിരുമുടി" എന്നർത്ഥം വരുന്ന പർവ്വതനിര ?
ചുരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്നത് ?
സുഭാഷ്‌ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ?
ബാരിസ് എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന നദി ഏത്?
വെല്ലിങ്ങ്ടൺ ദ്വീപ് ഏത് കായലിൽ സ്ഥിതി ചെയ്യുന്നു ?
പൂനെ ഉടമ്പടി ഏതൊക്കെ നേതാക്കന്മാർ തമ്മിൽ ആയിരുന്നു ?
ഏത് സമരമാര്‍ഗ്ഗത്തിന്‍റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്
കാവി ഉപേക്ഷിച്ചു ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?
ടി കെ മാധവന്റെ നിര്യാണത്തിൽ അനുശോചിച്ച് പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം ഏത് ?
കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം ഏത് ?
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് ?
ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ?
ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്ന ഭാഗം
ഗാന്ധിജി ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത് ഏത് വർഷം ആണ് ?
പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കൃതി ഏത്?
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
പ്രസ്താവന 1 - സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ച കേസ് ആണ് കെ.എസ്.പുട്ടസ്വാമി കേസ്.
പ്രസ്താവന 2 - സ്വകാര്യതക്കുള്ള അവകാശം ഉള്‍പ്പെടുന്ന അനുച്ഛേദമാണ് അനുച്ഛേദം 21.
ഉത്തരവാദ ഭരണപ്രക്ഷോഭത്തിന്റെ ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ച സമരനായിക ?
ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിക്കാനുള്ള അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി യോഗം ചേർന്നത് എവിടെയാണ്?
മന്നത്തു പത്മനാഭനെ കേരളത്തിലെ 'മദൻ മോഹൻ മാളവ്യ' എന്ന് വിളിച്ചത് ആരാണ്?
പട്ടം താണുപിള്ളയെക്കുറിച്ചുള്ള പ്രസ്താവനകളില്‍ തെറ്റായത് കണ്ടെത്തുക.
ഗാന്ധിജിയുടെ ആഹ്വാന പ്രകാരം റൗലറ്റ് നിയമത്തിനെതിരെ കരിദിനമായി ആചരിച്ച ദിനം ?
ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാർക്ക് നിലവിൽ വന്നത് എവിടെ ?
ചുവടെ തന്നിരിക്കുന്ന പ്രസ്‌താവനകൾ നിരീക്ഷിച്ച് ഉത്തരം എഴുതുക.
ശിശിർകുമാർ ഘോഷ്, ദേവേന്ദ്രനാഥ് ടാഗോർ എന്നിവരുടെ നാടകമാണ് ഭാരതമാത.
ദീനബന്ധു മിത്രയുടെ രചനയാണ് 'നീൽദർപ്പൺ.
ആനന്ദമഠം കൃതി രബീന്ദ്രനാഥ ടാഗോറിന്റെയാണ്.
'സാരേ ജഹാം സേ അച്ഛാ.... എന്ന കവിത രചിച്ചത് മുഹമ്മദ് ഇക്ബാലാണ്.
സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസ സമ്പ്രദായവും സ്കൂൾ മാനേജ്മെന്റും മെച്ചപ്പെടുത്തുന്നതിന് എന്നിവ മെച്ചപ്പെടുത്തുന്നതിനായി സ്മൈൽ ആപ്പ് അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ?
2024-ലെ മാതൃഭൂമി സാഹിത്യ അവാർഡ് ആർക്കാണ് ലഭിച്ചത്?
താഴെപ്പറയുന്നവയിൽ കൃഷ്ണനാട്ടത്തെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) അഷ്ടപദിയാട്ടത്തിൻ്റെ പരിഷ്കരിച്ച രൂപമാണ് കൃഷ്ണനാട്ടം.
(ii) കോഴിക്കോട്ടെ മാനവേദൻ രാജാവാണ് കൃഷ്ണനാട്ടത്തിൻറെ ഉപജ്ഞാതാവ്.
(iii) മാനവേദൻ രാജാവാണ് കൃഷ്ണഗീതി എന്ന കൃതി രചിച്ചത്.
(iv) ജയദേവൻ്റെ ഗീതാഗോവിന്ദം എന്ന കൃതിയുടെ മാതൃകയിലാണ് കൃഷ്ണഗീതി രചിച്ചത്.
ഗുരുവായൂർ സത്യാഗ്രഹത്തിൻറെ ഭാഗമായി പൊന്നാനി താലൂക്കിൽ സംഘടിപ്പിച്ച ജനഹിത പരിശോധനയ്ക്ക് നേതൃത്വം വഹിച്ചത് ആരാണ്?
ഭരണഘടന നിർമ്മാണ സഭയിലെ അംഗമായി പ്രവർത്തിച്ചത് താഴെ പറയുന്നവരിൽ ഏത് വനിതാ നേതാവാണ്?
"ദേശസ്നേഹികളിലെ രാജകുമാരൻ" എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്?
താഴെപ്പറയുന്ന ധാതുക്കളിൽ ഏതിൻറെ നിക്ഷേപമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തു കാണപ്പെടുന്നത്?
ഒരു ഭൂപടത്തിൽ തോത് "1 സെൻറീമീറ്റർ 2 കിലോമീറ്ററിനെ സൂചിപ്പിക്കുന്നു'' എന്ന് പ്രസ്താവിച്ചിരിക്കുന്നു. താഴെപ്പറയുന്ന ഏതു അംശബന്ധ തോത് രീതിയാണ് പ്രസ്താവനയെ ശരിയായി പ്രതിനിധാനം ചെയ്യുന്നത്.
താഴെ തന്നിരിക്കുന്ന പർവ്വത-ചുരങ്ങളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ചു അവരോഹണ ക്രമത്തിൽ വിന്യസിക്കുക.
(i) ബുർജി-ലാ
(ii) ഫോട്ടു-ലാ
(iii) ബാരാ-ലാച്ചാ-ലാ
(iv) സോജി-ലാ
വിവരാവകാശ നിയമം, 2005 ൻറെ പ്രധാന ഉദ്ദേശ്യം:
ഭരണകൂടത്തിൻറെ ആജ്ഞാത്വത്തിന് (Administrative Arbitrariness) എതിരായ പ്രതിരോധങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു അനുച്ഛേദത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
പ്രകൃത്യാ നീതിയുടെ സിദ്ധാന്തങ്ങൾ (Principles of Natural Justice) ലംഘിക്കുന്ന വിധിയെ ചോദ്യം ചെയ്യുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിറ്റ് ഏതാണ്?
ദേശീയ-സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി എത്ര ?
''ഹിസ്റ്ററി ഓഫ് കേരള" എന്ന പുസ്തകം രചിച്ചതാര് ?
2005 ലെ വിവരാകാശ നിയമമനുസരിച്ച് താഴെപ്പറയുന്നവയിൽ കേന്ദ്ര / സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക?
| A | B |
|---|---|
| 1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂന പക്ഷങ്ങൾക്കുള്ള അവകാശം | A. വകുപ്പ് 18 |
| 2. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം | B. വകുപ്പ്22 |
| 3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽ | C. വകുപ്പ് 26 |
| 4. അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം | D. വകുപ്പ് 30 |
ജർമ്മനിയിൽ നടന്ന 2025 ലെ ലോക യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ അത്ലറ്റ് ആരാണ്?
ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും നിലവിൽ വന്ന ബീഹാറിലെ ജില്ല ഏതാണ് ?
2025 ലെ ബുക്കര്‍ സമ്മാനത്തിനുള്ള ആദ്യപട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍വംശജ കിരണ്‍ ദേശായിയുടെ നോവൽ ഏതാണ് ?
2025 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആരാണ് ?
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടനുള്ള അവാർഡ് നേടിയ അഭിനേതാക്കൾ ആരൊക്കെ ?
ഇന്ത്യയിലെ ആദ്യത്തെ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച 1 മെഗാവാട്ട് ഗ്രീൻഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വയോജന കമ്മീഷൻ ബിൽ നിയമസഭ പാസ്സാക്കി, ഗവർണറുടെ അംഗീകാരത്തിനായി അയച്ച ഇന്ത്യൻ സംസ്ഥാനം ഏത്?:
പ്രൊഫ.എം.കെ. സാനുവിന് 1985-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഇനിപ്പറയുന്ന ഏത് പുസ്തകത്തിനാണ്?
2025ലെ കോപ്പ അമേരിക്ക വനിതാ ചാമ്പ്യന്‍ഷിപ്പ് കിരീട ജേതാക്കള്‍ ആരാണ് ?
71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏതാണ് ?
സാനിട്ടറി നാപ്കിന്നിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന കേരളത്തിലെ ആദ്യ പ്ലാന്റ് നിലവില്‍ വന്നത് എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ ഹരിത ബജറ്റ് അവതരിപ്പിച്ച കോർപ്പറേഷൻ ഏതാണ്?
നാടൻകലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സാംസ്കാരികവകുപ്പിന്റെ 2025 ലെ പി.കെ.കാളൻ പുരസ്കാരത്തിന് അര്‍ഹനായ തെയ്യം കലാകാരൻ ആരാണ് ?
കുരങ്ങുപനി പരത്തുന്നത് :
മംഗൾയാൻ ദൗത്യം നടന്നപ്പോൾ ഇസ്രോ ചെയർമാൻ ആരായിരുന്നു?
പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യൻ്റെ രക്തസമ്മർദ്ദം:
ഒരു ഗോളീയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിൻ്റെ വക്രതാ ആരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
ലോക ഹൃദയ ദിനം?
L ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ എണ്ണം?
രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര ശതമാനമാണ്?
ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1 . കണ്ണിൻ്റെ സംരക്ഷണത്തിന് ആവശ്യമായ ജീവകം എ ആണ്.
2 . കണ്ണിലെ കോൺ കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും കണ്ണിനു ഗ്രഹണശേഷി നൽകുന്നത്.
3 . ജീവകം 'എ ' യിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്ക് കാരണമാകുന്നു.
4 . കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം റെറ്റിന ആണ്.
ചേരുംപടി ചേർക്കുക.
| a)ആകാശത്തിന്‍റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം | i) അപവർത്തനം |
| b)നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം | ii) വിസരണം |
| c)മഴവില്ലിനു കാരണമായ പ്രകാശ പ്രതിഭാസം | iii)പൂർണാന്തരിക പ്രതിഫലനം |
| d)വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം | iv)പ്രകീർണ്ണനം |
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.
- ജീവകങ്ങൾ കണ്ടെത്തിയത് ഫ്രെഡറിക്ക് ഹോഫ്കിൻ ആണ്.
- ജലത്തിൽ ലയിക്കുന്നവ മാംസ്യത്തിൽ ലയിക്കുന്നവ എന്ന് ജീവകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു.
- കോ എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകമാണ് ജീവകങ്ങൾ.
ഒരു വസ്തുവിൽ തുടർച്ചയായി 10N ബലം പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ 2മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തിയുടെ അളവ് ?
മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത് മൂലം രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗം?
ഹ്രസ്വദൃഷ്ടിയുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ തെറ്റായത് ഏത്?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
സ്ഥിര കാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം കൊബാൾട്ട് ആണ്
പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹമാണ് സീസിയം
ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക ?
'ചന്ദ്രശങ്കര ' എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത് ?
ആവര്‍ത്തന പട്ടികയില്‍ കാര്‍ബണ്‍ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ് ?
സ്വേദനം ഉപയോഗിച്ച് ഏത് ലോഹമാണ് ശുദ്ധീകരിക്കുന്നത്?
താഴെ തന്നിട്ടുള്ളതിൽ സസ്പെൻഷൻ ഏതാണ് \(\textit{____}\)?
A. പഞ്ചസാര ലായനി
B. പാൽ
C. ചെളിവെള്ളം
D. കോപ്പർ സൾഫേറ്റ് ലായനി
തറയില്‍ ഇരിക്കുന്ന ഒരു വസ്തുവിനെ വലിക്കുമ്പോള്‍ ബലം പ്രയോഗിച്ച ദിശയില്‍ വസ്തുവിന് സ്ഥാനാന്തരമുണ്ടായാല്‍ ,
- ഈ ബലം ചെയ്ത പ്രവര്‍ത്തി
- തറ പ്രയോഗിച്ച ഘര്‍ഷണ ബലം ചെയ്ത പ്രവര്‍ത്തി
ഒരാള്‍ ഒരു ജോലി 10 സെക്കന്‍റ് സമയം 25 വാട്ട് പവറില്‍ ചെയ്യുന്നു .എങ്കില്‍ അയാള്‍ ചെയ്ത പ്രവര്‍ത്തി കണക്കാക്കുക ?
താഴെ കൊടുത്തിരിക്കുന്നവയിൽ പാലിന്റെ pH മൂല്യം?
'ജുവനൈല്‍ ഹോര്‍മോണ്‍' എന്നറിയപ്പെടുന്നത്
രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് ?
ശരീര തുലനാവസ്തയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
മാഗ്നസൈറ്റ് എന്തിന്റെ അയിര് ആണ് ?
താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?
ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?
ആന, ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?
പ്രിയങ്ക എന്തിന്‍റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമാണ് ?
ഏറ്റവും വലിയ ആറ്റം ?
ഒരു മൂലകത്തിന്‍റെ തന്മാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ് :
പെർനിഷ്യസ് അനീമിയ എന്ന രോഗം ഏതു വിറ്റാമിൻ്റെ കുറവ് മൂലം ആണ് ഉണ്ടാകുന്നത് ?
24 സെ.മീ വക്രതാ ആരമുള്ള കോണ്‍വെക്സ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര?
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കൊണ്ട് പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ?
ചലനശേഷി കൂടിയ സന്ധിയാണ് \(\textit{_____}\).
കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം?
പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതിന്‍റെ കാരണം ?
മാമോഗ്രാഫി ഉപയോഗിക്കുന്നത് \(\textit{______}\)കണ്ടുപിടിക്കാനാണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ഹൃദയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട രക്തക്കുഴലുകൾ ഏതെന്നു കണ്ടെത്തുക :
- ഹൃദയത്തിൽ നിന്ന് രക്തത്തെ സംവഹിക്കുന്ന രക്തക്കുഴൽ.
- ഇലാസ്തികതയുള്ളതും കനം കൂടിയതുമായ ഭിത്തി
- ഉയർന്ന വേഗത്തിലും മർദ്ദത്തിലുമാണ് രക്തം ഒഴുകുന്നത്.