കറന്റ് അഫയെഴ്സ് 2 ഫെബ്രുവരി 2025 | Daily Current Affairs Kerala PSC | Current Affairs - 2 February 2025

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs 2 February 2025 Malayalam

ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ ചുവടെ ചേർക്കുന്നു. കറന്റ് അഫയെഴ്സ് വായിച്ച ശേഷം ക്വിസ് കുടി പരിശീലിക്കുക.

കറന്റ് അഫായേഴ്സ് ചോദ്യാത്തരങ്ങൾ വായിച്ച ശേഷം മോക്ക് ടെസ്റ്റ് ചെയ്യും. മോക്ക് ടെസ്റ്റ് ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞ ശേഷം നൽകിയിട്ടുണ്ട്.

1. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ (സിഇസി) ആരാണ് അന്തരിച്ചത്?

നവീൻ ചൗള (Navin Chawla)

ബന്ധപ്പെട്ട വസ്തുതകൾ:

- 2009 മുതൽ 2010 വരെ ഇന്ത്യയുടെ 16-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു

- 1969-ൽ ഐഎഎസ് ഓഫീസർ ആയി സർവീസ് ആരംഭിച്ചു

- 'Every Vote Counts: The Story of India's Elections' എന്ന പുസ്തകത്തിന്റെ രചയിതാവ്

2. വിജിലൻസിന്റെ കൈക്കൂലിക്കാരെ പിടിക്കാനുള്ള ഓപ്പറേഷന്റെ പേര് എന്താണ്?

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

ബന്ധപ്പെട്ട വസ്തുതകൾ:

- നിലവിലെ വിജിലൻസ് മേധാവി: യോഗേഷ് ഗുപ്ത (Yogesh Gupta)

- അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക ഓപ്പറേഷൻ

3. റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ സൂപ്പർ ആപ്പിന്റെ പേര് എന്താണ്?

സ്വാറെയിൽ (SWARAIL)

ബന്ധപ്പെട്ട വസ്തുതകൾ:

- പൊതുജനങ്ങൾക്ക് സമഗ്രമായ റെയിൽവേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏകജാലക പരിഹാരം

- ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്

4. കഴിഞ്ഞവർഷം അരങ്ങേറ്റം നടത്തിയ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ബിസിസിഐ ശോഭന പുരസ്കാരം ആർക്കാണ് ലഭിച്ചത്?

ആശ (Asha)

5. തുടർച്ചയായി എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി ആരാണ്?

നിർമല സീതാരാമൻ (Nirmala Sitharaman)

ബന്ധപ്പെട്ട വസ്തുതകൾ:

- ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് മൊറാർജി ദേശായി (10 ബജറ്റുകൾ)

- 2024-ലെ ബജറ്റ് അവതരണത്തിൽ ബീഹാറിലെ മധുബനി ചിത്രകലാരൂപം ഉപയോഗിച്ച് ഡിസൈൻ ചെയ്ത സാരി ധരിച്ചു

- സാരി തയ്യാറാക്കിയത് പദ്മശ്രീ ജേതാവ് ദുലാരി ദേവി

6. 2024-ലെ ലോക തണ്ണീർത്തട ദിനത്തിന്റെ തീം എന്താണ്?

Protecting Wetlands for Our Common Future

ബന്ധപ്പെട്ട വസ്തുതകൾ:

- ആചരിക്കുന്ന തീയതി: ഫെബ്രുവരി 2

- 1971-ൽ ഇറാനിലെ റാംസർ നഗരത്തിൽ ഒപ്പുവെച്ച തണ്ണീർത്തട സംരക്ഷണ ഉടമ്പടിയുടെ സ്മരണയ്ക്കായി ആചരിക്കുന്നു

1
2024-ലെ ലോക തണ്ണീർത്തട ദിനത്തിന്റെ തീം എന്താണ്?
Save Our Wetlands
Wetlands for Future
Protecting Wetlands for Our Common Future
Conservation of Wetlands
Explanation: 2024-ലെ ലോക തണ്ണീർത്തട ദിനം ഫെബ്രുവരി 2-ന് ആചരിക്കുന്നു. ഈ വർഷത്തെ തീം "Protecting Wetlands for Our Common Future" ആണ്.
2
കഴിഞ്ഞവർഷം അരങ്ങേറ്റം നടത്തിയ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ബിസിസിഐ ശോഭന പുരസ്കാരം ആർക്കാണ് ലഭിച്ചത്?
ഹർമൻപ്രീത് കൗർ
സ്മൃതി മന്ധാന
ദീപ്തി ശർമ്മ
ആശ
Explanation: മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ബിസിസിഐ ശോഭന പുരസ്കാരം ആശ സ്വന്തമാക്കി.
3
റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ സൂപ്പർ ആപ്പിന്റെ പേര് എന്താണ്?
റെയിൽ കണക്ട്
സ്വാറെയിൽ
റെയിൽ ഇന്ത്യ
ഇ-റെയിൽ
Explanation: പൊതുജനങ്ങൾക്ക് സമഗ്രമായ റെയിൽവേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏകജാലക പരിഹാരമായി റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ സൂപ്പർ ആപ്പ് സ്വാറെയിൽ ആണ്.
4
നിലവിലെ വിജിലൻസ് മേധാവി ആരാണ്?
സഞ്ജയ് കുമാർ
രാജേഷ് കുമാർ
യോഗേഷ് ഗുപ്ത
അനിൽ കുമാർ
Explanation: നിലവിലെ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ആണ്.
5
2024-ലെ ബജറ്റ് അവതരണത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരി ഏത് സംസ്ഥാനത്തെ കലാരൂപത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു?
കർണാടക
ബീഹാർ
ആന്ധ്രപ്രദേശ്
തമിഴ്നാട്
Explanation: 2024-ലെ ബജറ്റ് അവതരണത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബീഹാറിലെ മധുബനി ചിത്രകലാരൂപം ഉപയോഗിച്ച് ഡിസൈൻ ചെയ്ത സാരിയാണ് ധരിച്ചത്.
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية