Kerala PSC Science Mock Test

Whatsapp Group
Join Now
Telegram Channel
Join Now

Kerala PSC Science Mock Test 2025

Kerala PSC Science Mock Test
Result:
1/52

താഴെ പറയുന്നവയിൽ അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട വിറ്റാമിൻ ഏത് ?

വിറ്റാമിൻ - B
വിറ്റാമിൻ - A
വിറ്റാമിൻ - D
വിറ്റാമിൻ - C
2/52

വന്യജീവികളോടൊപ്പം ചരിത്ര സ്മാരകങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഭൗമസവി ശേഷതകളും സംരക്ഷിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വനമേഖല ഏത് ?

നാഷണൽ പാർക്കുകൾ
കമ്മ്യൂണിറ്റി റിസർവുകൾ
ബൊട്ടാണിക്കൽ ഗാർഡനുകൾ
ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
3/52

താഴെ പറയുന്നവയിൽ ഏതു കാർഷിക വിളയിൽ പെടുന്നതാണ് 'വെള്ളായണി ഹ്രസ്വ'?

കരിമ്പ്
തെങ്ങ്
കിഴങ്ങുവർഗ്ഗം
കുരുമുളക്
4/52

വിസർജ്യവസ്തുക്കളുടെ സാന്നിധ്യം മൂലം മലിനമാക്കപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗം?

ഡയേറിയ
അനീമിയ
മലേറിയ
ഗൊണേറിയ
5/52

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

i. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.

ii. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.

iii. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.

iv. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.

പ്രസ്താവന i, iv എന്നിവ ശരിയാണ്
പ്രസ്താവന ii, iii എന്നിവ ശരിയാണ്
പ്രസ്താവന iii ശരിയാണ്
പ്രസ്താവന iv ശരിയാണ്
6/52

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കൃത്രിമ രീതിയിൽ സൃഷ്ടിച്ചെടുത്ത ബാക്ടീരിയ:

സാൽമൊണെല്ല ബാക്ടീരിയ
സൂപ്പർ ബഗ്
ലെപ്റ്റോസ്പൈറ ബാക്ടീരിയ
ഇ. കോളി. ബാക്ടീരിയ
7/52

ആറ്റത്തിലെ ഏതു കണത്തിൻ്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത് ?

പ്രോട്ടോൺ
ഇലക്ട്രോൺ
ന്യൂട്രോൺ
ഇവയൊന്നുമല്ല
8/52

തന്നിരിക്കുന്നവയിൽ ക്രിസ്റ്റലാകൃതിയില്ലാത്ത കാർബണിന്റെ രൂപാന്തരമേത് ?

ഗ്രാഫൈറ്റ്
കൽക്കരി
ഫുള്ളറീൻ
വജ്രം
9/52

ഒരു ലോഹധാതുവിനെ അയിരായി പരിഗണിക്കുന്നതിന്, അതിനുണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. എല്ലാധാതുക്കളും അയിരുകളാണ്.
  2. ലോഹത്തിന്റെ അംശം കൂടുതലുണ്ടായിരിക്കണം.
  3. എളുപ്പത്തിലും ചെലവ് കുറഞ്ഞരീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാകണം.
1 മാത്രം ശരിയാണ്
2 മാത്രം ശരിയാണ്
1 and 2 മാത്രം ശരിയാണ്
2 and 3 മാത്രം ശരിയാണ്
10/52

ജനറേറ്ററിൽ നടക്കുന്ന ഊർജപരിവർത്തനമേത് ?

യാന്ത്രികോർജം വൈദ്യുതോർജമാകുന്നു
വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
വൈദ്യുതോർജം രാസോർജമാകുന്നു
ഇവയൊന്നുമല്ല
11/52

ശ്രവണബോധം ഉളവാക്കാൻ കഴിയുന്ന ഊർജരൂപമാണ് ശബ്ദം. ശബ്ദത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
  2. ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
  3. മനുഷ്യരുടെ ശ്രവണപരിധി 20 Hz മുതൽ 2000 Hz വരെയാണ്.
എല്ലാം ശരിയാണ്
2 and 3 മാത്രം ശരിയാണ്
1 and 2 മാത്രം ശരിയാണ്
1 മാത്രം ശരിയാണ്
12/52

താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധ ഏത് ?

കോളറ
ചിക്കൻപോക്സ്
ട്യൂബർകുലോസിസ്
കുഷ്‌ഠം
13/52

ജീവകം B12 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

വന്ധ്യത
നിശാന്ധത
പെർനിഷ്യസ് അനീമിയ
സ്കര്‍വി
14/52

പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾ

ജീവൻ രക്ഷിക്കുക
ഗുര്യതരാവസ്ഥ ഒഴിവാക്കുക
വേദന കുറയ്ക്കുക
മുകളിൽ പറഞ്ഞതെല്ലാം
15/52

ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?

മാരകമായ വൈറസ്‌ ബാധ
സാംക്രമിക രോഗങ്ങൾ
ജനിതക കാരണങ്ങൾ
അനാരോഗ്യമായ ഭക്ഷണശീലം
16/52

മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?

എക്സിമ
ക്വാഷിയോർക്കർ
പെല്ലഗ്ര
വിളര്‍ച്ച
17/52

കോവിഡ് -19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു ?

ഫംഗസ്
ബാക്ടീരിയ
ആൽഗ
വൈറസ്
18/52

വില്ലൻചുമയ്ക്ക് കാരണമാകുന്ന രോഗകാരി ഏത് ?

ബോർഡെറ്റല്ല പെർട്ടൂസിസ്
വിബ്രിയോ കോളറേ
പ്ലാസ്മോഡിയം വൈവാക്‌സ്
ലൈസാ വൈറസ്
19/52

ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?

ഹെപ്പറ്റൈറ്റിസ് ബി. വാക്സിൻ
ബി. സി. ജി. വാക്സിൻ
ഓറൽ പോളിയോ വാക്സിൻ
വെരിസെല്ല വാക്സിൻ
20/52

നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.

പൊട്ടാസ്യം ക്ലോറൈഡ്
സോഡിയം ക്ലോറൈഡ്
സോഡിയം ഫ്ലൂറൈഡ്
ബേരിയം ക്ലോറൈഡ്
21/52

ചുവടെ നൽകിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

i. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

ii. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.

iii. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

ii മാത്രം
i, ii
i, iii
i, ii, iii
22/52

'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തതാ രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

വിറ്റാമിൻ A
വിറ്റാമിൻ C
വിറ്റാമിൻ B
വിറ്റാമിൻ D
23/52

താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു.

ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു.

iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു.

iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.

പ്രസ്താവന i, ii ശരി
പ്രസ്താവന ii, iv ശരി
പ്രസ്താവന ii, iii ശരി
പ്രസ്താവന i, iv ശരി
24/52

ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?

എംപോക്സ‌്
കോളറ
വസൂരി
ക്ഷയം
25/52

രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?

AMR
KVASU
NAP-MMR
KARSAP
26/52

സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?

കോശദ്രവ്യം
അന്തർദ്രവ്യജാലിക
പ്ലാസ്മോഡെസ്മേറ്റ
പ്ലാസ്മാസ്തരം
27/52

അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?

മൈക്കോബാക്ടീരിയം
ന്യൂമോകോക്കസ്
നെഗ്ളേറിയ ഫൗലേറി
എന്റമീബ ഹിസ്റ്റോളിറ്റിക്ക
28/52

ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര്

അഭയം
അമൃതം
അതീതം
ആർദ്രം
29/52

ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം

ശ്ലേഷ്മ സ്തരം
പ്ലൂറ
പെരികാർഡിയം
കൺജംറ്റൈവ
30/52

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?

പാൻക്രിയാസ്
കരൾ
തൈമസ്
പിറ്റ്യൂറ്ററി
31/52

താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?

ക്ഷയം
എയ്ഡ്‌സ്
മലമ്പനി
എലിപ്പനി
32/52

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ

കെരാറ്റിൻ
ആൽബുമിൻ
ഫൈബ്രിനോജൻ
ഗ്ലോബുലിൻ
33/52

മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

ഇ സി ജി
ഇ എ ജി
ബി സി ജി
ഇ ഇ ജി
34/52

പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്

വൈദ്യുതോർജ്ജം
പ്രകാശോർജ്ജം
ഒന്നുമല്ല
രാസോർജ്ജം
35/52

മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി

20Hz ന് താഴെയാണ്
പരിധിയില്ല
20000Hz ന് മുകളിലാണ്
20Hz നും 20000Hz നും ഇടയിലാണ്
36/52
  1. എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.

  2. വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.

  3. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്' ആറ്റം.

  4. രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.

ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായ ഓപ്ഷൻ തുരഞ്ഞെടുക്കുക :

1, 3 മാത്രം ശരിയാണ്
എല്ലാം ശരിയാണ്
2, 4 മാത്രം ശരിയാണ്
എല്ലാം തെറ്റാണ്
37/52
  1. എല്ലാ ധാതുക്കളും അയിരാണ്.

  2. എല്ലാ അയിരും ധാതുക്കളാണ്.

  3. അയിരും ധാതുവും തമ്മിൽ ബന്ധമില്ല.

മുകളിലെ പ്രസ്താവനകളിൽ,

എല്ലാം ശരിയാണ്
2 മാത്രം ശരിയാണ്
1, 2 ശരിയാണ്
2 മാത്രം തെറ്റാണ്
38/52

വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവ്യത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് .താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

ഇത് രൂക്ഷ ഗന്ധമുള്ള വാതകമാണ്
ഇത് തീപിടിക്കുന്ന വാതകമാണ്
വാഹനങ്ങളുടെ ടയറുകളിൽ കാറ്റടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വാതകമാണ്
ഇത് തീ കെടുത്തുന്ന വാതകമാണ്
39/52

ജലജന്യ രോഗമായ കോളറ പരുത്തുന്ന രോഗാണു :

അമീബ
വേരിയോള
സാൽമൊണല്ല
വിബ്രിയോ
40/52

സ്ത‌നാർബുദം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ് :

ആൻജിയോഗ്രാം
റാപ്പിഡ് ആന്റിജൻ ടെസ്റ്റ്
പാപ്പ് സ്മിയർ ടെസ്റ്റ്
മാമോഗ്രാം
41/52

താഴെപ്പറയുന്നവയിൽ ജീവിതശൈലിരോഗം അല്ലാത്തത് ഏത്?

പക്ഷാഘാതം
പ്രമേഹം
ടൈഫോയ്‌ഡ്
രക്താതിമർദ്ദം
42/52

ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :

ബെയ്ജിങ്ങ്
വുഹാൻ
ഷാങ്ങ്ഹായ്
ഹോങ്കോങ്ങ്
43/52

താഴെപ്പറയുന്നവയിൽ ജന്തുജന്യരോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം?

(i) നിപ

(ii) പോളിയോ

(iii) എം. പോക്സ്

(iv) ക്ഷയം

(ii), (iii) എന്നിവ
(i), (iii) എന്നിവ
മേൽപ്പറഞ്ഞവയൊന്നുമല്ല
(ii), (iv) എന്നിവ
44/52

താഴെപ്പറയുന്നവയിൽ ഏത് മാർഗേനയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?

രോഗിയുമായി മുഖാമുഖം വരുന്നതിൽ കൂടി
മുറിവുകളിൽ കൂടി
വായുവിൽ കൂടി
മലിനമായ ഭക്ഷണ പാനീയങ്ങളിൽ കൂടി
45/52

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെൻ്റ് രൂപീകരിച്ച നൂതന പദ്ധതി :

അമൃതം ആരോഗ്യം
ആരോഗ്യകേരളം
വയോമിത്രം
നയനമിത്രം
46/52

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്ന സ്ഥലം :

പൂനെ
ഡൽഹി
ബോംബൈ
കൽക്കട്ട
47/52

ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം :

സോഡിയം ബൈകാർബണേറ്റ്
ബ്ലീച്ചിംഗ് പൗഡർ
ആലം
പൊട്ടാസ്യം പെർമാംഗനേറ്റ്
48/52

നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :

ശലഭം
ആരോഗ്യകിരണം
ആർദ്രം
ഹൃദ്യം
49/52

ധാതുക്കൾ, അയിരുകൾ എന്നിവയെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

എല്ലാ ധാതുക്കളും അയിരുകളാണ് എന്നാൽ എല്ലാ അയിരുകളും ധാതുക്കളല്ല
അയിരുകളിൽ അതത് ലോഹം ഉയർന്ന സാന്ദ്രതയിൽ അടങ്ങിയിരിക്കുന്നു
ധാതുക്കൾ എല്ലായ്പ്‌പോഴും അവയുടെ ശുദ്ധമായ രൂപത്തിൽ കാണപ്പെടുന്നു
അയിരുകൾ എല്ലായ്പ്‌പോഴും ലോഹമല്ല
50/52

കാന്തങ്ങളെപ്പറ്റിയുള്ള ചില വിവരങ്ങൾ നൽകിയിരിക്കുന്നു. ശരിയായവ ഏതെല്ലാം?

(i) കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അതിൻ്റെ മധ്യഭാഗത്താണ്

(ii) സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു ബാർകാന്തം തെക്കുവടക്ക് ദിശയിൽ സ്ഥിതിചെയ്യും

(iii) ഒരു കാന്തത്തിൻ്റെ ഭക്ഷിണധ്രുവവും മറ്റൊരു കാന്തത്തിൻ്റെ ഉത്തരധ്രുവവും പരസ്പരം ആകർഷിക്കും

(i), (ii), (iii) എന്നിവ ശരിയാണ്
(i), (ii) എന്നിവ മാത്രം ശരിയാണ്
(i), (iii) എന്നിവ മാത്രം ശരിയാണ്
(ii), (iii) എന്നിവ മാത്രം ശരിയാണ്
51/52

തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?

120°
90°
180°
60°
52/52

വൈദ്യുത സർക്കീട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്?

(i) ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് ആണ്

(ii) ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കീട്ട് ആണ്

(iii) അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കു

(iv) തുറന്ന സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കു

(i), (ii), (iii) എന്നിവ ശരിയാണ്
(i), (ii), (iv) എന്നിവ ശരിയാണ്
(ii), (iv) എന്നിവ മാത്രം ശരിയാണ്
(iv) മാത്രം ശരിയാണ്
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية