കൊച്ചി എയർപോർട്ടിൽ 208 ഒഴിവുകൾ: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) കൊച്ചി എയർപോർട്ടിൽ വിവിധ തസ്തികകളിലേക്ക് ആകെ 208 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 7 വരെയാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും, കൂടുതൽ വിവരങ്ങൾക്കായി മുഴുവൻ ജോലി വിജ്ഞാപനവും വായിക്കുക.
ഒഴിവുകൾ
AIASL കൊച്ചി എയർപോർട്ടിൽ മൂന്ന് വ്യത്യസ്ത തസ്തികകളിലായി ആകെ 208 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ 3 ഒഴിവുകളും, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികയിൽ 4 ഒഴിവുകളും, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയിൽ 201 ഒഴിവുകളും ഉൾപ്പെടുന്നു.
തസ്തിക | ഒഴിവുകൾ |
---|---|
റാമ്പ് സർവീസ് എക്സിക്യൂട്ടീവ് | 03 |
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ | 04 |
ഹാൻഡിമാൻ / ഹാൻഡി വുമൺ | 201 |
ശമ്പള വിവരങ്ങൾ
വിവിധ തസ്തികകൾക്ക് വ്യത്യസ്ത ശമ്പള നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 24,960 രൂപയും, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികയ്ക്ക് 21,270 രൂപയും, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയ്ക്ക് 18,840 രൂപയുമാണ് പ്രതിമാസ ശമ്പളമായി നൽകുന്നത്.
പ്രായപരിധി
എല്ലാ തസ്തികകൾക്കും പരമാവധി പ്രായപരിധി 28 വയസ്സാണ്.
യോഗ്യത
- റാമ്പ് സർവീസ് എക്സിക്യൂട്ടീവ്: 3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ / ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ അല്ലെങ്കിൽ മോട്ടോർ വാഹനത്തിൽ NCTVT (ആകെ 3 വർഷം) ഉള്ള ITI
- യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ: എസ്എസ്സി/പത്താം ക്ലാസ് പാസ്, സാധുതയുള്ള HMV ഡ്രൈവിംഗ് ലൈസൻസ്
- ഹാൻഡിമാൻ / ഹാൻഡി വുമൺ: എസ്എസ്സി/പത്താം ക്ലാസ് പാസ്, ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിയണം
അപേക്ഷാ ഫീസ്
- ജനറൽ/OBC വിഭാഗം: Rs.500/-
- SC/ST/ExSM വിഭാഗം: ഫീസ് ഇല്ല
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ നടക്കുന്ന സ്ഥലം: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന എല്ലา രേഖകളുടെയും ഒറിജിനലും കോപ്പികളും കൊണ്ടുപോകേണ്ടത് ആണ് .
വിജ്ഞാപനം