പത്താം ക്ലാസ്സ്‌ ഉണ്ടോ ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി 8326 ഒഴിവുകള്‍ - SSC MTS Notification 2024

കേന്ദ്രസർക്കാർ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) മൾട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 31. അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ളവർ 2024 ജൂൺ 27 മുതൽ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പത്താം ക്ലാസ്സ്‌ ഉണ്ടോ ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി 8326 ഒഴിവുകള്‍ - SSC MTS Notification 2024

SSC MTS Latest Notification 2024

SSC MTS Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍
ജോലിയുടെ സ്വഭാവം Central Government
Recruitment Type Direct Recruitment
Advt No F.No.- E/5/2024-C-2 SECTION (E-9150)
തസ്തികയുടെ പേര് മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്‌ , ഹവൽദാര്‍
ഒഴിവുകളുടെ എണ്ണം 8326
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.20,200 – 81,100
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂണ്‍ 27
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 31
ഒഫീഷ്യല്‍ വെബ്സൈറ്റ് https://ssc.gov.in/

ഒഴിവുകൾ: എസ്എസ്സി ആകെ 8,326 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 4,887 ഒഴിവുകളും ഹവിൽദാർ തസ്തികയിൽ 3,439 ഒഴിവുകളുമാണുള്ളത്.

Name of Posts No. of Vacancies
Multi-Tasking (Non-Technical) Staff (MTS) 4887
Havaldar (CBIC & CBN) 3439

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ 1 പേ സ്കെയിലിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി: എംടിഎസ്, ഹവിൽദാർ തസ്തികകൾക്ക് 18-25 വയസ്സ്. സിബിഐസി ഹവിൽദാർ തസ്തികയ്ക്ക് 18-27 വയസ്സ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും വയസ്സിളവ് ലഭിക്കും.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
Multi-Tasking (Non-Technical) Staff (MTS) Matriculation (10th) Pass
Havildar (CBIC & CBN) Matriculation (10th) Pass

അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 100 രൂപ. വനിതകൾ, എസ്സി/എസ്ടി വിഭാഗക്കാർ, മുൻ സൈനികർ എന്നിവർക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ച് സമർപ്പിക്കാം.

Join WhatsApp Channel