കേരള സർക്കാർ സഹായത്തിൽ യുകെയിൽ ജോലി നേടാം - 87 ലക്ഷം വരെ ശമ്പളം നേടാം
യുകെ വെയിൽസിലേക്ക് ഗ്യാസ്ട്രോ എൻട്രോളജി ഡോക്ടർമാരുടെ നിയമനം നടക്കുന്നു. കേരള സർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സ് വഴിയാണ് നിയമനം. പിഎൽഎബി ഇല്ലാത്തവർക്കും നിയമനത്തിന് അപേക്ഷിക്കാം. ജൂൺ 6,7 തീയതികളിൽ എറണാകുളത്ത് വെച്ചാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

ജനറൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ സീനിയർ ഡോക്ടർമാർ, നിയോ എൻഡോക്രൈൻ ട്യൂമറുകൾ (എൻഇടി) രംഗത്തെ വിദഗ്ധർ, യുകെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ചവർ, അല്ലെങ്കിൽ ഫുൾ ജിഎംസി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മൂന്നു വർഷം ഗ്യാസ്ട്രോ എൻട്രോളജി സേവന പരിചയം നിർബന്ധമാണ്. ഈ പ്രവർത്തി പരിചയം കണക്കിലെടുത്താണ് ശമ്പളം നിശ്ചയിക്കുന്നത്.
സ്പെഷാലിറ്റി ഡോക്ടർമാർക്ക് 39 ലക്ഷം മുതൽ 62 ലക്ഷം വരെ അടിസ്ഥാന ശമ്പളം ലഭിക്കും. കൺസൾട്ടന്റുകൾക്ക് 55 ലക്ഷം മുതൽ 87 ലക്ഷം വരെയാണ് ശമ്പളം. പ്രതിവർഷ ശമ്പള നിരക്കാണിത്. ജിഎംസി രജിസ്ട്രേഷൻ സ്പോൺസർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
താൽപര്യമുള്ളവർ വിശദമായ സിവിയും യോഗ്യത സർട്ടിഫിക്കറ്റുകളും പാസ്പോർട്ടിന്റെ പകർപ്പും rmt3.norka@kerala.gov.in എന്ന മെയിൽ ഐഡിയിലേക്ക് മെയ് 27 ന് മുൻപായി അയക്കണം.
വിശദ വിവരങ്ങൾക്ക്:
ഫോൺ: 0471 2770536/539/540/577
നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ: 18004253939
വിദേശത്തു നിന്ന് വിളിക്കുന്നവർക്ക്: +918802012345