സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം | Civil Services Exam Scholarship
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനം നേടുന്ന പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പി.എം ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. 2024 ലെ സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നിട്ടുള്ള മികച്ച സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആവശ്യമുള്ള രേഖകള്‍:
- എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്
- പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്
- കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
- പരിശീലനത്തിന് ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍, സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍, ഫീസ് അടച്ചതിന്റെ രേഖകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം.
അപേക്ഷ നല്‍കേണ്ട അവസാന തീയതി: 31 മാര്‍ച്ച് 2024
കൂടുതല്‍ വിവരങ്ങള്‍ക്ക് : Click Here
ശ്രദ്ധിക്കുക
- ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 5ന് അവസാനിക്കും. ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക.
- ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 5. പരീക്ഷയിലൂടെ 1056 ഒഴിവുകളാണ് നികത്തുന്നത്.
- പ്രിലിമിനറി പരീക്ഷ മേയ് 26ന് നടക്കും. അപേക്ഷകരുടെ പ്രായം 21നും 32നും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
- സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് (സി.എസ്.ഇ) അപേക്ഷകര്‍ക്ക് പരമാവധി ആറ് ശ്രമങ്ങള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എസ്.സി/ എസ്.ടി/ ഒബിസി/ അംഗപരിമിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ശ്രമങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കും.
- 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.
- മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പ്രാഥമികം, മെയിന്‍സ്, അഭിമുഖം എന്നിവയാണവ.
- അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക്: upsc.gov.in.