പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

Kerala Government Temporary Jobs Without Exams

Exciting Temporary Government Jobs in Kerala: No Exams Required. Explore a variety of rewarding opportunities across different fields. Start your journey to a fulfilling temporary job in the Kerala government today. Top 5 job opportunities listed below.

Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുകള്‍

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍) തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.

സെക്യൂരിറ്റി തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 8907576928, 8281751970.

താല്‍ക്കാലിക നിയമനം

കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കും. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍ ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167.

സെക്യൂരിറ്റി നിയമനം

കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭട•ാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167.

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും (PHP/ MySql/ Phython) കണ്ടന്റ് മാനേജ്മെൻറ് ഫ്രെയിം വർക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നകം itdihrd@gmail.com എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടാകും.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ : www.erckerala.org ൽ.