പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today
Kerala Government Jobs Without Exams Through Interviews
We provide Kerala government jobs with no exams. Secure Kerala government jobs without exams by excelling in interviews. Easily secure employment through our interview-based selection process.

ലക്ചറര്‍ നിയമനം
മാനന്തവാടി പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ് ലക്ചറര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 4 ന് രാവിലെ 9.30 ന് അസ്സല്‍ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും എത്തിച്ചേരണം. ഫോണ്‍: 04935 293024.
അധ്യാപക ഒഴിവ്
വാകേരി ജി.വി.എച്ച്.എസ്.എസില്‍ എല്‍.എസ്.എം അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 5 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9020202600.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 5 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.
സെക്യൂരിറ്റി നിയമനം
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ബാണാസുരസാഗര്‍ യൂണിറ്റില്‍ സെക്യൂരിറ്റി ജോലിക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഗോത്രവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ സെപ്തംബര്‍ 6 നകം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലോ banasurahydeltourism@gmail.com എന്ന വെബ്സൈറ്റിലോ അപേക്ഷ നല്‍കണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. സെപ്തംബര്‍ 8 ന് രാവിലെ 11 ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 273460.
ലാബ് അസിസ്റ്റന്റ് നിയമനം
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍, ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 296562.