പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today

Kerala Government Jobs Without Exams Through Interviews

We provide Kerala government jobs with no exams. Secure Kerala government jobs without exams by excelling in interviews. Easily secure employment through our interview-based selection process.

Kerala Government Jobs Without Exams Through Interviews | Kerala Government Job Today

തിരുവനന്തപുരം ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2, പുരുഷൻ – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.

മൂന്നു തസ്തികകളിലും 500 രൂപയാണു ദിവസ വേതനം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം. ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 0471 2471632.

ആയുസ്പര്‍ശം : വിവിധ തസ്തികകളില്‍ നിയമനം

കുട്ടികളിലെ വിവിധ വളര്‍ച്ചാ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനായുള്ള ആയുസ്പര്‍ശം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച വയനാട് ആയുര്‍വ്വേദ ആശുപത്രിയില്‍ നടക്കും.

പോസ്റ്റ് : സ്പീച്ച് തെറാപ്പിസ്റ്റ് യോഗ്യത : ഗവ.അംഗീകൃത ബിഎഎസ്‌എല്‍സി കൂടിക്കാഴ്ച : സെപ്തംബര്‍ 15 സമയം : 10:30 AM സ്ഥലം :ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906
പോസ്റ്റ് : സൈക്കോളജിസ്റ്റ് യോഗ്യത : ഗവ.അംഗീകൃത എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി കൂടിക്കാഴ്ച : സെപ്തംബര്‍ 15 സമയം : 10:30 AM സ്ഥലം:ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906
പോസ്റ്റ് : തെറാപ്പിസ്റ്റ് യോഗ്യത : കേരള ഗവ. അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കൂടിക്കാഴ്ച : സെപ്തംബര്‍ 15 സമയം : 12:30 PM സ്ഥലം:ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906
പോസ്റ്റ് : മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ യോഗ്യത : എസ്.എസ്.എല്‍.സി, ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ അറ്റന്റര്‍ തസ്തികകളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം കൂടിക്കാഴ്ച : സെപ്തംബര്‍ 15 സമയം : 12:30 PM സ്ഥലം:ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906
പോസ്റ്റ് : നഴ്‌സ് യോഗ്യത : കേരള ഗവ. അംഗീകൃത ആയര്‍വ്വേദ നഴ്‌സിംഗ് കോഴ്‌സ് കൂടിക്കാഴ്ച : സെപ്തംബര്‍ 16 സമയം : 10:30 AM സ്ഥലം:ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906
പോസ്റ്റ് : യോഗ ഇന്‍സ്ട്രക്ടര്‍ യോഗ്യത : ഗവ. അംഗീകൃത ഒരു വര്‍ഷ യോഗ കോഴ്‌സ് കൂടിക്കാഴ്ച : സെപ്തംബര്‍ 16 സമയം : 10:30 AM സ്ഥലം:ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906
പോസ്റ്റ് : കെയര്‍ ടേക്കര്‍ യോഗ്യത : എസ്.എസ്.എല്‍.സി ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ അറ്റന്റര്‍ തസ്തികകളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം കൂടിക്കാഴ്ച : സെപ്തംബര്‍ 16 സമയം : 12:30 PM സ്ഥലം:ജില്ലാ ആയൂര്‍വ്വേദ ആശുപത്രി ഫോണ്‍:04936 203906

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഷീറ്റ്മെറ്റല്‍, കാര്‍പെന്ററി, ടര്‍ണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 15 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 15 ന് വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481.

>

/*]]>*/