എട്ടാം ക്ലാസ്സ് ഉള്ളവർക്ക് പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today
Kerala Government Jobs Without Exams Through Interviews
We provide Kerala government jobs with no exams. Secure Kerala government jobs without exams by excelling in interviews. Easily secure employment through our interview-based selection process.

സെക്യൂരിറ്റി നിയമനം
ചാലിശ്ശേരി സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു. പ്രായം 18-55. എട്ടാം ക്ലാസ് പാസായിരിക്കണം. ഉയരം 165 സെ.മീ, നെഞ്ചളവ് (നോർമൽ) 80 സെ.മീ, നെഞ്ചളവ് (എക്സ്പാൻഷൻ) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലഭിക്കും. ഫോൺ: 0466 2256368.
അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം
ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ നിയമനത്തിന് വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറ്റപ്പാലം നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. എസ്.എസ്.എൽ.സി ആണ് വർക്കർ തസ്തികയുടെ യോഗ്യത. എസ്.സി വിഭാഗത്തിൽ എസ്.എസ്.എൽ.സി വിജയിച്ചരില്ലെങ്കിൽ തോറ്റവരെയും എസ്.ടി വിഭാഗത്തിൽ എട്ടാം ക്ലാസുകാരെയും പരിഗണിക്കും.
ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46 നും മധ്യേ. എസ്.സി/എസ്.ടി വിഭാഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. സർക്കാർ നഴ്സറി ടീച്ചർ ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് ലഭിച്ചവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, മുൻ പരിചയ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക ഓറ്റപ്പാലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലും നഗരസഭയിലും ലഭിക്കുമെന്ന് ഒറ്റപ്പാലം ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0466 2245627.
റസിഡന്റ് മെഡിക്കൽ ഓഫീസർ ജോലി ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 18ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in