പ്ലസ് ടൂ ഉള്ളവർക്ക് പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today

Whatsapp Group
Join Now
Telegram Channel
Join Now

Kerala Government Jobs Without Exams Through Interviews

Unlock opportunities for Kerala government jobs without the need for exams. Attain coveted positions through exceptional performance in interviews. Seamlessly secure employment through our streamlined interview-based selection procedure.

Kerala Government Jobs Without Exams Through Interviews | Kerala Government Job Today

നിഷി ല്‍പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൻറെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career ൽ ലഭ്യമാണ്.

വാക്ക് ഇൻ ഇന്റർവ്യൂ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ടാലി സോഫ്റ്റ്‌വെയർ, എം.എസ് ഓഫീസ്, ടി ഡി എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in, 0495 2383210

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സാമൂഹ്യ വികസനം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, ജനനതിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പേരിൽ കോഴിക്കോട് മാറാവുന്ന ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം www.kudumbashree. org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2373678

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കോഴിക്കോട് വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഫിസിക്‌സ് വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംഎസ് സി ഫിസിക്‌സ്) ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21ന് രാവിലെ പത്ത് മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2536125, 2537225

വാക്ക് ഇൻ ഇന്റർവ്യൂ

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശ്ശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية