പത്താം ക്ലാസ് ഉള്ളവർക്ക് പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today
Kerala Government Temporary Jobs Without Exams
Exciting temporary government jobs in Kerala are available without the need for exams. You can explore a range of rewarding job opportunities in various fields. Start your journey towards a fulfilling temporary job in the Kerala government today

ഭാരത് പ്രെട്രോളിയം ഡീലര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഇടുക്കി ജില്ലയിലെ ആനച്ചാല്‍-മൂന്നാര്‍ ബൈപാസ് റോഡ്, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ നടത്തിപ്പിനായി വിമുക്തഭടന്മാര്‍ അല്ലെങ്കില്‍ വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവരും ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വിമുക്തഭടന്മാരും വിമുക്തഭടന്മാരുടെ വിധവകളുമായവര്‍ ബിപിസിഎല്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്ന പ്രകാരം സെപ്റ്റംബര്‍ 27 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയുടെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. വിശദ വിവരങ്ങള്‍ക്ക് www.petrolpumpdealerchayan.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്‌സ് തസ്തികയിലേയ്ക്കുളള യോഗ്യത.
എസ്.എസ്.എൽ.സി പാസ്സായ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0483 27382872, 7736568215.
അധ്യാപക ഒഴിവ്
തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ 24ന് രാവിലെ 10ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.
മേട്രണ്‍ കം റസിഡന്‍സ് ട്യൂട്ടര്‍ അഭിമുഖം
ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും കുന്നത്തൂര്‍, പോരുവഴി, പുനലൂര്‍, എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്‍സ് ട്യൂട്ടറെ നിയമിക്കുന്നു. യോഗ്യത ബിരുദം, ബി എഡ്.
ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷ•ാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് സ്ത്രീകളെയുമാണ് നിയമിക്കുക. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2794996.
ക്ലാർക്ക് നിയമനം
എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.
സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.