പത്താം ക്ലാസ് ഉള്ളവർക്ക് പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 6 Temporary Government Jobs in Kerala Without Exams | Kerala Government Job Today
Kerala Government Temporary Jobs Without Exams
Exciting Temporary Government Jobs in Kerala: No Exams Required.Explore a variety of rewarding job opportunities across different fields without the hassle of exams. Begin your journey to a fulfilling temporary job in the Kerala government today

ചൈൽഡ് ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്‌കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌കിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.റെയിൽവേ ഹെൽപ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തിൽ ലഭിക്കണം.
ആയ തസ്തികയിൽ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ആയ (വനിതകൾ മാത്രം) തസ്തികയിൽ എസ്.സി മുൻഗണനേതര വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഏതെങ്കിലും ബിരുദം നേടിയവർ അർഹരല്ല, സൊസൈറ്റി റെജിസ്ട്രേഷൻ ആക്ട് അല്ലെങ്കിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്ററസി സയന്റിഫിക്ക് ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷം ആയ തസ്തികയിൽ ജോലി ചെയ്ത തൊഴിൽ പരിചയം.
പ്രായപരിധി : 01/01/2022 ന് 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം : 23700 – 52600/- യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേർ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
യങ് പ്രൊഫഷണൽ
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ ഒരു യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471 – 2480224.
താത്കാലിക നിയമനം
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9744157188.
ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ നിയമനം
വനിതാ ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, കൗണ്‍സലര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 19 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി പിന്‍- 685603, എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 6282406053,9633545735. അപേക്ഷാ ഫാറത്തിന്റെ മാതൃക http://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.