കേരള സർക്കാർ ജോലി നേടാം പരീക്ഷയില്ല | Top 5 Kerala Government Jobs : No Exam Needed | Kerala Government Job Today
Kerala Government Jobs No Exam Needed Apply Now
Get Kerala government jobs without any exams! You can easily secure these jobs by excelling in interviews. Our selection process is solely based on interviews, making it a simple way to secure employment.

നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവ്
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ( കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്. പ്രായം : 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി എം.സി.എച്ച് സെമിനാര്‍ ഹാളിൽ ( പേ വാർഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.
ഗസ്റ്റ് ലക്‌ചറർ ഒഴിവ്
ഗവ.കോളേജ് തലശ്ശേരി ചൊക്ലിയിൽ കോമേഴ്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്‌ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരേയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലായ് 5ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800, 9188900210
അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഡിസൈനര്‍ -ഫാഷന്‍, ഹോം ആൻഡ് മെയ്ഡ് അപ്‌സ് തസ്മികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസില്‍ നടക്കും. യോഗ്യത : 50 ശതമാനം മാര്‍ക്കോടെ ഹോം സയന്‍സില്‍ മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കോസ്റ്യൂം ഡിസൈനിംഗ് ആൻഡ് ഡ്രസ്സ് മേക്കിംഗില്‍ അംഗീകൃത ഡിപ്ലോമയും.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ സെക്രട്ടേറിയേറ്റിലെ ജോയന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികളിൽ നിന്നോ, സർക്കാർ സർവ്വീസിലെ സമാന തസ്തികളിൽ നിന്നോ വിരമിച്ച 59 വയസ് കഴിയാത്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. www.simet.in ലെ SB Collect മുഖേന ഫീസ് അടയ്ക്കാം. www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറിന്റെയോ സമാന രേഖകളുടെയോ പകർപ്പ് സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 15 നകം അയയ്ക്കണം.
ജൂലൈ 25 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവരും 59 വയസ് കഴിയാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2302400.
കൂടിക്കാഴ്ച
തസ്തികയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 12ന് രാവിലെ 10.30ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
യോഗ്യത: ബി എ എസ് എൽ പി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി, ആർ സി ഐ റജിസ്ട്രേഷൻ. പ്രതിമാസ വേതനം: മൊത്ത വേതനം 22,290 രൂപ. പ്രായപരിധി : 18-36. നിയമാനുസൃതമായ ഇളവുകൾ അനുവദനീയമാണ്.