NDPS Act Mock Test Malayalam - 30 Question Answers നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്

Whatsapp Group
Join Now
Telegram Channel
Join Now

The Narcotic Drugs and Psychotropic Substances Act, 1985, commonly referred to as the NDPS Act, is an Act of the Parliament of India that prohibits a person the production/manufacturing/cultivation, possession, sale, purchasing, transport, storage, and/or consumption of any narcotic drug or psychotropic substance. The bill was introduced in the Lok Sabha on 23 August 1985. It was passed by both the Houses of Parliament, received assent from then President Giani Zail Singh on 16 September 1985, and came into force on 14 November 1985. Here we give the NDPS Act mock test. This mock test is helpful for Kerala PSC exams

NDPS Act Mock Test Malayalam - 30 Question Answers നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്
1/30
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ സെക്ഷൻ 19 പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ എത്ര വർഷമാണ്?
10 വർഷം
20 വർഷം
14 വർഷം
ജീവപര്യന്തം
2/30
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ സെക്ഷൻ 28 പ്രകാരം ഒരു കുറ്റകൃത്യം ചെയ്യാൻ ആരെങ്കിലും ശ്രമിക്കുകയോ കുറ്റകൃത്യം ചെയ്യാൻ കാരണമാവുകയോ ചെയ്താൽ ആ വ്യക്തി ലഭിക്കുന്ന ശിക്ഷ?
കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ
വധശിക്ഷ
6 മാസത്തെ തടവ്
ഒരു ശിക്ഷയും ലഭിക്കുന്നില്ല
3/30
NDPS ആക്ട്, 1985 സെക്ഷൻ 1 പ്രകാരം ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത്?

i) ഈ നിയമം ഇന്ത്യ മുഴുവൻ ബാധകമാണ്.

ii) മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ നിയമം ബാധകമാണ്.

iii) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്.
i, ii & iii
ii & iii
i മാത്രം
i & iii
4/30
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് സെക്ഷൻ 27 പ്രകാരം മയക്കുമരുന്നോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാലുള്ള ശിക്ഷ?
ഒരു വർഷം വരെ കഠിനതടവോ 20000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ച്
3 വർഷം തടവ്
6 മാസം തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ
10 മുതൽ 20 വർഷം വരെയുള്ള തടവും 1 മുതൽ 2 ലക്ഷം രൂപ വരെ പിഴയും
5/30
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിൽ വധശിക്ഷയെ കുറിച്ച് പറയുന്ന വകുപ്പേത്?
സെക്ഷൻ 31
സെക്ഷൻ 27 A
സെക്ഷൻ 39
സെക്ഷൻ 31 A
6/30
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കാവുന്ന കറുപ്പിന്റെ (Opium) അളവ് എത്ര?
10 kg
1 kg
500 gram
1500 gram
7/30
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിലവിൽ വന്നത്.
നവംബർ 14, 1985
സെപ്തംബർ 16, 1985
ആഗസ്റ്റ് 23, 1985
മാർച്ച് 17, 1986
8/30
അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടെത്തലിനെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ട് അധ്യായം ഏത്?
അധ്യായം I
അധ്യായം V
അധ്യായം IV
അധ്യായം VA
9/30
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, 1985 ബിൽ ലോക്സഭ അംഗീകരിച്ചത്?
നവംബർ 14, 1985
സെപ്തംബർ 16, 1985
ആഗസ്റ്റ് 23, 1985
ഏപ്രിൽ 13,1986
10/30
അനധികൃതമായി സമ്പാദിച്ച സ്വത്ത് മരവിപ്പിച്ചാൽ ആ സ്വത്തിനെ സംബന്ധിച്ചു എന്ത് വിനിമയം നടത്തണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റേയോ അദ്ദേഹവുമായി ബന്ധപ്പെട്ട അതോറിറ്റിയുടേയോ മുൻകൂർ അനുമതി കൂടാതെ സാധ്യമല്ല എന്നു പ്രസ്താവിക്കുന്ന NDPS ആക്ട് വകുപ്പ് ഏത്?
സെക്ഷൻ19
സെക്ഷൻ 27 A
സെക്ഷൻ 24
സെക്ഷൻ 68 F
11/30
NDPS ആക്ടിൽ ഏതു വകുപ്പാണ് മരണശിക്ഷ നിഷ്കർഷിച്ചിരിക്കുന്നത്?
സെക്ഷൻ 28
സെക്ഷൻ 31 (A)
സെക്ഷൻ 31
സെക്ഷൻ 37
12/30
താഴെ പറയുന്നവയിൽ NDPS ആക്ടിനെക്കു റിച്ച് ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ?

1. NDPS ആക്ട് നിലവിൽ വന്ന വർഷം 1985 നവംബർ 14

2. NDPS ആക്ടിൽ ഒപ്പുവച്ച ഇന്ത്യൻ രാഷ്ട്ര പതി - ഗ്യാനി സെയിൽ സിംഗ്

3. NDPS ആക്ട് ഭേദഗതി ചെയ്ത വർഷങ്ങൾ - 1988, 2000, 2014
1 & 2
1 & 3
2 & 3
1, 2 & 3
13/30
23 വയസ്സിനു താഴെ പ്രായമുള്ള ആൾ മദ്യം ഉപയോഗിച്ചാൽ എന്താണ് ശിക്ഷ.
500 രൂപ വരെ പിഴ
25000 രൂപയിൽ കുറയാത്ത
25000 രൂപ വരെ പിഴയോ 6 മാസം വരെ തടവോ രണ്ടും കൂടിയോ
5000 രൂപ വരെ പിഴയോ 2 വർഷം വരെ തടവോ രണ്ടും കൂടിയോ
14/30
NDPS ആക്ടിലെ സെക്ഷൻ 37 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കഞ്ചാവിന്റെ ഉത്പാദനവുമായി
ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങൾ
വ്യക്തികളുടെ ദേഹപരിശോധനയുമായി
കറുപ്പുമായി
15/30
NDPS act 1985 പ്രകാരമുള്ള സെക്ഷനുകൾ ക്രമപ്പെടുത്തുക?
1. സെക്ഷൻ 68(F) - (A) കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ
2. സെക്ഷൻ 37 - (B) അനധികൃതമായി സമ്പാദിച്ച സ്വത്ത് പിടിച്ചെടുക്കൽ
3. സെക്ഷൻ 28 - (C) ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുന്നവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ
4. സെക്ഷൻ 25 - (D) ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച്
1-A, 2-B, 3-C, 4-D
1-D, 2-C. 3-B, 4-A
1-B, 2-D, 3-A, 4-C
1-C, 2-A, 3-D, 4-B
16/30
NDPS നിയമപ്രകാരം കൊക്കെയ്ൻ, മോർഫിൻ, ഡൈഅസറ്റെൽ മോർഫിൻ എന്നിവയോ അല്ലെ ങ്കിൽ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്കുമരുന്നോ, ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാലുള്ള ശിക്ഷ?

i) 6 മാസം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടെയോ

ii) 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടെയോ

iii) 2 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 25000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടും കൂടെയോ
i ഉം ii
iii മാത്രം
ii മാത്രം
ii ഉം iii
17/30
NDPS 1985 - ആക്ടുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?

1. NDPS ആക്ടിൽ ആകെ സെക്ഷനുകൾ - 84

2. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 28

3. NDPS ബിൽ 1985 ഒപ്പുവച്ച പ്രസിഡന്റ് - ഗ്യാനി സെയിൽസിംഗ്

4. NDPS ആക്ടിലുള്ള ആകെ അധ്യായങ്ങളുടെ എണ്ണം - 5
1, 2 ഉം 3
2, 3 ഉം 4
1 ഉം 4
1, 3 ഉം 4
18/30
NDPS നിയമത്തിലെ സെക്ഷൻ 64A എന്താണ് പ്രതിപാദിച്ചിരിക്കുന്നത്?
സ്ത്രീ അല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയെ ദേഹപരിശോധന നടത്തരുത്
സൈക്കോട്രോപ്പിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്നു
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്നു
ലഹരിക്ക് അടിമപ്പെട്ട് ചികിത്സയിൽ ഇരിക്കുന്ന വ്യക്തി പ്രോസിക്യുഷൻ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു
19/30
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

1. NDPS ആക്ട് സെക്ഷൻ 68 F ൽ അനധികൃതമായി സമ്പാദിച്ച സ്വത്ത് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

2. സെക്ഷൻ 31 (A) വധശിക്ഷയെപ്പറ്റി പറയുന്നു.

3. സെക്ഷൻ 37 ജാമ്യമില്ല കുറ്റകൃത്യങ്ങളെക്കുറിച്ചു പറയുന്നു.
1, 2, 3
1, 2 ശരി
2, 3 ശരി
1, 3 ശരി
20/30
NDPS ആക്ടിലെ 9A വകുപ്പ് പ്രകാരമുള്ള ഓർഡറുകൾക്കെതിരായ ശിക്ഷയെക്കുറിച്ച് വിശദീകരിക്കുന്ന വകുപ്പ് ?
NDPS സെക്ഷൻ 24
NDPS സെക്ഷൻ 25
NDPS സെക്ഷൻ 25A
NDPS സെക്ഷൻ 26
21/30
NDPS നിയമത്തിലെ 8A വകുപ്പിന്റെ ലംഘനത്തിനുള്ള ശിക്ഷയെ പറ്റി പറഞ്ഞിട്ടുള്ളത് ഏത് വകുപ്പിലാണ് ?
NDPS സെക്ഷൻ 27
NDPS സെക്ഷൻ 27A
NDPS സെക്ഷൻ 27B
NDPS സെക്ഷൻ 28
22/30
NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് മയക്കുമരുന്നിന് അടിമകളായിട്ടുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ചികിത്സ, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയ്ക്ക് അനുയോജ്യമായ നിരവധി സെന്ററുകൾ സ്ഥാപിക്കാൻ ഗവൺമെന്റിന് അധികാരം നൽകുന്നത് ?
സെക്ഷൻ 56
സെക്ഷൻ 55
സെക്ഷൻ 71
സെക്ഷൻ 58
23/30
DPS act പ്രകാരം ഒരിക്കൽ കുറ്റകൃത്യം ചെയ്ത് ശിക്ഷിക്കപ്പെട്ട ആൾ രണ്ടാമതും കുറ്റം ആവർത്തിച്ചാൽ ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ ഏത് ?
സെക്ഷൻ 31
സെക്ഷൻ 27
സെക്ഷൻ 19
സെക്ഷൻ 25
24/30
NDPS നിയമപ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം എന്നുള്ളതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു ?

1)വീട്.

2)മൃഗം.

3)വാഹനം.

4)സ്ഥലം
1,2,3 & 4
1 & 4
2 & 3
3 & 4
25/30
NDPS ആക്ടിലെ ഏത് അധ്യായത്തിലാണ് കുറ്റവും,അതിന് നൽകേണ്ട ശിക്ഷയും വിശദമാക്കുന്നത്?
ചാപ്റ്റർ 5A
ചാപ്റ്റർ 6
ചാപ്റ്റർ 4
ചാപ്റ്റർ 3
26/30
Narcotic Drugs and Psychotropic substances Act -ലെ സെക്ഷൻ 25 പ്രതിപാദിക്കുന്നത് എന്ത്?
കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷ
ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ
മയക്കുമരുന്നോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ
27/30
NDPS ആക്ട് ഭേദഗതി ബിൽ2014 ലോകസഭ പാസാക്കിയതെന്ന്?
2014 ജനുവരി 19
2014 മാർച്ച് 23
2014 ഫെബ്രുവരി 20
2014 ഏപ്രിൽ 1
28/30
മറ്റൊരു സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് ചെറിയ അളവിൽ കഞ്ചാവ് കടത്തുന്ന വ്യക്തിക്ക് NDPS ആക്ടിലെ ഏത് വകുപ്പ് പ്രകാരമായിരിക്കും ശിക്ഷ ലഭിക്കുക ?
Section 19 A
Section 21
Section 20 B (ii) a
Section 20 A (i) b
29/30
ലഹരിക്ക് അടിമപ്പെട്ടയാൾ എന്നതിന്റെ നിർവചനം നൽകിയിരിക്കുന്ന NDPS നിയമത്തിലെ വകുപ്പ്?
സെക്ഷൻ 2(iii)
സെക്ഷൻ 2(iv)
സെക്ഷൻ 2(ii)
സെക്ഷൻ 2(i)
30/30
സൈക്കോട്രോപ്പിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ലംഘനത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന NDPS സെക്ഷൻ?
സെക്ഷൻ 24
സെക്ഷൻ 27
സെക്ഷൻ 22
സെക്ഷൻ 25
Result:

We hope this NDPS Act mock test is helpful. Have a nice day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية