കേരള പോലീസ് ആക്ട് - Kerala Police Act Mock Test

Are you searching for Kerala Police Act mock test? Here we give the Kerala Police Act mock test. This mock test contains 32 question answers. This mock test is helpful for Civil Police Officer and Sub Inspector exam. Kerala police act mock test is given below.

കേരള പോലീസ് ആക്ട് - Kerala Police Act Mock Test
1/32
ശബ്ദം മൂലമുണ്ടാകുന്ന ശല്യം നിയന്ത്രിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് അധികാരം നൽകുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ?
സെക്ഷൻ 69
സെക്ഷൻ 77
സെക്ഷൻ 98
സെക്ഷൻ 95
2/32
നിയമപരമായ ഏതെങ്കിലും ഉദ്ദേശം നിറവേറ്റു ന്നതിന് വേണ്ടിയല്ലാതെ പോലീസ് ഉദ്യോഗസ്ഥൻ ആർക്കെങ്കിലും എതിരായി ബലപ്രയോഗം നടത്തുവാനോ ബലപ്രയോഗം നടത്തു മെന്ന് ഭീഷണിപ്പെടുത്തനോ പാടുള്ളതല്ല എന്ന് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ?
സെക്ഷൻ 21 (1)
സെക്ഷൻ 29 (2)
സെക്ഷൻ 31 (3)
സെക്ഷൻ 27 (1)
3/32
കേരള പോലീസ് നിയമം, 2011 പ്രകാരം പോലീസിന്റെ ചുമതലകൾ പ്രതിപാദിക്കുന്ന സെക്ഷൻ ?
സെക്ഷൻ 4
സെക്ഷൻ 8
സെക്ഷൻ 3
സെക്ഷൻ 7
4/32
ഏതൊരു സ്ഥലത്തുവച്ച് സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതി യിൽ ഫോട്ടോയോ വീഡിയയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷാനടപടി?
2 വർഷം വരെ തടവോ 10000 രൂപയിൽ കവിയാത്ത പിഴയും
1 വർഷം വരെ തടവോ 5000 രൂപയിൽ കവിയാത്ത പിഴയും
5 വർഷം വരെ തടവോ 5000 രൂപയിൽ കവിയാത്ത പിഴയും
3 വർഷം വരെ തടവോ 10000 രൂപയിൽ കവിയാത്ത പിഴയും
5/32
കേരള പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരം ഒരു വാഹനത്തിന്റെ മുന്നിൽ നിന്നോ പിന്നിൽ സാധനം തള്ളി നിൽക്കാവുന്ന പരമാവധി ദൂരം?
6 അടി
4 അടി
5 അടി
3 അടി
6/32
താഴെ പറയുന്നവയിൽ കേരള പോലീസ് നിയമം 2011 അനുസരിച്ച് ശരിയായത് തെരഞ്ഞെടുക്കുക?

1. പോലീസ് കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനോ തടയുന്നതിനോ വേണ്ടി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ഔദ്യോഗിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നതല്ല.

2. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായെന്ന് അറിയുവാൻ ഏതൊരു പൗരനും അവകാശം ഉണ്ടായിരിക്കുന്നതാണ്.

3. സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആയുധങ്ങൾ നൽകുവാനോ കേസുകൾ, പരാതികൾ എന്നിവയുടെ അന്വേഷണത്തിന് അവരെ ചുമതലപ്പെടുത്താവുന്നതുമാണ്.

4. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സ്വകാര്യമോ അല്ലാതെയോ ആയ ഉപകരണങ്ങളോ മറ്റ് കാര്യങ്ങളോ ആവശ്യപ്പെടാവുന്നതും അത് കൈവശമുള്ളവർ പോലീസുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം നൽകേണ്ടതുമാണ്.
1, 2, 3 ശരി
2, 4 ശരി
1, 3, 4 ശരി
2, 3, 4 ശരി
7/32
കേരള പോലീസ് ആക്ട് സെക്ഷൻ 37 പ്രകാരം ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയേത്?

I. സുരക്ഷ ഉറപ്പാക്കുന്നതിനോ ആസന്നമായ അപകടം ഒഴിവാക്കുന്നതിനോ വേണ്ടി ഓരോ പോലീസ് ഉദ്യോഗസ്ഥനും ആചാരം, മര്യാദ, സ്വകാര്യത, ഔചിത്യം എന്നിവയ്ക്ക് പരിഗണന നൽകിക്കൊണ്ട് ഏതൊരു സ്വകാര്യ സ്ഥലത്തും പ്രവേശനമുണ്ടായിരിക്കുന്നതാണ്.

II. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ അധികാരം വിനിയോഗിക്കുന്നതിനുമുമ്പ് കെട്ടിടത്തി ന്റേയും പരിസരത്തിന്റേയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടാൻ സാധ്യമാകുന്നിടത്തോളം ശ്രമിക്കേണ്ടതാണ്.
I മാത്രം ശരി
II മാത്രം ശരി
I ഉം II ഉം ശരി
രണ്ടും തെറ്റ്
8/32
ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റേയോ നടപടിയുടേയോ ഇലക്ട്രോണിക് റെക്കോർഡുകൾ പൊതുജനങ്ങളിൽ ആരെങ്കിലും നിയമവിധേയമായി എടുക്കുന്നതിനെ തടയുവാൻ പാടുള്ളതല്ല എന്നു പ്രസ്താവിക്കുന്ന കേരള പോലീസ് നിയമത്തിലെ വകുപ്പ് ഏത്?
സെക്ഷൻ 21
സെക്ഷൻ 118
സെക്ഷൻ 33
സെക്ഷൻ 17
9/32
കേരള പോലീസ് ആക്ട് സെക്ഷൻ 3-ലെ പ്രതിപാദ്യ വിഷയം?
കമ്മ്യൂണിറ്റി പോലീസിംഗ്
സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ
പോലീസ് സേനയുടെ പൊതുവായ ഘടന
കേരള പോലീസിന്റെ കർത്തവ്യങ്ങൾ
10/32
പോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെ കുറിച്ച് പറയുന്ന വകുപ്പേത്?
സെക്ഷൻ 117
സെക്ഷൻ 77
സെക്ഷൻ 98
സെക്ഷൻ 69
11/32
കേരള പോലീസ് നിയമം,2011 ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയത്?
ജനുവരി 29, 2011
ജനുവരി 31, 2011
ഫെബ്രുവരി 28, 2011
മാർച്ച്30, 2011
12/32
കേരള പോലീസ് ആക്ടിലെ സെക്ഷൻ 21 പ്രകാരം പ്രത്യേക സ്ക്വാഡുകൾ, വിംഗുകൾ, യൂണിറ്റുകൾ എന്നിവ രൂപീകരിക്കുന്നതിൽ ചുവടെ കൊടുത്തിരിക്കു ന്നവയിൽ ഉൾപ്പെടാത്തത് ഏത്?
റെയിൽവേയിലെ പോലീസ് നിയന്ത്രണം
ട്രാഫിക് നിയന്ത്രണം
ഡിജിറ്റൽ ആന്റ് സൈബർ പോലീസിംഗ്
ഇവയെല്ലാം ഉൾപ്പെടുന്നു
13/32
കേരള പോലിസ് ആക്ടിൽ സെക്ഷൻ 21-ൽ പറഞ്ഞിരിക്കുന്ന വിഷയം എന്താണ്?
പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
സ്വകാര്യസ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനം
കുറ്റകൃത്യം തടയുന്നതിന് പോലീസ് ഇടപെടേണ്ടതാണെന്ന്
പ്രത്യേക വിംഗുകൾ, യൂണിറ്റുകൾ. ബ്രാഞ്ചുകൾ, സ്ക്വാഡുകൾ
14/32
കേരള പോലിസ് ആക്ടിൽ സെക്ഷൻ 29-ൽ പറഞ്ഞിരിക്കുന്ന വിഷയം എന്താണ്?
കമ്മ്യൂണിറ്റി പോലീസിംഗ്
പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റം
പോലീസ് സേനയുടെ പൊതുവായ ഘടന
കേരള പോലീസിന്റെ കർത്തവ്യങ്ങൾ
15/32
കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 പ്രകാര മുള്ള ഗുരുതര ക്രമസമാധാന ലംഘനത്തിനുള്ള ശിക്ഷ?
5 വർഷം വരെ തടവുശിക്ഷയോ 10000 രൂപയിൽ കവിയാതെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
3 വർഷം വരെ തടവുശിക്ഷയോ 10000 രൂപയിൽ കവിയാതെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
5 വർഷം വരെ തടവുശിക്ഷയോ 20000 രൂപയിൽ കവിയാതെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
ജീവപര്യന്തം തടവുശിക്ഷ
16/32
ഏതൊരു സ്ഥലത്തുവച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് പ്രസ്താവിക്കുന്ന കേരള പോലീസ് ആക്ടിലെ വകുപ്പ്?
സെക്ഷൻ 31
സെക്ഷൻ 119
സെക്ഷൻ 38
സെക്ഷൻ 120
17/32
പോലീസുദ്യോഗസ്ഥരുടെ പരിചരണത്തിലേ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായ പെരുമാറാനോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാനോ പാടുള്ളതല്ല എന്നു നിഷ്കർഷിക്കുന്ന വകുപ്പേത്?
സെക്ഷൻ 14
സെക്ഷൻ 21
സെക്ഷൻ 29
സെക്ഷൻ 8
18/32
കേരള പോലിസ് ആക്ടിലെ സെക്ഷൻ 31-ൽ പറയുന്നത്?
പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക
സ്വകാര്യസ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനം
പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം
കാര്യക്ഷമമായ പോലീസ് സേവനം
19/32
കേരള പോലീസ് സേനയിലെ ഏറ്റവും ഉയർന്ന പദവി?
ഡയറക്ടർ ജനറൽ ഓഫ് പോലീസ്
ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആന്റ് സ്റ്റേറ്റ് പോലീസ് ചീഫ്
സൂപ്രണ്ട് ഓഫ് പോലീസ്
20/32
പോലീസിനും പൊതുജനങ്ങൾക്കും ഓഡിയോ വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർ ഡുകൾ സൂക്ഷിച്ചു വയ്ക്കാവുന്നതാണെന്ന് നിഷ്കർഷിക്കുന്ന വകുപ്പ് ഏത്?
സെക്ഷൻ 29
സെക്ഷൻ 33
സെക്ഷൻ 14
സെക്ഷൻ 39
21/32
ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭത്തെ കുറിച്ചും പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ട്, 2011-ലെ വകുപ്പ്?
സെക്ഷൻ 1
സെക്ഷൻ 4
സെക്ഷൻ 3
സെക്ഷൻ 5
22/32
രള പോലീസിന്റെ കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?
സെക്ഷൻ 1
സെക്ഷൻ 3
സെക്ഷൻ 4
സെക്ഷൻ 5
23/32
കേരള പോലീസ് ആക്ട്, 2011-ൽ പ്രത്യേക വിംഗുകൾ, യൂണിറ്റുകൾ, ബ്രാഞ്ചുകൾ, സ്ക്വാഡുകൾ എന്നിവയെ കുറിച്ച് പറയുന്ന വകുപ്പേത്?
സെക്ഷൻ 7
സെക്ഷൻ 14
സെക്ഷൻ 21
സെക്ഷൻ 29
24/32
കേരള പോലീസ് ആക്ട്, 2011 സെക്ഷൻ 117 പ്രകാരം ലഭിക്കാവുന്ന ശിക്ഷയെന്ത്?
5 വർഷം വരെ തടവുശിക്ഷയോ 10000 രൂപയിൽ കവിയാതെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
3 വർഷം വരെ തടവുശിക്ഷയോ 10000 രൂപയിൽ കവിയാതെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
5 വർഷം വരെ തടവുശിക്ഷയോ 20000 രൂപയിൽ കവിയാതെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
വർഷം വരെ തടവുശിക്ഷയോ 20000 രൂപയിൽ കവിയാതെ പിഴയോ രണ്ടും കൂടിയോ
25/32
ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരള പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരമുള്ള ക്രമസമാധാന ലംഘനങ്ങളിൽ ഉൾപ്പെടുന്നതേത്?
പൊതുജനത്തിന് തടസ്സമോ അസൗകര്യമോ അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തേയോ ഗതാഗത ഉപാധിയേയോ നിലകൊള്ളാൻ കാരണമാക്കുക
ഉടമസ്ഥന്റേയോ സൂക്ഷിപ്പുകാരന്റേയോ മുൻകൂർ അനുവാദമില്ലാതെ ഭിത്തികൾ, കെട്ടിടങ്ങൾ അല്ലെങ്കിൽ മറ്റു നിർമ്മിതികൾ എന്നിവയെ വികൃതമാക്കുക
ഒരു സർക്കാർ കെട്ടിടത്തിലോ സർക്കാർ ഭൂമിയിലോ അതിക്രമിച്ചു കടക്കുക
ഇവയെല്ലാം
26/32
ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരള പോലിസ് ആക്ട് സെക്ഷൻ 39 പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അധികാരത്തിൽപ്പെടുന്നതേത്?
കുറ്റകൃത്യങ്ങളെ കുറിച്ച് നിയമാനുസരണം അന്വേഷണം നടത്തി കുറ്റവാളികളെ യഥാവിധിയുള്ള നിയമനടപടികൾക്ക് വിധേയമാക്കുക
കുറ്റകൃത്യങ്ങളായി പരിണമിച്ചേക്കാവുന്ന തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുവാനും പരിഹരിക്കുവാനും ശ്രമിക്കുക.
ജനങ്ങൾക്കിടയിൽ പൊതുവായി സുരക്ഷിതയ ബോധം ഉറപ്പുവരുത്തുക
ഏതെങ്കിലും നിയമപ്രകാരമോ അല്ലെങ്കിൽ ഏതെങ്കിലും നിയമത്തിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ഉത്തരവ് പ്രകാരമോ ശിക്ഷാർഹമായ ഒരു കുറ്റകൃത്യം ചെയ്യാൻ ഒരുങ്ങുന്ന ഒരാൾക്ക് അത് തടയുന്നതിനായി മുന്നറിയിപ്പ് നൽകുക
27/32
താഴെ തന്നിരിക്കുന്നവയിൽ കേരള പോലീസ് ആക്ട് 2011 പ്രകാരം പോലീസിന്റെ കർത്തവ്യങ്ങളും ചുമതലകളും പ്രതിപാദിക്കുന്ന സെക്ഷൻ ഏതൊക്കെയാണ്?

  • സെക്ഷൻ 3
  • സെക്ഷൻ 4
  • സെക്ഷൻ 7
  • സെക്ഷൻ 8
3, 4
1, 3
1, 4
2, 4
28/32
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ പദവിയേത്?
സൂപ്രണ്ട് ഓഫ് പോലീസ്
ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്
29/32
കേരള പോലീസ് ആക്ട് സെക്ഷൻ 37 പ്രകാരം ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയേത്?

I. സുരക്ഷ ഉറപ്പാക്കുന്നതിനോ ആസന്നമായ അപകടം ഒഴിവാക്കുന്നതിനോ വേണ്ടി ഓരോ പോലീസ് ഉദ്യോഗസ്ഥനും ആചാരം, മര്യാദ, സ്വകാര്യത, ഔചിത്യം എന്നിവയ്ക്ക് പരിഗണന നൽകിക്കൊണ്ട് ഏതൊരു സ്വകാര്യ സ്ഥലത്തും പ്രവേശനമുണ്ടായിരിക്കുന്നതാണ്.

II. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ അധികാരം വിനിയോഗിക്കുന്നതിനുമുമ്പ് കെട്ടിടത്തി ന്റേയും പരിസരത്തിന്റേയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടാൻ സാധ്യമാകുന്നിടത്തോളം ശ്രമിക്കേണ്ടതാണ്.
I മാത്രം ശരി
II മാത്രം ശരി
I ഉം II ഉം ശരി
രണ്ടും തെറ്റ്
30/32
കേരള പോലീസ് ആക്ട് 2011 ലെ സെക്ഷനുകൾ ചേരുംപടി ചേർക്കുക?
A) കേരള പോലീസിന്റെ ഘടന 1. സെക്ഷൻ 29
B) പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റം 2. സെക്ഷൻ 119
C) കമ്മ്യൂണിറ്റി പോലീസിങ് 3. സെക്ഷൻ 14
D) സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ 4. സെക്ഷൻ 64
A-1, B-2, C-3, D-4
A-1, B-3, C-4, D-2
A-3, B-1, C-2, D-4
A-3, B-1, C-4, D-2
31/32
കേരള പോലീസ് ആക്ടിലെ 31-ാം വകുപ്പു മായി ബന്ധപ്പെട്ട് ശരിയായത് ഏത്?

1. കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനോ തടയുന്നതിനോ ആയി ഔദ്യോഗിക വിവ രങ്ങൾ പ്രസിദ്ധപ്പെടുത്താം.

2. കസ്റ്റഡിയിലുള്ള പ്രതികളെ ആരുടെയും അനുവാദം കൂടാതെ പത്രമാധ്യമങ്ങൾ ക്കുമുന്നിൽ ഹാജരാക്കി പത്രസമ്മേളനം നടത്താം.
1 ശരി 2 തെറ്റ്
1, 2 ശരി
2 ശരി, 1 തെറ്റ്
1, 2 തെറ്റ്
32/32
താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്?

(i) പോലീസിന്റെ കർത്തവ്യങ്ങളെപ്പറ്റി പറ യുന്നത് KPAയുടെ (kerala police act) 4-ാം വകുപ്പിലാണ്.

(ii) kerala police Act പ്രകാരം 3-ാം വകുപ്പ് കേരള പോലീസിന്റെ ചുമതലകളെ ക്കുറിച്ച് പറയുന്നു.
i ശരി ii തെറ്റ്
i ഉം ii ഉം ശരി
i ഉം ii ഉം തെറ്റ്
i തെറ്റ് ii ശരി
Result:

We hope this Kerala Police Act mock test is helpful. Have a nice day.

Join WhatsApp Channel