Aikya Kerala Movement Mock Test - 60 Question Answers (ഐക്യകേരള പ്രസ്ഥാനം)

Are you searching for Aikya Kerala Movement Mock Test? Here we give Aikya Kerala Movement (ഐക്യകേരള പ്രസ്ഥാനം) mock test this mock test is helpful to Kerala PSC plus two and degree level preliminary examination. This mock test contains 60 significant question answers. Aikya Kerala Movement mock test is given below.

Aikya Kerala Movement Mock Test - 60 Question Answers (ഐക്യകേരള പ്രസ്ഥാനം)
1/60
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
  1. ഒരേ ഭാഷ സംസാരിച്ചിരുന്നവരാണെങ്കിലും മലയാളികൾ മൂന്ന് വ്യത്യസ്ത ഭരണം മേഖലകളിലായി ഭിന്നിച്ചു കിടക്കുകയായിരുന്നു.
  2. ഒന്നേകാൽ കോടി മലയാളികൾ എന്ന ലഘുലേഖ കേരള സംസ്ഥാനം രൂപം കൊള്ളേണ്ടതിന്റെ അവശ്യകതയും ഭാവികേരളം സംബന്ധിച്ച കാഴ്ചപ്പാടുകളും ഉൾക്കൊണ്ടതായിരുന്നു.
  3. 1956 ജനുവരിയിൽ ഇഎംഎസ് എഴുതിയ ലഘു ഗ്രന്ഥമാണ് ഒന്നേകാൽ കോടി മലയാളികൾ.
  4. ഈ കാലയളവിൽ ഇതേ മാതൃകയിൽ ഭവാനി സെൻ രചിച്ച പുസ്തകമാണ് നൂതൻ ബംഗാൾ.
4 മാത്രം
2, 3 മാത്രം
1, 4 മാത്രം
3 മാത്രം
2/60
താഴെപ്പറയുന്നവരിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന് നേതൃത്വം നൽകിയ പ്രധാന നേതാക്കളിൽ ഉൾപ്പെടാത്തത് ആര്?
സി കേശവൻ
പട്ടം താണുപിള്ള
പി കെ കുഞ്ഞ്
ടി എം വർഗീസ്
3/60
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?
  1. ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഭാഷടിസ്ഥനത്തിൽ വേർതിരിക്കാൻ കാരണമായ നവീകരണമാണ് സംസ്ഥാന പുനസംഘടനാ നിയമം
  2. ഡിസംബർ 1956 നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംസ്ഥാന പുനസംഘടന കമ്മിഷനെ നിയമിച്ചു
  3. ഇപ്രകാരം നിലവിൽ വന്ന ആദ്യ സംസ്ഥാനം ആന്ധ്രയാണ്
  4. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസൽ അലി ആയിരുന്നു കമ്മീഷന്റെ തലവൻ
1, 4 എന്നിവ ശരി
1, 2, 3 എന്നിവ ശരി
1, 3, 4 എന്നിവ ശരി
എല്ലാം ശരിയാണ്
4/60
ഐക്യകേരള പ്രസ്ഥാനം ശക്തമാക്കുന്നതിനു വേണ്ടി രൂപീകരിച്ച കെപിസിസി ഉപസമിതി രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
കെ കേളപ്പൻ
കെ പി കേശവമേനോൻ
ഇ. മൊയ്തു മൗലവി
പട്ടം താണുപ്പിള്ള
5/60
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
  1. മലബാറിൽ ഉള്ളവർക്ക് മദ്രാസ് നിയമം നിർമ്മാണ സഭയിൽ പ്രാതിനിധ്യം ഉണ്ടായിരുന്നു
  2. കൊച്ചി നിയമനിർമ്മാണ സഭ 1928 നിലവിൽ വന്നു
  3. തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരിയാണ് ശ്രീചിത്തിര തിരുനാൾ .
  4. തിരുവിതാംകൂർ നിയമനിർമ്മാണ സഭ 1888 ൽ നിലവിൽ വന്നു
രണ്ടും മൂന്നും
4 മാത്രം
4 മാത്രം
ഒന്നും മൂന്നും
6/60
തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലെ ത്രിമൂർത്തികളിൽ ഉൾപ്പെടാത്തത് ആര്?
സി കേശവൻ
പട്ടം താണുപിള്ള
ടി എം വർഗീസ്
വി ആർ കൃഷ്ണനെഴുത്തച്ഛൻ
7/60
താഴെപ്പറയുന്നവയിൽ തിരു-കൊച്ചി സംയോജനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
  1. 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംയോജനം നടന്നു.
  2. തിരുവിതാംകൂർ മഹാരാജാവ് തിരുകൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖായി സ്ഥാനമേറ്റു.
  3. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി പനമ്പള്ളി ഗോവിന്ദമേനോൻ ആയിരുന്നു.
  4. തിരുകൊച്ചി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ള.
രണ്ടും മൂന്നും
നാലു മാത്രം
ഒന്നും നാലും
മൂന്നും നാലും
8/60
താഴെപ്പറയുന്നവയിൽ കൊച്ചി രാജ്യ പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
  1. 1947 സെപ്റ്റംബർ നാലിന് തിരുവിതാംകൂർ മഹാരാജാവ് പുതിയൊരു ഉത്തരവാദ ഭരണസർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തി
  2. പുതിയതായി രൂപീകരിച്ച നിയമസഭയിൽ 120 അംഗങ്ങൾ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു
  3. തിരുവിതാംകൂർ മഹാരാജാവ് ആയിരുന്നു ഭരണഘടന തലവൻ
  4. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രിയായി പട്ടം താണുപിള്ള തെരഞ്ഞെടുക്കപ്പെട്ടു
ഒന്നും രണ്ടും മൂന്നും
ഒന്നും നാലും
രണ്ടും മൂന്നും നാലും
ഒന്നും രണ്ടും മൂന്നും നാലും
9/60
സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ഐക്യ കേരള സമ്മേളനം നടന്ന സ്ഥലം?
പയ്യന്നൂർ
തലശ്ശേരി
ഇരിഞ്ഞാലക്കുട
ആലുവ
10/60
താഴെ പറയുന്ന പ്രസ്താവന ശ്രദ്ധിക്കുക :
  1. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചത് 1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ ആയിരുന്നു .
  2. 1935ൽ മണിബൻ കാരയുടെ നേതൃത്വത്തിൽ നടന്ന അഖില കേരള തൊഴിലാളി യൂണിയൻ സമ്മേളനം ഐക്യ കേരളം എന്ന പ്രമേയത്തിനു ശക്തി പകർന്നു.
ഒന്നും രണ്ടും ശരി
ഒന്ന് തെറ്റ് രണ്ട് ശരി
രണ്ട് തെറ്റ് ഒന്ന് ശരി
ഒന്നും രണ്ടും തെറ്റാണ്
11/60
താഴെ പറയുന്നവയിൽ ഐക്യ കേരള പ്രസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഉൾപ്പെടുന്നവ കണ്ടെത്തുക?
  1. മലയാളം സംസാരിക്കുന്ന ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംസ്ഥാനം രൂപീകരിക്കുക
  2. ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികപരവും സാമ്പത്തികപരവും ഭരണപരവുമായ പരിഗണന അടിസ്ഥാനമാക്കിയുള്ള സംയോജനം
  3. തിരുവിതാംകൂർ, കൊച്ചി, മലബാർ, മയ്യഴി എന്നിവ ചേർത്ത് ഇന്ത്യൻ യൂണിയനിൽ ഉൾപ്പെടുത്തുക
ഒന്നും രണ്ടും മൂന്നും
ഒന്നു മാത്രം
രണ്ടും മൂന്നും മാത്രം
ഒന്നും രണ്ടും മാത്രം
12/60
1937 ൽ തിരുവിതാംകൂറും കൊച്ചിയും മലബാറും ഉൾപ്പെടുത്തി ഒരു സബ് ഫെഡറേഷൻ രൂപവൽക്കരിക്കണമെന്നപ്രമേയം ഐകകണ്ഠേന അംഗീകരിച്ച രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെവച്ചാണ്?
തിരുവനന്തപുരം
ഒറ്റപ്പാലം
ആലുവ
തൃശ്ശൂർ
13/60
താഴെപ്പറയുന്നവയിൽ ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?
  1. 1920ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്പൂർ സമ്മേളനത്തിൽ ഭാഷടിസ്ഥാനത്തിൽ ഓരോ പ്രദേശത്തും കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
  2. 1921 ൽ മലബാർ തിരുവിതാംകൂർ കൊച്ചി എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു.
  3. 1928 എറണാകുളത്ത് നടന്ന രാജ്യ പ്രജാസമ്മേളനത്തിൽ പ്രമേയം പാസാക്കപ്പെട്ടു.
  4. അഖില കേരള കുടിയാൻ സമ്മേളനത്തിലും ഐക്യ കേരള പ്രമേയം പാസാക്കപ്പെട്ടു.
ഒന്നും രണ്ടും മൂന്നും
രണ്ടും നാലും
ഒന്നും രണ്ടും നാലും
ഒന്നും രണ്ടും മൂന്നും നാലും
14/60
1946 ൽ രൂപീകരിച്ച ഐക്യ കേരള സബ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ?
പറവൂർ ടി കെ നാരായണപിള്ള
പനമ്പിള്ളി ഗോവിന്ദമേനോൻ
പട്ടം താണുപിള്ള
കെ പി കേശവമേനോൻ
15/60
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത്?
  1. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത്.
  2. തിരുകൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരവും ഹൈക്കോടതി കൊച്ചിയും ആയിരുന്നു.
  3. തിരുകൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ രാജ്യ പ്രമുഖ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ .
  4. അന്ന് കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയാണ് തിരുകൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ഒന്നും രണ്ടും മാത്രം
മൂന്നു മാത്രം
മൂന്നും നാലും മാത്രം
നാലു മാത്രം
16/60
താഴെപ്പറയുന്ന കോൺഗ്രസ് സമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളിൽ തെറ്റായത് ഏത്?
  1. ഐക്യ കേരളം എന്ന ആവശ്യം അംഗീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട പ്രാദേശിക കോൺഗ്രസ് സമ്മേളനം നടന്നത് പയ്യന്നൂർ വെച്ചാണ്.
  2. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രതിനിധികളെ ഒരുമിച്ച് പങ്കെടുപ്പിച്ച ആദ്യ പ്രാദേശിക കോൺഗ്രസ് സമ്മേളനം നടന്നത് ഒറ്റപ്പാലത്ത് വെച്ചാണ്.
രണ്ടും ശരിയാണ്
ഒന്നാമത്തെ ശരി,രണ്ടാമത്തെ തെറ്റ്
രണ്ടാമത്തെ ശരി ഒന്നാമത്തെ തെറ്റ്
രണ്ടും തെറ്റാണ്
17/60
ന്യൂനവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദഭരണം താഴെപ്പറയുന്നതിൽ ഏതിന്റെ ലക്ഷ്യമായിരുന്നു?
കൊച്ചി രാജ്യപ്രജാമണ്ഡലം
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്
മദ്രാസ് നിയമനിർമ്മാണ സഭ
കൊച്ചി നിയമനിർമ്മാണ സഭ
18/60
1928 ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്?
ആനി ബസന്റ്
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
ലാലാ ലജ്പത്ത് റായി
19/60
ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന വർഷങ്ങളാണ് താഴെ തന്നിരിക്കുന്നത്. ചേരുംപടി ചേർക്കുക?

1) തൃശ്ശൂരിൽ ഐക്യ കേരള യോഗം നടന്നത് - (a) 1949

2) തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം - (b) 1945

3) ഐക്യ കേരള സമിതി രൂപീകൃതമായത് - (c)1927

4) ഐക്യ കേരളം ലക്ഷ്യം വെച്ചുകൊണ്ട് സമസ്ത കേരള സാഹിത്യ പരിഷത്ത് രൂപീകൃതമായത് - (d) 1948

1-a 2-d 3-b 4-c
1-d 2-c 3-b 4-a
1-a 2-c 3-b 4-d
1-d 2-a 3-b 4-c
20/60
താഴെപ്പറയുന്നവരിൽ തിരുകൊച്ചിയുടെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചവരിൽ ഉൾപ്പെടാത്തത് ആര്?
എ ജെ ജോൺ
കെ പി കേശവമേനോൻ
പനമ്പിള്ളി ഗോവിന്ദമേനോൻ
സി കേശവൻ
21/60
1953ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്?
സർദാർ കെഎം പണിക്കർ
ഫസൽ അലി
എച്ച് എൻ കുൻസ്രു
സി രാജഗോപാലാചാരി
22/60
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
  1. 1921 ൽ കേരളത്തിൽ പ്രാദേശികമായ ഒരു കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു കെപിസിസി അഥവാ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി.
  2. 1897 ലെ അമരാവതി സമ്മേളനത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരേയൊരു മലയാളി അധ്യക്ഷത വഹിച്ചു- ചേറ്റൂർ ശങ്കരൻ നായർ.
  3. ഐ എൻ സി പ്രാദേശികതലത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ കേന്ദ്ര നേതൃത്വത്തിൽ ആദ്യമേ പ്രവർത്തിപരിചയം ഉള്ളവരെയായിരുന്നു അത് ഏൽപ്പിച്ചത്. അത്തരത്തിൽ ആദ്യ നേതൃത്വം ചേറ്റൂർ ശങ്കരൻ നായർക്കായിരുന്നു .
  4. ചേറ്റൂർ ശങ്കരൻ നായരുടെ സ്വദേശം പാലക്കാട് ജില്ലയിൽ ആയതുകൊണ്ടാണ് കെപിസിസിയുടെ ആദ്യ സമ്മേളനം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വച്ച് നടന്നത്.
ഒന്നും രണ്ടും മാത്രം തെറ്റ്
നാലു മാത്രം തെറ്റ്
മൂന്നും നാലും മാത്രം തെറ്റ്
എല്ലാം ശരിയാണ്
23/60
1938 ഒക്ടോബറിൽ കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം വനിതകളുടെ വോളണ്ടിയർ ഗ്രൂപ്പായ ദേശസേവിക സംഘം രൂപീകരിച്ചത്?
എം വി കുട്ടിമാളു അമ്മ
അക്കാമ്മ ചെറിയാൻ
പാർവതീ നെൻമേനിമംഗലം
ലളിതാ പ്രഭു
24/60
കൊച്ചിയിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടനകളിൽ ഉൾപ്പെടാത്തത് ഏത്?
തിരുവിതാംകൂർ സ്റ്റേറ്റ്
കൊച്ചിൻ കോൺഗ്രസ്
കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്
കൊച്ചിൻ രാജ്യ പ്രജാമണ്ഡലം
25/60
താഴെപ്പറയുന്നവയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് രേഖപ്പെടുത്തുക?
  1. 1920 നാഗ്പൂർ സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനുള്ള ആദ്യപടി എന്നോളം പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനമായി.
  2. 1921 ജനുവരി 20ന് കോഴിക്കോട് യോഗം ചേർന്ന് കെപിസിസി രൂപീകരിച്ചു.
  3. കെപിസിസിയുടെ ആദ്യ സെക്രട്ടറി കെ മാധവൻ നായർ ആയിരുന്നു.
  4. കെപിസിസിയുടെ ആദ്യ ആസ്ഥാനം കോഴിക്കോട് പിന്നീട് കൊച്ചിയിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും ആസ്ഥാനം മാറ്റി.
രണ്ടും മൂന്നും
രണ്ടും മൂന്നും നാലും
ഒന്നും രണ്ടും മൂന്നും നാലും
ഒന്നും മൂന്നും നാലും
26/60
സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സമ്മേളനം?
വടകര
തൃശ്ശൂർ
ആലുവ
പയ്യന്നൂർ
27/60
ഒന്നാം അഖില കേരള സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ വസ്തുതകളേത്?
  1. ഐക്യ കേരളം എന്ന ആശയം പ്രമേയമായി അവതരിപ്പിക്കപ്പെട്ട ആദ്യ സമ്മേളനം.
  2. 1921 ഏപ്രിൽ മാസം പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്ത് വെച്ച സമ്മേളനം.
  3. മദ്രാസ് പ്രാവിശ്യയുടെ മുൻ മുഖ്യമന്ത്രി ആയിരുന്ന തങ്കദുരി പ്രകാശം അധ്യക്ഷത വഹിച്ച സമ്മേളനം.
  4. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ പ്രതിനിധികൾ ഒരുമിച്ച് പങ്കെടുത്ത ആദ്യ സമ്മേളനം.
രണ്ടും മൂന്നും മാത്രം ശരി
ഒന്നും രണ്ടും മൂന്നും മാത്രം ശരി
ഒന്നും രണ്ടും മൂന്നും നാലും ശരിയാണ്
രണ്ടും മൂന്നും നാലും മാത്രം ശരി
28/60
1949 ൽ രൂപീകരിക്കപ്പെട്ട തിരുക്കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖ് ആരായിരുന്നു?
ശ്രീമൂലം തിരുനാൾ
ശ്രീചിത്തിര തിരുനാൾ
സ്വാതി തിരുനാൾ
വിശാഖം തിരുനാൾ
29/60
അമേരിക്കൻ മോഡൽ ഭരണ പരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ?
ടി രാമറാവു
പി ജി എൻ ഉണ്ണിത്താൻ
സി പി രാമസ്വാമി അയ്യർ
രാജാ കേശവദാസ്
30/60
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
  1. ഇന്ത്യയിൽ രണ്ടാമതായി ഒരു നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ.
  2. മലബാറിൽ ഉള്ളവർക്ക് പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമനിർമ്മാണ സഭ തിരുവിതാംകൂറിന്റെതാണ്.
  3. ഐക്യ കേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി.
ഒന്നു മാത്രം
ഒന്നും രണ്ടും
രണ്ടും മൂന്നും
രണ്ടു മാത്രം
31/60
1935 ലെ കോഴിക്കോട് കോൺഗ്രസ്‌ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
  1. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രധാന വിഷയമാക്കിയ സമ്മേളനം.
  2. ഇന്ത്യയുടെ നാട്ടുരാജ്യങ്ങൾ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഭരണഘടനാപരമായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തന്നെ നിലനിൽക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമമാണ്.
  3. ഈ യോഗത്തോട് കൂടിയാണ് ഐക്യകേരളം എന്ന ആശയം കേരളത്തിൽ ഉടനീളം ശക്തിപ്പെട്ടത്.
  4. ഈ സമ്മേളനത്തിന്റെ ഭാഗമായി തിരുവിതാംകൂർ കോൺഗ്രസ്, കൊച്ചി രാജ്യ പ്രജാമണ്ഡലം തുടങ്ങിയ ഐക്യകേരളത്തെ പിന്തുണയ്ക്കുന്ന വലിയ സംഘടനകൾ രൂപം കൊണ്ടു.
ഒന്നും രണ്ടും മൂന്നും മാത്രം
മൂന്നും നാലും മാത്രം
ഒന്നും മൂന്നും മാത്രം
ഒന്നും രണ്ടും മൂന്നും നാലും
32/60
സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച 1928 ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?
കെ കേളപ്പൻ
സിപി രാമസ്വാമി അയ്യർ
ജവഹർലാൽ നെഹ്റു
ആനി ബസന്റ്
33/60
തിരുകൊച്ചി സംസ്ഥാനം നിലവിൽ വരുമ്പോൾ തിരുവിതാംകൂറിന്റെ മുഖ്യമന്ത്രിയായിരുന്നത്?
പനമ്പിള്ളി ഗോവിന്ദമേനോൻ
പറവൂർ ടി കെ നാരായണപിള്ള
കെ പി കേശവമേനോൻ
പട്ടം താണുപിള്ള
34/60
താഴെപ്പറയുന്ന തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വ സ്ഥാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത് ഏത്?
  1. ആദ്യ പ്രസിഡന്റ് പി എസ് നടരാജപിള്ള.
  2. ആദ്യ സെക്രട്ടറി പട്ടം താണുപിള്ള.
  3. ആക്ടിംഗ് പ്രസിഡണ്ട് ആയ ആദ്യ വനിത അക്കാമ ചെറിയാൻ.
മൂന്നു മാത്രം
ഒന്നും രണ്ടും
രണ്ടു മാത്രം
ഒന്നും മൂന്നും
35/60
ഐക്യ കേരളത്തിനു വേണ്ടിയുള്ള ആദ്യ ശ്രമങ്ങൾ തുടങ്ങിവച്ചത് കേരളത്തിലെ ഏത് പ്രദേശത്താണ്?
കൊച്ചി
തിരുവിതാംകൂർ
മലബാർ
ഇതൊന്നുമല്ല
36/60
കൊച്ചി രാജ്യ പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്?
  1. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ വാർഷികം 1942ൽ എറണാകുളത്ത് വെച്ചായിരുന്നു നടത്താനിരുന്നത്.
  2. ഇതറിഞ്ഞ കൊച്ചി ദിവാനായിരുന്ന എ എഫ് ഡബ്ലിയു ഡിക്സൺ പ്രധാന നേതാക്കന്മാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.
  3. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ നേതാക്കന്മാരെല്ലാവരെയും അറസ്റ്റ് ചെയ്യുകയും ജയിലിൽ അതിക്രൂരമായ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തവരിൽ പ്രധാനിയായിരുന്നു കെ കരുണാകരൻ.
മൂന്നു മാത്രം
ഒന്നും രണ്ടും
ഒന്നു മാത്രം
ഒന്നും മൂന്നും
37/60
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് താഴെ നൽകിയിരിക്കുന്നത് ?
  1. 1938 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സി വി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ കൂടിയ രാഷ്ട്രീയ നേതൃത്വ യോഗം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയകക്ഷി രൂപവൽക്കരിക്കാൻ തീരുമാനിച്ചു.
  2. പട്ടംതാണുപിള്ളയെ അതിന്റെ പ്രസിഡന്റ് ആയും പി എസ് നടരാജപിള്ളയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു കൊണ്ട് താൽക്കാലിക സമിതിയും രൂപവൽക്കരിച്ചു.
ഒന്ന് തെറ്റ്, രണ്ട് ശരി
രണ്ട് തെറ്റ്, ഒന്ന് ശരി
ഒന്നും രണ്ടും ശരിയാണ്
ഒന്നും രണ്ടും തെറ്റാണ്
38/60
തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി നടന്ന പ്രക്ഷോഭം?
ഉത്തരവാദ ഭരണ പ്രക്ഷോഭം
നിവർത്തന പ്രക്ഷോഭം
പുന്നപ്ര വയലാർ സമരം
ഗുരുവായൂർ സത്യാഗ്രഹം
39/60
1945 ലെ ഐക്യകേരള സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേത്?
  1. 1947 ൽ തൃശ്ശൂർ ജില്ലയിൽ കെ കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള കൺവെൻഷൻ അരങ്ങേറി.
  2. ഐക്യ കേരള കൺവെൻഷനിലേക്ക് കൊച്ചി രാജാവ് നേരിട്ട് എഴുന്നള്ളുകയും ഐക്യകേരളത്തിന്‌ പൂർണ പിന്തുണ നൽകുകയും ചെയ്തു.
  3. വേദിയിൽ വെച്ച് ഐക്യകേരള പ്രമേയം രാജാവിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടു.
  4. ഐക്യകേരള പ്രമേയം അവതരിപ്പിച്ചത് ഇ. മൊയ്തു മൗലവിയാണ്.
ഒന്നും രണ്ടും മാത്രം
രണ്ടും മൂന്നും നാലും
ഒന്നും രണ്ടും മൂന്നും നാലും
ഒന്നും രണ്ടും മൂന്നും
40/60
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി, തിരുക്കൊച്ചി പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നിങ്ങനെ രണ്ടായി പിരിഞ്ഞതെന്ന്?
1949 ഒക്ടോബർ
1956 ഏപ്രിൽ
1952 ജൂൺ
1947 ഡിസംബർ
41/60
1937 ൽ തിരുവിതാംകൂറും കൊച്ചിയും മലബാറും ഉൾപ്പെടുത്തി ഒരു സബ് ഫെഡറേഷൻ രൂപവൽക്കരിക്കണമെന്ന് പ്രമേയം ഐകകണ്ഠേന അംഗീകരിച്ച രാഷ്ട്രീയ സമ്മേളനം നടന്നതെവിടെ വെച്ചാണ്?
ആലുവ
ഒറ്റപ്പാലം
തിരുവനന്തപുരം
തൃശ്ശൂർ
42/60
ഉത്തരവാദിത്വമുള്ള കേരള ഗവൺമെന്റിനെ പറ്റി താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത്?
  1. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു പട്ടം താണുപിള്ള.
  2. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെ പറ്റി എഴുതിയിട്ടുള്ള പുസ്തകമാണ് ധർമ്മരാജ്യം.
  3. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരള ഗവൺമെന്റുമായി ബന്ധപ്പെട്ട് കിടക്കുന്നു.
  4. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ് ഗാനം രചിച്ചത് ആർ സുഗതൻ ആണ്.
ഒന്നും രണ്ടും മൂന്നും
ഒന്നും മൂന്നും നാലും
ഒന്നും രണ്ടും മൂന്നും നാലും
രണ്ടും മൂന്നും നാലും
43/60
കൊച്ചിരാജാവ് ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സന്ദേശമയച്ചത് എന്നാണ്?
1945 ജൂലൈ 29
1947 ജൂൺ 18
1945 ജൂൺ 18
1946 ജൂലൈ 29
44/60
ഐക്യകേരളമെന്ന ആശയം അംഗീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ട പ്രാദേശിക കോൺഗ്രസ് സമ്മേളനം നടന്നത് എവിടെവച്ചാണ്?
ഒറ്റപ്പാലം
തലശ്ശേരി
പയ്യന്നൂർ
വടകര
45/60
തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനമായി തീരുമാനിച്ചത്?
പാലക്കാട്
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂർ
46/60
ഉത്തരവാദി ഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന പ്രധാനപ്പെട്ട ജാഥകളാണ് താഴെ തന്നിരിക്കുന്നത്. വേറിട്ട് നിൽക്കുന്നത് കണ്ടെത്തുക?
ഉത്തരവാദ പ്രക്ഷോഭത്തിന് അനുകൂലിച്ചുകൊണ്ട് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത് - എകെജി
ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി രാജധാനി മാർച്ച് നയിച്ചത് - അക്കാമാ ചെറിയാൻ
കെ കെ വാര്യരുടെ നേതൃത്വത്തിൽ കൊച്ചിൻ ജാഥ പുറപ്പെട്ടു
ശിവരാജ് പാണ്ടേയുടെ നേതൃത്വത്തിൽ തെക്കൻ കർണാടക ജാഥ പുറപ്പെട്ടു
47/60
കൊച്ചി രാജ്യ പ്രജാമണ്ഡലം ഉത്തരവാദിത്ത ഭരണദിനമായി ആചരിച്ചതെന്ന്?
1945 ജൂലൈ 29
1946 ജൂൺ 18
1945 ജൂൺ 18
1946 ജൂലൈ 29
48/60
ഐക്യ കേരള സബ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
ചെറുതുരുത്തി
ആലുവ
കൊച്ചി
പയ്യന്നൂർ
49/60
താഴെപ്പറയുന്ന കൊച്ചി രാജ്യ പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ?
  1. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തിയാണ് പനമ്പള്ളി ഗോവിന്ദമേനോൻ.
  2. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു വി ആർ കൃഷ്ണൻ എഴുത്തച്ഛൻ.
  3. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം കൊച്ചിയിൽ നടന്നു.
  4. കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാനാണ് എ എഫ് ഡബ്ലിയു ഡിക്സൺ.
ഒന്നും നാലും
മൂന്നു മാത്രം
രണ്ടും നാലും
നാലും മാത്രം
50/60
തശ്ശൂരിൽ ഐക്യ കേരള യോഗം നടന്ന വർഷം?
1947
1948
1949
1946
51/60
ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായവ ഏതൊക്കെ?
  1. ഐക്യ കേരള പ്രസ്ഥാനം ശക്തമാക്കാൻ 1946 ൽ കെപിസിസി ഉപസമിതി രൂപീകരിച്ചു.
  2. ഐക്യ കേരളം എത്രയും വേഗത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത് ഈ മൊയ്തു മൗലവിയാണ്.
  3. 1928 ഏപ്രിലിൽ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലാണ് ഐക്യ കേരളം എന്ന ആശയം ആദ്യമായി ഉന്നയിച്ചത്.
  4. മലയാളം സംസാരിക്കുന്ന ആളുകളെ യോജിപ്പിച്ചുകൊണ്ട് ഒരു സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ഐക്യ കേരള പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
4 മാത്രം ശരി
1, 3, 4 എന്നിവ ശരിയാണ്
2, 3 എന്നിവ ശരിയാണ്
1, 2, 3, 4 എന്നിവ ശരിയാണ്
52/60
ആദ്യമായി ഭാഷടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപികരിക്കാനുള്ള പ്രമേയം അവതരിപ്പിക്കപ്പെട്ട ഐ എൻ സി സമ്മേളനം?
1920 നാഗ്പൂർ
1928 കൊൽക്കത്ത
1917 കൊൽക്കത്ത
1929 ലാഹോർ
53/60
ഐക്യകേരളം ലക്ഷ്യം വെച്ചുള്ള സമ്മേളനങ്ങളുടെ വിവരങ്ങളാണ് താഴെ തന്നിരിക്കുന്നത്. തെറ്റായ പ്രസ്താവന കണ്ടെത്തുക?
  1. 1927 ൽ ഐക്യകേരളം ലക്ഷ്യം വെച്ചുകൊണ്ട് സമസ്ത കേരള സാഹിത്യ പരിഷത്ത് എന്ന സംഘടന രൂപം കൊണ്ടു.
  2. 1928 ൽ ഐക്യ കേരള പ്രമേയം പാസാക്കിയ ആദ്യ നാട്ടുരാജ്യ പ്രജ സമ്മേളനം എറണാകുളത്ത് വെച്ച് നടന്നു.
  3. ഭരണഘടനയ്ക്ക് വിധേയമായി ഐക്യ കേരളം എന്ന ആവശ്യം നടപ്പിലാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടത് 1928 ലെ പയ്യന്നൂർ സമ്മേളനത്തിലൂടെയാണ്.
  4. 1928 ൽ പയ്യന്നൂർ വെച്ച് നടന്ന ഓൾ കേരള കുടിയാൻ സമ്മേളനവും ഐക്യകേരള ആശയത്തിന് ശക്തി പകർന്നു.
4 മാത്രം
2 & 3 മാത്രം
1 & 4 മാത്രം
എല്ലാം ശരിയാണ്
54/60
ഐക്യ കേരളം ലക്ഷ്യം വെച്ചുകൊണ്ട് സമസ്ത കേരള സാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?
1947
1930
1927
1949
55/60
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നത്?
കെ മാധവൻ നായർ
പട്ടം താണുപിള്ള
ടി കെ നാരായണപിള്ള
സി കേശവൻ
56/60
തിരുകൊച്ചി സംസ്ഥാനത്തിന്റെ നിയമ തലസ്ഥാനമായി തീരുമാനിച്ചത്?
പാലക്കാട്
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂർ
57/60
താഴെപ്പറയുന്നവരിൽ ആരുടെ അധ്യക്ഷതയിലാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത്?
പരീക്ഷത്ത് തമ്പുരാൻ
പട്ടം താണുപിള്ള
വി ആർ കൃഷ്ണനെഴുത്തച്ഛൻ
പി കൃഷ്ണപിള്ള
58/60
ഐക്യകേരള സമ്മേളനം ഉദ്ഘാടനം ചെയ്ത വ്യക്തി?
പരീക്ഷത്ത് തമ്പുരാൻ
പട്ടം താണുപിള്ള
വി ആർ കൃഷ്ണനെഴുത്തച്ഛൻ
ഇക്കണ്ട വാര്യർ
59/60
താഴെപ്പറയുന്നവയിൽ സംസ്ഥാന പുനഃസംഘടന സമയത്ത് ഉണ്ടായ മാറ്റങ്ങളിൽ ഉൾപ്പെടുന്നവ:
  1. പുനഃസംഘടന കമ്മീഷൻ റിപ്പോർട്ട് പ്രകാരം 1956 മാർച്ച് ഒന്നു മുതൽ 1956 ഒക്ടോബർ 31 വരെ കേരളസംസ്ഥാനം പുനഃസംഘടിപ്പിച്ചു.
  2. തെക്കൻ തിരുവിതാംകൂറിലെ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കൽക്കുളം വിളവൻകോട് എന്നീ താലൂക്കുകളും ചെങ്കോട്ട താലൂക്കിലെ ചില ഭാഗങ്ങളും മദ്രാസ് സംസ്ഥാനത്തോടു കൂട്ടിചേർത്തു.
  3. മദ്രാസ് സംസ്ഥാനത്തിലെ ദേവികുളം എന്ന താലൂക്ക് കേരളത്തോടുകൂടി ചേർത്തു.
  4. മൈസൂർ സംസ്ഥാനത്ത് നിന്ന് കാസർഗോഡ്, ഹോസ്ദുർഗ് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന തെക്കൻ കാനറ ജില്ലയും കേരളത്തോട് കൂട്ടിച്ചേർത്തു.
ഒന്നും നാലും
രണ്ടു മാത്രം
ഒന്നും മൂന്നും
മുകളിൽ പറഞ്ഞവയെല്ലാം
60/60
കൊച്ചിയിൽ ഉത്തരവാദ ഭരണസർക്കാർ രൂപം കൊണ്ട വർഷം?
1947 ഓഗസ്റ്റ് 14
1948 ജൂൺ 23
1949 ജൂലൈ 24
1947 ഓഗസ്റ്റ് 15
Result:

Suggested For You

We hope this Aikya Kerala Movement Mock Test is helpful. Have a nice day.

Join WhatsApp Channel