Movements And Forces In Nature Mock Test
Here we give Movements And Forces In Nature (പ്രകൃതിയിലെ ചലനങ്ങളും ബലവും) Mock Test. This mock test is truly useful for your upcoming 10th level preliminary exams. This mock test contains 25 most significant question answers. We give explanations to each question so you get a better understanding of the questions. Movements And Forces In Nature Mock Test is given below.

1/25
ജഡത്വ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
2/25
ചുറ്റിക കൊണ്ട് ആണി അടിച്ചു കയറുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം ?
3/25
ഭൂഗുരുത്വത്തിനെതിരെ സൂക്ഷ്മ സുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രാവകങ്ങളുടെ കഴിവിനെ അറിയപ്പെടുന്നത് എങ്ങനെയാണ്?
Explanation: ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം
4/25
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിൽ അനുഭവപ്പെടുന്ന ബലം ?
5/25
ലഘുയന്ത്രങ്ങളിൽ നാം ഉപയോഗിക്കുന്ന ബലം ?
6/25
വലിയ ചെറിയ സമയത്തിൽ അനുഭവപ്പെടുന്ന വലിയ ബലമാണ് ....?
Explanation: സമയത്തെ ആധാരമാക്കി ബലത്തിന്റെ സമഗ്രതുകയെ (സമാകലനം) ആവേഗം(ഇംഗ്ലീഷ്:Impulse) എന്നു പറയാം. ഒരു ദൃഢ വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിന്റെ ആക്കത്തിന് വ്യതിയാനം സംഭവിക്കുന്നു. ശക്തിയായ ബലം കുറച്ചു സമയത്തേക്ക് പ്രയോഗിക്കുമ്പോഴും, അധിക ശക്തിയില്ലാത്ത ബലം കൂടുതൽ സമയം പ്രയോഗിക്കുമ്പോഴുമുണ്ടാകുന്ന ആക്കം തുല്യമായിരിക്കും, എന്തെന്നാൽ ബലം സമയം എന്നിവയുടെ ഗുണനഫലത്തിന്റെ സമഗ്രതുക ആശ്രയിക്കുന്നു. ആവേഗം എന്നത് ആക്കത്തിനുണ്ടാകുന്ന മാറ്റം എന്നും പറയാം.
7/25
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതമായി ഒരു പ്രതിപ്രവർത്തനം ഉണ്ടാകും എന്നത് നുട്ടൻ്റെ ഏതു ചലനനിയമം ആണ് ?
Explanation: ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
അതായത് ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും.എങ്കിലും അവ പരസ്പരം റദ്ദാക്കപ്പെടുന്നില്ല. കാരണം ബലങ്ങൾ രണ്ടു വ്യത്യസ്ത വസ്തുക്കളിലാണ് പ്രയോഗിക്കപ്പെടുന്നത്. ബലം പ്രയോഗിക്കുന്ന വസ്തു A യും ബലപ്രയോഗത്തിന് വിധേയമാക്കുന്ന വസ്തു B യും ആണങ്കിൽ, ബലപ്രയോഗത്തിന് വിധേയമാക്കുന്ന B എന്ന വസ്തു A യിലും ബലം പ്രയോഗിക്കുന്നുണ്ട്. ഈ ബല പ്രതിബലങ്ങൾ തുല്യവും വിപരീതവുമായ ദിശകളിൽ പ്രവർത്തിക്കുന്നവയും ആയിരിക്കും എന്നാണ് മൂന്നാം ചലന നിയമം പറയുന്നു. ഏതു ബലത്തിനും തുല്യവും വിപരീതവുമായ പ്രതിബലം ഉണ്ടായിരിക്കും. ബല പ്രതി ബലദ്വന്ദും എന്ന നിലയ്ക്കല്ലാതെ, ബലത്തിന് അസ്തിത്വം ഇല്ല.
8/25
ബലത്തിൻ്റെ യൂണിറ്റ് ഏതാണ്?
9/25
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനേ നിരക്കി മാറ്റുമ്പോൾ അതിൻറെ ചലനത്തിന് തടസ്സം ഉണ്ടാക്കുന്ന ബലം ഏതാണ് ?
Explanation: ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ, ചലിക്കാൻ ശ്രമിക്കുമ്പോഴും അവരുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിനു സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു ഇതാണ് ഘർഷണബലം
10/25
ഗുരുത്വാകർഷണ നിയമം കണ്ടെത്തിയത് ആരാണ് ?
11/25
ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് അനുഭവപ്പെടാൻ കാരണം?
Explanation: മുങ്ങിയിരിക്കുന്ന ഒരു വസ്തുവിൽ ഒരു ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലത്തെ പ്ലവക്ഷമബലം എന്നു പറയുന്നു. ചില വസ്തുക്കൾ ദ്രാവകങ്ങളിൽ പൊങ്ങിക്കിടക്കുന്നത് ഈ ബലം മൂലമാണ്. ഒരു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരം ആ വസ്തുവിന്റെ ഭാരത്തിനോട് തുല്യമായിരിക്കും. പ്ളവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 1) ദ്രാവകത്തിൻറെ സാന്ദ്രത 2) വസ്തുവിന്റെ വ്യാപ്തം
12/25
പമ്പരം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണമാണ് ?
Explanation: ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെയാണ് ഭ്രമണം (Rotation) എന്നുപറയുന്നത്.
13/25
മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിൻ്റെ കറക്കം ഏതുതരം ചലനത്തിന് ഉദാഹരണമാണ് ?
Explanation: ഒരു കേന്ദ്രബിന്ദുവനെ ചുറ്റിയുളള ഒരു വസ്തുവിന്റെ വർത്തുള ചലനമാണ് ഘൂർണനം (Gyration) അഥവാ ഘൂ൪ണനചലനം എന്നറിയപ്പെടുന്നത്.
14/25
കറങ്ങികൊണ്ടിരിക്കുന്ന ഫാൻ ഓഫ് ആക്കിയലും അല്പസമയം കൂടി കറങ്ങുന്നു ഇതിന് കാരണം എന്താണ് ?
15/25
ചലിക്കുന്ന ഒരു വസ്തുവിന് അതിൻ്റെ ചലനം തുടരാനുള്ള പ്രവണതയെ എന്ത് വിളിക്കും?
16/25
ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ?
17/25
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം ഏതാണ് ?
Explanation: ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ഭൂഗുരുത്വാകർഷണ ബലം
18/25
താഴെപ്പറയുന്നവയിൽ സമ്പർക്ക രഹിത ബലം ഏതാണ് ?
19/25
പ്രകാശവർഷം എന്തിൻ്റെ ഏകകമാണ് ?
Explanation: നക്ഷത്രങ്ങളിലേക്കും മറ്റുമുള്ള ദൂരത്തെ സൂചിപ്പിക്കാനാണ് പ്രകാശ വർഷം ഉപയോഗിക്കുന്നത്. ജ്യോതിശാസ്ത്രത്തിൽ പ്രകാശ വർഷത്തെക്കാൾ കൂടുതൽ പ്രാമുഖ്യം പാർസെക്കിനാണ്, കാരണം പാർസെക്ക് കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു. പക്ഷേ പൊതുവായി കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പ്രകാശ വർഷം തന്നെയാണ്.
20/25
ഊതിവീർപ്പിച്ച ബലൂൺ കുറച്ചുനേരം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു ഇതുമായി ബന്ധപ്പെട്ട വാതക നിയമം ?
Explanation: സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്.
21/25
മിനുസമുള്ള തറയിൽ വെള്ളം ഉണ്ടായാൽ ഒരാൾ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ് അതിന് കാരണം എന്താണ് ?
22/25
ഊഞ്ഞാലിൻ്റെ ആട്ടം ഏതുതരം ചലനമാണ് ?
Explanation: ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ അവസ്ഥകൾക്കിടയിലോ സമയാന്തരാളത്തിൽ ആവർത്തിച്ചുളള വ്യതികരണമാണ് ദോലനം (Oscillation).
23/25
ഒരു പ്രൊജക്റ്റലിന് പരമാവധി റേഞ്ച് ലഭിക്കാൻ ഏതു കോണളവിൽ വിക്ഷേപിക്കണം?
24/25
വാഹനങ്ങൾ ഓടിയ ദൂരം കാണിക്കുന്നത് ഏതു മീറ്ററിലാണ് ?
25/25
തന്നിരിക്കുന്നവയിൽ ദോലനചലനത്തിന് ഉദാഹരണം ഏതാണ് ?
Explanation: തലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിൻ്റെ ഇരുവശത്തേക്കുമുള്ള ചലനമാണ് ദോലനം
Result:
We hope this Movements And Forces In Nature Mock Test is helpful. Have a nice day.