Malayalam Grammar Vachanam വചനം

Malayalam Grammar Vachanam വചനം

Malayalam Grammar Vachanam

ഒരു വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി നാമത്തിൽ വരുത്തുന്ന രൂപഭേദമാണ് വചനം.

സംസ്കൃതത്തിൽ വചനം മൂന്നുവിധമുണ്ട്; ഏകവചനം, ദ്വിവചനം, ബഹുവചനം എന്നാൽ ദ്രാവിഡ ഭാഷയിൽ ദ്വിവചനം ഇല്ല. ഒന്നിനെ കുറിക്കുന്നതാണ് ഏകവചനം. ഒന്നിലധികം എണ്ണത്തെ കുറിക്കുന്നതാണ് ബഹുവചനം. ശബ്ദത്തിനുമേൽ ബഹുമാന പ്രത്യയങ്ങൾ ചേർത്താണ് ബഹുവചനം ഉണ്ടാകുന്നത്. കൾ, മാർതുടങ്ങിയവയാണ് ബഹുവചന പ്രത്യയങ്ങൾ.

ഏകവചനം ബഹുവചനം
പുസ്തകം പുസ്തകങ്ങൾ
കുട്ടി കുട്ടികൾ
അമ്മ അമ്മമാർ
മനുഷ്യൻ മനുഷ്യന്മാർ

ബഹുവചനത്തിൽ മൂന്ന് വിഭാഗങ്ങൾ ഉണ്ട്. സലിംഗബഹുവചനം ,അലിംഗ ബഹുവചനം ,പൂജകബഹുവചനം എന്നിവയാണ്.

സലിംഗബഹുവചനം

പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിവയിലേതെങ്കിലുമൊന്നിന്റെ ബഹുത്വത്തെ കാണിക്കുന്നു.

ഉദാഹരണങ്ങൾ :-

  • ആൺകുട്ടികൾ
  • പെൺകുട്ടികൾ
  • ഭാര്യമാർ
  • നദികൾ
  • മലകൾ

അലിംഗ ബഹുവചനം

പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന്‌ അവയുടെ പൊതുവേയുള്ള ബഹുത്വം കാണിക്കുന്നു.(ആൺ-പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കില്ല.

ഉദാഹരണങ്ങൾ:-

  • കുട്ടികൾ
  • മക്കൾ
  • അധ്യാപകർ
  • മൃഗങ്ങൾ
  • പക്ഷികൾ
  • ജനങ്ങൾ

പൂജക ബഹുവചനം

ആദരവ് സൂചിപ്പിക്കുന്ന അതിനായി ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ 'അർ, കൾ, മാർ' തുടങ്ങിയവ ഏതെങ്കിലും ചേർക്കുന്നു.

ഉദാഹരണങ്ങൾ:-

  • നിങ്ങൾ
  • താങ്കൾ
  • സ്വാമികൾ
  • തിരുവടികൾ
Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Join WhatsApp Channel