Malayalam Grammar Question Answers

Whatsapp Group
Join Now
Telegram Channel
Join Now

Malayalam Grammar Question Answers

Malayalam Grammar

10 മലയാളം ഗ്രാമർ ചോദ്യത്തരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.എൽ.ഡി.സി പരീക്ഷക്ക് 2017 ഇല് ചോദിച്ച ചോദ്യങ്ങൾ ആണ് ചുവടെ നൽകിയിരിക്കുന്നത്.2021 ഇല് വരുവാൻ പോകന്ന എല്ലാ പരീക്ഷകൾക്കും ഈ ചോദ്യോത്തരങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും.ഈ ചോദ്യങ്ങൾ നോട്ട് ബുക്കിൽ എഴുതി എടുക്കുക.ശേഷം ചുവടെ നൽകിയിരിക്കുന്ന ലിങ്ക് തുറന്ന് മലയാളം മോക്ക് ടെസ്റ്റ് പരീക്ഷ കുടി പരിശീലിക്കുക.നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ കമന്റ് രേഖപ്പെടുത്തുക.

  1. താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്?
  2. എണ്ണം
    കള്ളം
    മണ്ടത്തരം
    പിടിത്തം
    ഉത്തരം : മണ്ടത്തരം
  3. തന്നിരിക്കുന്ന ചിഹ്നത്തിൻ്റെ പേരെന്ത്?
  4. വിക്ഷേപിണി
    വിശ്ലേഷണം
    കാകു
    ഭിത്തിക
    ഉത്തരം : ഭിത്തിക
  5. വിവേകമില്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക?
  6. സമകാലൻ
    സമകാലികൻ
    സമകാലീനൻ
    സമാനകാലീനൻ
    ഉത്തരം : സമകാലികൻ
  7. കോടിമുണ്ട് : ഇതിൽ അടിവരയിട്ട ഭാഗം അതിൻറെ അർത്ഥം കണ്ടെത്തി എഴുതുക?
  8. നിറമുള്ള
    വിലപിടിച്ച
    പഴയ
    പുതിയ
    ഉത്തരം: പുതിയ
  9. "ധനാശി പാടുക" എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപം ഏത്?
  10. അവസാനിപ്പിക്കുക
    തുടങ്ങുക
    കൂലി കൊടുക്കുക
    പണത്തിന് പാടുക
    ഉത്തരം : അവസാനിപ്പിക്കുക
  11. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്?
  12. മായൻ
    കോരൻ
    വിശ്വം
    ചുടലമുത്തു
    ഉത്തരം : മായൻ
  13. ആശാ മേനോൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരെയാണ്?
  14. സി.വി. ശ്രീരാമൻ
    കെ.ശ്രീകുമാർ
    യു.കെ കുമാരൻ
    പി. ശ്രീധരൻപിള്ള
    ഉത്തരം : കെ.ശ്രീകുമാർ
  15. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?
  16. രാജപാത
    കനകാക്ഷരം
    ആഗ്നേയാസ്ത്രം
    ജൈത്രയാത്ര
    ഉത്തരം: രാജപാത
  17. Wash dirty linen in public എന്നതിനെ ഉചിതമായ മലയാളശൈലി കണ്ടെത്തുക?
  18. നനഞ്ഞിടം കുഴിക്കുക
    കൈ കഴുകുക
    വിഴുപ്പലക്കുക
    കുളിക്കാതെ ഈറൻ ചുമക്കുക
    ഉത്തരം: വിഴുപ്പലക്കുക
  19. Home truth ന് തുല്യമായി അർത്ഥം ഏത്?
  20. ലോക സത്യം
    അപ്രിയ സത്യം
    നഗ്ന സത്യം
    ദുഃഖ സത്യം
    ഉത്തരം: അപ്രിയ സത്യം
മോക്ക് ടെസ്റ്റുകൾ പരിശീലിക്കുക

മലയാളം ഗ്രാമർ മോക്ക് ടെസ്റ്റ് ഭാഗം 1
മലയാളം ഗ്രാമർ മോക്ക് ടെസ്റ്റ് ഭാഗം 2
ഇംഗ്ലീഷ് ഗ്രാമർ മോക്ക് ടെസ്റ്റ്
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية