University LGS - Question Paper Code - 019/24 - LGS Mock Test
സംസ്ഥാന പുനഃ സംഘടനാ കമ്മീഷനിലെ മലയാളി അംഗം ആര്?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം' പൂർണ്ണസ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം ഏത്?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?
ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും, ദ്വിരാഷ്ട്രവാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിർക്കുകയും ചെയ്ത നേതാവ് _____ പിന്നീട് ഇന്ത്യ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ലഭിക്കുകയും ചെയ്ത വ്യക്തി ആര്?
ചുവടെ തന്നിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ സമരകാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്?
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുകളഞ്ഞ ഭരണഘടന ഭേദഗതി ഏത്?
സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ഏത്?
ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്?
ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
'കൈസർ-എ- ഹിന്ദ് ' പദവി ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകാൻ ഇടയാക്കിയ സംഭവം ഏത്?
ഇനി ക്ഷേത്രനിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആര്?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
'പഴശ്ശികലാപം' അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആര്?
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
38 -മത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല ഏത്?
''ട്രാൻസ്‌ഫർ ഓഫ് പവർ ഇൻ ഇന്ത്യ'' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാര്?
താഴെപ്പറയുന്നവയിൽ ഫ്രാൻസിൻ്റെ അധിനിവേശ പ്രദേശം ഏത്?
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായ നൽകിയ രാജ്യം ഏത്?
ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ചൊവ്വ ദൗത്യത്തിൻ്റെ പേരെന്ത്?
2024 -ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത്:
ഹിമാലയൻ പർവ്വതനിരയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
- ഹിമാലയൻ പർവ്വതനിരയിൽ ഏറ്റവും ഉയരം കൂടിയ നിര-ഹിമാദ്രി
- ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു.
- സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ ഹിമാലയൻ നദികൾ എന്നറിയപ്പെടുന്നു.
ഇന്ത്യയുടെ കര അതിർത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
- ഏഴു രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു.
- ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നു.
- അഫ്‌ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്നു.
ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
- പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ.
- പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെട്ടതാണ് കോറമണ്ഡൽ തീരസമതലം.
- സുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ് കിഴക്കൻ തീരസമതലം.
ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക.
(1). ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി
(2). ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
(3). ഇന്ത്യയുടെ ദേശീയ ഗീതം-ജനഗണമന
ഇന്ത്യയിലെ നദിതീര പട്ടണങ്ങൾ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
(1). അയോദ്ധ്യ നഗരം സരയു നദീതീരത്ത് സ്ഥിതിചെയ്യുന്നു.
(2). അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ പട്ടണങ്ങൾ സബർമതി തീരത്താണ്.
(3). കൊൽക്കത്ത, ഹൗറ നഗരങ്ങൾ ഹുഗ്ലി നദീതീരത്താണ്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ യുടെ 'ഗഗൻയാൻ' പദ്ധതിക്ക് നേതൃത്വം നൽകിയത് ആര്?
2023- ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച ആർക്ക്?
കേരളത്തെ സംബന്ധിച്ച അടിസ്ഥാന വിവരണങ്ങളിൽ ശരിയല്ലാത്തത് കണ്ടെത്തുക.
(1) കേരളത്തിൻ്റെ തെക്ക്-വടക്ക് നീളം 560 കി.മീ.
(2) കേരളത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് അഗസ്ത്യകൂടം.
(3) കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് കുട്ടനാട്.
കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
(1). കിഴക്കോട്ടുഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
(2). പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി പെരിയാർ നദിയിൽ സ്ഥിതി ചെയ്യുന്നു.
(3). ഏറ്റവും നീളമുള്ള നദികളിൽ രണ്ടാം സ്ഥാനം ഭാരതപ്പുഴയ്ക്കാണ്.
കേരളത്തിലെ കായലുകളെ സംബന്ധിച്ച പ്രസ്താവനയിൽ ശരിയല്ലാത്തവ കണ്ടെത്തുക.
(1). കേരളത്തിലെ ശാസ്താംകോട്ട കായൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നു.
(2). കേരളത്തിലെ ഏറ്റവും വലിയ കായൽ അഷ്ടമുടി കായൽ.
(3). സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൂക്കോട് കായൽ വയനാട്ടിൽ സ്ഥിതിചെയ്യുന്നു.
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
(1). കൊല്ലത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം.
(2). വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്.
(3). കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരം.
ശരിയായി യോജിപ്പിച്ച ജോഡികള്‍ തിരഞ്ഞെടുക്കുക:
- പൂച്ച - ഫെലിസ് ഡൊമസ്റ്റിക്കസ്
- നായ - കാനിസ് ഡൊമസ്റ്റിക്കസ്
- കാക്ക- കോർവസ് സ്പ്ലെൻഡൈൻസ്
- മയിൽ - കോർവസ് ക്രിസ്റ്റാറ്റസ്
'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' (Beat Plastic Pollution) ഏത് വർഷത്തെ പരിസ്ഥിതി ദിന തീം ആണ് ?
സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ പേര്
കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു ശരിയായ രീതിയിൽ യോജിച്ചവ കണ്ടെത്തുക
- നീണ്ടകര - തിരുവനന്തപുരം
- അഴീക്കൽ - കൊല്ലം
- പൊന്നാനി - മലപ്പുറം
- കായംകുളം - എറണാകുളം
കേരളത്തിലെ വൈദ്യുത പദ്ധതികളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- കേരളത്തിലെ വൈദ്യുത ഉല്പാദനത്തിന്റെ പ്രധാന സ്രോതസ്സ് ജലമാണ്
- കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി പള്ളിവാസൽ
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ജലവൈദ്യുത പദ്ധതി
വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക.
- ചിക്കൻപോക്സ്, കോളറ
- കോളറ, ചിക്കൻഗുനിയ
- ക്ഷയം, ചിക്കൻപോക്സ്
- മന്ത്, ചിക്കൻഗുനിയ
സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിൻ്റെ തുടർച്ചയായ അഭാവം മൂലമാണ് ?
കേന്ദ്ര സർക്കാരിന് കീഴിൽ ആയുഷ് മന്ത്രാലയം (Ministry of AYUSH) രൂപീകരിച്ചതെന്ന് ?
കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക.
- കриമ്പുഴ - മലപ്പുറം
- ചിമ്മിനി - പാലക്കാട്
- ചെന്തരുണി - കൊല്ലം
- ചൂലന്നൂർ - തൃശ്ശൂർ
സൈലന്റ് വാലി ദേശിയോദ്ധ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
- വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു.
- ചീവീടുകൾ അപൂർവ്വമായതുകൊണ്ട് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്.
- 1984-ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്നു.
കേരളത്തിലെ കായികരംഗവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക
- കായിക കേരളത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്നത് GOദവർമ്മ രാജ.
- ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയാണ് പി.ടി. ഉഷ.
- ഇന്ത്യയ്ക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ ജിമ്മി ജോർജ്ജ്.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക.
- കേരള നിയമസഭ 1992-ൽ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കി.
- കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തും നിലവിൽ ഉണ്ട്.
- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആണ്.
ഗ്ലോക്കോമ (Glaucoma) ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
- കേരള സ്പീക്കർ എ.എൻ. ഷംസീർ ആണ്.
- കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്.
- കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.
ഇന്ത്യയിലെ ദേശിയ കായിക വിനോദം ഏത്?
കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക
- കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി.
- തൃശ്ശൂർ ജില്ലയിൽ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
- വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന് രൂപം കൊടുത്തു.
കേരളത്തിലെ സാഹിത്യ അവാർഡുകൾ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
- 2023-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് എസ്.കെ. വസന്തൻ.
- 2023-ലെ വയലാർ അവാർഡ് ലഭിച്ചത് എസ്. ഹരീഷിൻ്റെ 'മീശ' എന്ന രചനയ്ക്ക്.
- 2022-ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് ലഭിച്ചു.
ചന്ദ്രയാൻ - 3 സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
- 2023- ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ്ങ് ചെയ്തു.
- ISRO ചെയർമാൻ മോഹൻ കുമാർ.
- ചന്ദ്രയാൻ-3 ലെ ലാൻഡറിന്റെ പേര് വിക്രം.
- ചന്ദ്രയാൻ-3 ൻ്റെ മൊത്തം ചെലവ് 615 കോടി രൂപ.
ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവായ എം.എസ്. സ്വാമിനാഥൻ അന്തരിച്ചതെന്ന് ?
കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?
'അമ്മ' എന്ന നോവൽ എഴുതിയത് ആര് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര്?
ദേശീയ തലത്തിൽ ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത് ?
താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽപ്പെടാത്തത് ഏത് ?
അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?
കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?
ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക.
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുംവേണ്ടി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി /ജോഡികൾ കണ്ടെത്തുക.
(1) എലിപ്പനി ------ഫംഗസ്
(2) ക്ഷയരോഗം----ബാക്ടീരിയ
(3) വട്ടച്ചൊറി------പ്രോട്ടോസോവ
(4) നിപ ---- വൈറസ്
അസ്ഥികൾക്ക് കാഠിന്യം നൽകുന്ന സംയുക്തം?
ഒരു ആസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?
"C" ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം?
| ജീവികൾ | ഹൃദയ അറകൾ |
|---|---|
| a. പാറ്റ | 1. 4 |
| b. പല്ലി | 2. 2 |
| c. പക്ഷി | 3. 13 |
| d. മത്സ്യം | 4. 3 |
ശരിയായ ജോഡികൾ ഏതെല്ലാം?
സങ്കരയിനം തക്കാളി അല്ലാത്തത് ഏത്?
ഭാരത്തിന്റെ (Weight) അടിസ്ഥാന SI യൂണിറ്റ് ?
റേഡിയോ ആക്ടീവ് കാർബൺ ഡേറ്റിംഗിനുപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏത്?
ഒരു കുതിരശക്തി (1 H.P) എന്നത് \(\textit{____}\) വാട്ട് ആകുന്നു.
ഹൈഡ്രജൻ കണ്ടുപിടിച്ചതാര്?
നിലവിലെ ഐ.എസ്.ആർ.ഒ. (ISRO) ചെയർമാൻ ആരാണ്?
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായ റോവറിന്റെ പേരെന്ത്?
25 സെൻ്റീമീറ്റർ ഫോക്കൽ ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര?
സ്കൂൾ അസംബ്ലിയിൽ 10A ക്ലാസ്സിലെ വരിയിൽ ആശ മുന്നിൽ നിന്നും 25-ാമതും പിന്നിൽ നിന്ന് 13-ാമതും ആണ്. എങ്കിൽ വരിയിൽ ആകെ എത്ര പേർ ?
ഒറ്റയാനെ കണ്ടെത്തുക.
\( 179, 157, 113, 164 \)
\( -2, 1, 6, 13 ?\)
അടുത്ത സംഖ്യയേത്?
1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
\( 25^{2} \times 4^{2} \) എത്ര ?
48 കി.മീ./ മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ബസ്സ് 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും?
\( \frac{13}{7} , \frac{16}{7}, \frac{19}{7} \) എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണൽസംഖ്യാ പദം ഏത്?
ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപക്ക് വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?
\( \sqrt{0.1111... \times 0.4444... } \) ന് തുല്യമായത് ഏത്?
രാജുവിന് അവന്റെ അനിയനേക്കാൾ 10 വയസ്സ് കൂടുതലാണ്. 5 വർഷം കഴിയുമ്പോൾ രാജുവിന്റെ വയസ്സ് അനിയന്റെ വയസ്സിന്റെ രണ്ടു മടങ്ങാകും. എങ്കിൽ രാജുവിന്റെ വയസ്സെത്ര?
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
\( 6:210 :: 10: ?\)
\( \frac{57 + 61 + 65 + 69 + 73 + 77}{30} \) എത്ര?
\( \frac{8}{125} \) ന് തുല്യമായത് ഏത്?
\( 3 \times 25 - 32 \div 4 + 10 - 18 \) എത്ര ?
225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കി.മീ. വേഗത്തിൽ സഞ്ചരിക്കുമ്പോൾ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാൻ എത്ര സമയം എടുക്കും?
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ ശരാശരി ഭാരം എത്ര?
\( \frac{1}{2} + \frac{3}{16} + \frac{5}{64} \) എത്ര?