LGS - Thiruvananthapuram 170/2024 - Mock Test

Result:
1/99

സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നനങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?

സഹജ
സ്ഥൈര്യ
സഫലം
സഹിതം
2/99

കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിന്റെ പേര്?

മലയാളി
കൈരളി
ജമൈനി
ഡിജിഎഐ
3/99

താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി :

ജെ.പി. നദ്ദ
മൻസുഖ് മാണ്ഡവ്യ
ശിവരാജ് സിങ്ങ് ചൗഹാൻ
പിയൂഷ് ഗോയൽ
4/99

'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്‌ഠിതമായ വളർച്ച' - ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:

എട്ടാം പഞ്ചവൽസര പദ്ധതി
പത്താം പഞ്ചവൽസര പദ്ധതി
പതിനൊന്നാം പഞ്ചവൽസര പദ്ധതി
ഒമ്പതാം പഞ്ചവൽസര പദ്ധതി
5/99

ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്?

ആസ്സാം
മേഘാലയ
അരുണാചൽ പ്രദേശ്
സിക്കിം
6/99

സ്വതന്ത്ര്യ ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്‌താവന(കൾ) ഏത്?

(i) സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു.

(ii) എം.എ. കുൻസ്രു ആയിരുന്നു അതിൻ്റെ അദ്ധ്യക്ഷൻ.

(iii) മലയാളിയായ കെ.എം. പണിക്കർ അതിൽ അംഗമായിരുന്നു.

(i) & (ii)
(iii) മാത്രം
(ii) മാത്രം
(ii) & (iii)
7/99

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്താണ്?

എ.എൻ.ഡബ്ല്യു.ജെ.
എൻ.എച്ച്.എസ്.ബി.ടി.
എൻ.എച്ച്.എസ്.
എം.എ.എൽ.
8/99

മുംബൈ, കൊച്ചി, മധുര, ചെന്നൈ, കണ്ട്ല, മംഗലാപുരം - ഈ കൂട്ടത്തിൽ പെടാത്ത പട്ടണം ?

മധുര
കണ്ട്ല
കൊച്ചി
ചെന്നൈ
9/99

1859-ൽ കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്‌ടറി ആരംഭിച്ചത്?

തൃശ്ശൂർ
കണ്ണൂർ
ആലപ്പുഴ
കൊല്ലം
10/99

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?

പശ്ചിമോദയം
സംക്ഷേപവേദാർഥം
ഇന്ത്യയെ കണ്ടെത്തൽ
ഒന്നേകാൽ കോടി മലയാളികൾ
11/99

താഴെപ്പറയുന്നവയിൽ ആനമുടിയെക്കുറിച്ചുള്ള തെറ്റായ പരാമർശം ഏതാണ്?

കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്നു
ഏകദേശം 2695 മീറ്റർ ഉയരം
ഇന്ത്യൻ ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി.
ഇരവികുളം ദേശിയോദ്യാനം ഉൾപ്പെടുന്ന പ്രദേശം
12/99

കേരളത്തിൻ്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?

കോതമംഗലം
തലശ്ശേരി
പയ്യന്നൂർ
അരുവിക്കര
13/99

2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?

ദക്ഷിണാഫ്രിക്ക
ഇന്ത്യ
ബ്രസീൽ
ഫ്രാൻസ്
14/99

കേരളത്തിൻ്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?

വി. അബ്ദുറഹ്മാൻ
ജി. ആർ. അനിൽ
പി. രാജീവ്
എ . കെ. ശശീന്ദ്രൻ
15/99

ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്?

IDBI
ICICI
HDFC
IDFC
16/99

എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :

ജ്യോതിസ്
ഉഷസ്
ആശ
പുലരി
17/99

2024 -ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :

മോഹൻലാൽ
മമ്മൂട്ടി
പൃഥ്വിരാജ്
ദിലീപ്
18/99

നിസാം സാാഗർ നദിതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

കാവേരി
കൃഷ്‌ണ
ഗോദാവരി
ഗംഗ
19/99

2024 സെപ്റ്റംബറിൽ എം. പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :

പാലക്കാട്
കോഴിക്കോട്
തൃശൂർ
മലപ്പുറം
20/99

ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം ഏതാണ്?

വിശാഖപട്ടണം
തൂത്തുക്കുടി
കൊച്ചി
കൃഷ്ണപട്ടണം
21/99

'ദക്ഷിൺ' എന്ന സംസ്കൃത പദത്തിൽ നിന്ന് പേര് ലഭിച്ച പീഠഭൂമി ഏത്?

ചോട്ടാനാഗ്‌പൂർ
ഡക്കാൻ പീഠഭൂമി
മാൾവാ പീഠഭൂമി
കച്ച് പീഠഭൂമി
22/99

ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?

നാഥുലാ ചുരം
ബാരാലച്ചാ ലാ ചുരം
റോഹ്താങ് ചുരം
ബനിഹാൽ ചുരം
23/99

ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?

68° കിഴക്കൻ രേഖാംശം
\(84 \frac{1}{2}\) ° പൂർവ്വരേഖാംശം
\(82 \frac{1}{2}\)° പൂർവ്വരേഖാംശം
90° പൂർവ്വരേഖാംശം
24/99

ബൽവന്ത്റായി മേത്ത കമ്മിറ്റി, അശോക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

(i) ത്രിതല പഞ്ചായത്ത് സംവിധാനം

(ii) പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത

(iii) ഗ്രാമപഞ്ചായത്തിൽ പ്രത്യക്ഷ തെരഞ്ഞെടുപ്പ്

(iv) വാർഷിക തെരഞ്ഞെടുപ്പ് രീതി

മുകളിൽ തന്നിരിക്കുന്നതെല്ലാം
(i) & (ii)
(i) & (iii)
(ii) & (iii)
25/99

പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം :

അമ്പുകുത്തിമല
എടയ്ക്കൽ ഗുഹ
ഇടമലയാർ
ബേക്കൽ കോട്ട
26/99

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?

ഇടുക്കി
മുതിരംപുഴ
ശബരിഗിരി
പള്ളിവാസൽ
27/99

ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

മൗലികാവകാശങ്ങൾ ഭാഗം II - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
മൗലികാവകാശങ്ങൾ ഭാഗം IV - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
മൗലികാവകാശങ്ങൾ ഭാഗം I - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
മൗലികാവകാശങ്ങൾ ഭാഗം III - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
28/99

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?

ജോലി
വിദ്യാഭ്യാസം
സ്വകാര്യത
സമത്വം
29/99

മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടീഷുകാർ നിയമിച്ച കമ്മിഷൻ:

വില്ല്യം ലോഗൻ കമ്മീഷൻ
ഹണ്ടർ കമ്മീഷൻ
സൈമൺ കമ്മീഷൻ
കപൂർ കമ്മീഷൻ
30/99

കുറിച്ച്യർ കലാപത്തിൻ്റെ നേതാവാര്?

രാമൻ നമ്പി
വേലുത്തമ്പി ദളവ
പഴശ്ശിരാജാവ്
ബിർസ മുണ്ട
31/99

"സർവ്വ വിദ്യാധിരാജ" എന്നറിയപ്പെട്ടതാരെയാണ്?

വാഗ്ഭടാനന്ദൻ
ബ്രഹ്മാനന്ദ ശിവയോഗി
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
32/99

കേരളത്തിലെ ഏറ്റവും വലിയ കോട്ട സ്ഥിതിചെയ്യുന്നത് ഏത് വില്ലേജിലാണ്?

സുൽത്താൻ ബത്തേരി
നിറമൻകര
പള്ളിക്കര
കാസർഗോഡ്
33/99

സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത്?

കേരളകൗമുദി
മിതവാദി
കേരളപത്രിക
കേരളസഞ്ചാരി
34/99

സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ്?

ചാന്നാർ ലഹള
പൂക്കോട്ടൂർ ലഹള
ഗുരുവായൂർ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
35/99

കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവാരാണ്?

അയ്യങ്കാളി
ബാരിസ്റ്റർ ജി.പി. പിള്ള
സഹോദരൻ അയ്യപ്പൻ
ആഗമാനന്ദൻ
36/99

താഴെപ്പറയുന്നവയിൽ ഏത് വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?

തേയില
കരിമ്പ്
കാപ്പി
പരുത്തി
37/99

രണ്ടാം പിണറായി സർക്കാരിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയാണ് ഒ.ആർ.കേളു. അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എ.എൽ. ആണ്?

വണ്ടൂർ
കൽപ്പറ്റ
സുൽത്താൻ ബത്തേരി
മാനന്തവാടി
38/99

G20 കൂട്ടായ്മ‌യിൽ ഉൾപ്പെടാത്ത രാജ്യമേത്?

ബ്രസീൽ
സിംഗപ്പൂർ
മെക്‌സികോ
ഇൻഡോനേഷ്യ
39/99

2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തിന്റെ കൃതി :

അൽഗോരിതങ്ങളുടെ നാട്
മിശക്കള്ളൻ
ഉറ്റവർ
ഉൽക്കകൾ
40/99

2024 കോപ്പ അമേരിക്ക ഫുട്‌ബോൾ ജേതാക്കൾ :

അർജന്റ്റിന
കാനഡ
ബ്രസീൽ
കൊളംബിയ
41/99

ഇസ്രായേലിൽ നിന്നും പാലസ്‌തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?

ഓപ്പറേഷൻ അടൽ
ഓപ്പറേഷൻ അജയ്
ഓപ്പറേഷൻ അരുൺ
ഓപ്പറേഷൻ അഭയ്
42/99

മനുഷ്യ മസ്തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാന്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിന്റെ കമ്പനി :

മൈക്രോസോഫ്റ്റ്
ന്യൂറ ലിങ്ക്
ആപ്പിൾ
എൻവിഡിയ
43/99

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി വ്യവസ്ഥ
ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ
ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് മഹൽവാരി വ്യവസ്ഥ
ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി വ്യവസ്ഥ
44/99

ചോർച്ചാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാരാണ്?

ഗോപാലകൃഷ്ണ ഗോഖലെ
ബാലഗംഗാധര തിലകൻ
രമേഷ് ചന്ദ്രദത്ത്
ദാദാഭായ് നവറോജി
45/99

നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നിലപൊൻമാനിന് നൽകിയ പേര് :

അപ്പു
നീലു
ചിന്നു
പൊന്നു
46/99

2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?

ജൂലിയൻ വെബ്ബർ
ആൻഡേർസൺ പീറ്റർസ്
അർഷാദ് നദീം
ജാൻ സെലേസ്‌നി
47/99

ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ്?

വെല്ലസ്ലി പ്രഭു
കാനിംഗ് പ്രഭു
ഡൽഹൗസി പ്രഭു
കോൺവാലിസ് പ്രഭു
48/99

ലോക നാട്ടറിവ് ദിനം:

ആഗസ്റ്റ് 23
ആഗസ്റ്റ് 21
ആഗസ്റ്റ് 28
ആഗസ്റ്റ് 22
49/99

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1857-ലെ വിപ്ലവത്തിൻ്റെ ലഖ്‌നൗവിലെ നേതാവായിരുന്നു താന്തിയാതോപ്പി
1857-ലെ വിപ്ലവത്തിന്റെ ലഖ്നൗവിലെ നേതാവായിരുന്നു ഹസ്രത്ത് മഹൽ
1857-ലെ വിപ്ലവത്തിന്റെ ലഖ്നൗവിലെ നേതാവായിരുന്നു ബഹദൂർഷാ രണ്ടാമൻ
1857-ലെ വിപ്ലവത്തിൻ്റെ ലഖ്നൗവിലെ നേതാവായിരുന്നു നാനാസാഹിബ്
50/99

ലോകാരോഗ്യ സംഘടന അനുമതി നൽകിയ ടാക് 003 (TAK-003) വാക്‌സിൻ ഏത് വൈറസിനെതിരെ ഉള്ളതാണ്?

ഇൻഫ്ലുവൻസ വൈറസുകൾ
റോട്ട വൈറസ്
എച്ച്ഐവി
ഡെങ്കി വൈറസ്
51/99

ഇന്ത്യയുടെ പതാകയായി ത്രിവർണ്ണപതാക അംഗീകരിച്ചത് ഏത് സമ്മേളനത്തിലാണ്?

കറാച്ചി സമ്മേളനം
ബോംബെ സമ്മേളനം
ലാഹോർ സമ്മേളനം
കൊൽക്കത്ത സമ്മേളനം
52/99

2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത്‌ ഓപൺഹെയ്‌മറിനാണ്. മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയതാര്?

റോബർട്ട് ഡൌണി ജൂനിയർ
കില്ല്യൻ മർഫി
ടോം ഹോളണ്ട്
ജിമ്മി കമ്മൽ
53/99

സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത്?

1984
1988
1980
1986
54/99

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?

രാജഗോപാലാചാരി
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
ഡോ. ബി.ആർ. അംബേദ്കർ
55/99

2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?

കർണാടക
GOA
മഹാരാഷ്ട്ര
കേരളം
56/99

തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം ഏതു പേരിലറിയപ്പെടുന്നു?

ഡെമോക്രാറ്റിക്
ഫെഡറൽ
സോഷ്യലിസ്റ്റ്
റിപ്പബ്ലിക്
57/99

ഇലക്ട്രിക് മണ്ണ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം ഏത്?

ജപ്പാൻ
ബംഗ്ലാദേശ്
ഇന്ത്യ
സ്വീഡൻ
58/99

ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ തെരഞ്ഞെടുത്തെഴുതുക :

(i) ഉളിപ്പല്ല്

(ii) ചർവണകം

(iii) കോമ്പല്ല്

(iv) അഗ്രചർവണകം

(i) & (ii)
(i) & (iv)
(ii) & (iii)
(ii) & (iv)
59/99

സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?

വിറ്റാമിൻ C
വിറ്റാമിൻ A
വിറ്റാമിൻ D
വിറ്റാമിൻ B
60/99

ഏത് വിളയുടെ സങ്കരയിനമാണ് 'സൽക്കീർത്തി?

നെല്ല്
പയർ
വെണ്ട
തെങ്ങ്
61/99

ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?

മൗലിക കടമകളിൽ
നിർദ്ദേശകതത്ത്വങ്ങളിൽ
മൗലികാവകാശങ്ങളിൽ
ആമുഖത്തിൽ
62/99

വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?

2006
2007
2008
2005
63/99

ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?

(i) വൈദ്യുതോൽപാദനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്

(ii) സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു

(iii) ജലസേചനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്

(iv) വിവിധോദ്ദേശ പദ്ധതി

(ii) & (iv)
(iii) മാത്രം
(i) മാത്രം
(i) & (ii)
64/99

ഹരിത കേരള മിഷനും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി തുടങ്ങിയ 'പച്ചത്തുരുത്ത്' എന്ന പദ്ധതി ഏത് ജില്ലയിലാണ് നടപ്പാക്കുന്നത്?

തിരുവനന്തപുരം
കോഴിക്കോട്
എറണാകുളം
കൊല്ലം
65/99

താഴെ പറയുന്നവയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്‌കാരം ഏത്?

അദ്ധ്യാപക പുരസ്കാരം
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാർ
ജീവൻ രക്ഷാ പതക്
ദന്വന്തരി പുരസ്കാരം
66/99

വൈദ്യുത സർക്കീട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്?

(i) ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് ആണ്

(ii) ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കീട്ട് ആണ്

(iii) അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കു

(iv) തുറന്ന സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കു

(ii), (iv) എന്നിവ മാത്രം ശരിയാണ്
(iv) മാത്രം ശരിയാണ്
(i), (ii), (iv) എന്നിവ ശരിയാണ്
(i), (ii), (iii) എന്നിവ ശരിയാണ്
67/99

തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?

120°
90°
60°
180°
68/99

കാന്തങ്ങളെപ്പറ്റിയുള്ള ചില വിവരങ്ങൾ നൽകിയിരിക്കുന്നു. ശരിയായവ ഏതെല്ലാം?

(i) കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അതിൻ്റെ മധ്യഭാഗത്താണ്

(ii) സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു ബാർകാന്തം തെക്കുവടക്ക് ദിശയിൽ സ്ഥിതിചെയ്യും

(iii) ഒരു കാന്തത്തിൻ്റെ ഭക്ഷിണധ്രുവവും മറ്റൊരു കാന്തത്തിൻ്റെ ഉത്തരധ്രുവവും പരസ്പരം ആകർഷിക്കും

(ii), (iii) എന്നിവ മാത്രം ശരിയാണ്
(i), (ii) എന്നിവ മാത്രം ശരിയാണ്
(i), (ii), (iii) എന്നിവ ശരിയാണ്
(i), (iii) എന്നിവ മാത്രം ശരിയാണ്
69/99

ധാതുക്കൾ, അയിരുകൾ എന്നിവയെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

എല്ലാ ധാതുക്കളും അയിരുകളാണ് എന്നാൽ എല്ലാ അയിരുകളും ധാതുക്കളല്ല
അയിരുകൾ എല്ലായ്പ്‌പോഴും ലോഹമല്ല
അയിരുകളിൽ അതത് ലോഹം ഉയർന്ന സാന്ദ്രതയിൽ അടങ്ങിയിരിക്കുന്നു
ധാതുക്കൾ എല്ലായ്പ്‌പോഴും അവയുടെ ശുദ്ധമായ രൂപത്തിൽ കാണപ്പെടുന്നു
70/99

നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :

ആരോഗ്യകിരണം
ആർദ്രം
ഹൃദ്യം
ശലഭം
71/99

ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം :

പൊട്ടാസ്യം പെർമാംഗനേറ്റ്
സോഡിയം ബൈകാർബണേറ്റ്
ആലം
ബ്ലീച്ചിംഗ് പൗഡർ
72/99

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്ന സ്ഥലം :

പൂനെ
ഡൽഹി
കൽക്കട്ട
ബോംബൈ
73/99

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെൻ്റ് രൂപീകരിച്ച നൂതന പദ്ധതി :

അമൃതം ആരോഗ്യം
നയനമിത്രം
വയോമിത്രം
ആരോഗ്യകേരളം
74/99

താഴെപ്പറയുന്നവയിൽ ഏത് മാർഗേനയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?

വായുവിൽ കൂടി
രോഗിയുമായി മുഖാമുഖം വരുന്നതിൽ കൂടി
മുറിവുകളിൽ കൂടി
മലിനമായ ഭക്ഷണ പാനീയങ്ങളിൽ കൂടി
75/99

താഴെപ്പറയുന്നവയിൽ ജന്തുജന്യരോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം?

(i) നിപ

(ii) പോളിയോ

(iii) എം. പോക്സ്

(iv) ക്ഷയം

(i), (iii) എന്നിവ
മേൽപ്പറഞ്ഞവയൊന്നുമല്ല
(ii), (iii) എന്നിവ
(ii), (iv) എന്നിവ
76/99

ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :

ബെയ്ജിങ്ങ്
ഷാങ്ങ്ഹായ്
വുഹാൻ
ഹോങ്കോങ്ങ്
77/99

താഴെപ്പറയുന്നവയിൽ ജീവിതശൈലിരോഗം അല്ലാത്തത് ഏത്?

പക്ഷാഘാതം
പ്രമേഹം
രക്താതിമർദ്ദം
ടൈഫോയ്‌ഡ്
78/99

സ്ത‌നാർബുദം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ് :

റാപ്പിഡ് ആന്റിജൻ ടെസ്റ്റ്
പാപ്പ് സ്മിയർ ടെസ്റ്റ്
ആൻജിയോഗ്രാം
മാമോഗ്രാം
79/99

ജലജന്യ രോഗമായ കോളറ പരുത്തുന്ന രോഗാണു :

സാൽമൊണല്ല
വേരിയോള
വിബ്രിയോ
അമീബ
80/99

വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവ്യത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് .താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

ഇത് തീ കെടുത്തുന്ന വാതകമാണ്
വാഹനങ്ങളുടെ ടയറുകളിൽ കാറ്റടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വാതകമാണ്
ഇത് രൂക്ഷ ഗന്ധമുള്ള വാതകമാണ്
ഇത് തീപിടിക്കുന്ന വാതകമാണ്
81/99

\( 1, 8, 27, 64, 125, \textit{ ___ } \)

316
216
256
144
82/99

വിട്ടുപോയത് കണ്ടുപിടിക്കുക.

\( 9, 11, 15, \textit{ ___ },29, 39 \)

17
21
20
19
83/99

EYE = 828, ARM = 639 എങ്കിൽ EAR =?

189
863
936
368
84/99

ബാബു A എന്ന സ്ഥലത്തു നിന്നും യാത്ര പുറപ്പെട്ട് 6 km കിഴക്കോട്ട് സഞ്ചരിച്ചു B യിലെത്തി. B യിൽ നിന്നും വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 3 km സഞ്ചരിച്ച് C യിൽ എത്തി. C യിൽ നിന്നും വിണ്ടും ഇടത്തോട്ട് 6 km സഞ്ചരിച്ച് D യിൽ എത്തി. A യിൽ നിന്നും എത്ര കി.മി. അകലെയാണ് ബാബു ഇപ്പോൾ നിൽക്കുന്നത്?

3
12
6
9
85/99

ഒരു വരിയിൽ അഞ്ജുവിന്റെ സ്ഥാനം മുൻപിൽ നിന്നും 11-ാമത്തെ ആളും പുറകിൽ നിന്നാണെങ്കിൽ 7-ാമത്തെ ആളും ആണ്. വരിയിൽ ആകെ എത്ര ആളുകളുണ്ട്?

16
18
15
17
86/99

ഇപ്പോൾ വാച്ചിൽ 12 മണി. ക്ലോക്കിൽ 12.15 ആകുന്നതിന് എത്ര സെക്കന്റ് കഴിയണം?

15 സെക്കന്റ്റ്
900 സെക്കൻ്റ്
90 സെക്കന്റ്റ്
30 സെക്കന്റ്റ്
87/99

Image

9
8
1
12
88/99

\( 2.02 \div 202 \) എത്രയാണ്?

0.010
0.100
0.001
0.101
89/99

\( x:y=4:3 ; y:z=6:5 \) ആയാൽ \( x:z \) എത്ര ?

\( 36:10 \)
\( 24:15 \)
\( 16:9 \)
\( 4:18 \)
90/99

അബുവിന്റെ ഇപ്പോഴത്തെ പ്രായം മകൻ്റെ പ്രായത്തിൻ്റെ 4 മടങ്ങാണ്. 4 വർഷം മുമ്പ് അത് മകന്റെ പ്രായത്തിൻ്റെ 7 മടങ്ങായിരുന്നു. അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര?

44
28
40
32
91/99

7654325 എന്ന സംഖ്യയെ 11 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്രയാണ്?

0
7
8
3
92/99

ഒരു സമഭുജത്രികോണത്തിൻ്റെ ചുറ്റളവ് 12.9 സെ.മീ. ആണ്. അതിൻ്റെ ഒരു വശത്തിന്റെ നീളം എത്രയാണ്?

12 സെ.മീ.
31 സെ.മീ.
4.3 സെ.മീ.
3.1 സെ.മീ.
93/99

ഒരു സംഖ്യയിൽ നിന്നും ³⁄₈ കുറച്ച് വീണ്ടും ¹⁄₈ കുറക്കുമ്പോൾ ⁵⁄₁₂ കിട്ടുന്നു. ആദ്യത്തെ സംഖ്യ ഏത്?

¹¹⁄₂₄
¹¹⁄₁₂
¹³⁄₂₄
³⁄₈
94/99

\( \frac{1.25- 0.25}{1.25+0.75} =?\)

1
0.75
0.25
0.5
95/99

രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12 cm ഉം 10 cm ഉം ആണ്. വീതി യഥാക്രമം 6 cm ഉം 8 cm ഉം ആണ്. അവയുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?

\( 10:9 \)
\( 24:14 \)
\( 11:7 \)
\( 9:10 \)
96/99

\( 2\times5\times7\times4\times2\times5\times7 \) എന്നതിൻ്റെ വർഗമൂലം എത്ര?

280
140
120
300
97/99

1500 രൂപ പരസ്യവിലയുള്ള ഒരു സാരി 8% ഡിസ്ക്കൗണ്ടിൽ വിൽക്കുന്നു. അയാൾക്ക് 20% ലാഭം ലഭിക്കുന്നുവെങ്കിൽ സാരിയുടെ യഥാർത്ഥ വില എത്ര?

1150
1380
1080
1200
98/99

+8 × +12 ÷ +4 × -6 =

4
-4
-144
144
99/99

160 m നീളമുള്ള ഒരു ട്രെയിൻ 200 m നീളമുള്ള ഒരു പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 8 sec. കൊണ്ട് മറികടക്കുന്നു. പ്ലാറ്റ് ഫോം കടന്നു പോകുന്നതിന് ട്രെയിനെടുത്ത സമയം എത്ര?

8 sec.
40 sec.
20 sec.
18 sec.