LGS Pathanamthitta - Question Paper Code 165-24 - LGS Mock Test

Result:
1/99

ഓൺലൈൻ ഗെയിം വഴിയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള നികുതി എത്ര ശതമാനമാണ് ?

A) 10%
B) 25%
C) 30%
D) 35%
2/99

കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ് ?

A) ഇടുക്കി
B) വയനാട്
C) പത്തനംതിട്ട
D) കോട്ടയം
3/99

പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

A) എറണാകുളം
B) ആലപ്പുഴ
C) കണ്ണൂർ
D) കൊല്ലം
4/99

F ആകൃതിയിലുള്ള കേരളത്തിലെ കായൽ

A) അഷ്ടമുടി
B) ശാസ്താംകോട്ട
C) വെള്ളായണി
D) വേമ്പനാട്
5/99

താഴെ പറയുന്ന കേരളത്തിലെ വന്യജീവിസങ്കേതങ്ങളെയും സംരക്ഷിത ജീവികളെയും ചേരുംപടി ചേർക്കുക.

വന്യജീവിസങ്കേതങ്ങൾ സംരക്ഷിത ജീവികൾ
a. റീഡ് തവളകൾ i. സൈലന്റ് വാലി
b. ചാമ്പൽ മലയണ്ണാൻ ii. ഇരവികുളം
c. സിംഹവാലൻ കുരങ്ങ് iii. ചിന്നാർ
d. വരയാട് iv. കക്കയം
A) a-iv, b-ii, c-i, d-iii
B) a-iii, b-iv, c-ii, d-i
C) a-iv, b-iii, c-i, d-ii
D) a-iii, b-iv, c-i, d-ii
6/99

53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

A) ഫഹദ് ഫാസിൽ
B) മമ്മൂട്ടി
C) ഇന്ദ്രൻസ്
D) പ്രിത്വിരാജ്
7/99

2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ

A) ഇന്ത്യ
B) ആസ്ട്രേലിയ
C) ഇംഗ്ലണ്ട്
D) ന്യൂസിലാൻഡ്
8/99

കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

A) പത്തനംതിട്ട
B) കൊല്ലം
C) ഇടുക്കി
D) എറണാകുളം
9/99

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം:

A) 2016
B) 2017
C) 2018
D) 2019
10/99

'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?

A) മല്ലി
B) രേഷ്മ
C) സുമതി
D) കിരൺ
11/99

ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത് :

A) ഇരുമ്പ്
B) അലുമിനിയം
C) സിങ്ക്
D) സൾഫർ
12/99

ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് ?

A) മഹാനദി
B) കൃഷ്ണ‌
C) ഗോദാവരി
D) കാവേരി
13/99

പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം:

A) 2003
B) 2002
C) 2001
D) 2004
14/99

ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?

A) 3.18 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
B) 3.28 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
C) 3.38 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
D) 3.08 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
15/99

ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി :

A) ജവഹർലാൽ നെഹ്റു
B) രാജീവ് ഗാന്ധി
C) ചരൺ സിംഗ്
D) ഇന്ദിരാഗാന്ധി
16/99

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി :

A) ചാന്ദ്രയാൻ 1
B) മംഗൾയാൻ
C) ഗഗൻയാൻ
D) ചാന്ദ്രയാൻ 2
17/99

1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

A) ഓപ്പറേഷൻ വിജയ്
B) ഓപ്പറേഷൻ അനന്ത
C) ഓപ്പറേഷൻ സഫേദ് സാഗർ
D) ഓപ്പറേഷൻ മേഘദൂത്
18/99

2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത :

A) മനു ഭാക്കർ
B) ഒ-യെ-ജിൻ
C) കിം ജെ ഇ
D) വെറോണിക്ക മേജർ
19/99

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

A) മുംബൈ
B) ചെന്നൈ
C) കൊൽക്കത്ത
D) ഡൽഹി
20/99

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 സ്ഥിതി ചെയ്യുന്നത്:

A) ലഡാക്ക്
B) സസ്ക‌ർ
C) കാരക്കോറം
D) സിവാലിക്
21/99

ചേരുംപടി ചേർക്കുക.

രചയിതാക്കൾ കൃതികൾ
1. വരാഹമിഹിരൻ a. വിക്രമോർവശീയം
2. കാളിദാസൻ b. ലഘുജാതകം
3. വിശാഖദത്തൻ c. മൃച്ഛഘടികം
4. ശൂദ്രകൻ d. മുദ്രരാക്ഷസം
A) 1-a, 2-c, 3-d, 4-b
B) 1-b, 2-a, 3-d, 4-c
C) 1-d, 2-c, 3-a, 4-b
D) 1-b, 2-a, 3-c, 4-d
22/99

കൃതിമോപഗ്രഹം ആദിത്യ-L1 (Aditya-L1) വിക്ഷേപിച്ച വാഹനം :

A) PSLV-C57
B) LVM3M4
C) PSLV-C55
D) PSLV-C56
23/99

സമൂഹശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

A) എമൈൽ ദുർഖിം
B) കാൾ മാക്സ്
C) അരിസ്റ്റോട്ടിൽ
D) അഗസ്ത് കോംതെ
24/99

2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?

A) ഏഷ്യ
B) തെക്കേ അമേരിക്ക
C) യൂറോപ്പ്
D) വടക്കേ അമേരിക്ക
25/99

'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക \(\textit {____}\) ദിന സന്ദേശം.

A) ജലദിനം
B) വനദിനം
C) മണ്ണ് ദിനം
D) പരിസ്ഥിതി ദിനം
26/99

ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?

A) 1998
B) 1986
C) 1982
D) 1988
27/99

'റെഡ് ഡാറ്റാ ബുക്ക്' പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത് ?

A) IUCN
B) SPCA
C) WWF
D) UNEP
28/99

2024-ലെ ലോകപരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?

A) ഇന്ത്യ
B) സൗദി അറേബ്യ
C) പാകിസ്ഥാൻ
D) ശ്രീലങ്ക
29/99

രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?

A) ZiM
B) ZiA
C) ZiG
D) ZiS
30/99

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം 3214 കി. മീ. ആണ്.

ii. ഇന്ത്യയുടെ മാനക രേഖാംശം \(82^{0}\frac{1 }{2}\) പൂർവ്വരേഖാംശം.

iii. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ളത് ഇന്ദിരാകോൾ.

iv. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ളത് ഇന്ദിരാപോയിൻ്റ് .

A) iii, iv എന്നിവ തെറ്റാണ്
B) ii, iii, iv എന്നിവ തെറ്റാണ്
C) ii, iv എന്നിവ തെറ്റാണ്
D) എല്ലാം ശരിയാണ്
31/99

ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.

i. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.

ii. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.

iii. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ.

iv. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ.

A) ii മാത്രം
B) ii, iii മാത്രം
C) ii, iv മാത്രം
D) i, ii, iii മാത്രം
32/99

പെരിയാറിൻ്റെ നീളം എത്ര കിലോമീറ്ററാണ് ?

A) 225 km
B) 325 km
C) 244 km
D) 335 km
33/99

ഇന്ത്യൻ പാർലമെൻ്റിൻ്റെ ഭാഗമായ ലോകസഭയുമായി ബന്ധമില്ലാത്ത പ്രസ്താവന:

i. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു.

ii. ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന അംഗങ്ങൾ.

iii. ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്ന സഭ.

iv. ജനപ്രതിനിധിസഭ എന്നറിയപ്പെടുന്നു.

A) i, ii
B) iii, iv
C) i, iii
D) i മാത്രം
34/99

സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

i. ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച.

ii. ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു.

iii. ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്.

iv. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.

A) iii മാത്രം
B) i, iii
C) iii, iv
D) i, ii, iv
35/99

ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിൻ്റെ ജന്മദേശം:

A) ഫ്രാൻസ്
B) ദക്ഷിണ കൊറിയ
C) ഘാന
D) പോർച്ചുഗൽ
36/99

2023-ൽ സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ചത് ആർക്ക് ?

A) എലിനോർ ഓസ്ട്രോം
B) എസ്തർ ഡഫ്ളോ
C) ക്ലോഡിയ ഗോൾഡിൻ
D) ആൻ ലൂലിയർ
37/99

കേരളത്തിൻ്റെ പ്രധാന വരുമാന സ്രോതസ് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?

A) കാപ്പി
B) നാളികേരം
C) നെല്ല്
D) കുരുമുളക്
38/99

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്

A) Dr. B.R. അംബേദ്ക്കർ
B) ജവഹർലാൽ നെഹ്റു
C) Dr. രാജേന്ദ്ര പ്രസാദ്
D) സർദാർ വല്ലഭായ് പട്ടേൽ
39/99

കേരളത്തിലെ ആദ്യ ബയോ റിസോഴ്‌സ് നാച്ചുറൽ പാർക്ക്

A) മലപ്പുറം
B) തൃശ്ശൂർ
C) നിലമ്പൂർ
D) മങ്കട
40/99

ഇന്ത്യൻ ഭരണഘടനയുടെ അവസാനത്തെ ഭേദഗതി

A) ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ടുള്ളത്
B) നിയമ നിർമ്മാണ സഭകളിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടുള്ളത്
C) ധനബില്ലുകളുമായി ബന്ധപ്പെട്ടുള്ളത്
D) പിന്നോക്ക വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ചുള്ളത്
41/99

നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ?

i. സ്ഥിരതയോടു കൂടിയ വളർച്ച

ii. ദാരിദ്ര്യ നിർമ്മാർജ്ജനം

iii. സ്വാശ്രയത്വം

iv. ഭക്ഷ്യ സ്വയംപര്യാപ്തത

A) i ഉം iii ഉം
B) ii ഉം iv ഉം
C) i ഉം iv ഉം
D) i ഉം ii ഉം
42/99

സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം?

i. സൈനിക നടപടി

ii. ലയനക്കരാർ

iii. അനുരഞ്ജനം

A) i, iii
B) ii, iii
C) i,ii, iii
D) i, ii
43/99

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ?

i. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം.

ii. 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം.

iii. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ രൂപീകരിക്കണം.

iv. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം.

A) i, iv
B) ii, iv
C) ii, iii
D) i, iii
44/99

ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യാക്കാരി :

A) ദ്രോണവല്ലി ഹരിക
B) വൈശാലി
C) കൊനേരു ഹംമ്പി
D) ദിവ്യ ദേശ്മുഖ്
45/99

2024 വർഷത്തെ ജി-7 ഉച്ചക്കോടി നടന്ന രാജ്യം

A) ഇറ്റലി
B) കാനഡ
C) ഇംഗ്ലണ്ട്
D) ഇന്ത്യ
46/99

ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം

A) ഗുജറാത്ത്
B) ആസാം
C) സിക്കിം
D) ഒറീസ
47/99

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം :

A) സ്വത്ത് സമ്പാദനത്തിനുള്ള അവകാശം
B) സഞ്ചരിക്കാനുള്ള അവകാശം
C) ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം
D) വിദ്യാഭ്യാസത്തിനുള്ള അവകാശം
48/99

ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം

A) കേരളം
B) ഗുജറാത്ത്
C) നാഗാലാൻഡ്
D) ബീഹാർ
49/99

ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ :

A) ആർട്ടിക്കിൾ 32
B) ആർട്ടിക്കിൾ 21
C) ആർട്ടിക്കിൾ 28
D) ആർട്ടിക്കിൾ 24
50/99

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സമീപിക്കാവുന്ന കോടതി

I. സുപ്രീം കോടതി

II. ഹൈക്കോടതി

III. സുപ്രീംകോടതിയും ഹൈക്കോടതിയും

IV. മുൻസിഫ് കോടതി

A) I ശри
B) II ശри
C) III ശри
D) II, IV ശри
51/99

രവീന്ദ്രനാഥ ഗാടോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ്' എന്നു വിശേഷിപ്പിച്ചത്

A) ഡോ. അയ്യത്താൻ ഗോപാലൻ
B) ബ്രഹ്മാനന്ദ ശിവയോഗി
C) വാഗ്ഭടാനന്ദൻ
D) ചട്ടമ്പി സ്വാമികൾ
52/99

1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം:

I. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.

II. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.

III. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.

A) I, II ശри
B) I, III ശри
C) II, III ശри
D) I, II, III ശരി
53/99

ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട 'ശബരി ആശ്രമം' സ്ഥിതി ചെയ്യുന്ന ജില്ല:

A) കോഴിക്കോട്
B) കണ്ണൂർ
C) പാലക്കാട്
D) തിരുവനന്തപുരം
54/99

2023-ലെ രസതന്ത്ര നൊബേൽ സമ്മാനം

A) 4 പേർക്ക് ലഭിച്ചു
B) 3 പേർക്ക് ലഭിച്ചു
C) 2 പേർക്ക് ലഭിച്ചു
D) ഒരാൾക്ക് മാത്രം ലഭിച്ചു
55/99

ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം :

A) വൈക്കം സത്യാഗ്രഹം
B) ഗുരുവായൂർ സത്യാഗ്രഹം
C) അമരാവതി സത്യാഗ്രഹം
D) ബർദോളി സത്യാഗ്രഹം
56/99

കേരളത്തിലെ ആദ്യരാജവംശമായ 'മൂഷകവംശം' ഭരണം നടത്തിയിരുന്നത് :

A) വേണാട്
B) നെടും പുറൈ നാട്
C) കോലത്തുനാട്
D) ഏറനാട്
57/99

“പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു.'' ആരുടെ പ്രസ്താവന ?

A) ഡൽഹൗസി പ്രഭു
B) ലിട്ടൺ പ്രഭു
C) വില്യം ബെന്റിക് പ്രഭു
D) മൗണ്ട് ബാറ്റൺ പ്രഭു
58/99

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

I. കാൺപൂർ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാസാഹിബും, താന്തിയാ തോപ്പിയും.

II. ബീഗം ഹസ്രത് മഹൽ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്ര്യസമര നായിക.

III. ലക്നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള.

A) I, II ശри
B) I മാത്രം ശри
C) I, III ശри
D) III മാത്രം ശри
59/99

ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ച പുസ്തകം :

A) ഇന്ത്യൻ അൺറെസ്റ്റ്
B) ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ
C) ഇന്ത്യൻ സ്ട്രഗിൾ
D) പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
60/99

ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്കായി സ്ഥാപിച്ച സംഘടന :

A) സത്യശോധക് സമാജ്
B) തിയോസഫical സൊസൈറ്റി
C) അലിഗഡ് പ്രസ്ഥാനം
D) പ്രാർത്ഥന സമാജം
61/99

രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പ്രതങ്ങൾ

I. അമൃത് ബസാർ പ്രതിക

II. സ്വദേശിചിത്രം

III. മിറാത്-ഉൽ-അക്‌ബർ

IV. സംബാദ് കൗമുദി

A) I, II ശри
B) III, IV ശри
C) I, IV ശри
D) II, III ശри
62/99

2024-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം എന്താണ് ?

A) ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂകരണം, വരൾച്ച പ്രതിരോധം
B) പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക
C) ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ
D) പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം
63/99

നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.

A) സോഡിയം ഫ്ലൂറൈഡ്
B) സോഡിയം ക്ലോറൈഡ്
C) ബേരിയം ക്ലോറൈഡ്
D) പൊട്ടാസ്യം ക്ലോറൈഡ്
64/99

ചുവടെ നൽകിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

i. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

ii. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.

iii. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

A) i, iii
B) i, ii, iii
C) i, ii
D) ii മാത്രം
65/99

'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തതാ രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) വിറ്റാമിൻ A
B) വിറ്റാമിൻ B
C) വിറ്റാമിൻ D
D) വിറ്റാമിൻ C
66/99

താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു.

ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു.

iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു.

iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.

A) പ്രസ്താവന i, ii ശരി
B) പ്രസ്താവന ii, iv ശരി
C) പ്രസ്താവന ii, iii ശരി
D) പ്രസ്താവന i, iv ശരി
67/99

ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?

A) എംപോക്സ‌്
B) കോളറ
C) ക്ഷയം
D) വസൂരി
68/99

രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?

A) KARSAP
B) NAP-MMR
C) KVASU
D) AMR
69/99

സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?

A) കോശദ്രവ്യം
B) അന്തർദ്രവ്യജാലിക
C) പ്ലാസ്മോഡെസ്മേറ്റ
D) പ്ലാസ്മാസ്തരം
70/99

അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?

A) എന്റമീബ ഹിസ്റ്റോളിറ്റിക്ക
B) നെഗ്ളേറിയ ഫൗലേറി
C) ന്യൂമോകോക്കസ്
D) മൈക്കോബാക്ടീരിയം
71/99

ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര്

A) ആർദ്രം
B) അതീതം
C) അമൃതം
D) അഭയം
72/99

ശ്യാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം

A) പെരികാർഡിയം
B) പ്ലൂറ
C) കൺജംറ്റൈവ
D) ശ്ലേഷ്മ സ്തരം
73/99

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?

A) പാൻക്രിയാസ്
B) കരൾ
C) തൈമസ്
D) പിറ്റ്യൂറ്ററി
74/99

താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?

A) ക്ഷയം
B) മലമ്പനി
C) എലിപ്പനി
D) എയ്ഡ്‌സ്
75/99

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ

A) കെരാറ്റിൻ
B) ആൽബുമിൻ
C) ഫൈബ്രിനോജൻ
D) ഗ്ലോബുലിൻ
76/99

മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

A) ബി സി ജി
B) ഇ സി ജി
C) ഇ ഇ ജി
D) ഇ എ ജി
77/99

പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്

A) രാസോർജ്ജം
B) പ്രകാശോർജ്ജം
C) വൈദ്യുതോർജ്ജം
D) ഒന്നുമല്ല
78/99

മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി

A) 20Hz ന് താഴെയാണ്
B) 20000Hz ന് മുകളിലാണ്
C) 20Hz നും 20000Hz നും ഇടയിലാണ്
D) പരിധിയില്ല
79/99
  1. എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.

  2. വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.

  3. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്' ആറ്റം.

  4. രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.

ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായ ഓപ്ഷൻ തുരഞ്ഞെടുക്കുക :

A) 1, 3 മാത്രം ശരിയാണ്
B) 2, 4 മാത്രം ശരിയാണ്
C) എല്ലാം ശരിയാണ്
D) എല്ലാം തെറ്റാണ്
80/99
  1. എല്ലാ ധാതുക്കളും അയിരാണ്.

  2. എല്ലാ അയിരും ധാതുക്കളാണ്.

  3. അയിരും ധാതുവും തമ്മിൽ ബന്ധമില്ല.

മുകളിലെ പ്രസ്താവനകളിൽ,

A) 2 മാത്രം ശരിയാണ്
B) 2 മാത്രം തെറ്റാണ്
C) 1, 2 ശരിയാണ്
D) എല്ലാം ശരിയാണ്
81/99

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ് . B യും D യും സഹോദരന്മാരാണ്. E ക്ക് A യുമായുള്ള ബന്ധം എന്ത് ?

A) ഭാര്യ
B) ഭർത്താവ്
C) സഹോദരി
D) അച്ഛൻ
82/99

ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?

A) 1000
B) 100
C) 10
D) 10000
83/99

ഒരു കോഡുഭാഷയിൽ FMPQC എന്നത് HORSE എന്നാണെങ്കിൽ, ഇതേ കോഡുഭാഷയിൽ ILGDC എന്തായിരിക്കും ?

A) INDIA
B) LODGE
C) WORDS
D) KNIFE
84/99

\( '\div' \) എന്നാൽ 'x' ഉം

'-' എന്നാൽ '+' ഉം

'+' എന്നാൽ '- ' ഉം

'x' എന്നാൽ '\( \div \)' ഉം ആണ് എങ്കിൽ \( 4 \div 3 - 2 + 6 \times 3 \) ൻ്റെ വില എത്ര ?

A) 12
B) 21
C) 28
D) 82
85/99

ഒറ്റയാൻ ആര് ?

A) 36
B) 47
C) 42
D) 35
86/99

രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

A) 24
B) 23
C) 25
D) 22
87/99

2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം ?

A) 2026
B) 2048
C) 2031
D) 2052
88/99

2, 11, 32, ?

A) 71
B) 41
C) 35
D) 46
89/99

പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?

A) 8,7,3
B) 3, 4, 5
C) 5, 12, 13
D) 7, 24, 25
90/99

തുക കാണുക.

\( 3+6+9+...+ 90 \)

A) 1395
B) 1935
C) 1359
D) 1953
91/99

X ഉം Y ഉം ഒറ്റസംഖ്യയാണെങ്കിൽ തന്നിരിക്കുന്നതിൽ ഏതായിരിക്കും ഇരട്ടസംഖ്യ ?

A) \( X÷Y \)
B) \( X \times Y \)
C) \( X+Y \)
D) X^{Y}
92/99

അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിൻ്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?

A) 6
B) 3
C) 2
D) 4
93/99

\( \sqrt{\frac{x}{221}}= 2 \) ആയാൽ \( x \) ന്റെ വില എന്ത് ?

A) 844
B) 484
C) 448
D) 884
94/99

10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?

A) 27
B) 72
C) 26
D) 62
95/99

ഒരു സ്ക്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര ?

A) 8,000
B) 9,000
C) 8,900
D) 8,500
96/99

ഒരാൾ A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര ?

A) 24
B) 48
C) 42
D) 84
97/99

\( 5+2\times3-\frac{1}{2}\times6 =?\)

A) 18
B) 8
C) 81
D) 9
98/99

താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?

A) \( \frac{5}{3} \)
B) \( \frac{13}{11} \)
C) \( \frac{113}{111} \)
D) \( \frac{17}{5} \)
99/99

\( 1.1 \times 1.11 \) ന്റെ വില കാണുക.

A) 12.21
B) 1.221
C) 122.1
D) 11.22