LGS Alappuzha - Question Papar Code - 174/2024 - LGS Mock Test

Result:
1/96

ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം വരുത്തുന്നത് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്തതാണ് വട്ടമേശ സമ്മേളനങ്ങൾ. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാര് ?

ബി.ആര്‍. അംബേദ്‌കര്‍
ഗാന്ധിജി
ദാദാഭായ് നവറോജി
നെഹ്റു
2/96

ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ?

അമേരിക്ക
സൗത്ത് ആഫ്രിക്ക
ചൈന
ഇന്ത്യ
3/96

സമപന്തിഭോജനം നടത്തിയ കേരളത്തിലെ സാമൂഹ്യ പ്രവർത്തകനാര്?

മഹാത്മ അയ്യൻകാളി
ശ്രീനാരായണഗുരു
കുമാരനാശാൻ
അയ്യാ വൈകുണ്ഠസ്വാമികൾ
4/96

'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ?

സർദാർ വല്ലഭായ് പട്ടേൽ
വി.പി. മേനോൻ
കെ.എം. പണിക്കർ
എസ്. എൻ. ഭട്നാകർ
5/96

ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?

ശാശ്വത ഭൂനികുതി നിയമം
വെർണ്ണക്കുലർ പത്ര നിയമം
ദത്തവാകാശ നിരോധന നിയമം
റൗലത്ത് നിയമം
6/96

കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?

കുഞ്ചൻ നമ്പ്യാർ
കുമാരനാശാൻ
വൈലോപ്പിള്ളി ശ്രീധരമേനോൻ
വള്ളത്തോൾ നാരായണ മേനോൻ
7/96

ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?

നിസ്സഹകരണ സമരം
അഹമ്മദാബാദ് കോട്ടൺമിൽ സമരം
ഖേഡ സമരം
ചമ്പാരൻ സത്യാഗ്രഹം
8/96

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര് ?

ഭഗത് സിംഗ്
രാജ്‌ഗുരു
ഉദ്ദം സിംഗ്
ചന്ദ്രശേഖർ ആസാദ്
9/96

പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം :

1986
1984
1948
1968
10/96

ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക് ?

ജവഹർലാൽ നെഹ്‌റു
ഡോ. എസ്. രാധാകൃഷ്ണൻ
ഡോ. ബി. ആർ. അംബേദ്കർ
സച്ചിദാനന്ദ സിൻഹ
11/96

താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?

  1. സമത്വത്തിനുള്ള അവകാശം

  2. സ്വത്ത് വാങ്ങാനുള്ള അവകാശം

  3. ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം

  4. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം

  5. ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യുവാനുള്ള അവകാശം

  6. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം

1, 2, 6
1, 3, 5, 6
1, 3, 4, 6
3, 4, 5
12/96

നിർദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതിയേത് ?

ജില്ലാ കോടതി
കോടതിയെ സമീപിക്കാനാകില്ല
സി. ജെ. എം. കോടതി
മുൻസിഫ് കോടതി
13/96

രാഷ്ട്ര പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10 + 2 +3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ :

ഫസൽ അലി കമ്മീഷൻ
ഡോ. ഡി. എസ്. കോത്താരി കമ്മീഷൻ
ഡോ. രാധാകൃഷ്‌ണൻ കമ്മീഷൻ
ഡോ: ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
14/96

പാർലമെൻ്റിൻ്റെ പ്രധാന ചുമതലയെന്ത് ?

പൗരന്മാരുടെ അവകാശ സംരക്ഷണം
കൃത്യമായ ഭരണം കാഴ്‌ചവെക്കൽ
നിയമ നിർമ്മാണം
പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണൽ
15/96

താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത കാര്യം ഏത് ?

ആലുവ മണപ്പുറത്തു ശിവലിംഗ പ്രതിഷ്ഠ നടത്തി
1903 ൽ SNDP സ്ഥാപിച്ചു
സംഘടന കൊണ്ട് ശക്തരാകാൻ ആഹ്വാനം ചെയ്തു
മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്ന് പ്രഖ്യാപിച്ചു
16/96

ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?

കുട്ടിമാളു അമ്മ
ആനി മസ്ക്രീൻ
ക്യാപ്റ്റൻ ലക്ഷ്മി
അക്കാമ്മ ചെറിയാൻ
17/96

സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?

രാമകൃഷ്ണപിള്ള
വി. ടി. ഭട്ടതിരിപ്പാട്
കെ. പി. കേശവമേനോൻ
വക്കം അബ്ദുൾ ഖാദർ മൗലവി
18/96

ലോക ഫുട്ബോൾ ദിനം എന്നാണ് ?

മേയ് 25
ജൂൺ 25
ആഗസ്റ്റ് 25
മാർച്ച് 25
19/96

ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറൂഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് ഏത് രാജ്യത്തിനാണ് ?

അർജന്റീന
ബ്രസീൽ
ഉറുഗേ
ജർമ്മനി
20/96

2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാര ജേതാവ് :

പി. വൽസല
എസ്. കെ. വസന്തൻ
സി. രാധാകൃഷ്ണൻ
പ്രതിഭ റായ്
21/96

ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

a. അക്ഷാംശം 8°4' വടക്കുമുതൽ 37°6' വടക്കുവരെ

b. അക്ഷാംശം 68°7' വടക്കുമുതൽ 97°25' വടക്കുവരെ

C. രേഖാംശം 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ

d. രേഖാംശം 8°4' കിഴക്കുമുതൽ 37°6' കിഴക്കുവരെ

a, c
b, c
a, b
b, d
22/96

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി :

ബോൽടോരോ
സിയാച്ചിൻ
പാമീർ
മൗണ്ട് K2
23/96

ശ്രീലങ്കയിലെ നിലവിലെ പ്രസിഡൻ്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡൻ്റ് ആരായിരുന്നു ?

ഗോതാബയ രാജപക്സ
അനുര കുമാര ദിസാനായകെ
ചന്ദ്രികാ കുമാരതുങ്ക
റനിൽ വിക്രം സിൻഹ
24/96

ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?

തെക്കുകിഴക്ക് : ഭൂട്ടാൻ
പടിഞ്ഞാറ് : പാക്കിസ്ഥാൻ
കിഴക്ക് : ഭൂട്ടാൻ
വടക്ക് : നേപ്പാൾ
25/96

ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക.

ഉത്തരപർവ്വത മേഖല
ഹിമാലയം
തീരസമതലങ്ങളും
ഉത്തരേന്ത്യൻ സമതലം
29/96

ചേരുംപടി ചേർക്കുക.

A B
a. ഭിലായി i. സോവിയറ്റ് യൂണിയൻ
b. ബൊക്കാറോ ii. സോവിയറ്റ് യൂണിയൻ
c. റൂർക്കേല iii. ജർമ്മനി
d. ദുർഗാപ്പൂർ iv. ബ്രിട്ടൺ
a-ii, b-iii, c-iv, d-i
a-iii, b-iv, c-i, d-ii
a-i, b-ii, c-iii, d-iv
a-iv, b-i, c-ii, d-iii
30/96

കേരളത്തിലെ നദികളെ നീളത്തിന്റെ അടിസ്ഥാനത്തിൽ നീളംകൂടിയത് ആദ്യം എന്ന രീതിയിൽ പട്ടികപ്പെടുത്തുക.

(കല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ)

ഭാരതപ്പുഴ, പമ്പ, കല്ലടയാർ, കടലുണ്ടി, ചാലിയാർ
പമ്പ, ഭാരതപ്പുഴ, കല്ലടയാർ, ചാലിയാർ, കടലുണ്ടി
കല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ
ഭാരതപ്പുഴ, പമ്പ, ചാലിയാർ, കടലുണ്ടി, കല്ലടയാർ
31/96

വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 ൽ രൂപീകരിച്ച സ്ഥാപനമായ സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സ‌് ആൻ്റ് ട്രെയിനിങിൻ്റെ ആസ്ഥാനം ?

കൊൽക്കത്ത
ചെന്നൈ
ബാംഗ്ലൂർ
ന്യൂഡൽഹി
32/96

കേരളത്തിലെ നദികൾ- ഒറ്റയാനെ കണ്ടെത്തുക.

നെയ്യാർ
ഷിറിയ
ഉപ്പള
മഞ്ചേശ്വരം പുഴ
33/96

താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത :

NW2
NW4
NW1
NW3
34/96

കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ

ഒറ്റയാനെ കണ്ടെത്തുക.

ഇടുക്കി പദ്ധതി - ഇടുക്കി
ശബരിഗിരി - പത്തനംതിട്ട
സിയാൽ പദ്ധതി - എറണാകുളം
കുറ്റിയാടി പദ്ധതി - കോഴിക്കോട്
35/96

കേരളത്തിൻ്റെ മത്സ്യബന്ധന വകുപ്പ് മന്ത്രി :

റോഷി അഗസ്റ്റിൻ
സജി ചെറിയാൻ
എ. കെ. ശശീന്ദ്രൻ
വി. എൻ. വാസവൻ
36/96

താഴെ തന്നിരിക്കുന്നതിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.

  • പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

  • വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം

ചിന്നാർ വന്യജീവി സങ്കേതം
ശെന്തുരുണി വന്യജീവി സങ്കേതം
ഇടുക്കി വന്യജീവി സങ്കേതം
പേപ്പാറ വന്യജീവി സങ്കേതം
37/96

ഗ്രാമസഭയുടെ കൺവീനർ ആരാണ് ?

ഇവരാരുമല്ല
വാർഡ് മെമ്പർ
പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്ത് സെക്രട്ടറി
38/96

പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?

കൊല്ലം
തിരുവനന്തപുരം
തൃശൂർ
എറണാകുളം
39/96

കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് :

മണ്ണ് ആപ്പ്
കതിർ ആപ്പ്
വെളിച്ചം
നവോത്ഥാൻ പദ്ധതി
40/96

2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ക്യാപ്റ്റൻ ആരായിരുന്നു ?

ലക്ഷ്യസെൻ
ശ്രീജേഷ് പി. ആർ.
സഞ്ജു സാംസൺ
ഹർമൻപ്രീത് സിങ്
41/96

70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം ?

ആട് ജീവിതം
ആട്ടം
ഗുൽമോഹർ
കാന്താര
42/96

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

ജി. മാധവൻ നായർ
കെ. ശിവൻ
ഡോ. വി.നാരായണൻ
എസ്. സോമനാഥ്
43/96

ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?

ശിവരാജ് സിംഗ് ചൗഹാൻ
പിയൂഷ് ഗോയൽ
രാജീവ് രഞ്ജൻ സിംഗ്
പ്രഹ്ലാദ് ജോഷി
44/96

പാരീസ് 2024 ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം

89.45 m
92.97 m
87.58 m
85.95 m
45/96

യുണൈറ്റഡ് നേഷൻസ് (യു. എൻ.) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം

134
122
124
132
46/96

ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം

ഭൂമി
വ്യാഴം
യുറാനസ്
ബുധൻ
47/96

സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി ഏത് ?

ഖവ്വാലി
ഹിന്ദുസ്ഥാനി സംഗീതം
കർണ്ണാട്ടിക് സംഗീതം
ഗോഥിക്
48/96

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?

Dr. S. രാധാകൃഷ്ണൻ
M. P. നാരായണ മേനോൻ
Dr. B. R. അംബേദ്കർ
ജവഹർലാൽ നെഹ്റു
49/96

ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
ജനുവരി 1 മുതൽ ഡിസംബർ 31 വരെ
മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ
മാർച്ച് 31 മുതൽ ഏപ്രിൽ 30 വരെ
50/96

"നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും". ഈ വാക്കുകൾ ആരുടേതാണ് ?

ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
സരോജിനി നായിഡു
ജവഹർലാൽ നെഹ്റു
51/96

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം

ജീവിത നൗക
ഗോൾ
വിന്നർ
എണ്ണൂറ്
52/96

ലോക അദ്ധ്യാപക ദിനം എന്ന് ?

ഒക്ടോബർ 5
ജൂൺ 15
ജനുവരി 25
മാർച്ച് 4
53/96

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദ സഞ്ചാര ബോട്ട്

പത്മിനി
ജലറാണി
ഇന്ദ്ര
അപ്പു
54/96

2024 G.20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം ഏത് ?

ബ്രസീൽ
ഫിൻലാൻഡ്
ഓസ്ട്രേലിയ
ഇന്ത്യ
55/96

താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്

ലോല
മാലിക
ജ്വാലാമുഖി
ഭാഗ്യലക്ഷ്മി
56/96

2023-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?

ഹെപ്പറ്റൈറ്റിസ്
അൽഷിമേഴ്സ്
COVID - 19
AIDS
57/96

നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു ഏത് ?

പ്രോട്ടോസോവ
വൈറസ്
ബാക്ടീരിയ
ഫംഗസ്
58/96

ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?

അസെറ്റിക് ആസിഡ്
ഫോർമിക് ആസിഡ്
ലാക്ടിക് ആസിഡ്
സിട്രിക് ആസിഡ്
59/96

താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?

വിസരണം
ചാലനം
സംവഹനം
വികിരണം
60/96

താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?

വെള്ളി
സിങ്ക്
സ്വർണ്ണം
അലുമിനിയം
61/96

പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശ അറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമേതാണ് ?

കാശ്യപി
വൃശ്ചികം
വേട്ടക്കാരൻ
സപ്തർഷി
62/96

മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര്?

മോസ്‌ലി
മെൻഡലിയേഫ്
ലാവോസിയെ
ന്യൂലാൻഡ്‌സ്
63/96

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ചാന്ദ്രവാഹനം ഏത് ?

ചന്ദ്രയാൻ - 3
ചന്ദ്രയാൻ - 1
ചന്ദ്രയാൻ - 2
ലൂണാർ - 1
64/96

ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക.

രോഗം രോഗാണു
1. ക്ഷയം (Tuberculosis) i. പ്ലാസ്മോഡിയം
2. എലിപ്പനി (Leptospirosis) ii. മൈകോബാക്ടീരിയം
3. ഡെങ്കിപ്പനി (Dengue) iii. ലെപ്റ്റോസ്പൈറ
4. മലമ്പനി (Malaria) iv. വൈറസ്
1-iii, 2-iv, 3-ii, 4-i
1-ii, 2-iv, 3-i, 4-iii
1-iii, 2-1, 3-i, 4-ii
1-ii, 2-iii, 3- iv, 4-i
65/96

മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?

ഈഡിസ്
ക്യൂലക്സ്
മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമില്ല
അനോഫിലസ്
66/96

താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?

മഞ്ഞപിത്തം
കോളറ
ടൈഫോയിഡ്
മീസിൽസ്
67/96

രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം:

കാൽസ്യം
ഇരുമ്പ്
അയഡിൻ
സോഡിയം
68/96

ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ:

അലക്സാണ്ടർ ഫ്ലമിംങ്
എഡ്വേർഡ് ജെന്നർ
ലൂയി പാസ്‌ചർ
റോബർട്ട് ഹുക്ക്
69/96

രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത് ?

സ്ഫിഗ്മോ മാനോമീറ്റർ
സ്റ്റെതസ്കോപ്പ്
അൾട്രാസൗണ്ട് സ്കാനർ
സി. ടി. സ്കാനർ
70/96

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.

i. ഇൻസുലിൻ കൂടുന്ന അവസ്ഥയാണ് പ്രമേഹത്തിന് കാരണം.

ii. മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് പക്ഷാഘാതം.

iii. അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതരകലകളിലേക്ക് വ്യാപിക്കുന്നതാണ് ക്യാൻസർ.

iv. കരളിൽ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നതാണ് ഫാറ്റിലിവർ.

ii, iii ശരി
iii, iv ശരി
i, iv ശരി
i, ii ശരി
71/96

എംഫിസീമ രോഗം ബാധിക്കുന്ന അവയവം ഏത്?

ഹൃദയം
കരൾ
ശ്വാസകോശം
മസ്തിഷ്കം
72/96

കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതി?

സാന്ത്വനം
ആശ്വാസകിരണം
മൃതസഞ്ജീവനി
സുകൃതം
73/96

ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

അമൃതം ആരോഗ്യം
ആയുർദളം
ആശ്വാസകിരണം
ആരോഗ്യജാഗ്രത
74/96

അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് ഏതിലൂടെ ?

മലിനജലം
സ്പർശനം
ഭക്ഷണം
വായു
75/96

പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക.

a. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി.

b. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര.

c. അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി.

d. അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര.

a, b ശരി
c, d ശരി
b, c ശരി
a, d ശരി
76/96

താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം ?

a. വിറ്റാമിൻ - എ

b. വിറ്റാമിൻ - ബി

c. വിറ്റാമിൻ - സി

d. വിറ്റാമിൻ - ഡി

a, d ശരി
a, b ശരി
b, c ശരി
a, c ശരി
77/96

താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?

സൈറ്റോ കൈനിൻ
ജിബറില്ലിൻ
ബോംബിക്കോൾ
ഓക്സിൻ
78/96

താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ ‘എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?

വന്യജീവി സങ്കേതം
നാഷണൽ പാർക്ക്
ബയോസ്ഫിയർ റിസർവ്
ബൊട്ടാണിക്കൽ ഗാർഡൻ
79/96

ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

പ്രകീർണ്ണനം
പ്രതിപതനം
അപവർത്തനം
വിസരണം
80/96

കൂട്ടത്തിൽ ചേരാത്തത് ഏത് ?

\( 8, 16, 27, 64 \)

64
27
8
16
81/96

1, 3, 6 എന്നിങ്ങനെ തുടങ്ങുന്ന ശ്രേണിയുടെ അടുത്ത പദം ഏതായിരിക്കും ?

9
10
11
7
82/96

1, 2, 4, 8 എന്ന സംഖ്യാശ്രേണിയുടെ അടുത്തപദം ഏത് ?

12
16
ഇവയൊന്നുമല്ല
10
83/96

\( 11:132 = 22: ?\)

154
264
220
143
84/96

ഒറ്റയാൻ ഏത് ?

ചതുർഭുജം
സാമാന്തരികം
ചതുരം
ലംബകം
85/96

2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-മത്തെ സ്ഥാനത്തെ സംഖ്യ ഏത് ?

17
19
8
15
86/96

\( \frac{1}{2},\frac{2}{3},\frac{3}{4},\frac{1}{5} \) ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏത് ?

\( \frac{1}{5}<\frac{1}{2}<\frac{2}{3}<\frac{3}{4} \)
\( \frac{1}{2}<\frac{2}{3}<\frac{1}{5}<\frac{3}{4} \)
\( \frac{1}{2}<\frac{2}{3}<\frac{3}{4}<\frac{1}{5} \)
\( \frac{1}{2}<\frac{1}{5}<\frac{2}{3}<\frac{3}{4} \)
87/96

ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര ?

159
154
161
160
88/96

\( 41-30+(45 + 7) \times 7 = ?\)

353
375
441
435
89/96

ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?

250 km/h
500 km/h
400 km/h
125 km/h
90/96

1,600 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 12% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്ര ?

1408
1410
1418
1518
91/96

55, 80, 100 എന്നീ സംഖ്യകളുടെ ഉ. സാ. ഘ. എത്ര ?

8
10
5
2
92/96

\( 2^{n+1} = 32 \) ആയാൽ \( n = ?\)

5
4
6
3
93/96

ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട്. ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ്. മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?

40
15
35
20
94/96

\( (0.05)^{2}\times\frac{1}{20} =?\)

\( (0.05)^{2} \)
\( (0.25)^{2} \)
\( (0.25)^{3} \)
\( (0.05)^{3} \)
95/96

\( 1+(2\times 3)\div6-1= ?\)

0
ഇവയൊന്നുമല്ല
1
2
96/96

\( 4\frac{2}{6}\div1\frac{2}{6} =? \)

\( 3\frac{1}{6} \)
\( 3\frac{1}{3} \)
\( 3\frac{1}{4} \)
\( 3\frac{1}{2} \)