Kerala Bank OA - Question Paper Code - 147/2024 - LGS Mock Test

Result:
1/100

സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന വ്യക്തി:

വി.കെ. കൃഷ്ണ മേനോൻ
വി.പി. മേനോൻ
ജോൺ മത്തായി
കെ.എം. പണിക്കർ
2/100

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ?

മംഗലാപുരം
അഹമ്മദാബാദ്
ശ്രീഹരിക്കോട്ട
തുമ്പ
3/100

2024 ലെ G-20 ഉച്ചകോടി നടക്കുന്ന രാജ്യം :

ബ്രസീൽ
ഇന്ത്യ
അമേരിക്ക
കാനഡ
4/100

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ :

8
9
7
6
5/100

ഹിമാലയൻ നദികളും അവയുടെ പോഷക നദികളും താഴെ തന്നിരിക്കുന്നു. അതിൽ ചേരാത്തത് കണ്ടെത്തുക :

സിന്ധു-ചിനാബ്
യമുന-ടോൺസ്
ഗംഗ - കോസി
ബ്രഹ്മപുത്ര-ഗാഘ്ര
6/100

ഉത്തരമഹാസമതലത്തിൻ്റെ പ്രാദേശിക വിഭാഗങ്ങളിൽ ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ് മരുസ്ഥലി-ബാഗർ മേഖലകൾ?

രാജസ്ഥാൻ സമതലം
ഗംഗാ സമതലം
ബ്രഹ്മപുത്ര സമതലം
പഞ്ചാബ് ഹരിയാന സമതലം
7/100

ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക്- തെക്ക്) ശരിയായി ക്രമീകരിക്കുക:

മുംബൈ, മംഗലാപുരം, കണ്ടല, മർമ്മഗോവ
കണ്ടല, മുംബൈ, മർമ്മഗോവ, മംഗലാപുരം
മംഗലാപുരം, കണ്ടല, മുംബൈ, മർമ്മഗോവ
കണ്ടല, മംഗലാപുരം, മർമ്മഗോവ, മുംബൈ
8/100

ഒരു ഉപദ്വീപീയ നദിയുടെ സവിശേഷതകൾ താഴെ പറയുന്നു. നദി ഏതെന്ന് തിരിച്ചറിയുക:

  1. ഞാൻ റായ്പൂ‌രിലെ സിഹാവയിൽ നിന്ന് ഉദ്ഭവിക്കുന്നു.
  2. എൻ്റെ കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
  3. ഞാൻ കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ്.
  4. എൻ്റെ പോഷക നദികളാണ് ഇബ്, ടെൽ.
കാവേരി
മഹാനദി
കൃഷ്‌ണ
GOദാവരി
9/100

തന്നിരിക്കുന്ന ഇന്ത്യയുടെ തീരസമതലങ്ങളിൽ പടിഞ്ഞാറൻ തീരസമതലത്തിൻ്റെ ഭാഗമല്ലാത്തത് ഏതാണ്?

കോറോമണ്ഡൽ തീരസമതലം
കൊങ്കൺ തീരസമതലം
മലബാർ തീരസമതലം
ഗുജറാത്ത് തീരസമതലം
10/100

2024 പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ തെറ്റായത് കണ്ടെത്തുക :

ഇന്ത്യൻ മെൻസ് ഹോക്കി ടീം : വെങ്കല മെഡൽ
സ്വപ്നിൽ കുശാലെ : വെങ്കല മെഡൽ (50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്)
മനു ഭാക്കർ : വെങ്കല മെഡൽ (10 മീറ്റർ എയർ പിസ്റ്റൽ)
നീരജ് ചോപ്ര : വെങ്കല മെഡൽ (ജാവലിൻ ത്രോ )
11/100

ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ദ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :

റഷ്യ-ഉക്രയിൻ
റഷ്യ-പോളണ്ട്
ഉക്രയിൻ-ജർമ്മനി
പോളണ്ട്-ഉക്രയിൻ
12/100

അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ പദ്ധതിയാണ് യൂ പി എസ്സ്. ഇത് എന്താണ്?

ഭവനനിർമ്മാണ പദ്ധതി
പുതിയ പെൻഷൻ പദ്ധതി
വിദ്യാഭ്യാസ പദ്ധതി
ഒരു ഇൻഷുറൻസ് പദ്ധതി
13/100

ആനന്ദ് ഏകർഷി ഈ സമീപകാലത്ത് വാർത്തയിൽ ഇടം നേടിയ വ്യക്തിയാണ്. എന്തുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്?

മികച്ച നോവലിസ്റ്റിനുള്ള സാഹിത്യ അക്കാദമി പുരസ്ക്‌കാരം
മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം
14/100

2011 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് കേരളത്തിലെ സ്ത്രീപുരുഷ അനുപാതം :

940
1084
1033
1053
15/100

തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്‌ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?

അച്ചൻകോവിൽ
മണ്ണാർക്കാട്
കോന്നി
തെൻമല
16/100

ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല ഏതാണ്?

കണ്ണൂർ
പാലക്കാട്
പത്തനംതിട്ട
ഇടുക്കി
17/100

താഴെ പറയുന്ന ജില്ലകളുടെ പൊതുവായ ഒരു സവിശേഷത എന്താണ്?

(വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം)

നാഷണൽ ഹൈവേ ഇല്ലാത്ത ജില്ലകൾ
കടൽത്തീരം ഇല്ലാത്ത ജില്ലകൾ
റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ജില്ലകൾ
മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ
18/100

എന്താണ് ചന്ദ്രഗിരി പുഴയുടെ സവിശേഷത?

വേമ്പനാട്ടു കായലിലേക്ക് ഒഴുകുന്ന ഒരു നദി
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന ഒരു നദി
കേരളത്തിലെ ഏറ്റവും ചെറിയ പുഴ
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി
19/100

കേരളത്തിലെ കായലുകളും ബന്ധപ്പെട്ട ജില്ലകളും തന്നിരിക്കുന്നു. ഇതിൽ ശരിയായത് കണ്ടെത്തി എഴുതുക :

അഷ്ടമുടി കായൽ-എറണാകുളം
പൂക്കോട് തടാകം-കണ്ണൂർ
തിരുവല്ലം കായൽ-ആലപ്പുഴ
വെള്ളായനി തടാകം-തിരുവനന്തപുരം
20/100

ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക:

(i) ഇത് കാനഡ സർക്കാരിൻ്റെ സഹായത്താൽ നിർമ്മിച്ചതാണ്.

(ii) കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിൻ്റെ ഭാഗമാണ്.

(iii) ഇത് രാജ്യത്തിന് സമർപ്പിച്ചത് 1975 ൽ ആണ്.

(iv) വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

(ii), (iii), (iv) ശരി
(i), (ii), (iv) ശരി
(i), (ii) ശри
(i), (iii), (iv) ശരി
21/100

ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം :

1917
1930
1919
1918
22/100

ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?

അമൃതാ ഷേർഗിൽ
രാജാ രവിവർമ്മ
അബനീന്ദ്രനാഥ ടാഗോർ
നന്ദലാൽ ബോസ്
23/100

ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത്?

പ്രാദേശിക ഭാഷാ പത്രനിയമം
ഇതൊന്നുമല്ല
ദത്താവകാശ നിരോധന നിയമം
റൌലറ്റ് ആക്ട്
24/100

ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ. നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത്?

ഇതൊന്നുമല്ല
ശാശ്വത ഭൂനികുതി വ്യവസ്ഥ
മഹൽവാരി വ്യവസ്ഥ
റയട്ട്വാരി വ്യവസ്ഥ
25/100

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്?

നിസ്സഹകരണ സമരം
നാവിക കലാപം
നിയമലംഘനം
ക്വിറ്റ് ഇന്ത്യ
26/100

ക്യാപ്റ്റൻ ലക്ഷ്‌മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന :

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്
അഖിലേന്ത്യാ കിസാൻ സഭ
ഇന്ത്യൻ നാഷണൽ ആർമി
27/100

കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആര്?

കുഞ്ഞാലി മരയ്ക്കാർ
പാലിയത്തച്ഛൻ
മാർത്താണ്ഡവർമ്മ
സാമൂതിരി
28/100

ബритиഷുകാർക്കെതിരായ ചെറുത്തുനില്‌പിന് പഴശ്ശിരാജ നേത്യത്വം നൽകിയ സ്ഥലം :

മലബാർ
തിരുവിതാംകൂർ
കൊല്ലം
കൊച്ചി
29/100

വൈകുണ്‌ഠ സ്വാമികൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അരയ സമാജം
സഹോദര പ്രസ്ഥാനം
സമത്വ സമാജം
സാധുജന പരിപാലന യോഗം
30/100

വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് സവർണ്ണജാഥ സംഘടിപ്പിച്ച നേതാവ് ആര്?

ടി.കെ. മാധവൻ
മന്നത്ത് പത്മനാഭൻ
കെ കേളപ്പൻ
എ.കെ. ഗോപാലൻ
31/100

ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടിഷുകാർക്ക് ലഭിച്ചത്?

ശ്രീരംഗപട്ടണം സന്ധി
ഇതൊന്നുമല്ല
പണ്ടാരപാട്ട വിളംബരം
മലബാർ സന്ധി
32/100

രാജ്യസഭയുടെ അദ്ധ്യക്ഷൻ :

രാഷ്ട്രപതി
ലോകസഭാസ്പ‌ീക്കർ
ഉപരാഷ്ട്രപതി
പ്രധാനമന്ത്രി
33/100

ഇന്ത്യയുടെ നിയമനിർമ്മാണസഭയുടെ പേര് :

പാർലമെന്റ്
ലോകസഭ
ക്യാബിനറ്റ്
രാജ്യസഭ
34/100

രാജ്യസഭാംഗങ്ങളുടെ കാലാവധി :

6 വർഷം
5 വർഷം
4 വർഷം
ഇതൊന്നുമല്ല
35/100

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നതാര്?

വല്ലഭായ് പട്ടേൽ
ബാലഗംഗാധര തിലക്
ഡോ. ബി.ആർ. അംബേദ്‌കർ
രവീന്ദ്രനാഥ ടാഗോർ
36/100

2024 ലെ ഒളിമ്പിക്‌സ് നടന്ന സ്ഥലം :

കാലിഫോർണിയ
ബെയ്‌ജിംഗ്
ടോക്കിയോ
പാരീസ്
37/100

ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി :

ഇവരാരുമല്ല
ഋഷി സുനക്
സുനിത വില്യംസ്
സോജൻ ജോസഫ്
38/100

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിർമ്മിച്ച വിവിധ ഇരുമ്പുരുക്കുശാലകൾ, സഹായം നൽകിയ രാജ്യങ്ങൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു. ശരിയായ ജോഡികൾ ഏവ?

(i) ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ

(ii) ബൊക്കാറോ - അമേരിക്ക

(iii) റൂർക്കേല - ജപ്പാൻ

(iv) ഭിലായ് - സോവിയറ്റ് യൂണിയൻ

(i) & (iv)
(ii) & (iii)
(i) & (ii)
(iii) & (iv)
39/100

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ?

(i) അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ

(ii) മെച്ചപ്പെട്ട ജലസേചനസൌകര്യം

(iii) കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം

(i) & (ii)
(iii) & (ii)
(i) & (iii)
എല്ലാം ശരിയാണ്
40/100

ഭക്ഷ്യ സ്വയംപര്യാപ്‌തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സര പദ്ധതി ഏത്?

മൂന്നാം പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി
ആറാം പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതി
41/100

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമൃഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക :

(i) പശ്ചിമഘട്ടത്തിൻ്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

(ii) വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

(iii) 1984 ൽ ഇത് ആരംഭിച്ചു

(iv) പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

ചിന്നാർ വന്യമ്യഗ സംരക്ഷണ കേന്ദ്രം
പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രം
ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രം
നെയ്യാർ വന്യമ്യഗ സംരക്ഷണ കേന്ദ്രം
42/100

കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :

തിരുവനന്തപുരം-ഇടുക്കി
എറണാകുളം-ഇടുക്കി
എറണാകുളം-വയനാട്
കോഴിക്കോട്-ഇടുക്കി
43/100

കേരളത്തിൽ നിന്ന് എത്ര കായികതാരങ്ങളാണ് ഈ തവണത്തെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്തത്?

7
10
9
1
44/100

ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിൻ്റെ തലവനായ നോബൽ സമ്മാന ജേതാവ് :

ഇംമ്രാൻ ഖാൻ
നവാസ് ഷെറീഫ്
മുഹമ്മദ് യൂനുസ്
ആരിഫ് മുഹമ്മദ് ഖാൻ
45/100

ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്?

സ്ക്കൂൾ വിദ്യാഭ്യാസം
മെഡിക്കൽ വിദ്യാഭ്യാസം
സാങ്കേതിക വിദ്യാഭ്യാസം
വിദൂര വിദ്യാഭ്യാസം
46/100

ഇന്ത്യൻ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ പദ്ധതിയെ സംബന്ധിച്ച് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

(i) ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരപദ്ധതിയാണ് ഗഗൻയാൻ

(ii) മലയാളിയായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ പദ്ധതിയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ആണ്

(iii) 2018-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് പദ്ധതി പ്രഖ്യാപിച്ചത്

(iv) ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്‌ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംങ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരാണ് മറ്റ് സഞ്ചാരികൾ

Only (i) & (iii)
All the above ((i), (ii), (iii) & (iv))
Only (i) & (iv)
Only (i) & (i)
47/100

കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം :

സജന സജീവൻ
മിന്നുമണി
രേഖാ ശർമ്മ
ആശാ ശോഭന
48/100

കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത AI പ്രാസസർ എന്തു പേരിൽ അറിയപ്പെടുന്നു?

കൈരളി
കോർ
ഡിജി
ഫോർച്യൂൺ
49/100

UNESCO യുടെ സാഹിത്യനഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം :

തിരുവനന്തപുരം
തൃശൂര്‍
കൊച്ചി
കോഴിക്കോട്
50/100

ഏതു കായിക ഇനവുമായി ബന്ധപ്പെട്ട നിയമമാണ് ഡക്ക് ‌വർത്ത് /ലൂയിസ് മഴ നിയമം?

ഹോക്കി
ക്രിക്കറ്റ്
ടെന്നീസ്
ഫുട്‌ബോൾ
51/100

വിദ്യാര്ത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്‌കൂൾ ബസ്സുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്?

വിദ്യാലയം ആപ്പ്
വിദ്യാവിനോദിനി ആപ്പ്
വിദ്യാവാഹിനി ആപ്പ്
വിദ്യാകിരണം ആപ്പ്
52/100

തിരുവനന്തപുരം ജില്ലയിലെ പാറാട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മണ്ണ് മ്യൂസിയത്തെ സംബന്ധിച്ച് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

(i) ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം ആണ് ഇത്

(ii) അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥാപിതമായ ഇന്ത്യയിലെ രണ്ടാമത്തെ മണ്ണ് മ്യൂസിയം

(iii) കേരള ഗവണ്മെൻ്റിൻ്റെ സോയിൽ സർവേ ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്

(iv) 2014 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്തു

(i), (iii), (iv)
(i), (ii), (iii)
(ii), (iii), (iv)
All the above ((i), (ii), (iii), (iv))
53/100

കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകീകൃതമായ തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു?

തന്മുദ്ര
വിഭിന്ന
തനിമ
വിനിമയ
54/100

സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്‌തവാക്യമാണ്?

ആകാശവാണി
ദൂരദർശൻ
തപാൽ വകുപ്പ്
റെയിൽവെ
55/100

2024 ലെ ലോകാരോഗ്യ ദിന പ്രമേയം എന്ത്?

എല്ലാവർക്കും ആരോഗ്യം
എന്റെ ആരോഗ്യം, എന്റെ അവകാശം
നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം
ഒരു നല്ല ലോകത്തിനായി ഒരുമിച്ച്
56/100

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക

A ഇനം B കാര്‍ഷിക വിള
(i) ലോലപയര്‍
(ii) ഹ്രസ്വനെല്ല്
(iii) സല്‍കീര്‍ത്തിവെണ്ട
(iv) ചന്ദ്രശേഖര........
മാവ്
വഴുതന
പച്ചമുളക്
തെങ്ങ്
57/100

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?

ജഗത് പ്രകാശ് നന്ദ
ഭൂപേന്ദർ യാദവ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
ഡോ. മൻസൂഖ് മാണ്ഡവ്യ
58/100

ചിത്രത്തില്‍ നിന്നും കടലിലെ മഴക്കാടുകള്‍ എന്നറിയപ്പെടുന്നത് ഏതെന്ന് കണ്ടെത്തുക :

Image

(i) & (ii)
(i) മാത്രം
(ii) മാത്രം
(i) & (iii)
59/100

2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?

സ്യൂറോ മനാബെ, ക്ലോസ് ഹാസൽ മാൻ
സ്വാന്റെ പാബോ
നർഗസ് മുഹമ്മദി
കാറ്റലിൻ കാരിക്കോ, ഡ്രൂ വേയ്‌സ്‌മാൻ
60/100

വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?

എന്റെ അങ്ങാടിക്കുരുവിയ്ക്ക്
കുരുവിയ്ക്കൊരു കൂട്
നാട്ടുമാവും തണലും
എൻ്റെ മരം
61/100

കേരള സർവ്വകലാശാല ഈയടുത്ത കാലത്ത് വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള പാവൽ ഇനം ഏത്?

പ്രിയങ്ക
പവിത്ര
മുക്തി
നീലിമ
62/100

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ ഏത്?

ഷിംഗിൾസ്
സാബിൻ
റാബിസ്
ഹാവിഷ്യൂർ
63/100

ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്‌താവന കണ്ടെത്തുക:

ഡോ. സലിം അലി പ്രശസ്‌ത പക്ഷി നിരീക്ഷകനാണ്
ഡോ. എം.എസ്. സ്വാമിനാഥൻ പ്രശസ്‌ത ബഹിരാകാശ ശാസ്ത്രജ്ഞനാണ്
ഡോ. എപിജെ അബ്ദുൾ കലാം ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തിയ കൃഷി ശാസ്ത്രജ്ഞനാണ്
ഡോ. എസ്. രാധാകൃഷ്‌ണൻ ഇന്ത്യൻ സാമ്പത്തികരംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിയാണ്
64/100

സിങ്കിന്റെ അയിരേത്?

ഹേമറ്റൈറ്റ്
ബോക്സൈറ്റ്
കലാമിൻ
മാഗ്നറ്റൈറ്റ്
65/100

മാർബിളിൽ അടങ്ങിയിരിക്കുന്ന ലോഹം :

മഗ്നീഷ്യം
സോഡിയം
അയൺ
കാൽസ്യം
66/100

ചില ശുദ്ധ പദാർത്ഥങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ജലം, പഞ്ചസാര

ഇതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

പഞ്ചസാര
ജലം
നൈട്രജൻ
കാർബൺ ഡൈ ഓക്സൈഡ്
67/100

ജലം നിറച്ച ഒരു ബീക്കറിലേക്ക് ഒരു പെൻസിൽ ചരിച്ച് ഇറക്കി വച്ച് നിരീക്ഷിച്ചപ്പോൾ അത് വളഞ്ഞിരിക്കുന്നതായി തോന്നുന്നു. കാരണം എന്ത് ?

ഇവയൊന്നുമല്ല
വിസരണം
പ്രകീർണ്ണനം
അപവർത്തനം
68/100

മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?

ക്യൂലക്‌സ് കൊതുക്
മാൻസോണിയ കൊതുക്
അനോഫിലസ് കൊതുക്
ഈഡിസ് കൊതുക്
69/100

താഴെക്കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?

പോളിയോ
ചിക്കൻഗുനിയ
ഹെപ്പറ്റൈറ്റിസ്
ഡിഫ്ത്‌തിരിയ
70/100

എയ്‌ഡ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏത്?

(i) എയ്‌ഡ്‌സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരിരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു

(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു

(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്‌ഡ്‌സ് പകരുന്നു

(ii), (iii) ശരി
(i), (ii) ശരി
(i), (iii) ശരി
എല്ലാം ശരി
71/100

ശരിരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?

ധാന്യകം
മാംസ്യം
ജീവകങ്ങൾ
കൊഴുപ്പ്
72/100

"ജനനസമയത്ത് മനുഷ്യശരീരത്തിൽ 300 എല്ലുകൾ ഉണ്ടെങ്കിലും ഇവ പലതും തമ്മിൽ യോജിച്ച് പ്രായപൂർത്തിയാകുമ്പോൾ ആകെ എല്ലുകളുടെ എണ്ണത്തിൽ കുറവുണ്ടാകും” - ഈ പ്രസ്‌താവനയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക :

300-204
300-260
300-206
300-216
73/100

ജീവകങ്ങളും അപര്യാപ്തരോഗങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :

വിറ്റാമിൻ B - കണ
വിറ്റാമിൻ C - സ്കർവ്വി
വിറ്റാമിൻ D - നിശാന്ധത
വിറ്റാമിൻ A - ബെറിബെറി
74/100

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

അമിത രക്തസമ്മർദ്ദം
കൊറോണറി ത്രോംബോസിസ്
പക്ഷാഘാതം
അതിറോസ്ക്ലിറോസിസ്
75/100

. താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ ഏതെല്ലാം?

(i) വർദ്ധിച്ച വിശപ്പും ദാഹവും

(ii) കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ

(iii) ക്ഷീണം

(iv) മങ്ങിയ കാഴ്‌ച

(i), (ii), (iii) ശരി
(i), (iii), (iv) ശരി
എല്ലാം ശരി
(ii), (iii), (iv) ശരി
76/100

മോണയ്ക്ക് ആരോഗ്യക്കുറവുള്ള ഒരാൾ ചുവടെ നൽകിയിരിക്കുന്ന ഭക്ഷണ ഇനങ്ങളിൽ ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത്?

(i) നെല്ലിക്ക

(ii) ചീര

(iii) മുരങ്ങയില

(iv) മുട്ട

(ii) മാത്രം മതിയാകും
(i), (iii) ഇനങ്ങള്‍
(iv) മാത്രം മതിയാകും
(ii), (iv) ഇനങ്ങള്‍
77/100

അടിസ്ഥാന സൌകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൌഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൌത്യം ഏത്?

ജീവനം മിഷൻ
ലൈഫ് മിഷൻ
ഹരിതകേരളം മിഷൻ
ആർദ്രം മിഷൻ
78/100

മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?

ആശാഭവൻ
പ്രിയ ഹോം
പ്രതീക്ഷാഭവൻ
പ്രത്യാശ ഭവൻ
79/100

ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏത്?

മഞ്ഞപ്പനി
കുരങ്ങ് പനി
പന്നിപ്പനി
പക്ഷിപ്പനി
80/100

തന്നിരിക്കുന്ന മൂലകങ്ങളിൽ ഒന്നിൻ്റെ നാമകരണം നിറത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതാണ് ആ മൂലകം?

പ്ലൂട്ടോണിയം
പൊളോണിയം
നെപ്റ്റ്യൂണിയം
ക്രോമിയം
81/100

സമാനബന്ധം കണ്ടെത്തുക :

വൃത്തസ്തംഭം : πr²h :: ___ : 1/3 πr²h

ഗോളം
സമചതുരസ്തംഭം
വൃത്തസ്തൂപിക
സമചതുരസ്‌തൂപിക
82/100

28 : 65 :: 126 : ?

217
215
165
127
83/100

ഒറ്റയാനെ കണ്ടെത്തുക :

269
259
239
229
84/100

വ്യത്യസ്‌തമായതെഴുതുക :

സമചതുരം
ചതുരം
സമാന്തരികം
ലംബകം
85/100

വിമലിന് അമലിനേക്കാൾ 8 വയസ്സ് കൂടുതലാണ്. 3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിൻ്റെ ഇരട്ടിയാകും. ഇപ്പോൾ വിമലിന്റെ വയസ്സെത്ര?

13
9
15
11
86/100

0, 7, 26, 63, 124, .... ഈ ശ്രേണിയിലെ ആറാമത്തെ പദം എത്ര?

216
125
248
215
87/100

താഴെകൊടുത്തിരിക്കുന്ന വാക്കുകൾ അക്ഷരമാല ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്നത് ?

Starving
Statistics
Stationary
Statement
88/100

"DISAPPEARANCE" എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കാൻ കഴിയാത്ത വാക്ക് ഏത്?

DANCE
PARADISE
PERSON
APPRAISED
89/100

A എന്നത് '+', B എന്നത് '×', C എന്നത് '-', D എന്നത് '÷' ആയാൽ {36D [3B(2A5) C3]}B2 എത്ര?

4
9
1
6
90/100

ഒരു ക്ലാസ്സ് ടെസ്റ്റിൽ അപർണ്ണയ്ക്ക് മുൻപിൽ നിന്ന് ഒൻപതാം റാങ്കും പുറകിൽ നിന്ന് ഇരുപത്തിഎട്ടാം റാങ്കുമാണ്. ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?

34
38
37
36
91/100

2¼ ന്റെ 3½ മടങ്ങ് എത്ര?

7⁷⁄₈
8¹⁄₇
6¹⁄₆
6¹⁄₈
92/100

√2 നും √3 നും ഇടയിലുള്ള ഭിന്നസംഖ്യ ഏത്?

1/3
3/2
1/2
5/2
93/100

0.000123 ÷ x = 0.1 ആയാൽ x ൻ്റെ വില എത്രയായിരിക്കും?

0.123
1.23
0.0123
0.00123
94/100

2 + 4 + 6 + ....... + 180 എത്രയാണ്?

8100
8000
8190
8145
95/100

ഒരാൾ 450 രൂപയ്ക്ക് ആപ്പിൾ വാങ്ങി 423 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?

8%
6%
5%
7%
96/100

ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 125 സെ.മി. ഇതിൽ ഒരു കുട്ടിയെ ഒഴിവാക്കിയപ്പോൾ ശരാശരി ഉയരം 123 സെ.മീ. ആയി. ഒഴിവാക്കിയ കുട്ടിയുടെ ഉയരം എത്ര?

125
143
145
123
97/100

രണ്ടു സംഖ്യകളുടെ ഉ.സാ.ഘ. 250, ല.സാ.ഗു. 3750. അതിൽ ഒരു സംഖ്യ 1250 ആയാൽ അടുത്ത സംഖ്യ ഏതായിരിക്കും?

2500
18750
750
250
98/100

(0.12 / 0.3) × (0.4 / 0.2) × (0.6 / 0.4) ന്റെ വില എത്ര ?

2.4
1.2
0.12
12
99/100

രാജൻ 3,250 രൂപയ്ക്ക് ഒരു കസേര വാങ്ങി, 3,500 രൂപ അടയാളപ്പെടുത്തിയതിന് ശേഷം 5% ഡിസ്കൌണ്ടിൽ വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം/നഷ്ടശതമാനം എത്ര?

2⁴⁄₁₃% ലാഭം
2⁴⁄₁₃% നഷ്ടം
2¹⁄₇% ലാഭം
2¹⁄₇% നഷ്ടം
100/100

12, 15, 18 കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത് ?

210
180
270
150