Duffedar,Attender - Question Paper Code:117/2025 LGS

   
        Result:        
       
   
   
       
1/97
       

"ചെറു ഭരണഘടന" (Mini Constitution) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏതാണ്?

   
   
       
ഭേദഗതി 39
       
ഭേദഗതി 42
       
ഭേദഗതി 44
       
ഭേദഗതി 38
   
   
       
2/97
       

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ (Iron Man of India) എന്നറിയപ്പെടുന്നത് ആരാണ്?

   
   
       
സർദാർ വല്ലഭായ് പട്ടേൽ
       
ജവഹർലാൽ നെഹ്റു
       
ബി. ആർ. അംബേദ്കർ
       
കെ. എം. പണിക്കർ
   
   
       
3/97
       

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഏതാണ്?

   
   
       
ചന്ദ്രഗിരിപ്പുഴ
       
ചാലിയാർ
       
പെരിയാർ
       
പാമ്പാർ
   
   
       
4/97
       

മാസിൻ്റെ (Mass) അടിസ്ഥാന യൂണിറ്റ് എന്താണ്?

   
   
       
kg
       
mm
       
g
       
mg
   
   
       
5/97
       

സമപന്തിഭോജനം നടത്തിയ കേരളത്തിലെ സാമൂഹ്യ പ്രവർത്തകനാര്?

   
   
       
ശ്രീനാരായണഗുരു
       
കുമാരനാശാൻ
       
അയ്യാ വൈകുണ്ഠസ്വാമികൾ
       
മഹാത്മ അയ്യൻകാളി
   
   
       
6/97
       

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ?

   
   
       
അഷ്ടമുടിക്കായൽ
       
വേമ്പനാട്ടു കായൽ
       
കായംകുളം കായൽ
       
ശാസ്താംകോട്ടക്കായൽ
   
   
       
7/97
       

പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ്?

   
   
       
ലാറ്ററൈറ്റ് മണ്ണ്
       
ചുവന്ന മണ്ണ്
       
എക്കൽ മണ്ണ്
       
കറുത്ത മണ്ണ്
   
   
       
8/97
       

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 26-ാമത് ഗവർണറായി നിയമിതനായത് ആരാണ്?

   
   
       
ഡോ.എം.ഡി.പത്ര
       
സഞ്ജയ് മൽഹോത്ര
       
എം രാജേശ്വര റാവു
       
ടി. റാബി ശങ്കർ
   
   
       
9/97
       

കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?

   
   
       
പി. പ്രസാദ്
       
പി. രാജീവ്
       
കെ. രാധാകൃഷ്ണൻ
       
വി. അബ്ദുറഹിമാൻ
   
   
       
10/97
       

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ്?

   
   
       
നിസ്സഹകരണ സമരം
       
ക്വിറ്റിന്ത്യാ സമരം
       
ഉപ്പുസത്യാഗ്രഹം
       
ചമ്പാരൻ സത്യാഗ്രഹം
   
   
       
11/97
       

താഴെപ്പറയുന്നവയിൽ റൗലത്ത് നിയമവുമായി ബന്ധപ്പെടാത്ത പ്രസ്താവന കണ്ടെത്തുക?

   
   
       
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം
       
കോടതിവിധിക്കെതിരെ അപ്പീൽ സ്വീകരിക്കാം
       
വിചാരണ കൂടാതെ തടവിലിടാം
       
പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം
   
   
       
12/97
       

'പൂനസന്ധി' (Poona Pact) ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

   
   
       
ബിപിൻ ചന്ദ്രപാൽ
       
ഡോ. ബി. ആർ അംബേദ്കർ
       
ജവഹർലാൽ നെഹ്റു
       
ലാലാ ലജ്പത് റായി
   
   
       
13/97
       

'ക്വിറ്റിന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

   
   
       
സരോജിനി നായിഡു
       
കസ്തൂർബാ ഗാന്ധി
       
അരുണാ ആസിഫ് അലി
       
ക്യാപ്റ്റൻ ലക്ഷ്മി
   
   
       
14/97
       

'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?

   
   
       
രവീന്ദ്രനാഥ ടാഗോർ
       
ലാൽ ബഹദൂർ ശാസ്ത്രി
       
ബാലഗംഗാധര തിലക്
       
സുഭാഷ് ചന്ദ്രബോസ്
   
   
       
15/97
       

താഴെ തന്നിരിക്കുന്ന സൂചനകൾ വായിച്ച് അവ ഏത് ആക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക?

           

സൂചനകൾ:

           

i. കേന്ദ്രത്തിനും പ്രവിശ്യകൾക്കുമായി അധികാരം വിഭജിച്ചു

           

ii. 321 വകുപ്പുകളും 10 പട്ടികകളും

           

iii. ദുർബല വിഭാഗങ്ങൾ സ്ത്രീകൾ തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക മണ്ഡലങ്ങൾ

   
   
       
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935
       
ഇന്ത്യൻ റിപ്പബ്ലിക്കൻ ആക്ട്
       
വെർണാക്കുലർ പ്രസ് ആക്ട്
       
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
   
   
       
16/97
       

താഴെത്തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ (Constituent Assembly) സവിശേഷതകളിൽ പെടാത്തത് ഏത്?

   
   
       
ആദ്യ സമ്മേളനം 1946 ഡിസംബർ 9ന്
       
തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഡോക്ടർ രാജേന്ദ്ര പ്രസാദ്
       
ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ജവഹർലാൽ നെഹ്റു
       
നിർമ്മാണ കാലയളവ് രണ്ടുവർഷം 11 മാസം 17 ദിവസം
   
   
       
17/97
       

ഓരോ വ്യക്തിയും രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

   
   
       
മാർഗനിർദ്ദേശക തത്വങ്ങൾ
       
ജനങ്ങളുടെ പരമാധികാരം
       
മൗലിക കടമകൾ
       
മൗലിക അവകാശങ്ങൾ
   
   
       
18/97
       

താഴെക്കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന് കണ്ടെത്തുക?

   
   
       
സമത്വ കേരളം
       
വേദാധികാരനിരൂപണം
       
സമന്വയ കേരളം
       
വേദ പ്രകാശം
   
   
       
19/97
       

"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കുരുപ്പിക്കും" - കേരളത്തിലെ ഒരു സാമൂഹ്യപരിഷ്കർത്താവിന്റെ വാക്കുകളാണ് ഇവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക?

   
   
       
മഹാത്മാ അയ്യൻകാളി
       
സുബ്രഹ്മണ്യ ഭാരതി
       
പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ
       
വക്കം അബ്ദുൽ ഖാദർ മൗലവി
   
   
       
20/97
       

മന്നത്ത് പത്മനാഭൻ നയിച്ച സവർണ്ണ ജാഥ താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

   
   
       
ചാന്നാർ ലഹള
       
വൈക്കം സത്യാഗ്രഹം
       
ക്ഷേത്രപ്രവേശന വിളംബരം
       
ഗുരുവായൂർ സത്യാഗ്രഹം
   
   
       
21/97
       

ശ്രീനാരായണഗുരു 'സർവ്വമതസമ്മേളനം' നടത്തിയ സ്ഥലം കണ്ടെത്തുക?

   
   
       
അമ്പലപ്പുഴ
       
ആലപ്പുഴ
       
അരുവിപ്പുറം
       
ആലുവ
   
   
       
22/97
       

എന്താണ് 'ബന്ധു ക്ലിനിക്' പദ്ധതി?

   
   
       
അതിഥി തൊഴിലാളികൾക്ക് വേണ്ടി തുടങ്ങിയ പദ്ധതി
       
രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി തുടങ്ങിയ പദ്ധതി
       
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള പദ്ധതി
       
അടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ള പദ്ധതി
   
   
       
23/97
       

"സത്യം, സമത്വം, സ്വാതന്ത്ര്യം" ഇതൊരു മലയാള പത്രത്തിന്റെ ആപ്തവാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക?

   
   
       
മലയാള മനോരമ
       
മാതൃഭൂമി
       
കേരളകൗമുദി
       
ദീപിക
   
   
       
24/97
       

താഴെപ്പറയുന്നവയിൽ സഹ్యപർവ്വതം എന്നും അറിയപ്പെടുന്ന പർവ്വതനിരയേത്?

   
   
       
പൂർവ്വഘട്ടം
       
പളനിക്കുന്നുകൾ
       
പശ്ചിമഘട്ടം
       
നീലഗിരിക്കുന്നുകൾ
   
   
       
25/97
       

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതിക്ക് ഉദാഹരണമേത്?

   
   
       
ഭൂനികുതി
       
വിനോദ നികുതി
       
കോർപ്പറേറ്റ് നികുതി
       
സ്റ്റാമ്പ് നികുതി
   
   
       
26/97
       
           

സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന സൈലൻ്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ്?

       
   
   
       
പാലക്കാട്
       
വയനാട്
       
ഇടുക്കി
       
തൃശൂർ
   
   
       
27/97
       
           

ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനുള്ള ഹരിതകേരളം മിഷൻ പദ്ധതി താഴെ കൊടുത്തിട്ടുള്ളവയിലേതാണ്?

       
   
   
       
ജൽജീവൻ മിഷൻ
       
തെളിനീരൊഴുകും നവകേരളം
       
ഇനി ഞാൻ ഒഴുകട്ടെ
       
മാലിന്യമുക്തം നവകേരളം
   
   
       
28/97
       
           

ഭക്ഷ്യസ്വയംപര്യാപ്ത‌ത എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിലവിൽ വന്ന പദ്ധതിയുടെ പേരെന്ത്?

       
   
   
       
ലൈഫ് മിഷൻ
       
സ്നേഹസാന്ത്വനം
       
സുഭിക്ഷ കേരളം
       
ആശ്വാസ കിരണം
   
   
       
29/97
       
           

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?

       
   
   
       
സൂര്യകുമാർ യാദവ്
       
ജോസ് ബട്ലർ
       
സായ് സുദർശൻ
       
വൈഭവ് സൂര്യവംശി
   
   
       
30/97
       
           

ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോൾ?

       
   
   
       
26 നവംബർ 1949
       
15 ഓഗസ്റ്റ് 1947
       
2 ഒക്ടോബർ 1948
       
26 ജനുവരി 1950
   
   
       
31/97
       
           

കുടുംബശ്രീയുടെ ജില്ലാമിഷൻ പുരസ്‌കാരത്തിന് 2025 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ല :

       
   
   
       
വയനാട്
       
തൃശൂർ
       
എറണാകുളം
       
കൊല്ലം
   
   
       
32/97
       
           

ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ്‌ഷിപ്മെൻ്റ് തുറമുഖം എന്ന ഖ്യാതി നേടിയത് ഏത് തുറമുഖമാണ്?

       
   
   
       
കൊച്ചി
       
മുംബൈ
       
വിഴിഞ്ഞം
       
വിശാഖപട്ടണം
   
   
       
33/97
       
           

സ്വതന്ത്രഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?

       
   
   
       
സർദാർ പട്ടേൽ
       
രാജേന്ദ്രപ്രസാദ്
       
മഹാത്മാഗാന്ധി
       
ജവഹർലാൽ നെഹ്റു
   
   
       
34/97
       
           

ഭക്ഷ്യവിള - ഇനം എന്ന ക്രമത്തിൽ ചുവടെ കൊടുത്തിരിക്കുന്ന ജോഡികളിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക :

       
   
   
       
(i) & (iv)
       
(iv)
       
(ii)
       
(i) & (iii)
   
   
       
35/97
       
           

'കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം' എന്ന ആത്മകഥ ആരുടേതാണ്?

       
   
   
       
ജോൺ സി. ജേക്കബ്
       
കല്ലേൻ പൊക്കുടൻ
       
ടി.പി. പത്മനാഭൻ
       
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
   
   
       
36/97
       
           

ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?

       
   
   
       
സർദാർ പട്ടേൽ
       
ബി.ആർ. അംബേദ്‌കർ
       
ജവഹർലാൽ നെഹ്റു
       
രാജേന്ദ്ര പ്രസാദ്
   
   
       
37/97
       
           

വിദ്യാഭ്യാസത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് രൂപീകരിച്ച സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിംങ് എന്ന സ്ഥാപനത്തിൻ്റെ ആസ്ഥാനം എവിടെ ആണ്?

       
   
   
       
ന്യൂഡൽഹി
       
മദ്രാസ്
       
മുംബൈ
       
കൊൽക്കത്ത
   
   
       
38/97
       
           

ഇന്ത്യയുടെ 52-ാമത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആര്?

       
   
   
       
ഉദയ് ഉമേഷ് ലളിത്
       
ഭൂഷൻ രാംകൃഷ്ണ ഗവായ്
       
ഡി.വൈ. ചന്ദ്രചൂഡ്
       
രജ്ഞൻ ഗൊഗോയ്
   
   
       
39/97
       
           

താഴെ തന്നിരിക്കുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്?

       
   
   
       
കന്നുകാലി വളർത്തൽ
       
മത്സ്യബന്ധനം
       
ഗതാഗതം
       
കൃഷി
   
   
       
40/97
       
           

കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗം

       
   
   
       
കിഴക്കൻ തീരം
       
പൂർവ്വഘട്ടം
       
പടിഞ്ഞാറൻ തീരം
       
പശ്ചിമഘട്ടം
   
   
       
41/97
       
           

ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ എത്ര ഔഷധ സസ്യങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു

       
   
   
       
742
       
542
       
800
       
630
   
   
       
42/97
       
           

സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ സാഹിത്യകാരനാണ്?

       
   
   
       
ഹിന്ദി
       
തമിഴ്
       
മലയാളം
       
ഉർദു
   
   
       
43/97
       
           

താഴെ തന്നിരിക്കുന്നവയിൽ വാണിജ്യ ബാങ്കുകളുടെ ഗണത്തിൽ പെടാത്തത് ഏത്?

       
   
   
       
വിദേശ ബാങ്ക്
       
സ്വകാര്യമേഖലാ ബാങ്ക്
       
സഹകരണ ബാങ്ക്
       
പൊതുമേഖലാ ബാങ്ക്
   
   
       
44/97
       
           

കേരളത്തിലെ പ്രധാന ഖാരിഫ് വിളയേത്?

       
   
   
       
കടുക്
       
ഗോതമ്പ്
       
നെല്ല്
       
പുകയില
   
   
       
45/97
       
           

താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ്?

       
   
   
       
ഇടനാട്
       
തീരപ്രദേശങ്ങൾ
       
മലനാട്
       
ഉത്തരമഹാസമതലം
   
   
       
46/97
       
           

ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ്?

       
   
   
       
മൈക്കലാ നിരകൾ
       
അരാവലി നിരകൾ
       
വിന്ധ്യ നിരകൾ
       
സാത്‌പുര നിരകൾ
   
   
       
47/97
       
           

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ഏതാണ്?

       
   
   
       
ഹിമാലയം
       
അറബിക്കടൽ
       
ബംഗാൾ ഉൾക്കടൽ
       
ഇന്ത്യൻ മഹാസമുദ്രം
   
   
       
48/97
       
           

മുണ്ടകൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?

       
   
   
       
എൻ്റെ കേരളം എന്നും സുന്ദരം
       
എൻ്റെ കേരളം എത്ര സുന്ദരം
       
കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്
       
ജീവിതത്തിലേക്ക് തിരികെ വരൂ
   
   
       
49/97
       
           

ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?

       
   
   
       
മഹാരാഷ്ട്ര
       
കർണാടക
       
കേരളം
       
പശ്ചിമ ബംഗാൾ
   
   
       
50/97
       
           

ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മൂർമു ഏത് സംസ്ഥാനത്തിന്റെറെ ഗവർണറായിരുന്നു?

       
   
   
       
മധ്യപ്രദേശ്
       
ഒറീസ
       
ജാർഖണ്ഡ്
       
ഉത്തരാഖണ്ഡ്
   
   
       
51/97
       

മൗസിം എന്ന അറബി പദത്തിൻ്റെ അർത്ഥം എന്താണ്?

   
   
       
കാറ്റുകൾ
       
ഋതുക്കൾ
       
ദിശ
       
പ്രദേശം
   
   
       
52/97
       

ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ISRO തയ്യാറാക്കുന്ന ദൗത്യത്തിൻ്റെ പേര് എന്ത്?

   
   
       
വെനീറ 1
       
മറൈനർ 1
       
വീനസ് ഓർബിറ്റർ മിഷൻ
       
വേഗ 1
   
   
       
53/97
       

താഴെ തന്നിട്ടുള്ളവയിൽ 2024 ൽ രസതന്ത്രം വിഭാഗം നോബൽ അവാർഡുമായി ബന്ധമില്ലാത്ത വ്യക്തി ആര്?

   
   
       
ഡെമിസ് ഹസ്സബിസ്
       
ഡേവിഡ് ബക്കർ
       
ജോണ്‍ എം ജംപര്‍
       
ഹാൻ കാങ്
   
   
       
54/97
       

പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന കേരള സംസ്ഥാന ആരോഗ്യ ഏജൻസിയുടെ പദ്ധതി ഏത്?

   
   
       
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ദതി
       
ആരോഗ്യകിരണം
       
വിദ്യാകിരണം
       
ശ്രുതിതരംഗം
   
   
       
55/97
       

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ആർദ്രം' മിഷനിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

   
   
       
ജനസൗഹ്യദ ഔട്ട്‌പേഷ്യൻ്റ് സേവനങ്ങൾ
       
ആരോഗ്യസേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ
       
PHC കളെ FHC കളാക്കി പുനർ എൻജിനീയറിംഗ് ചെയ്യുക
       
ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ ധനസഹായം
   
   
       
56/97
       

2024 പാരീസ് പാരാലിബിക്‌സിൻ ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച രാജ്യം :

   
   
       
ചൈന
       
ഫ്രാൻസ്
       
ഗ്രേറ്റ് ബ്രിട്ടൻ
       
ഇന്ത്യ
   
   
       
57/97
       

വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?

   
   
       
കേരളം
       
തമിൾനാട്
       
ഗുജറാത്ത്
       
കർണാടക
   
   
       
58/97
       

2021 ആഗസ്റ്റിൽ സംസ്ഥാന സർക്കാരിൻ്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൻ്റെ പുതിയ പേര് എന്ത്?

   
   
       
തിരുവനന്തപുരം സൗത്ത്
       
തിരുവനന്തപുരം നോർത്ത്
       
തിരുവനന്തപുരം ഈസ്റ്റ്
       
തിരുവനന്തപുരം വെസ്റ്റ്
   
   
       
59/97
       

2024 സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്?

   
   
       
എം.വി. കൈരളി
       
സാൻ ഫെർണാണ്ടോ
       
എം.എസ്.സി. ക്ലോഡ് ഗിറാർഡെറ്റ്
       
നാവിയോസ് ടെംപോ
   
   
       
60/97
       

ഏറ്റവും നീളമുള്ള ഉപദ്വീപിയ നദിയേത്?

   
   
       
കാവേരി
       
കൃഷ്ണ
       
മഹാനദി
       
ഗോദാവരി
   
   
       
61/97
       

ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആര്ക്കാണ്?

   
   
       
ലോകസഭ
       
രാഷ്ട്രപതി
       
പാർലമെന്റ്
       
രാജ്യസഭാ
   
   
       
62/97
       

ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാകുന്ന രോഗാവസ്ഥയാണ് ----------------?

   
   
       
സിക്കിൾസെൽ അനീമിയ
       
ഹാർട്ട് അറ്റാക്ക്
       
ഹീമോഫീലിയ
       
ഹൈപ്പറൈറ്റിസ്
   
   
       
63/97
       

ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്‌സിൻ ഏത് ?

   
   
       
ഒ. പി. വി
       
പെന്റാ വാലന്റ്
       
ബി. സി. ജി
       
എം. എം. ആർ
   
   
       
64/97
       

കേരള സർക്കാരിൻ്റെ 'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

   
   
       
കുഷ്‌ഠം
       
പ്രമേഹം
       
കാൻസർ
       
അഞ്ചാംപനി
   
   
       
65/97
       

മനുഷ്യ ശരീരത്തിൽ ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശീനിർമ്മിതമായ ഭിത്തിയുടെ പേരെന്ത്?

   
   
       
മെനിഞ്ജസ്
       
ആൽവിയോളസ്
       
പെരികാർഡിയം
       
ഡയഫ്രം
   
   
       
66/97
       

“മനുഷ്യൻ്റെ നിലനിൽപിന് നാം പ്രകൃതിയിലേക്ക് മടങ്ങിയേ തീരൂ... " പ്രശസ്തമായ ഈ വാക്കുകൾ ആരുടേതാണ്?

   
   
       
മാധവ് ഗാഡ്‌ഗിൽ
       
മസനോബു ഫുക്കുവോക്ക
       
സുന്ദർലാൽ ബഹുഗുണ
       
വാൻഗാരി മാതായി
   
   
       
67/97
       

ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെ അളവെത്ര?

   
   
       
22%
       
29.9%
       
20%
       
20.9%
   
   
       
68/97
       

താഴെപ്പറയുന്നവയിൽ ഏത് വിറ്റാമിൻ്റെ അഭാവമാണ് ത്വക്ക്, പല്ല്. മോണ എന്നിവയിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്?

   
   
       
Vit. B
       
Vit. D
       
Vit. A
       
Vit. C
   
   
       
69/97
       

ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാര്?

   
   
       
ഡോ. സാലിം അലി
       
ഡോ. എം.എസ്. സ്വാമിനാഥൻ
       
ഡോ. എ.പി.ജെ. അബ്‌ദുൾ കലാം
       
ഡോ. വിക്രം സാരാഭായി
   
   
       
70/97
       

ഏതൊരു ആറ്റത്തിൻ്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

   
   
       
2
       
18
       
8
       
32
   
   
       
71/97
       

തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിൻ്റെ ധാതു ഏത്?

   
   
       
കലാമിൻ
       
മാഗ്നറ്റൈറ്റ്
       
കുപ്രൈറ്റ്
       
ക്രയോലൈറ്റ്
   
   
       
72/97
       

1 കലോറി = \(\textit {_______}\) ?

   
   
       
42
       
0.42
       
420
       
4.2
   
   
       
73/97
       

പാമ്പ് ഇരപിടിക്കാൻ \(\textit {_______}\)ലൂടെയുള്ള ശബ്ദപ്രേക്ഷണം പ്രയോജനപ്പെടുത്തുന്നു.

   
   
       
ശൂന്യതയിലൂടെ
       
ജലത്തിലൂടെ
       
തറയിലൂടെ
       
വായുവിലൂടെ
   
   
       
74/97
       

എലിപ്പനിയ്ക്ക് കാരണമായ ബാക്ടീരിയ ഏത്?

   
   
       
അനോഫിലസ്
       
ലെപ്റ്റോസ്പൈറ
       
കോർണിബാക്ടീരിയം ഡിഫ്ത്‌തീരിയ
       
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
   
   
       
75/97
       

എയ്‌ഡ്‌സ്‌ രോഗം പകരുന്നതെങ്ങനെ?

   
   
       
ഒരേ ശൗചാലയം ഉപയോഗിക്കുന്നതിലൂടെ
       
സ്പർശനം, ഹസ്‌തദാനം എന്നിവയിലൂടെ
       
കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ
       
എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ
   
   
       
76/97
       

പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നം ഏത്?

   
   
ഫാറ്റി ലിവർ
തിമിരം
ശ്വാസകോശ കാൻസർ
മന്ത്
   
       
77/97
       

താഴെപ്പറയുന്നവയിൽ വായുജന്യരോഗം അല്ലാത്തത് ഏത്?

   
   
കുഷ്‌ഠം
അഞ്ചാംപനി
ടി. ബി
മലേറിയ
       
           
78/97
           

22, 27, 31, 34, 36, .... ഈ ശ്രേണിയിലെ അടുത്ത സംഖ്യ എത്ര?

       
       
38
39
41
37
       
   
       
       
           
79/97
           

ഒരു പ്രത്യേക കോഡിൽ BIJU എന്നതിന് CJKV എഴുതിയിരിക്കുന്നു. എങ്കിൽ REMA എന്നതിനുള്ള കോഡ് ഏതാണ്?

       
       
SFMB
SNBF
SFNB
SBMF
       
   
   
       
           
80/97
           

താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്തത് ഏതാണ്?

       
       
ത്രികോണം
വൃത്തം
പഞ്ചഭുജം
ചതുർഭുജം
       
   
   
       
           
81/97
           

ഇപ്പോൾ അപ്പുവിൻ്റെ വയസ്സിൻ്റെ 9 മടങ്ങാണ് അമ്മയുടെ വയസ്സ്. 3 വർഷം കഴിയുമ്പോൾ അത് 5 മടങ്ങാകും. എങ്കിൽ, ഇപ്പോൾ അമ്മക്ക് അപ്പുവിനേക്കാൾ എത്ര വയസ്സ് കൂടുതലുണ്ട്?

       
       
24 വയസ്സ്
25 വയസ്സ്
26 വയസ്സ്
27 വയസ്സ്
       
   
   
       
           
82/97
           

\( 18 - 4 \times 8 \div 2 = \)

       
       
           
64
           
2
           
56
           
\( -7 \)
       
   
   
       
           
83/97
           

തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനാര്?

       
       
21
23
17
19
       
   
   
       
           
84/97
           

വരിയായി അടുക്കിവച്ചിരിക്കുന്ന റോസാച്ചെടികളിൽ ഒരെണ്ണത്തിൽ മാത്രമാണ് പൂക്കളുള്ളത്. മുന്നിൽ നിന്നും എണ്ണുമ്പോൾ ആ ചെടി 32 മത് ഇരിക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ അത് 17 മത് ഇരിക്കുന്നു. എങ്കിൽ ആ വരിയിൽ ആകെ എത്ര റോസാച്ചെടികൾ ഉണ്ട്?

       
       
47
50
49
48
       
   
   
       
           
85/97
           

താഴെത്തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക.

           

(i) അടുക്കള

           

(ii) അടുപ്പ്

           

(iii) ഗ്രാമം

           

(iv) വീട്

           

(v) കലം

       
       
(ii)- (i)- (v) - (iv) - (iii)
(v) - (i) - (ii)- (iii) -(iv)
(v) -(ii)- (i) - (iv) - (iii)
(i) - (ii)- (iv) - (iii) – (v)
       
   
   
       
           
86/97
           

ഒരാൾ വീട്ടിൽ നിന്നും 8 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചു. അതിനുശേഷം 4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 6 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതിനുശേഷം 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ്?

       
       
2 കിലോമീറ്റർ - വടക്ക്
6 കിലോമീറ്റർ - വടക്ക്
14 കിലോമീറ്റർ - വടക്ക്
8 കിലോമീറ്റർ - കിഴക്ക്
       
   
   
       
           
87/97
           

\( 8.5 \times 6.3 = K \) ആണെങ്കിൽ, K-യുടെ വില എന്ത്?

       
       
425.5
5.355
53.55
535.5
       
   
   
       
           
88/97
           

135, 75, 90 എന്നീ മൂന്ന് സംഖ്യകളെയും പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ :

       
       
5
7
15
3
       
   
   
       
           
89/97
           

\( \sqrt{9+16}= X \)ആണെങ്കിൽ, X-ൻ്റെ വില എന്ത്?

       
       
7
25
5
15
       
   
   
       
           
90/97
           

108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

       
       
1080 മീറ്റർ
1008 മീറ്റർ
1800 മീറ്റർ
108 മീറ്റർ
       
   
   
       
           
91/97
           

400 രൂപ വിലയുള്ള സാധനത്തിന് 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?

       
       
448 രൂപ
412 രൂപ
460 രൂപ
450 രൂപ
       
   
   
       
           
92/97
           

2 ൽ നിന്നും എത്ര കുറച്ചാൽ 0.99 കിട്ടും?

       
       
1.01
1.1
1.10
1.11
       
   
   
       
           
93/97
           

ഒരു ടാങ്കിൽ \( \frac{3}{5} \) ഭാഗം വെള്ളമുണ്ട്. 80 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ ടാങ്ക് നിറഞ്ഞു. എങ്കിൽ ടാങ്കിൽ ആകെ എത്ര ലിറ്റർ വെള്ളം കൊള്ളും?

       
       
240 ലിറ്റർ
300 ലിറ്റർ
200 ലിറ്റർ
250 ലിറ്റർ
       
   
   
       
           
94/97
           

\( \sqrt{1225} = 35 \) ആണെങ്കിൽ, \( \sqrt{0.1225} \) എത്രയാണ്?

       
       
0.35
0.0035
0.035
3.5
       
   
   
       
           
95/97
           

ഒരു ക്രിക്കറ്റ് കളിക്കാരൻ 4 കളികളിൽ നിന്നും നേടിയത് 6, 50, 20, 24 റൺസുകളാണ്. എങ്കിൽ അയാളുടെ ശരാശരി റൺസ് എത്രയാണ്?

       
       
20 റൺസ്
25 റൺസ്
35 റൺസ്
40 റൺസ്
       
   
   
       
           
96/97
           

രണ്ടു സംഖ്യകളുടെ ഗുണനഫലം 36 ഉം ഉ.സാ.ഘ. 3 ഉം ആണെങ്കിൽ ല.സാ.ഗു. എത്രയാണ്?

       
       
6
12
18
108
       
   
   
       
           
97/97
           

62K എന്ന മൂന്നക്ക സംഖ്യ 3 ൻ്റെ ഗുണിതമാണെങ്കിൽ K യുടെ വിലയായി വരാവുന്ന സംഖ്യകൾ :

           

(i) 1

           

(ii) 4

           

(iii) 3

           

(iv) 7

       
       
(i), (ii), (iii) മാത്രം ശരി
(i), (ii), (iv) മാത്രം ശരി
(i), (ii) മാത്രം ശരി
(i), (ii), (iii), (iv)