ഊർജതന്ത്രം
ഊർജതന്ത്രം ചോദ്യോത്തരങ്ങൾ
ക്ലാസ്സ് 10 ഊർജതന്ത്രം (Physics) പാഠം 1 വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ നൽകിയിരിക്കുന്നത്.
മോക്ക് ടെസ്റ്റ് പ്രാക്ടീസ് ചെയ്ത ശേഷം മാത്രം നോട്ട് വായിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
1) ഒരു ഇലക്ട്രിക് ഹീറ്ററിൽ നടക്കുന്ന ഊർജ്ജമാറ്റം
വൈദ്യുതോർജ്ജം താപോർജ്ജംമയി മാറുന്നു
2) പ്രതിരോധത്തിന്റെ യൂണിറ്റ്
ഓം
3)വൈദ്യുതോർജം താപോർജമക്കുന്ന ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു
ഹീറ്റിംഗ് കോയിൽ
4) ഹീറ്റിംഗ് കോയിലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം
നിക്രോം
5) ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
ടിന്നും ലെഡും
6) പവറിന്റെ യൂണിറ്റ്
വാട്ട്
7)ബൾബിലെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ്
ടങ്സ്റ്റൺ
8)ഡിസ്ചാർജ് ലാമ്പുകളിൽ സോഡിയം വാതകം നിറച്ചിരിക്കുന്നു. ആ ബൾബിലെ പ്രകാശത്തിന്റെ നിറം
മഞ്ഞ
9)LED എന്നൽ
ലൈറ്റ് എമിറ്റിങ് ഡയോഡ്
10)LED യുടെ പ്രവർത്തനതത്വം
ഇലക്ട്രോലൂമിനസ്സെൻസ്
11)മൈക്രോവേവ് എന്നൽ
വൈദ്യുതകാന്തിക തരംഗം
ഉത്തരങ്ങളുടെ വിശദീകരണം
പ്രതിരോധത്തിന്റെ ( Resistance ) യൂണിറ്റ് ആണ് ഓം. ജർമൻ ഭൗതികശാസ്ത്രജ്ഞനായ ഗെയോർഗ് സീമോൺ ഓം ന്റെ (George Simon ohm)പേരിൽ അറിയപ്പെടുന്നത്.
ഊർജ്ജപ്രവഹത്തിന്റെ, അല്ലെങ്കിൽ ഊർജ്ജോത്പ്പാദനത്തിന്റെ, നിരക്ക് (ശക്തി, Power) അളക്കുവാനുള്ള, അന്താരാഷ്ട്ര ഏകകവ്യവസ്ഥ പ്രകാരം, നിശ്ചയിച്ച ഏകകമാണ് വാട്ട് (watt).(പ്രതികം: W.)
വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. (പ്രതികം V) ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
താപം അളക്കുന്നത്തിനുള്ള ഏകകമാണ് ജൂൾ. (പ്രതികം J) ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്.
ബലം അളക്കുന്ന എസ്. ഐ ഏകകമാണ് ന്യൂട്ടൻ .(പ്രതികം N)
ഗ്ലാസ് ട്യൂബ്, അതിന്റെ രണ്ട്അഗ്രഭാഗത്തും ഇലക്ട്രോഡുകൾ ട്യൂബിനുള്ളിൽ വാതകവും ലോഹ സംയുക്തങ്ങളും കുറഞ്ഞ മർദ്ദത്തിൽ നിറച്ചിരിക്കും. ട്യൂബിനുള്ളിൽ നിറയ്ക്കുന്ന വാതകത്തിന് അനുസരിച്ച് പല വർണ്ണത്തിലുള്ള പ്രകാശം ലഭിക്കുന്നു.
ഓരോ വാതകം നിറക്കുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം പട്ടികയിൽ നൽകിയിരിക്കുന്നു.
വൈദ്യുതോർജ്ജം താപോർജ്ജംമയി മാറുന്നു
ഉപകരണങ്ങൾ | ഊർജമാറ്റം |
---|---|
ഇലക്ട്രിക് ബൾബ് | വൈദ്യുതോർജ്ജം =>പ്രകാശോർജം |
ഇൻഡക്ഷൻ കുക്കർ | വൈദ്യുതോർജ്ജം => കാന്തികോർജം => താപോർജം |
സ്റ്റോറേജ് ബാറ്ററി (ചാർജ് ചെയ്യുമ്പോൾ ) | വൈദ്യുതോർജ്ജം => രാസോർജം |
മിക്സി | വൈദ്യുതോർജ്ജം => യന്ത്രികോർജം |
ഇലക്ട്രിക് ഹീറ്റർ | വൈദ്യുതോർജ്ജം => താപോർജം |
ഇൻവെർട്ടർ (ഡിസ്ചാർജ് ചെയ്യുമ്പോൾ ) | രാസോർജം =>വൈദ്യുതോർജ്ജം |
ഇൻവെർട്ടർ (ചാർജ് ചെയ്യുമ്പോൾ ) | വൈദ്യുതോർജ്ജം => രാസോർജം |
2) പ്രതിരോധത്തിന്റെ യൂണിറ്റ്
ഓം
3)വൈദ്യുതോർജം താപോർജമക്കുന്ന ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു
ഹീറ്റിംഗ് കോയിൽ
4) ഹീറ്റിംഗ് കോയിലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം
നിക്രോം
5) ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
ടിന്നും ലെഡും
6) പവറിന്റെ യൂണിറ്റ്
വാട്ട്
7)ബൾബിലെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ്
ടങ്സ്റ്റൺ
8)ഡിസ്ചാർജ് ലാമ്പുകളിൽ സോഡിയം വാതകം നിറച്ചിരിക്കുന്നു. ആ ബൾബിലെ പ്രകാശത്തിന്റെ നിറം
മഞ്ഞ
9)LED എന്നൽ
ലൈറ്റ് എമിറ്റിങ് ഡയോഡ്
10)LED യുടെ പ്രവർത്തനതത്വം
ഇലക്ട്രോലൂമിനസ്സെൻസ്
11)മൈക്രോവേവ് എന്നൽ
വൈദ്യുതകാന്തിക തരംഗം
ഉത്തരങ്ങളുടെ വിശദീകരണം
ഓം
പ്രതിരോധത്തിന്റെ ( Resistance ) യൂണിറ്റ് ആണ് ഓം. ജർമൻ ഭൗതികശാസ്ത്രജ്ഞനായ ഗെയോർഗ് സീമോൺ ഓം ന്റെ (George Simon ohm)പേരിൽ അറിയപ്പെടുന്നത്.
വാട്ട്
ഊർജ്ജപ്രവഹത്തിന്റെ, അല്ലെങ്കിൽ ഊർജ്ജോത്പ്പാദനത്തിന്റെ, നിരക്ക് (ശക്തി, Power) അളക്കുവാനുള്ള, അന്താരാഷ്ട്ര ഏകകവ്യവസ്ഥ പ്രകാരം, നിശ്ചയിച്ച ഏകകമാണ് വാട്ട് (watt).(പ്രതികം: W.)
വോൾട്ട്
വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. (പ്രതികം V) ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
ജൂൾ
താപം അളക്കുന്നത്തിനുള്ള ഏകകമാണ് ജൂൾ. (പ്രതികം J) ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്.
ന്യൂട്ടൺ
ബലം അളക്കുന്ന എസ്. ഐ ഏകകമാണ് ന്യൂട്ടൻ .(പ്രതികം N)
ഡിസ്ചാർജ് ലാബുകൾ
ഗ്ലാസ് ട്യൂബ്, അതിന്റെ രണ്ട്അഗ്രഭാഗത്തും ഇലക്ട്രോഡുകൾ ട്യൂബിനുള്ളിൽ വാതകവും ലോഹ സംയുക്തങ്ങളും കുറഞ്ഞ മർദ്ദത്തിൽ നിറച്ചിരിക്കും. ട്യൂബിനുള്ളിൽ നിറയ്ക്കുന്ന വാതകത്തിന് അനുസരിച്ച് പല വർണ്ണത്തിലുള്ള പ്രകാശം ലഭിക്കുന്നു.
ഓരോ വാതകം നിറക്കുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം പട്ടികയിൽ നൽകിയിരിക്കുന്നു.
വാതകം | നിറവ്യത്യാസം |
---|---|
ഹൈഡ്രജൻ | നീല |
സോഡിയം | മഞ്ഞ |
നിയോൺ | ഓറഞ്ച് ( ഇളംചുവപ്പ് ) |
ക്ലോറിൻ | പച്ച |
നൈട്രജൻ | ചുവപ്പ് |
LED ബൾബ്
LED യുടെ പ്രവർത്തനതത്വം ഇലക്ട്രോലൂമിനസ് ആണ്. ഒരു വൈദ്യുത മണ്ഡലത്തിന്റെ സ്വാധീനം കൊണ്ട് പ്രകാശം ഉത്‌സർജിക്കുന്ന പ്രീതിഭാസമാണ് ഇലക്ട്രോലൂമിനസ്.മോക്ക് ടെസ്റ്റ് പ്രാക്ടീസ് ചെയ്യൂ.
നോട്ട് ഡൗൺലോഡ് ചെയ്യൂ.
ഈ പാഠഭാഗത്തിന്റെ ടെക്സ്റ്റ് ഡൗൺലോഡ് ചെയ്യൂ.
Quote's Of The Day
"ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം"
- അരിസ്റ്റോട്ടിൽ
ഈ പോസ്റ്റുകൾ കൂടി സന്ദർശിക്കുക