ഋതുഭേദങ്ങളും സമയവും

ഋതുഭേദങ്ങളും സമയവും ചോദ്യങ്ങൾ ഉത്തരങ്ങൾ

സാമൂഹിക ശാസ്ത്രം പാഠം 1 ഋതുഭേദങ്ങളും സമയവും ചോദ്യങ്ങളും ഉത്തരങ്ങളും. അറിയേണ്ട വസ്തുതകളും. 

1)ഭൂമി സൂര്യനെ വലംവയ്ക്കുന്നതിനെ………. എന്ന് പറയുന്നു

പരിക്രമണം

(ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപാതയിലൂടെ ഭൂമി സൂര്യനെ വലംവയ്ക്കുന്നതിനെ പരിക്രമണം എന്ന് പറയുന്നു.പരിക്രമണം പൂർത്തിയാക്കുവാൻ 365 ദിവസവും 6 മണിക്കൂറും ആവശ്യമാണ്.)


2)ഒരു വർഷം ഫെബ്രുവരിയിൽ 29 ദിവസം ഉണ്ട് എങ്കിൽ ആ വർഷത്തെ അറിയപ്പെടുന്നത്

അധിവർഷം

3) ഭൂമിയുടെ ഭ്രമണം ഏതു ദിശയിലാണ്


പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്


4) ഓരോ രാജ്യത്തേയും മാനകരേഖാംശത്തിലെ പ്രാദേശിക സമയത്തിന്റെ അടിസ്ഥാനമാക്കിയുള്ള സമയനിർണ്ണയം

മാനകസമയം ( സ്റ്റാൻഡേർഡ് സമയം)


5) 0 ഡിഗ്രി രേഖാംശരേഖ അറിയപ്പെടുന്നത് 

ഗ്രീനിച്ച് രേഖ


6) ലോകത്ത് എവിടേയുമുള്ള സമയനിർണയത്തിന് അടിസ്ഥാനമായി പരിഗണിക്കുന്നത്.

ഗ്രീനിച്ച് രേഖ

7) 180 ഡിഗ്രി രേഖാംശരേഖ അറിയപ്പെടുന്നത്


അന്താരാഷ്ട്രദിനാങ്കരേഖ

8) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്

അഞ്ചര മണിക്കൂർ


9) ഒരു രാജ്യത്തിന് പൊതുവേബാധകമാകുന്ന സമയം


മാനകസമയം (സ്റ്റാൻഡേർഡ് സമയം)


10) ഇന്ത്യൻ മാനകരേഖാംശം എത്ര ഡിഗ്രിയാണ്


82° ½ കിഴ്ക്ക്


11) ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന അക്ഷംശരേഖ


ഉത്തരായനരേഖ


12) 1884 ൽ സമ്മേളിച്ച അന്തർദേശീയ സമിതി ഗ്രീനിച്ചിലെ വാനനിരീക്ഷണാലയത്തിലൂടെ 0° രേഖാശരേഖ കടന്നുപോകുന്നതായി അംഗീകരിച്ചു. ഈ സമിതി സമ്മേളിച്ചത് എവിടെവെച്ചാണ്?


വാഷിങ്ടൺ

(റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതിചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത്കൂടി കടന്നു പോകുന്നതിനാൽ ഇതിന് ഗ്രീനിച്ച്‌ രേഖ എന്ന പേര്നൽകപ്പെട്ടത്.)

13) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തിൽ നിന്ന് എത്ര വ്യത്യാസത്തിലാണെന്ന് കണക്കാക്കുക. ഗ്രീനിച്ച് സമയം ഉച്ചക്ക് 12 മണിയായിരിക്കുമ്പോൾ  ഇന്ത്യയിലെ സമയം എത്രയായിരിക്കും?

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർണ്ണയിക്കപെടുന്നത്  82 ½° കിഴക്കേ രേഖാംശരേഖയെ  അടിസ്ഥാനത്തമാക്കിയാണ്. ഗ്രീനിച്ച്ല് നിന്നും കിഴക്കോട്ട്   82 ½° ആയതിനാൽ ചുവടെ നൽകിയിരിക്കുന്ന കണക്ക് പരിഗണിക്കാം. 

ഗ്രീനിച്ച് രേഖയിൽ (0° രേഖാംശത്തിൽ ) സമയം  = ഉച്ചക്ക് 12 മണി 

ഇന്ത്യയയുടെ  മാനക രേഖാംശം = 82 ½° കിഴക്ക് 

രേഖാംശങ്ങൾ തമ്മിലുള്ള വ്യത്യാസം   

           = 82 ½° - 0° 
           = 82 ½°

അടുത്തടുത്ത രേഖാംശങ്ങൾ തമ്മിലുള്ള സമയവ്യത്യാസം  = 4 മിനിറ്റ് 

1° തിരിയാൻ വേണ്ട സമയം = 4 മിനിറ്റ്

അതായത്  82 ½° തിരിയാൻ വേണ്ട സമയം 

   = 82 ½° × 4 = 330 മിനിറ്റ് 

330 മിനിറ്റ് സമയം = 330/60 = 5 മണിക്കൂർ 30 മിനിറ്റ്


ഇന്ത്യയുടെ സ്ഥാനം ഗ്രീനിച്ച്ന്  കിഴക്ക് ആയതിനാൽ  ഗ്രീനിച്ച് സമയത്തോട് 5 ½ മണിക്കൂർ കൂട്ടണം

12 + 5 ½ = 17 ½ = 5 മണി 30 മിനിറ്റ് pm

                             = (വൈകുന്നേരം 5 ½ മണി)


14) ഗ്രീനിച്ച് സമയം രാവിലെ 10 മണിയാണെന്ന് സങ്കൽപ്പിച്ച്  45° പൂർവരേഖംശം പ്രാദേശിക സമയം കണക്കാക്കുക?

ഗ്രീനിച്ച് സമയം രാവിലെ  10 മണിയെങ്കിൽ  45° പൂർവരേഖംശത്തിലെ  സമയം കണക്കാക്കുവാൻ, ഗ്രീനിച്ച് സമയത്തോട് 45° രേഖാംശത്തെ പ്രതിനിധികരിക്കുന്ന 3 മണിക്കൂർ സമയം കൂടി കൂട്ടുക. 

0° രേഖാംശത്തിലെ സമയം  = രാവിലെ 10 മണി 

ഭൂമിക്ക് 15° തിരിയുവാൻ വേണ്ട സമയം  = 1 മണിക്കൂർ 

അതായത് 45° തിരിയുവാൻ വേണ്ട സമയം  = 3 മണിക്കൂർ 

45° പൂർവരേഖംശരേഖയിലെ സമയം  = 10 am +  3 മണിക്കൂർ  =  1മണി (1pm)

15) ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ ആളുകളാണ് സൂര്യോദയം ആദ്യം കാണുന്നത്.

അരുണാചൽപ്രദേശ്‌

 കൂടുതൽ വായിക്കാം 

അധിവർഷം എന്നാൽ എന്ത്?

  • ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ട് എങ്കിൽ അധിവർഷം  എന്ന് പറയുന്നു.
  • ഭുമി ഒരു പരിക്രമണം പൂർത്തിയാക്കുവാൻ എടുക്കുന്നത് 365 ¼ ദിവസമാണ്. എന്നാൽ 365 ദിവസം മാത്രം ഉൾപ്പെടുത്തി ഒരു വർഷം കണക്കാക്കുകയും ശിഷ്ടം വരുന്ന ¼ ദിവസം ( 6 മണിക്കൂർ ) തുടർച്ചയായ നാലാം വർഷത്തെ ഫെബ്രുവരിയോട് ചേർക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വർഷങ്ങളിൽ 366 ദിവസങ്ങൾ ഉണ്ടിരിക്കും. ആ വർഷത്തെ അധിവർഷമായി കണക്കാക്കുന്നു.

പ്രാദേശിക സമയം

ഓരോ സ്ഥലത്തെയും സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി നിർണയിക്കുന്ന സമയമാണ് പ്രാദേശിക സമയം.

ഗ്രീനിച്ച് സമയം

0° രേഖാംശരേഖയെ ഗ്രീനിച്ച് രേഖ എന്ന് അറിയപ്പെടുന്നു. ലോകത്ത് എവിടെയുമുള്ള സമയനിർണ്ണയത്തിന് അടിസ്ഥാനരേഖയായി ഗ്രീനിച്ച് രേഖ പരിഗണിക്കുന്നു. ഈ രേഖയിലെ പ്രാദേശിക സമയമാണ് ഗ്രീനിച്ച് സമയം. 

മാനകസമയം ( സ്റ്റാൻഡേർഡ് സമയം)


ഓരോ രാജ്യത്തേയും മാനകരേഖാംശത്തിലെ പ്രാദേശിക സമയത്തിന്റെ അടിസ്ഥാനമാക്കിയുള്ള സമയനിർണ്ണയം


മാസങ്ങൾ ഋതുക്കൾ
ഡിസംബർ 22 മുതൽ മാർച്ച്‌ 21 വരെ ശൈത്യകാലം
മാർച്ച്‌ 21 മുതൽ ജൂൺ 21 വസന്തകാലം
ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ ഉഷ്ണകാലം
സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഹേമന്തകാലം
ചോദ്യങ്ങളും ഉത്തരങ്ങളും ഡൗൺലോഡ് ചെയ്യുവാൻ ലിങ്ക് സന്ദർശിക്കൂ. 


ഈ പാഠഭാഗം ടെസ്റ്റ്‌ ബുക്ക്‌ ഡൗൺലോഡ് ചെയ്യുക. 


നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക.  അത് അടുത്ത പോസ്റ്റുകൾ മികവുറ്റതാക്കുവാൻ സഹായകരമാകും. 

Quote Of The Day

"ജീവിതം ഒരു സൈക്കിൾ സവാരിയാണ്.വീഴാതിരിക്കണമെങ്കിൽ നീങ്ങികോണ്ടേയിരിക്കണം," 

                                    -ആൽബർട്ട് ഐസ്റ്റീൻ 

 ഈ പോസ്റ്റുകൾ കൂടി സന്ദർശിക്കുക  

Join WhatsApp Channel