ക്വിസ് പരിശീലിക്കാം 100 പേർക്ക് 2000 രൂപ നേടാം - ഹർ ഘർ തിരംഗ ക്വിസ് 2024 | Har Ghar Tiranga Quiz 2024

"ഹർ ഘർ തിരംഗ ക്വിസ് 2024": സ്വാതന്ത്ര്യത്തിന്റെ നിറം വീടുകളിലേക്ക്
നമ്മുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാകയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി സംസ്കാര മന്ത്രാലയവും Mygov വും സംയുക്തമായി "ഹർ ഘർ തിരംഗ ക്വിസ് 2024" സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ഇന്ത്യൻ പൗരനും ദേശീയപതാക വീട്ടിലെത്തിച്ച് അഭിമാനപൂർവ്വം ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന "ഹർ ഘർ തിരംഗ" ക്യാമ്പെയ്നിന്റെ തുടർച്ചയാണ് ഈ ക്വിസ്.
ദേശീയപതാകയോടുള്ള നമ്മുടെ ബന്ധം കൂടുതൽ വ്യക്തിപരവും ഹൃദയസ്പർശിയുമാക്കി മാറ്റുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഓരോ പൗരനിലും ദേശസ്നേഹത്തിന്റെ തീവ്രമായ വികാരം ഉണർത്തുകയും ദേശീയപതാകയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് "ഹർ ഘർ തിരംഗ" പദ്ധതിയുടെ ഉദ്ദേശ്യം.
ക്വിസിന്റെ വിശദാംശങ്ങൾ:
- എല്ലാ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാം.
- 300 സെക്കൻഡിനുള്ളിൽ 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
- നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല.
- ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ പങ്കെടുക്കാൻ കഴിയൂ.
- മികച്ച 100 വിജയികൾക്ക് 2,000 രൂപ വീതം സമ്മാനം ലഭിക്കും.
- ഇംഗ്ലീഷ് , ഹിന്ദി എന്നി രണ്ട് ഭാഷയിലാണ് ക്വിസ്
ഹർ ഘർ തിരംഗ ക്വിസ് ക്വിസ്റ്റിന്റെ അതെ മാതൃകയിൽ ക്വിസ് ചുവടെ ചേർക്കുന്നു. ഈ ക്വിസ് പരിശീലിച്ച ശേഷം മൈഗോവ് പോർട്ടലിലെ ക്വിസ് പരിശീലിക്കു.
രാജ്യസ്നേഹം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന എല്ലാ ഇന്ത്യക്കാരും ഈ അവസരം പ്രയോജനപ്പെടുത്തി ദേശീയപതാകയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ. MyGov ക്വിസ് ലിങ്ക് താഴെ ചേർക്കുന്നു.ലിങ്ക് വഴി ക്വിസ് പരിശീലിക്കാം.
MyGov Har Ghar Tiranga Quiz 2024