70th National Film Awards Full Winners List Malayalam - 70-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 2024
ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച് 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ചലച്ചിത്രം 'ആട്ടം' മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പാരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. 'പൊന്നിയിൻ സെൽവൻ: 1' ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (നാല്) നേടി.

പ്രധാന പുരസ്കാരങ്ങളുടെ പട്ടിക:
ഫീച്ചർ വിഭാഗം
- മികച്ച സിനിമ:ആട്ടം
- മികച്ച നടൻ:ഋഷഭ് ഷെട്ടി (കാന്താര)
- മികച്ച നടി:നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പാരേഖ് (കച്ച് എക്സ്പ്രസ്)
- മികച്ച സംവിധായകൻ:സൂരജ് ബാർജാത്യ (ഊഞ്ചായ്)
- മികച്ച സഹനടി:നീന ഗുപ്ത (ഊഞ്ചായ്)
- മികച്ച സഹനടൻ:പവൻ മൽഹോത്ര (ഫൗജി)
- മികച്ച വിനോദപരമായ സിനിമ:കാന്താര
- മികച്ച ആദ്യ സംവിധായകൻ:പ്രമോദ് കുമാർ (ഫൗജി)
പ്രാദേശിക ഭാഷാ സിനിമകൾ
- മികച്ച മലയാള സിനിമ:സൗദി വെളക്ക CC.225/2009
- മികച്ച തെലുങ്ക് സിനിമ:കാർത്തികേയ 2
- മികച്ച തമിഴ് സിനിമ:പൊന്നിയിൻ സെൽവൻ - പാർട്ട് 1
- മികച്ച പഞ്ചാബി സിനിമ:ബാഗി ദി ധീ
- മികച്ച ഒഡിയ സിനിമ:ദമൻ
- മികച്ച മറാഠി സിനിമ:വാൽവി
- മികച്ച കന്നഡ സിനിമ:KGF: ചാപ്റ്റർ 2
- മികച്ച ഹിന്ദി സിനിമ:ഗുൽമോഹർ
- മികച്ച തിവ സിനിമ:സിക്കൈസൽ
- മികച്ച ബംഗാളി സിനിമ:കാബേരി അന്തർധാൻ
- മികച്ച അസ്സാമീസ് സിനിമ:എമുതി പുതി
സാങ്കേതിക വിഭാഗങ്ങൾ
- മികച്ച ആക്ഷൻ ഡയറക്ഷൻ:KGF: ചാപ്റ്റർ 2
- മികച്ച നൃത്തസംവിധാനം:തിരുച്ചിത്രമ്പലം
- മികച്ച ഗാനരചന:ഫൗജി
- മികച്ച സംഗീത സംവിധായകൻ:പ്രീതം , എ.ആർ. റഹ്മാൻ (പശ്ചാത്തല സംഗീതം)
- മികച്ച മേക്കപ്പ്:അപരാജിതോ
- മികച്ച വേഷവിധാനം:കച്ച് എക്സ്പ്രസ്
- മികച്ച പ്രൊഡക്ഷൻ ഡിസൈൻ:അപരാജിതോ
- മികച്ച എഡിറ്റിംഗ്:ആട്ടം
- മികച്ച ശബ്ദമിശ്രണം:പൊന്നിയിൻ സെൽവൻ - പാർട്ട് 1
- മികച്ച തിരക്കഥ:ആട്ടം
- മികച്ച സംഭാഷണം:ഗുൽമോഹർ
- മികച്ച ഛായാഗ്രഹണം:പൊന്നിയിൻ സെൽവൻ - പാർട്ട് 1
- മികച്ച വനിതാ പിന്നണി ഗായിക:ബോംബെ ജയശ്രീ (സൗദി വെളക്ക CC.225/2009)
- മികച്ച പുരുഷ പിന്നണി ഗായകൻ:അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
- മികച്ച ബാലതാരം:ശ്രീപാദ് (മല്ലികപ്പുറം)
- മികച്ച AVGC സിനിമ:ബ്രഹ്മാസ്ത്ര
- സാമൂഹിക-പാരിസ്ഥിതിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന മികച്ച സിനിമ:കച്ച് എക്സ്പ്രസ്