Kerala PSC LDC Syllabus 2024 Malayalam & English PDF Preparation Tips

Kerala PSC LDC Mains Syllabus 2024: Kerala PSC officially published the LDC (Lower Division Clerk) syllabus 2024. You can easily download the LDC syllabus 2024. The LDC syllabus 2024 is given below. Kerala PSC will conduct the LDC exam in June 2024. So you must have an idea about the LDC syllabus. Below is the LDC syllabus.

Kerala PSC LDC Syllabus 2024 Malayalam & English PDF Preparation Tips

LDC Syllabus 2024 Ovrview

Here we give a brief summary of the LDC Main syllabus.

LDC Main Topics
  • General Knowledge (History, Geography, Economics )
  • Indian Constitution
  • Kerala – Governance and System of Administration
  • Life Science and Public Health
  • Physical Science
  • Arts, Literature, Culture, Sports
  • Simple Arithmetic and Mental Ability
  • Malayalam
  • English
  • Current Affairs
Type Of Exam OMR
Medium of Question Malayalam
Exam Duration 1 hour 15 minutes

LDC Exam Mark Distribution And Subjects

ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) പരീക്ഷയ്ക്ക് വിവിധ വിഷയങ്ങൾക്കിടയിൽ മാർക്ക് വിഭജിച്ചിരിക്കുന്നത് എങ്ങനെയെന്ന് ചുവടെയുള്ള ടേബിളിൽ നൽകിയിട്ടുണ്ട്.2024-ൽ എൽ ഡി സി പ്രിലിമിനറി പരീക്ഷ ഒഴിവാക്കി ഒരു പരീക്ഷ മാത്രം ആകും ഉണ്ടാകുക . രണ്ട്-ഘട്ട പ്രക്രിയയിൽ നിന്നുള്ള ഈ വ്യതിയാനം, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം ആണ് സിലബസ് ചുവടെ നൽകിയിട്ടുണ്ട്.

വിഷയങ്ങൾ മാർക്ക് വിതരണം
ചരിത്രം 5
ഭൂമിശാസ്ത്രം 5
സാമ്പത്തികശാസ്ത്രം 5
ഇന്ത്യൻ ഭരണഘടന 5
കേരളം - ഭരണവും ഭരണ സംവിധാനവും 5
ലൈഫ് സയൻസും പൊതുജനാരോഗ്യവും 5
ഫിസിക്സ് 3
രസതന്ത്രം 3
കല, സാഹിത്യം, സംസ്കാരം, കായികം 5
കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ 3
സുപ്രധാന നിയമങ്ങൾ 5
കറന്റ് അഫയേഴ്സ് 20
ഗണിതവും മാനസികശേഷി നിരീക്ഷണ പാടവ പരിശോധയും 10
ഇംഗ്ലീഷ് 10
പ്രാദേശിക ഭാഷ (മലയാളം, കന്നഡ, തമിഴ്) 10

LDC Preparation Tips

വരുന്ന എൽഡിസി പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാക്കാം?

കൂടുതൽ മാർക്ക് ലഭിക്കാവുന്നതും സ്ഥാനിയായതുമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

എൽഡിസി സിലബസിന്റെ കാതലായ ഭാഗം കറണ്ട് അഫയേഴ്സ്, ഗണിതം, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടുന്ന ഭാഗങ്ങളാണ്. ഈ നാല് വിഷയങ്ങളാണ് എൽഡിസി സിലബസിന്റെ 50 ശതമാനം മാർക്കും കൈകാര്യം ചെയ്യുന്നത്. ആയതിനാൽ ഈ നാല് വിഷയങ്ങൾ ആദ്യം തന്നെ പഠിച്ചു തീർക്കുക എന്നത് ഏറ്റവും സുപ്രധാനമായ കാര്യമാണ്.

മറ്റു ടോപ്പിളമായി താരതമ്യം ചെയ്യുമ്പോൾ. കറണ്ട് അഫേഴ്സ് ഒഴികെ ബാക്കിയുള്ള ഭാഗങ്ങൾ പഠിക്കുവാനായി മുൻവർഷ ചോദ്യപേപ്പറുകൾ മാത്രം വിശകലനം ചെയ്താൽ തന്നെ നല്ലൊരു സ്കോർ സാധ്യമാണ്.

ഏറ്റവും കുറവു കാര്യങ്ങൾ പഠിക്കേണ്ടതും എന്നാൽ ഉയർന്ന മാർക്ക് നേടാവുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഉദാഹരണത്തിന് ചരിത്രം, ഭൂമിശാസ്ത്രം എന്നീ ടോപ്പിക്കുമായി താരതമ്യം ചെയ്യുമ്പോൾ. ആദ്യഘട്ടത്തിൽ സാമ്പത്തികശാസ്ത്രമോ ഇന്ത്യൻ ഭരണഘടനയോ പഠിക്കുന്നതാണ് മെച്ചപ്പെട്ട തീരുമാനം. ചരിത്രം, ഭൂമിശാസ്ത്രം എന്നിവ വലിയ ടോപ്പിക്ക് ആണ് പഠിക്കുവാൻ കൂടുതൽ സമയം ആവശ്യം ആണ്. എല്ലാ വിഷയങ്ങൾക്കെല്ലാം അഞ്ചു വീതം മാർക്ക് വീതമാണ് സിലബസിൽ നൽകിയിട്ടുള്ളത്. ആയതിനാൽ സാമ്പത്തികശാസ്ത്രമോ ഇന്ത്യൻ ഭരണഘടനയോ ആദ്യം പഠിക്കുന്നത് മികച്ച തിരുമാണ്.

ജികെ വിഭാഗങ്ങൾ ചുവടെ നല്കിയിരിക്കുന്ന ക്രമത്തിൽ പഠിക്കുകയാണ് എങ്കിൽ വേഗത്തിൽ തന്നെ ടോപ്പിക്കുവാൻ പ്രാധാന്യം അനുസരിച്ച് കൂടുതൽ മാർക്ക് സ്കോർ ചെയ്യുവാൻ നിങ്ങളെ സഹായിക്കും.

ആദ്യമായി സാമ്പത്തികശാസ്ത്രം, ഇന്ത്യൻ ഭരണഘടന, കേരളം സംവിധാനങ്ങളും, സുപ്രധാന നിയമങ്ങൾ, കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ എന്നീ ടോപ്പിക്കുക ആദ്യഘട്ടത്തിൽ പഠിക്കുവാൻ ശ്രമിക്കുക. കാരണം വളരെ കുറച്ച് ഉപവിഭാഗങ്ങൾ മാത്രമാണ് ഈ ഭാഗങ്ങളിൽ ഉളളത്. കൂടാതെ നല്ലൊരു മാർക്കും ഈ ടോപ്പിക്ക് നിന്ന് സ്വന്തമാക്കാവുന്നതാണ്. 18 മാർക്ക് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പഠിക്കാവുന്നതാണ്.

എന്നാൽ മറ്റു ടോപ്പിക്കുവാൻ ഇതുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സമയം പഠനത്തിനായി ചിലവഴിക്കേണ്ടി വരും. അടുത്തതായി ജീവശാസ്ത്രം പഠിക്കുവാനായി തിരഞ്ഞെടുക്കാവുന്നതാണ് 6 മാർക്ക് ആണ് ഈ ടോപ്പിക്കിൽ നിന്ന് ലഭിക്കുക ഏഴ് സബ് ടോപിക്കും ഉൾപ്പെടുന്നു. ഇതിൽ മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവാണ് ഏറ്റവും വലിയ ഒരു ടോപ്പിക്ക്. ബാക്കി ഉപവിഭാഗങ്ങൾ വളരെ വേഗത്തിൽ തന്നെ പഠിക്കാവുന്നതാണ്. ആയതിനാൽ ആദ്യഘട്ടത്തിൽ പഠനത്തിനുശേഷം ജീവശാസ്ത്രം എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്. തുടർന്ന് രസതന്ത്രവും തിരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് സബ് ടോപ്പിക്ക് ആണ്. രസതന്ത്രത്തിൽ ഉള്ളത്. മറ്റു ടോപ്പിക്ക് താരതമ്യം ചെയ്യുമ്പോൾ വളരെ വേഗത്തിൽ പഠനം പൂർത്തിയാക്കാനും സഹായിക്കുന്നതാണ്.

അടുത്തതായി ഭൗതികശാസ്ത്രത്തിലേക്ക് പോകാം മൂന്നു മാർക്ക് ആണ് ഭൗതിക ശാസ്ത്രത്തിന് ലഭിക്കുന്നത്. ഇതിൽ 8 സബ് ടോപ്പിക്ക് ഉൾപ്പെടുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന പ്രതീതി സിലബസ് നോക്കു നോക്കുമ്പോൾ തോന്നാമെങ്കിലും. എല്ലാ ടോപ്പിക്കുകളും വളരെ ചെറുതാണ് ആയതിനാൽ വളരെ വേഗം പൂർത്തിയാക്കാവുന്നതാണ്.

തുടർന്ന് ചരിത്രം, ഭൂമിശാസ്ത്രം കലാ സാഹിത്യം സംസ്കാരം ഒത്തിരിയേറെ കാര്യങ്ങൾ പഠിക്കുവാനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഈ രീതിയിൽ പഠനം ക്രമീകരിക്കുകയാണ് എങ്കിൽ വേഗത്തിൽ തന്നെ സിലബസ് പഠിച്ചു തീർക്കുവാനും റിവിഷൻ ചെയ്യുവാനും ഒത്തിരി ഏറെ സമയം ലഭിക്കുന്നതാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം എൽഡിസി സിലബസുമായി ബന്ധപ്പെട്ട എസ്ആർടി പാഠഭാഗങ്ങൾ നിർബന്ധമായും പഠിക്കുക എന്നതാണ്. ഓരോ ടോപ്പിക്കും പഠിക്കുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ കൂടി പഠിക്കുക. റാങ്ക് ഫയൽ മാത്രം പഠിച്ചു കൊണ്ട് എൽഡിസിയിൽ ഉയർന്ന റാങ്ക് നേടുവാൻ സാധ്യമല്ല.

ആദ്യഘട്ടത്തിൽ പഠിക്കേണ്ട 50 മാർക്ക് ലഭിക്കുന്ന ടോപ്പിക്കുകൾ മുഴുവൻ പഠിച്ച ശേഷം. ഗണിതം, ഇംഗ്ലീഷ്, മലയാളം എന്നി വിഷയങ്ങൾ സ്ഥിരം പരിശീലിക്കേണ്ടതാണ്. അതിനായി ദിവസവും ഒരു മുൻവർഷ ചോദ്യപേപ്പർ വർക്ക് ഔട്ട് ചെയ്യുക. നമ്മുടെ സൈറ്റിൽ നിന്നോ കേരള പി എസ് സി യുടെ വെബ്സൈറ്റിൽ നിന്നോ ഇത്തരം ചോദ്യപേപ്പറുകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഏറ്റവും ആനുകാലികമായി നടന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ കൂടുതലായി റിവിഷൻ ചെയ്യുവാൻ തിരഞ്ഞെടുക്കുക. ദിവസവും കറണ്ട് അഫയേഴ്സ് പഠിക്കുക. അതിനായി പത്രങ്ങളെയോ ദിവസവും കറണ്ട് അഫേഴ്സ് നൽകുന്ന ടെലഗ്രാം ചാനലുകളയോ ആശ്രയിക്കാവുന്നതാണ്. എല്ലാവർക്കും വിജയാശംസകൾ

LDC Syllabus 2024 PDF Download

We provide the LDC syllabus in PDF format for easy download. You can effortlessly access the syllabus in both Malayalam and English by downloading the PDF file. Below, you'll find the updated LDC syllabus for 2024 available for download.

LDC Syllabus Malayalam 2023 Download
LDC Syllabus English 2023 Download
LDC Syllabus Malayalam & English 2023

Join WhatsApp Channel