പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today
Kerala Government Temporary Jobs Without Exams
Exciting Temporary Government Jobs in Kerala: No Exams Required. Explore a variety of rewarding opportunities across different fields. Start your journey to a fulfilling temporary job in the Kerala government today. Top 5 job opportunities listed below.

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം
പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .
ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in.
സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ആണ് യോഗ്യത. പ്രായം 18 – 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.
താൽക്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം.
ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.
എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു
തിരുവനന്തപുരം ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2450773