പരീക്ഷയില്ലതേ കേരള സർക്കാർ ജോലി നേടാം | Kerala Government Jobs without Exam Apply Now | Kerala Government Job Today

Whatsapp Group
Join Now
Telegram Channel
Join Now

Kerala Government Jobs without Exam Apply Now

Get Kerala government jobs without any exams! You can easily secure these jobs by excelling in interviews. Our selection process is solely based on interviews, making it a simple way to secure employment.

Kerala Government Jobs without Exam Apply Now | Kerala Government Job Today

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക്‌ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 45 വയസ്സിന്‌ താഴെ പ്രായമുളളവരുമായ ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക്‌ ഐ.എം.സി.എച്ച്‌ സൂപ്രണ്ട്‌ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം.

ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ്സ് ആന്‍റ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസിലേക്ക് ക്ലാര്‍ക്ക് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ : 26,700- 60,300. അപേക്ഷകര്‍ വഞ്ചിയൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് എൻ ഒ സി സഹിതം അപേക്ഷിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2372434, 0471 2572758.

പൈനാവ് മോഡല്‍ പോളിടെക്‌നിക്കില്‍ നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ് – IV തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് എം.സി.എ ഒന്നാം ക്ലാസ് ബിരുദം വേണം. ലൈബ്രേറിയന്‍ ഗ്രേഡ് – IV ന് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഡിഗ്രി ഇന്‍ ലൈബ്രറി സയന്‍സ് ആണ് യോഗ്യത. ജൂലൈ നാലിന് രാവിലെ 10ന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 8547005084, 9744157188.

ഗസ്റ്റ് ലക്ചറർ നിയമനം

ഗവ. കോളേജ് തലശ്ശേരിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 3ന് രാവിലെ 10ന് നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0490-2966800, 9188900210. സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനുള്ള പകർപ്പുകൾ കരുതണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാസർഗോഡ് എളേരിത്തട്ട്‌ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക്‌ കോമേഴ്സ്‌ വിഷയത്തില്‍ ഗസ്റ്റ്‌ അധ്യാപകരുടെ ഒഴിവുകളണ്ട്‌. കോഴിക്കോട്‌ കോളേജ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പർ, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ജൂലൈ ഏഴിന് രാവിലെ 11 മണിക്ക്‌ അഭിമുഖത്തിന്‌ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്‌ ആണ്‌ നിയമനത്തിനുള്ള യോഗ്യത. നെറ്റ്‌ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 0467-2241345, 9847434858, 9446271032

ജൂനിയർ റിസർച് ഫെല്ലോ

കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്കു ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസർച് ഫെല്ലോയെ (JRF) ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: http://lbt.ac.in.

നിയമനം നടത്തുന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. പ്രായപരിധി : 45 വയസ്സ് കവിയരുത്. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനു ബി ഒ ടി ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയും സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികക്ക് ബി എസ് എൽ പിയോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30 മണിയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371486

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية