CRPC Act Mock Test For Kerala PSC Exams

Are you searching for CRPC mock test in Malayalam? The Code of Criminal Procedure commonly called Criminal Procedure Code (CrPC) is the main legislation on procedure for the administration of substantive criminal law in India. It was enacted in 1973 and came into force on 1 April 1974. It provides the machinery for the investigation of crime, apprehension of suspected criminals, collection of evidence, determination of guilt or innocence of the accused person and the determination of punishment of the guilty. It also deals with public nuisance, prevention of offences and maintenance of wife, child and parents. Here we give the CRPC mock test. This mock test contains 30 questions answer. CRPC mock test is given below.

CRPC Act Mock Test For Kerala PSC Exams
1/30
വാറണ്ടു കൂടാതെ ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറില്‍ കൂടുതല്‍ സമയം അയാളെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുവാന്‍ പാടില്ലെന്ന് പ്രതിപാദിക്കുന്ന സി.ആര്‍.പി.സി സെക്ഷന്‍ ?
സെക്ഷന്‍ 51
സെക്ഷന്‍ 57
സെക്ഷന്‍ 59
സെക്ഷന്‍ 54
2/30
പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമ്പോൾ ആ വ്യക്തിക്ക് താൻ തിരഞ്ഞെടുക്കുന്ന വക്കീലിനെ കാണാൻ ഉള്ള അവകാശം നൽകുന്ന CrPC സെക്ഷൻ?
സെക്ഷന്‍ 41(A)
സെക്ഷന്‍ 41(B)
സെക്ഷന്‍ 41(C)
സെക്ഷന്‍ 41(D)
3/30
സി.ആര്‍.പി.സി സെക്ഷന്‍ 2 (h) അനുസരിച്ച് അന്വേഷണം എന്ന നടപടി നിര്‍വഹിക്കുന്നത്?
പോലീസ്
മജിസ്ട്രേറ്റ്
പരാതിപ്പെട്ടയാള്‍
ഇവയൊന്നുമല്ല
4/30
CrPC സെക്ഷൻ 161 ലെ വിഷയം?
കുറ്റവാളികളുടെ ദേഹപരിശോധന
ജാമ്യത്തിനായുള്ള കുറ്റവാളികളുടെ അവകാശം
കുറ്റവാളികളുടെ വിചാരണ
സാക്ഷികളുടെ പോലീസ് വിസ്താരം
5/30
CrPC പ്രകാരം അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് യൂണിഫോമും തിരിച്ചറിയൽ കാർഡും ഉണ്ടായിരിക്കണമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?
സെക്ഷന്‍ 44
സെക്ഷന്‍ 46
സെക്ഷന്‍ 41(B)
സെക്ഷന്‍ 43
6/30
CrPC സെക്ഷൻ 180-ൽ പ്രതിപാദിച്ചിരിക്കുന്നത്?
അന്വേഷണ വിചാരണയ്ക്കുള്ളതോ വിചാരണയ്ക്കുള്ളതോ ആയ സ്ഥലം
കൃത്യം മറ്റു കുറ്റവുമായുള്ള ബന്ധം കാരണം കുറ്റമാകുന്ന സന്ദർഭങ്ങളിൽ വിചാരണയ്ക്കുള്ള സ്ഥലം
അന്വേഷണ വിചാരണയ്ക്കും വിചാരണയ്ക്കും ഉള്ള സാധാരണ സ്ഥലം
ഇവയൊന്നുമല്ല
7/30
ചുവടെ പറയുന്നവരിൽ CrPC സെക്ഷൻ 62 (1) പ്രകാരം കോടതി അയയ്ക്കുന്ന സമൻസ് പ്രസ്തുത വ്യക്തിയ്ക്ക് എത്തിച്ചു കൊടുക്കാനുള്ള അധികാരം ഇല്ലാത്തത്?
പോലീസ് ഉദ്യോഗസ്ഥൻ
പബ്ലിക് സർവന്റ്
സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഉദ്യോഗസ്ഥൻ
വാർഡ് മെമ്പർ
8/30
CrPC സെക്ഷൻ 160-ൽ പറയുന്നത്.
അന്വേഷണം നടത്താനുള്ള നടപടിക്രമം
കേസുമായി ബന്ധപ്പെട്ട സാക്ഷികൾ തന്റെ മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെടാ നുള്ള പോലീസുദ്യോഗസ്ഥന്റെ അധികാരം
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റുകളും രേഖപ്പെടുത്തുന്നത്
സാക്ഷികളെ പോലീസ് വിസ്തരിക്കുന്നത്
9/30
അറസ്റ്റ് ചെയ്ത വിവരം മെമ്മോ തയ്യാറാക്കി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ഒരു ബന്ധുവിനേയും ഒരു സുഹൃത്തിനേയും അറിയിക്കാമെന്ന് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറിയിക്കണം എന്നു അനുശാസിക്കുന്ന Crpc സെക്ഷൻ ഏത്?
സെക്ഷൻ 41
സെക്ഷൻ 41 (A)
സെക്ഷൻ 41 (B)
സെക്ഷൻ 41 (D)
10/30
CrPc വകുപ്പ് 154 മായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക.

i) ലൈംഗികാതിക്രമത്തിന് ഇരയായത് ശാരീരിക മാനസിക വൈകല്യമുള്ളവരാ ണെങ്കിൽ അവരുടെ മൊഴി ഒരു special educator or interpreter മുഖേന രേഖപ്പെ ടുത്തേണ്ടതാണ്.

ii) ഇത്തരത്തിൽ മൊഴി എടുക്കുന്നത് വീഡിയോ റെക്കോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
i മാത്രം
ii മാത്രം
i ഉം ii ഉം
i ഉം i ഉം ശരിയല്ല
11/30
CrPC പ്രകാരം കുറ്റസമ്മതം സംബന്ധിച്ച് ശരിയായ പ്രസ്താവനയേത്?
അധികാരപ്പെടുത്തപ്പെട്ട വ്യക്തികൾക്കു മുന്നിലേ കുറ്റസമ്മതം രേഖപ്പെടുത്താവൂ.
മജിസ്ട്രേറ്റിനു മുന്നിൽ മാത്രമേ കുറ്റസമ്മതം രേഖപ്പെടുത്താവൂ.
പോലീസ് ഓഫീസറിനു മുന്നിലേ കുറ്റസമ്മതം രേഖപ്പെടുത്താവൂ.
പോലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതിക്ക് കുറ്റസമ്മതം നടത്താം
12/30
crpc സെക്ഷൻ 66 പ്രകാരം സർക്കാർ ഉദ്യോഗസ്ഥ നാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിന്റെ ഡൂപ്ലിക്കേറ്റ് സഹിതം ആർക്കാണ് അയച്ചു കൊടുക്കേണ്ടത്?
സർക്കാർ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ഓഫീസ് പരിധിയിലെ പോലീസ് സ്റ്റേഷനിൽ
സർക്കാർ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ഓഫീസിലെ മേലധികാരിക്ക്
സർക്കാർ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ജില്ലയിലെ കളക്ടർക്ക്
സമൻസ് കൈപ്പറ്റേണ്ട സർക്കാർ ഉദ്യോഗസ്ഥന്
13/30
സമൻസ് കൈപ്പറ്റേണ്ട വ്യക്തിയെ കണ്ടെത്തിയില്ലെ ങ്കിൽ ആ വ്യക്തിയ്ക്ക് വേണ്ടി അയാളുടെ കുടുംബ ത്തിലെ മുതിർന്ന പുരുഷന് സമൻസ് നൽകാവു ന്നതാണ് എന്നു പറയുന്ന CrPC-ലെ സെക്ഷൻ ഏത്?
സെക്ഷൻ 64
സെക്ഷൻ 50
സെക്ഷൻ 51
സെക്ഷൻ 53
14/30
CrPC-ലെ സെക്ഷൻ 183-ലെ പ്രതിപാദ്യ വിഷയം?
ചില കുറ്റങ്ങളുടെ വിചാരണയ്ക്കുള്ള സ്ഥലം
അന്വേഷണം നടത്താനുള്ള നടപടിക്രമം
അന്വേഷണ വിചാരണയ്ക്കും വിചാരണയ്ക്കും ഉള്ള സാധാരണ സ്ഥലം
യാത്രയിലോ സമുദ്രയാത്രയിലോ വച്ചു ചെയ്യുന്ന കുറ്റം
15/30
CrPC സെക്ഷൻ 64 പ്രകാരം സമൻസ് കൈപ്പറ്റേണ്ട യാളെ കണ്ടെത്താൻ കഴിഞ്ഞില്ലായെങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥന് ചെയ്യാവുന്നത്
ആളെ കണ്ടെത്തുന്നതുവരെ സമൻസ് കൈവശം വയ്ക്കുക
സമൻസ് തിരികെ കോടതിയെ ഏല്പിക്കുക
സമൻസ് കൈപ്പറ്റേണ്ട ആൾക്കു പകരം അയാളുടെ കുടുംബത്തിലെ അയാളോടൊപ്പം താമസിക്കുന്ന പ്രായപൂർത്തിയായ ഏതെങ്കിലും ഒരു പുരുഷന് രണ്ട് പകർപ്പുകളിൽ ഒന്ന് നൽകുക
ഇവയൊന്നുമല്ല
16/30
അറസ്റ്റ് ചെയ്യപ്പെട്ട ഒരാളെ പരിശോധന നടത്തുന്ന മെഡിക്കൽ ഓഫീസർ പരിശോധന റിപ്പോർട്ടിന്റെ ഒരു പകർപ്പ് അറസ്റ്റ് ചെയ്യപ്പെട്ട ആൾക്കോ അയാൾ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരാൾക്കോ അയച്ചുകൊടുക്കണം എന്നു പ്രസ്താവിച്ചിരിക്കുന്നCrPC വകുപ്പേത്?
സെക്ഷൻ 41
സെക്ഷൻ 54
സെക്ഷൻ 51
സെക്ഷൻ 57
17/30
താഴെ പറയുന്നവയിൽ CrPC യുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
അറസ്റ്റ് ചെയ്ത സ്ത്രീകളെ ദേഹപരിശോധന നടത്തുന്നത് യോഗ്യമായ രീതിയിൽ മറ്റൊരു സ്ത്രീ ആയിരിക്കാം
വാക്കാലോ പ്രവൃത്തിയാലോ കസ്റ്റഡിയിൽ കീഴടങ്ങാത്ത ഒരു വ്യക്തിയെ അന്വേഷണ ഉദ്യോഗസ്ഥന് ബലമായി പിടിച്ച് അറസ്റ്റ് ചെയ്യുകയോ തടഞ്ഞു വയ്ക്കുകയോ ചെയ്യാവുന്നതാണ്.
(A)-യും (B)-യും ശരി
എ മാത്രം ശരി
18/30
താഴെ പറയുന്നവയിൽ CrPc-യുമായി ബന്ധപ്പെട്ട് തെറ്റായ സെക്ഷനുകൾ തെരഞ്ഞെടുക്കുക?

1. സെക്ഷൻ 2(x) - സമൻസ് കേസ്

2. സെക്ഷൻ 43 - സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റു ചെയ്താലുള്ള നടപടിക്രമത്തെ സംബന്ധിച്ച്

3. സെക്ഷൻ 57 - അറസ്റ്റ് ചെയ്യപ്പെട്ട ആളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്.

4. സെക്ഷൻ 161 - കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റുകളും റിക്കോർഡാക്കുന്നത് സംബന്ധിച്ച്
2, 3, 4
1, 3, 4
1, 2, 3
1,2,4
19/30
CrPC സെക്ഷൻ 54-ൽ പ്രതിപാദിക്കുന്നത്?
ചില കുറ്റങ്ങളുടെ വിചാരണയ്ക്കുള്ള സ്ഥലം
കൊസബിൾ കുറ്റങ്ങൾ ചെയ്യുന്നതു തടയാനുള്ള അറസ്റ്റ്
അന്വേഷണം നടത്താനുള്ള നടപടിക്രമം
അറസ്റ്റ് ചെയ്യപ്പെട്ട ആളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്
20/30
CrPC സെക്ഷൻ 57 പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്?
12
20
24
48
21/30
CrPC സെക്ഷൻ 2(w)-ൽ പ്രതിപാദിക്കുന്നത്?
അറസ്റ്റ് ചെയ്യപ്പെട്ട ആളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്.
കൊന്നൈസബിൾ കുറ്റങ്ങൾ ചെയ്യുന്നതു തടയാനുള്ള അറസ്റ്റ്
സമൻസ് നടത്തുന്നതെങ്ങനെ എന്നതിനെപ്പറ്റി
സമൻസ് കേസിനെ പറ്റി
22/30
വാറണ്ടു കൂടാതെ ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിൽ കൂടുതൽ സമയം അയാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല എന്നു അനുശാസിക്കുന്ന CrPC സെക്ഷൻ ഏത്?
സെക്ഷൻ 57
സെക്ഷൻ 50
സെക്ഷൻ 46
സെക്ഷൻ 44
23/30
CrPC പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യാൻ അധികാര മില്ലാത്ത വ്യക്തി
സായുധസേന ഉദ്യോഗസ്ഥൻ
സ്വകാര്യ വ്യക്തി
ജുഡീഷ്യൽ മജിസ്ട്രേറ്റ്
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
24/30
കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ സെക്ഷൻ 2(h) പ്രകാരം കേസിന് വേണ്ടിയുള്ള തെളിവുകൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
മജിസ്ട്രേറ്റ്
പരാതിക്കാരൻ
പോലീസ് ഉദ്യോഗസ്ഥൻ
ഇവരെല്ലാം
25/30
അസാധാരാണ സാഹചര്യങ്ങളിലൊഴികെ ഒരു സ്ത്രീയേയും സൂര്യാസ്തമയത്തിനുശേഷവും സൂര്യോദയത്തിനുമുൻപും അറസ്റ്റ് ചെയ്യാൻ പാടില്ലാത്തതും അത്തരം അസാധാരണ സാഹചര്യത്തിൽ അവരെ അറസ്റ്റ് ചെയ്യണമെങ്കിൽ ഒരു ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കേണ്ടതാണ് എന്നു വ്യവസ്ഥ ചെയ്യുന്ന CrPC വകുപ്പ് എത്?
സെക്ഷൻ 16 (1)
സെക്ഷൻ 16 (2)
സെക്ഷൻ 46 (3)
സെക്ഷൻ 46 (4)
26/30
അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ ദേഹപരിശോധന യുമായി ബന്ധപ്പെട്ട CrPC വകുപ്പേത്?
സെക്ഷൻ 46
സെക്ഷൻ 50
സെക്ഷൻ 51
സെക്ഷൻ 53
27/30
CrPC ക്രിമിനൽ നടപടി നിയമസംഹിത (1973) പ്രകാരം തെറ്റായ പ്രസ്താവന ഏതാണ്?
1) സെക്ഷൻ 2(a) - ജാമ്യം അനുവദിക്കേണ്ട കുറ്റം
2) സെക്ഷൻ 2(b) - കോഗ്നിസബിൾ കുറ്റം
3) സെക്ഷൻ 2(h) - അന്വേഷണം
4) സെക്ഷൻ 2(L) - കോഗ്നിസബിൾ അല്ലാത്ത കുറ്റം
1 മാത്രം
2 മാത്രം
3, 4 എന്നിവ
4 മാത്രം
28/30
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1. CrPC സെക്ഷൻ 51 - അറസ്റ്റു ചെയ്യപ്പെട്ട ആളെ പരിശോധിക്കുന്നത് സംബന്ധിച്ച്

2. CrPC സെക്ഷൻ 54 - അറസ്റ്റു ചെയ്യപ്പെട്ട ആളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത് സംബന്ധിച്ച്

3. CrPC സെക്ഷൻ 55- അറസ്റ്റു ചെയ്യപ്പെട്ട ആളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്

4. Cr.PC സെക്ഷൻ 167- അന്വേഷണം 24 മണിക്കൂറിനകം പൂർത്തിയാക്കാതിരുന്നാലുള്ള നടപടിക്രമം
1, 2, 3, 4
1, 2 എന്നിവ
3 മാത്രം
1, 2, 4 എന്നിവ
29/30
ചേരുംപടി ചേർക്കുക.
A) CrPC sec 2(n) 1. മജിസ്ട്രേറ്റിനാലുള്ള അറസ്റ്റ്
B) CrPC sec 2 (W) 2. കുറ്റം
C) CrPC sec 2(x) 3. സമൻസ് കേസ്
D) CrPC sec 44 4.വാറണ്ട്
A-1, B-2, C-4, D-3
A-2, B-3, C-4, D-1
A-2, B-1, C-3, D-4
A-1, B-3, C-4, D-2
30/30
CrPc-യിലെ 41 B വകുപ്പുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ ശരിയേത്?

1. CrPe 41 B അറസ്റ്റിന്റെ നടപടിക്രമങ്ങ ളെപ്പറ്റിയും അറസ്റ്റുചെയ്യുന്ന ഓഫീസറുടെ ചുമതലയെപ്പറ്റിയും വിശദീകരിക്കുന്നു.

2. ഈ വകുപ്പുപ്രകാരം അറസ്റ്റുചെയ്യുന്ന ഉദ്യോഗസ്ഥൻ അയാളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന നെയിംബോർഡ് ധരിച്ചിരിക്കണം.
1 ശരി 2 തെറ്റ്
1 ഉം 2 ഉം ശരി
1 തെറ്റ്, 2 ശരി
1 ഉം 2 ഉം തെറ്റ്
Result:

We hope this CRPC act mock test is helpful. Have a nice day.

Join WhatsApp Channel