10th Prelims Maths Previous Question Workout
ഏതു രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് 5+3×8−12÷4=3 എന്ന സമവാക്യം ശരിയാകുക.
വിട്ടുപോയ പദസംഖ്യ ഏത് ?
1, 5, 11, 19, 29, ......, 55
ഒരു പ്രത്യേക ഭാഷയിൽ FILE എന്നത് UROV എന്ന് എഴുതിയിരിക്കുന്നു. എങ്കിൽ ആ ഭാഷയിൽ SOUR എന്നത് എങ്ങനെ എഴുതാം ?
ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരും ഉണ്ട്. ഓരോ ആൺമക്കൾക്കും 3 വീതം ആൺകുട്ടികളും 2 വീതം പെൺകുട്ടികളുമുണ്ട്. എങ്കിൽ ആ കുടുംബത്തിൽ എത്ര ആണുങ്ങളുണ്ട് ?
സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ ആണ്. ആ തുണിക്ക് 100 രൂപ വിലയുണ്ട്. എങ്കിൽ ആ തുണിയുടെ പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ പുതിയ തുണിയുടെ വില എത്രയാകും ?
രണ്ടു സംഖ്യകളുടെ ല. സാ. ഗു. 60, ഉ. സാ. ഘ. 3 ഈ രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏത് ?
\( \sqrt{15^{2}+12^{2}-2\times15\times12} =?\)
ഒരു മിശ്രിതത്തിൽ 4 ഭാഗം വെള്ളവും 5 ഭാഗം പാലുമാണ്. ഇതിൽ വെള്ളത്തിന്റെ അളവ് 80 മില്ലിലിറ്റർ ആയാൽ പാലിന്റെ അളവെത്ര ?
\( [(32 \times 10) \div (10 - 2)] \)ൽ നിന്ന് 20 കുറച്ചാൽ എത്ര ?
\( \frac{6.4^{2}-3.6^{2}}{2.8} =?\)
16.3 സെന്റിമീറ്റർ വശമുള്ള ഒരു സമഭുജത്രികോണത്തിന്റെയും 12.1 സെന്റിമീറ്റർ വശമുള്ള ഒരു സമചതുരത്തിൻ്റെയും ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം എത്ര ?
എന്റെ കൈയ്യിൽ 60 പത്തു രൂപാ നോട്ടുകളുണ്ട്. ആ നോട്ടുകളിലെ നമ്പർ ക്രമമായിട്ടാണ്. ആദ്യത്തെ നോട്ടിൻ്റെ നമ്പർ 7575 ആണെങ്കിൽ അവസാനനോട്ടിൻ്റെ നമ്പർ ഏതായിരിക്കും ?
ഒരു ക്രിക്കറ്റ് കളിയിൽ ആദ്യത്തെ 10 ഓവറിലെ റൺനിരക്ക് 3.2 ആണ്. ബാക്കിയുള്ള 40 ഓവറിൽ ഏതു റൺനിരക്കിൽ റൺ എടുത്താലാണ് എതിർ ടീമിനെതിരെ 282 റൺസ് നേടാൻ സാധിക്കുക ?
ജോസഫ് ഒരു സ്ഥലത്തു നിന്ന് വെറൊരു സ്ഥലത്തേക്ക് 30 കി. മീ./ മണിക്കൂർ വേഗതയിലും തിരിച്ച് 120 കി. മീ./ മണിക്കൂർ വേഗതയിലും സഞ്ചരിച്ചു. ഈ രണ്ടു ദൂരങ്ങളും കൂടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തുവെങ്കിൽ ഒരു വശത്തേക്കു ജോസഫ് സഞ്ചരിച്ച ദൂരമെത്ര ?
2,850 രൂപക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടെങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?
3 വയസ്സിന്റെ വ്യത്യാസത്തിൽ ജനിച്ച 5 കുട്ടികളുടെ വയസ്സുകളുടെ തുക 50 ആണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ വയസ്സ് എത്രയായിരിക്കും ?
\( 853 \times 1346 \times 452 \times 226 \) എന്ന ഗുണനഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത് ?
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും 28% വീട് ചിലവിനും 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹൻ്റെ സമ്പാദ്യം എത്ര ?
\( 5- (\frac{1}{4}+2\frac{1}{2}+2\frac{1}{4}) =?\)
ഒരു പ്രത്യേക കോഡിൽ LOVE എന്നതിന് NQXG എഴുതിയിരിക്കുന്നു. എങ്കിൽ HATE എന്നതിനുള്ള കോഡ് ഏതാണ് ?
1−12×12+12=?
തന്നിരിക്കുന്ന ശ്രേണിയിൽ അടുത്തത് ഏത് ?
AZ, BY, CX, DW, ?
തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക.
i. താരതമ്യം
ii. വർഗീകരണം
iii. നിരീക്ഷണം
iv. നിഗമനം
v. അപ്രഗ്രഥനം
തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനാര് ?
ഒരു വരിയിൽ 50 കുട്ടികൾ നിൽക്കുന്നു. മുന്നിൽ നിന്നും എണ്ണുമ്പോൾ രാഹുൽ 16-ാംമത് നിൽക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ ഫാത്തിമ 38-ാംമത് നിൽക്കുന്നു. എങ്കിൽ രാഹുലിനും ഫാത്തിമക്കും ഇടയിൽ വരിയിൽ എത്ര കുട്ടികൾ ഉണ്ട് ?
ഒരാൾ വീട്ടിൽ നിന്നും 12 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. അതിനുശേഷം 7 കിലോ മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതിനുശേഷം 7 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ് ?
ഒരു ക്ലാസ്സിലെ 5 കുട്ടികളുടെ ഭാരം അളന്നപ്പോൾ B യുടെ ഭാരം A യെക്കാളും D യെക്കാളും കുറവാണ്. E യുടെ ഭാരം, C യെക്കാൾ കൂടുതലും B യെക്കാൾ കുറവുമാണ്. ഏറ്റവും കൂടുതൽ ഭാരം D ക്ക് ആണെങ്കിൽ ഏറ്റവും കുറവ് ഭാരം ആർക്കാണ് ?
ABC = 6, BCD = 9, ആണെങ്കിൽ CDE = ?
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 ആണെങ്കിൽ, അതിൽ ഏറ്റവും വലിയ സംഖ്യയേത് ?
താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യ ജോഡികളിൽ തുക 1 വരാത്തത് ഏത് ?
36 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കിൽ കുറച്ചു വെള്ളം ഉണ്ട്. 20 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ \( \frac{3}{4} \) ഭാഗം നിറഞ്ഞു. എങ്കിൽ ആദ്യം ടാങ്കിൽ എത്ര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ?
താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണവർഗം ഏതാണ് ?
ഒരു കിലോഗ്രാം ആപ്പിളിന് 180 രൂപയും, ഒരു കിലോഗ്രാം ഓറഞ്ചിന് 60 രൂപയുമാണ് വില. 3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി ആകെ എത്ര രൂപയാകും ?
20 മീറ്റർ/സെക്കന്റ് ശരാശരി വേഗതയിൽ പോകുന്ന ഒരു കാർ 36 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയമെടുക്കും ?
1.25 എന്ന ദശാംശ സംഖ്യക്ക് തുല്യമായ ഭിന്നസംഖ്യയേത് ?
ഒരാൾ ഒരു സാധനം 2,070 രൂപയ്ക്കു വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 5% ലാഭം ലഭിക്കണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്കു വിൽക്കണമായിരുന്നു ?
196 ചതുരശ്രമീറ്റർ പരപ്പളവ് (വിസ്തീർണ്ണം) ഉള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര ?
5, 7, 14 എന്നീ മൂന്നു സംഖ്യകൾകൊണ്ടും പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
5 വർഷം മുമ്പ് സാബുവിൻ്റെ വയസ്സ് ഷീലയുടെ വയസ്സിൻ്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
കണക്കാക്കുക
0, 1, 1, 2, 3, 5, 8... അടുത്ത സംഖ്യ ഏത്?
KERALA യുടെ കോഡ് JFQBKB ആയാൽ ODISHA യുടെ കോഡ് എന്ത്?
50 കുട്ടികൾ ഉള്ള ക്ലാസിൽ അനുവിൻ്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും അനുവിന്റെ സ്ഥാനം എത്ര?
\( 5:126::9: ? \)
\( '+' = \times, - = \div, \times = -, \div = + \) എങ്കിൽ \( 5 + 6 \div 6 -2 × 10 \) ൻ്റെ വിലയെന്ത്?
ഒരാൾ നേർരേഖയിൽ 5 മീറ്റർ കിഴക്കോട്ടും തുടർന്ന് നേർരേഖയിൽ തന്നെ ലംബമായി 12 മീറ്റർ വടക്കോട്ടും നടന്നു. ഇപ്പോൾ നിൽക്കുന്ന സ്ഥാനവും ആദ്യത്തെ സ്ഥാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമെത്ര?
പുസ്തകങ്ങൾ : ലൈബ്രറി ::സിനിമ :-?
A യുടെ അമ്മയാണ് B. B യുടെ അമ്മയാണ് C. C യുടെ മകനാണ് D. എങ്കിൽ A യുടെ ആരാണ് D?
\( \frac{(36)^{2}}{(6)^{2}} =?\)
\( \sqrt{0.444.... } \) എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
\( (1.5)^{2}\times(0.2)^{2} \) എത്ര?
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?
\( 2\frac{1}{2}-\frac{1}{8}-\frac{1}{16} =?\)
ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര?
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ലസാഗു കാണുക
\( \frac{2}{3} +x = \frac{5}{6}, \) x ന്റെ വിലയെന്ത്?
മനുവിന് വിനുവിനേക്കാൾ 10 വയസ് കൂടുതൽ ആണ്. അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിൻ്റെ രണ്ടു മടങ്ങാകും. ഇപ്പോൾ മനുവിൻ്റെ പ്രായം എത്രയാണ്?
ഓസ്കർ : സിനിമ :: ബുക്കർ :
3×2÷2−4+5×2=?
മയൂഖ ഒരു വരിയിൽ പിന്നിൽ നിന്നും 15-ാമതും മുന്നിൽ നിന്നും 16-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്ര പേർ ഉണ്ട്?
ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
\( 4, 10, 28, 82, ? \)
ശരിയായ രീതിയിൽ ക്രമികരിച്ചത് ഏത്?
\( 10^{2}: 100:: 100^{2}: ?\)
വ്യത്യസ്തമായത് ഏത്?
മകളുടെ വയസ്സിൻ്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടുപേരുടെയും വയസ്സുകളുടെ തുക 40 ആയാൽ സുനിതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
ഈ ശ്രേണിയിൽ അടുത്തത് ഏത്?
CXB, EVD, GTF, ?
\( 7.5 [(22.36+27.64)-(36.57 +3.43)] = ?\)
\( \frac{2}{7} \) നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക?
\( \sqrt{0.01}\times\sqrt{0.0025} =?\)
രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 621 ഉം തുക 50 ഉം ആണ്. ഈ ഓരോ ഒറ്റ സംഖ്യയുടേയും തൊട്ടടുത്തുള്ള രണ്ട് ഒറ്റസംഖ്യകളുടെ ഗുണനഫലം എന്താണ്?
\( 122\times 41 = 5002 \) ആയാൽ \( 1.22 \times 41 = ? \)
അഞ്ചു അക്കങ്ങളുള്ള സംഖ്യകൾ ആകെ എത്ര എണ്ണമുണ്ട്?
\( \frac{-1}{3}, \frac{-2}{9},\frac{-4}{3} \) എന്നീ സംഖ്യകളെ ആരോഹണക്രമത്തിലെഴുതിയാൽ ശരിയായത് ഏത്?
3 പേന വാങ്ങിയാൽ 1 പേന വെറുതെ കിട്ടുമെങ്കിൽ ഡിസ്‌കൗണ്ട് ശതമാനം എത്ര?
മൂന്ന് വ്യത്യസ്തത റോഡ് ക്രോസിങ്ങിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം 30', 36', 48' എന്നീ സെക്കന്റുകളിൽ മാറുന്നു. രാവിലെ 7 മണിക്ക് അത് മാറുകയാണെങ്കിൽ, അവ വീണ്ടും ഒരുമിച്ച് മാറുന്നത് ഏത് സമയത്താണ്?
\( \frac{4}{3}\div4 +\frac{2}{3} \) ന്റെ വില കാണുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റസംഖ്യ അല്ലാത്തത് ഏത്?
1542 ന്റെ വില കണ്ടുപിടിക്കുന്നതിന് 1532 ന്റെ വിലയോട് എത്ര കൂട്ടണം?
ഷാജി ഒരു നോവലിന്റെ \( \frac{2}{9} \) ഭാഗം ശനിയാഴ്ച വായിച്ചു. ബാക്കിയുള്ളതിന്റെ \( \frac{1}{3} \)ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 112 പേജ് തിങ്കളാഴ്‌ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?
\( 12 \frac{1}{2} \)% ന്റെ പകുതിയുടെ ദശാംശരൂപം എഴുതുക :
\( \frac{9}{0.9}\times\frac{9}{0.9} =? \)
തുടർച്ചയായ 5 ഇരട്ടസംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?
ഒരു കുട്ടിയുടേയും പിതാവിൻ്റേയും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിന്റെറെ വയസ്സ് കൂട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തേ സ്കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്‌കൂൾ എത്ര അകലെയാണ്?
5821-ൽ എത്ര നൂറുകളുണ്ട്?
2,500 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്‌കൗണ്ട് അനുവദിച്ച് വിറ്റപ്പോൾ 20% ലാഭം കിട്ടി. എന്നാൽ വാങ്ങിയ വില എത്ര ?
5 മീറ്ററിന്റെ എത്ര ശതമാനമാണ് 75 cm?
10 ആളുകളുടെ ശരാശരി വയസ്സ് 36. ഒരേ പ്രായമുള്ള രണ്ടുപേരുകൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ്സ് 38 ആയി. എന്നാൽ പുതുതായി വന്നവരുടെ വയസ്സ് എത്ര ?
\( (32)^{-\frac{1}{5}} - (27)^{-\frac{2}{3}}\) എത്ര ?
Aയ്ക്ക് കിട്ടുന്ന തുകയുടെ 4 മടങ്ങ് Bയ്ക്ക് കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാൾ 10 കൂടുതലാകത്തക്കവിധത്തിൽ 124 രൂപ Aയ്ക്കും Bയ്ക്കും വീതിച്ചു നൽകിയാൽ Aയ്ക്ക് കിട്ടുന്നത് എത്ര?
രാജു 10,000 രൂപ മുടക്കി ഒരു സ്‌കൂട്ടർ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിൻ്റ് ചെയ്യുകയും ചെയ്‌തു. അയാൾക്ക് 20% ലാഭം കിട്ടണമെങ്കിൽ എത്ര തുകയ്ക്ക് വിൽക്കണം?
ഒരു ഓട്ടക്കാരൻ്റെ വേഗത 15 സെക്കൻ്റിൽ 150 m ആണ് എങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
ഒരു ചതുരത്തിൻ്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിൻ്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
ഷാജി, ഷാൻ ഇവർ കയ്യിലുള്ള തുക 4 : 5 എന്ന അംശബന്ധത്തിൽ വീതിച്ചു. എന്നാൽ ഈ തുക 4 : 3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന് 640 രൂപ കുറവാണ് കിട്ടുന്നത്. എങ്കിൽ ഇവരുടെ കയ്യിലുള്ള തുക എത്ര?
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാമതും വിനു വലത്തുനിന്ന് 25-ാമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര?
സമാനബന്ധം കണ്ടെത്തുക :
7:342::8: ___
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്?
1, 2, 5, 16, 65,.....എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
ഒറ്റയാനെ കണ്ടെത്തുക :
\( 91, 93, 95, 97, 99 \)

