Hi friends. Today we give the Science mock test based on Kerala PSC's previous question papers. This mock test contains the top 25 science questions answer the PSC aspirants must know about.This mock test is helpful for Kerala PSC, SSC, RRB,UPSC exams.The mock test is given below.
1
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്.
iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.
എല്ലാം ശരിയാണ് (i, ii, iii)
i ഉം iii ഉം ശരി
ii മാത്രം ശരി
i മാത്രം ശരി
Explanation:
മലിനമായ വെള്ളത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ് കോളറ.
വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് കോളറയുടെ രോഗകാരി.
ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം തുടങ്ങിയവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.
കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ.
ചിക്കുൻഗുനിയ വൈറസിൻറെ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് ചിക്കുൻഗുനിയ .
പ്രധാനമായും ഏഡിസ് ഈജിപ്റ്റി, ഏഡിസ് അൽബോപിക്റ്റസ് എന്നീ കൊതുകുകൾ വഴിയാണ് ചിക്കുൻഗുനിയ വൈറസ് മനുഷ്യർക്കിടയിൽ പടരുന്നത്.
2
അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?
മന്ത്
മലമ്പനി
ക്ഷയം
ഡങ്കിപ്പനി
Explanation: മലമ്പനി
- മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria).
- ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു.
- മലമ്പനി ബാധിക്കുന്ന അവയവം പ്ലീഹയാണ്.
- മലമ്പനിക്ക് കാരണമായ പ്രോട്ടോസോവയാണ് പ്ലാസ്മോഡിയം.
3
ശരിയായ ജോടി ഏത് ?
i) ക്ഷയം - ബി. സി. ജി.
ii) ടെറ്റനസ് - ഒ. പി. വി.
iii) ഡിഫ്തീരിയ - എം. എം. ആർ.
iv) പോളിയോ - ഡി. പി. ടി.
i മാത്രം ശരി
ii ഉം iii ഉം ശരി
iv മാത്രം ശരി
i ഉം iii ഉം ശരി
Explanation:
- പോളിയോ വൈറസ്-ഒ. പി. വി
- മുണ്ടിനീര്, മീസിൽസ്, റുബെല്ല-എം.എം.ആർ
- ഡിഫ്തീരിയ, പെർട്ടുസിസ് (വൂപ്പിംഗ് ചുമ), ടെറ്റനസ്-ഡി. പി. ടി.
- ക്ഷയരോഗം (ടിബി) തടയുന്നതിന് ബിസിജി (BCG) വാക്സിൻ ആണ് പ്രാഥമികമായി ഉപയോഗിക്കുന്നത്.
4
രക്തത്തിലെ ഹീമോഗ്ലോബിൻ്റെ നിർമ്മാണത്തിനാവശ്യമായ ഘടകമേത് ?
അയോഡിൻ
സോഡിയം
ഇരുമ്പ്
ഫോസ്‌ഫറസ്
Explanation:
- Hb അഥവാ Hgb എന്ന് ചുരുക്കിയെഴുതാവുന്ന ഇരുമ്പടങ്ങിയ ഓക്സിജൻ വാഹിയായ തന്മാത്രയാണ് ഹീമോഗ്ലോബിൻ.
- മനുഷ്യരിൽ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഈ വർണ്ണവസ്തുക്കൾ ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേയ്ക്കും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേയ്ക്കം വഹിക്കുന്നു.
- രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് 70 - 110 മില്ലിഗ്രാം /100 മില്ലിലിറ്റർ ആണ്.
- ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവുള്ള ഒരു മെഡിക്കൽ അവസ്ഥയാണ് അനീമിയ.
5
താഴെ പറയുന്നവയിൽ ജീവിതശൈലീ രോഗമല്ലാത്തതേത് ?
പ്രമേഹം
പക്ഷാഘാതം
ഹീമോഫീലിയ
ഫാറ്റിലിവർ
Explanation:
- ഹീമോഫീലിയ രോഗം ഒരു പാരമ്പര്യ ജനിതക വൈകല്യമാണ്
ജീവിതശൈലീ രോഗങ്ങൾ
- ആരോഗ്യകരമല്ലാത്ത ജീവിതരീതിയിലൂടെ നമ്മൾ ക്ഷണിച്ചു വരുത്തുന്ന രോഗങ്ങൾ.
- പ്രമേഹം, ഫാറ്റിലിവര്‍, പക്ഷാഘാതം മുതലായവ ജീവിതശൈലി രോഗങ്ങള്‍ ആണ്.
- എന്നാല്‍ വാതപ്പനി ഒരു ജീവിതശൈലി രോഗം അല്ല.
- ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ
- ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ
- വ്യായാമം ഇല്ലായ്മ
- മാനസിക സംഘർഷം
- മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം
6
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?
മൃതസഞ്ജീവനി
സ്‌നേഹപൂർവ്വം
താലോലം
ആർദ്രം
Explanation: മൃതസഞ്ജീവനി
- കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി.
- 2012 ആഗസ്‌റ്റ് 12-ന് മൃതസഞ്‌ജീവനി പദ്ധതി നിലവിൽ വന്നു.
- മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ മോഹൻലാലാണ്.
- ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു.
7
'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കാൻസർ
എയ്‌ഡ്‌സ്
കുഷ്‌ഠം
പ്രമേഹം
Explanation:
- സംസ്ഥാന സർക്കാരിന്റെ കുഷ്ഠരോഗനിർമ്മാർജ്ജന പദ്ധതിയാണ് - അശ്വമേധം
- അശ്വമേധം പദ്ധതി ആരംഭിച്ചത് - 2018 ഡിസംബർ 5
- കുഷ്ഠരോഗനിർമ്മാർജ്ജന പദ്ധതിയായ ''അശ്വമേധത്തിന് '' ആ പേര് നൽകുന്നതിന് കാരണമായ അശ്വമേധം എന്ന നാടകം രചിച്ചത് - തോപ്പിൽ ഭാസി
കുഷ്ഠം
- കുഷ്ഠരോഗത്തിന് കാരണമായ ബാക്റ്റീരിയ - മൈക്കോ ബാക്റ്റീരിയം ലെപ്രേ
- ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നു.
- നാഡീവ്യവസ്ഥയെയും ചർമ്മത്തെയും ബാധിക്കുന്നു.
- പരസ്പര സമ്പർക്കത്തിലൂടെ പകരുന്നു.
- ലോക കുഷ്ഠരോഗ ദിനം :- ജനുവരി അവസാനത്തെ ഞായര്‍
- കുഷ്ഠരോഗ നിവാരണ ദിനം - ജനുവരി 30
8
'നിപ' രോഗത്തിൻ്റെ പ്രകൃത്യാലുള്ള വാഹക ജീവിയേത് ?
വവ്വാൽ
കൊതുക്
എലി
ഈച്ച
Explanation:
- 2023 സെപ്റ്റംബറിൽ നിപ വൈറസ് പനി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല :- കോഴിക്കോട്
- കോഴിക്കോട് മൂന്നാം തവണയാണ് നിപ റിപ്പോർട്ട് ചെയ്യുന്നത് (2018 ,2021)
- കേരളത്തിൽ ആദ്യമായി നിപ വൈറസ് പനി സ്ഥിരീകരിച്ചത് :-2018 കോഴിക്കോട് (പേരാമ്പ്ര)
- ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് പനി റിപ്പോർട്ട് ചെയ്തത്:- സിലിഗുരി, പശ്ചിമബംഗാൾ
- നിപ വൈറസ് ആദ്യമായി കണ്ടെത്തിയ രാജ്യം:- മലേഷ്യ
- മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേര് വന്നത്.
- നിപ രോഗകാരി - ഫ്ളയിങ് ഫോക്സ് എന്ന വവ്വാൽ
9
ആതിഥേയ ജീവിയുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകാൻ കഴിവുള്ള രോഗാണുവേത് ?
വൈറസ്
പ്രോട്ടോസോവ
ഫംഗസ്
ബാക്ടീരിയ
Explanation:
- പ്രോട്ടീൻ അവരണത്തിനുള്ളിൽ ഡി.എൻ.എ. അല്ലെങ്കിൽ ആർ.എൻ.എ തന്മാത്രകളെ ഉൾകൊള്ളുന്ന ലഘുഘടനയുള്ള സൂക്ഷ്മജീവി-വൈറസ്.
- വൈറസ്, ഫംഗസ്, ബാക്റ്റീരിയ തുടങ്ങിയ സൂക്ഷ്മജീവികളിൽ ചിലതിന്റെ പ്രവർത്തനം ആണ് പല രോഗങ്ങൾക്കും കാരണമാകുന്നത്.
വൈറസ് രോഗങ്ങൾ
- എബോള - എബോള വൈറസ്
- മിസിൽസ്(Measles ) - റൂബിയോള വൈറസ്
- റുബെല്ല (ജർമ്മൻ മീസിൽസ്) - റുബെല്ല വൈറസ്
- ജലദോഷം - റൈനോ വൈറസ്
- യെല്ലോ ഫീവർ - മഞ്ഞപ്പനി വൈറസ്
10
'ആയുഷ്' വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതിയേത് ?
യുനാനി
ഹോമിയോപ്പതി
അലോപ്പതി
ആയൂർവേദം
Explanation:
- ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് വേണ്ടി ഈ വിഷയങ്ങളിൽ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് ഡിപ്പാർട്ട് മെൻറ് രൂപീകരിച്ചത്.
- ഇതിന്റെ ഭാഗമായി 2015 ജൂൺ 18 ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ നിന്ന് ആയുഷ് എന്ന വിഷയം വേർതിരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി 'ആയുഷ്' വകുപ്പ് രൂപീകരിക്കുകയും ചെയ്തു.
- കേരളത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ, ആയുഷ് വകുപ്പ് പ്രത്യേകിച്ച് ആയുർവേദം, ഹോമിയോപ്പതി സമ്പ്രദായങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.
- ഇന്ത്യയില്‍ ആയുഷ് വകുപ്പ് രൂപീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഹിമാചല്‍പ്രദേശും രാജസ്ഥാനുമാണ് മുന്നിലുള്ളത്.
11
താഴെ പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
ഉഷസ്
മിഠായി
ജീവനി
വിമുക്തി
Explanation:
- വർദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിൽ നിന്ന് സ്‌കൂൾ കുട്ടികളുടെ ഉപയോഗം നിർത്താനുള്ള ഒരു പ്രധാന സംരംഭമാണ് എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷൻ.
- വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം കലകളുടെയും കായിക വിനോദങ്ങളുടെയും സർഗ്ഗാത്മകതയിലേക്ക് വിദ്യാർത്ഥികളുടെ ഊർജ്ജം എത്തിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്.
- സ്‌കൂളുകളിലെ രക്ഷാകർത്തൃ അധ്യാപക സംഘടനകൾ, നഗരസഭാ പ്രതിനിധികൾ, പ്രദേശത്തെ വ്യാപാരികൾക്കും വ്യാപാരികൾക്കും പുറമെ റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
- മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും, എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.
12
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതിയേത് ?
മെഡിസെപ്
ആരോഗ്യകിരണം
ലീപ്
ആശ്വാസകിരണം
Explanation: മെഡിസെപ്
- കേരളത്തില്‍ മെഡിസെപ് പദ്ധതി നിലവില്‍ വന്നത് - 2022 ജൂലൈ 1
- എല്ലാ വര്‍ഷവും 3 ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്.
- ആദ്യ വര്‍ഷത്തില്‍ ക്ലെയിം ചെയ്യാത്ത തുകയില്‍ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തിലേക്ക് മാറ്റാന്‍ കഴിയും.
- പണ രഹിത ചികിത്സാ സൗകര്യം വിഭാവനം ചെയ്യുന്ന പദ്ധതിയാണ്.
- മെഡിസെപ് പദ്ധതിയുമായി സഹകരിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനി - ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ്
13
ശൈശവ വിവാഹം തടയുന്നതിൻ്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോ ഷികം നൽകുന്ന വനിത-ശിശു വികസന വകുപ്പിൻ്റെ പദ്ധതിയുടെ പേര് ?
ഉജ്ജ്വല
പൊൻവാക്ക്
രക്ഷാദൂത്
ആശ്വാസ നിധി
Explanation:
- ശൈശവ വിവാഹം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വനിതാ ശിശു വികസന കോർപ്പറേഷന്റെ പദ്ധതിയാണ് പൊൻവാക്ക്.
- ശൈശവവിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നൽകുന്ന വ്യക്തിക്ക് ഇൻസെന്റീവ് നൽകുന്ന പദ്ധതിയാണിത്.
- ഈ പദ്ധതി പ്രകാരം ശൈശവവിവാഹം തടയാൻ ആവശ്യമായ വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ ഇൻസെന്റീവ് ആയി ലഭിക്കും.
- വിവരം നൽകുന്ന വ്യക്തിയുടെ പേരും തിരിച്ചറിയത്തക്ക വിവരങ്ങളും പരസ്യപ്പെടുത്തുകയോ വിവരാവകാശനിയമപ്രകാരം നൽകുകയോ ചെയ്യുന്നതല്ല എന്നതും ഇതിന്റെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുന്നു.
14
മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആര് ?
കുഞ്ചാക്കോ ബോബൻ
പൃഥ്വിരാജ്
മമ്മൂട്ടി
മോഹൻലാൽ
Explanation: മൃതസഞ്ജീവനി
- കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി.
- 'ഷെയർ ഓർഗൻസ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
- 2012 ആഗസ്‌റ്റ് 12-ന് മൃതസഞ്‌ജീവനി പദ്ധതി നിലവിൽ വന്നു.
- മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ മോഹൻലാലാണ്.
- ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു.
15
നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമിക്കപ്പെടുന്നത്?
കരൾ
വൃക്ക
പാൻക്രിയാസ്
ശ്വാസകോശം
Explanation:
- യൂറിയ നിർമ്മാണം നടക്കുന്ന അവയവമാണ് കരൾ.
- ശരീരത്തിന്റെ രാസ പരീക്ഷണ ശാല എന്നറിയപ്പെടുന്നത് കരൾ ആണ്.
- ഏറ്റവും കൂടുതൽ താപം ഉൽപാദിപ്പിക്കുന്ന അവയവം കരൾ ആണ്.
- രക്തത്തിൽ അധികമുള്ള ഗ്ലുക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയമാണ് കരൾ.
- കരൾ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവ ഗ്രന്ഥിയാണ്.
- ശരീരത്തിന്റെ വലതുഭാഗത്ത് ഉദരഗുഹയിൽ സ്ഥിതി ചെയ്യുന്നു.
- ഒരു സാധാരണ മനുഷ്യന്റെ കരളിന്റെ ശരാശരി ഭാരം 1.5 കിലോഗ്രാം ആണ്.
- കരളിന് സ്വയം പുനരുജ്ജീവന ശേഷിയുണ്ട്. ഭാഗികമായി നഷ്ടപ്പെട്ടാലും പുനർനിർമിക്കാൻ കഴിയും.
- പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. ഇത് കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്നു.
- രക്തത്തിലെ പ്രോട്ടീനുകളുടെ സംശ്ലേഷണം നടക്കുന്നത് കരളിലാണ്.
- വിറ്റാമിൻ A, D, E, K എന്നിവയുടെ സംഭരണം നടത്തുന്നത് കരളാണ്.
- രക്തത്തിൽ നിന്ന് വിഷാംശങ്ങളെയും മറ്റ് ഹാനികരമായ പദാർത്ഥങ്ങളെയും നീക്കം ചെയ്യുന്നു.
- രക്തത്തിലെ കോളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു.
- രക്തം കട്ടപിടിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നത് കരളാണ്.
- ഗർഭകാലത്ത് ഭ്രൂണത്തിന്റെ രക്താണുക്കളുടെ നിർമ്മാണം നടക്കുന്നത് കരളിലാണ്.
- കരൾ രോഗങ്ങളിൽ പ്രധാനമാണ് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ അർബുദം എന്നിവ.
- കരളിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT) നടത്താറുണ്ട്.
16
താഴെ തന്നിരിക്കുന്നവയിൽ മാംസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
നിശാന്തത
ഗോയിറ്റർ
സ്കർവി
ക്വാഷിയോർക്കർ
Explanation:
1. ക്വാഷിയോർക്കർ:
- പ്രോട്ടീന്റെ കടുത്ത അപര്യാപ്തത മൂലമുണ്ടാകുന്ന പോഷകാഹാരക്കുറവ് രോഗം
- പ്രധാനമായും 1-4 വയസ്സുള്ള കുട്ടികളിൽ കാണപ്പെടുന്നു
- ലക്ഷണങ്ങൾ: വയർ വീർക്കൽ, മുഖത്ത് നീരുകെട്ടൽ, വളർച്ചാ മുരടിപ്പ്, രോഗപ്രതിരോധശേഷി കുറയൽ
- മുടി നിറം മാറുകയും ഈസിയായി പറിഞ്ഞുപോകുകയും ചെയ്യും
- ത്വക്കിൽ പാടുകൾ, വിളർച്ച എന്നിവ കാണപ്പെടും
- കരൾ വീക്കം സാധാരണമാണ്
2. നിശാന്തത (Night Blindness):
- വിറ്റാമിൻ A യുടെ കുറവ് മൂലമുണ്ടാകുന്ന കണ്ണ് രോഗം
- മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്നു
- കണ്ണുകൾ വരണ്ടുപോകുന്നു (Xerophthalmia)
- കോർണിയ കേടുപാടുകൾക്ക് സാധ്യത കൂടുതൽ
- ദീർഘകാലം ചികിത്സിച്ചില്ലെങ്കിൽ അന്ധതയിലേക്ക് നയിക്കാം
3. ഗോയിറ്റർ:
- തൈറോയ്ഡ് ഗ്രന്ഥിയുടെ അസാധാരണ വീക്കം
- പ്രധാന കാരണം അയോഡിന്റെ കുറവാണ്
- കഴുത്തിന്റെ മുൻഭാഗത്ത് വീക്കം കാണപ്പെടും
- തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ ബാധിക്കും
- ലക്ഷണങ്ങൾ: ഭാരം കൂടൽ, ക്ഷീണം, തലമുടി കൊഴിച്ചിൽ
- ഗർഭിണികളിൽ കാണപ്പെട്ടാൽ കുഞ്ഞിന്റെ മാനസിക വളർച്ചയെ ബാധിക്കാം
4. സ്കർവി:
- വിറ്റാമിൻ C യുടെ കടുത്ത കുറവ് മൂലമുണ്ടാകുന്ന രോഗം
- മോണകളിൽ നിന്ന് രക്തസ്രാവം ഉണ്ടാകും
- പല്ലുകൾ ആടിയാടുകയും വീഴുകയും ചെയ്യാം
- ത്വക്കിന് ചുവപ്പ് നിറവും ഉണങ്ങിയ തോന്നലും ഉണ്ടാകും
- മുറിവുകൾ വേഗം ഉണങ്ങില്ല
- സന്ധികളിൽ വേദനയും നീരുവീക്കവും ഉണ്ടാകാം
17
ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?
പെരിയാർ
സൈലന്റ് വാലി
പേപ്പാറ
വയനാട്
Explanation:
- കേരളത്തിലെ ഏക കന്യാവനം സൈലന്റ് വാലി. ഇത് മനുഷ്യന്റെ ഇടപെടൽ ഏറ്റവും കുറവുള്ള വനമേഖലയാണ്.
- ഏറ്റവും കൂടുതൽ ജൈവവൈവിദ്യമുള്ള ദേശീയോദ്യാനം - സൈലന്റ് വാലി. ഇവിടെ നിരവധി അപൂർവ്വ സസ്യങ്ങളും ജന്തുക്കളും കാണപ്പെടുന്നു.
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് - സൈലന്റ് വാലി. ഇത് വർഷത്തിൽ ശരാശരി 3000-5000 മില്ലിമീറ്റർ മഴ ലഭിക്കുന്ന പ്രദേശമാണ്.
- സൈലന്റ് വാലിയെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം - 1914. ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് സംഭവിച്ചത്.
- സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984 (ഇന്ദിരാ ഗാന്ധി). ഇത് ഇന്ത്യയിലെ 11-ാമത്തെ ദേശീയോദ്യാനമായിരുന്നു.
- സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി).
- സൈലന്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം - 2007. ഇത് ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പ്രദേശത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
- സൈലന്റ് വാലി 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ്. ഇത് പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
- ലയൺ ടെയിൽഡ് മക്കാക്ക് (സിംഹവാലൻ കുരങ്ങ്) സൈലന്റ് വാലിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
18
ചുവടെ കൊടുത്തിരിക്കുന്നവയിൽ അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങ് ഏതാണ്?
ലക്ഷഗംഗ
ഹരിത
പവിത്ര
അക്ഷയ
Explanation:
- ലക്ഷഗംഗ എന്നത് അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങാണ്. ഇത് കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഇനമാണ്.
- പദ്മ, ബാല എന്നിവ അത്യുത്പാദന ശേഷി ഉള്ള നെല്ല് ഇനങ്ങള്‍ ആണ്. ഇവ ഹരിത വിപ്ലവ കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്തവയാണ്.
- സോണാലിക, കല്യന്‍സോണ എന്നിവ അത്യുത്പാദന ശേഷി ഉള്ള ഗോതമ്പ് ഇനങ്ങള്‍ ആണ്. ഇവ ഉത്തരേന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.
- കാർഷിക വിപ്ലവത്തിന്റെ വരവോടു കൂടിയാണ് അത്യുത്പാദന ശേഷി ഉള്ള വിത്തിനങ്ങൾ പ്രചാരത്തില്‍ വന്നത്. 1960-കളിൽ ആരംഭിച്ച ഈ പ്രക്രിയ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയ്ക്ക് നിർണായക സംഭാവന നൽകി.
- ലക്ഷഗംഗ തെങ്ങിന് പ്രതിവർഷം ശരാശരി 150 മുതൽ 200 വരെ തേങ്ങ ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
- ഹരിത, പവിത്ര, അക്ഷയ എന്നിവ മറ്റ് തെങ്ങിനങ്ങളാണെങ്കിലും, ലക്ഷഗംഗയുടെ അത്ര ഉയർന്ന ഉൽപാദനക്ഷമത അവയ്ക്കില്ല.
19
2023ലെ ലോക പരിസ്ഥിതി ദിന സന്ദേശം, ഏതു മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?
മണ്ണ് മലിനീകരണം
ജല മലിനീകരണം
പ്ലാസ്റ്റിക് മലിനീകരണം
വായു മലിനീകരണം
Explanation:
- 2023ലെ ലോക പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പരിഹാരവുമായി ബന്ധപ്പെട്ടതാണ്. പ്രമേയം: "Beat Plastic Pollution".
- എല്ലാ വർഷവും ജൂൺ 05 നാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
- 1972-ൽ ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി സ്റ്റോക്ക്ഹോം മനുഷ്യ പരിസ്ഥിതി സമ്മേളനത്തിൽ അംഗീകരിച്ചു.
- 1973-ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രമേയം: "ഒരു ഭൂമി മാത്രം".
- 2023 ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാർഷികമാണ്.
- 2023-ലെ ആതിഥേയർ: കോട്ട് ഡി ഐവറി (നെതർലൻഡ്‌സിന്റെ പങ്കാളിത്തത്തോടെ).
20
രക്തജന്യ രോഗങ്ങൾ ആയ ഹീമോഫീലിയ,അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
ആശാധാര
അശ്വമേധം
താലോലം
ആയുർദളം
Explanation:
- കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി: ആശാധാര
- ഹീമോഫീലിയയുടെ പ്രധാന പ്രശ്നം: രക്തം കട്ടപിടിക്കുന്നതിലെ താമസം
- ഹീമോഫീലിയ ദിനം: ഏപ്രിൽ 17
- ഹീമോഫീലിയ ദിനം ആചരിക്കുന്നത്: വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ സ്ഥാപകൻ ഫ്രാങ്ക് ഷാ ബെല്ലിന്റെ ജന്മദിനത്തിൽ
- 2024 പ്രമേയം: "എല്ലാവർക്കും തുല്യമായ ചികിത്സ: എല്ലാ രക്തസ്രാവ വൈകല്യങ്ങളും തിരിച്ചറിയൽ"
21
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന 2023ന് ഏത് വിളകളുടെ വർഷമായാണ് പ്രഖ്യാപിച്ചത്?
എണ്ണക്കുരുക്കൾ
ചെറുധാന്യങ്ങൾ
പയറുവർഗങ്ങൾ
പഴവർഗ്ഗങ്ങൾ
Explanation:
- 2023: അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യങ്ങൾ) വർഷം
- ഉദ്ഘാടന ചടങ്ങ് നടന്നത്: ഇറ്റലിയിലെ റോമിൽ
- ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി: കർഷക ക്ഷേമ സഹമന്ത്രി ശ്രീമതി സുശ്രീ ശോഭ കരന്ദ്ലാജെ
- ഇന്ത്യയിൽ ദേശീയ മില്ലറ്റ് വർഷം ആചരിച്ചത്: 2018
- അന്താരാഷ്ട്ര മില്ലറ്റ് വർഷം എന്ന ആശയം ഇന്ത്യ മുന്നോട്ട് വെച്ച വർഷം: 2021
22
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ-L1 വിക്ഷേപിച്ചതെന്ന്?
2023 ആഗസ്റ്റ് 2
2023 ജൂലൈ 2
2023 സെപ്‌തംബർ 2
2023 ഒക്ടോബർ 2
Explanation:
- വിക്ഷേപണ തീയതി: 2023 സെപ്റ്റംബർ 2, രാവിലെ 11.50
- ഉപഗ്രഹത്തിന്റെ ഭാരം: 1475 കി.ഗ്രാം
- റോക്കറ്റ്: പി.എസ്.എൽ.വി സി-57
- ലക്ഷ്യസ്ഥാനം: ലഗ്രാജിയൻ പോയിന്റ് 1 (L1), ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ
- ഉപഗ്രഹത്തിലെ പേലോഡുകളുടെ എണ്ണം: 7
മാർച്ച് 3
മാർച്ച് 8
ജൂലൈ 6
ജൂലൈ 12
Explanation:
- ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്.
- 1885 ജൂലൈ 6ന് ലൂയി പാസ്ചർ പേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ് മാറി.
- ജന്തുജന്യ രോഗങ്ങൾ ( zoonosis ) - എലിപ്പനി, പ്ലേഗ്, റാബീസ്, ബ്രൂസല്ലോസിസ്, ആന്ത്രാക്സ്, പക്ഷിപ്പനി, എബോള, നിപ്പ, പന്നിപ്പനി, കുരങ്ങുപ്പനി
- ലോകാരോഗ്യ സംഘടന (WHO), ലോക മൃഗാരോഗ്യ സംഘടന (OIE), ഭക്ഷ്യ കാർഷിക സംഘടന (FAO) എന്നിവ ചേർന്നാണ് ഈ ദിനം ആചരിക്കുന്നത്.
- ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗപ്രതിരോധ മാർഗങ്ങൾ പ്രചരിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
- ജന്തുജന്യ രോഗങ്ങൾ മനുഷ്യരിലേക്ക് പകരുന്നത് മൃഗങ്ങളിൽ നിന്നോ മൃഗോത്പന്നങ്ങളിൽ നിന്നോ ആണ്.
- ലോകത്തിലെ പകർച്ചവ്യാധികളിൽ 60% വും ജന്തുജന്യ രോഗങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു.
24
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ആസ്ഥാനം :
ആലപ്പുഴ
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
Explanation:
കേരള ആരോഗ്യ സർവ്വകലാശാല
- കേരള ആരോഗ്യ സർവ്വകലാശാല, കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ഒരു സർവ്വകലാശാലയാണ്.
- കേരള ആരോഗ്യ സർവ്വകലാശാല ആക്റ്റ് പ്രകാരം 2010ൽ ഈ സർവകലാശാല സ്ഥാപിച്ചു.
- നിലവിലെ വൈസ് ചാൻസലർ - മോഹനൻ കുന്നുമ്മൽ
- സംസ്ഥാന ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ്. ബിരുദം, മരണാനന്തര ബഹുമതിയായി ലഭിക്കുന്ന ആദ്യ വിദ്യാർത്ഥിയാകുന്നത് - വന്ദന ദാസ്
- ഈ സർവകലാശാല കേരളത്തിലെ എല്ലാ ആരോഗ്യ ശാസ്ത്ര സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്നു.
- സർവകലാശാലയുടെ കീഴിൽ മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, ആയുർവേദം തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നു.
- തൃശ്ശൂർ മെഡിക്കൽ കോളേജ് കാമ്പസിലാണ് സർവകലാശാലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
- കേരളത്തിലെ ആരോഗ്യ മേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
25
വിവിധയിനം മണ്ണിനുകളുടെ PH താഴെ നൽകിയിരിക്കുന്നു. ഇവയിൽ ഏതു മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
5
7
9
8
Explanation:
പി.എച്ച്. മൂല്യം
- ഒരു ലായനി ആസിഡാണോ ബേസ് ആണോ എന്ന് തിരിച്ചറിയുന്നത് - പി.എച്ച്. മൂല്യം അനുസരിച്ച്
- പി.എച്ച്. സ്കെയിൽ കണ്ടുപിടിച്ചത് - സോറൻ സോറെൻസൺ
- pH സ്കെയിൽ: 0 മുതൽ 14 വരെ
- pH 7: ന്യൂട്രൽ
- pH 7-ൽ താഴെ: അമ്ലീയം (Acidic)
- pH 7-ന് മുകളിൽ: ക്ഷാരീയം (Alkaline)
- മിക്ക വിളകൾക്കും അനുയോജ്യമായ മണ്ണിന്റെ pH: 6.0 - 7.5
- കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനാണ്
- വിവിധ ലായനികളുടെ പി.എച്ച്. മൂല്യം : കാപ്പി - 5, ശുദ്ധജലം - 7, മൂത്രം - 6,കടൽവെള്ളം - 8
മണ്ണിന്റെ pH മൂല്യം 5 ആണെങ്കിൽ അത് അമ്ലീയമാണ്. അതിനാൽ, ഈ മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ pH മൂല്യം ഉയർത്തി, അതിനെ കൂടുതൽ ന്യൂട്രൽ ആക്കുന്നു. ഇത് വിളകളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നു. മണ്ണിന്റെ pH നിയന്ത്രിക്കുന്നത് വിളകളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും, പോഷകങ്ങളുടെ ലഭ്യതയ്ക്കും അത്യാവശ്യമാണ്.