Current Affairs 25 October 2024 Malayalam
Q1. ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സഞ്ജീവ് ഖന്ന (Justice Sanjiv Khanna)
Q2. ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേരെന്ത്? ആര് നൽകി?
ഡാന (Dana). ഖത്തർ നൽകി.
അനുബന്ധ വിവരങ്ങൾ:
- അർത്ഥം: ഉദാരത
- അറബ് സംസ്കാരത്തിൽ ഏറ്റവും വലിപ്പവും മൂല്യവും മനോഹരവുമായ മുത്തിനെ സൂചിപ്പിക്കുന്നു
Q3. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ കോർപ്പറേഷൻ ഏത്?
കോഴിക്കോട് കോർപ്പറേഷൻ
അനുബന്ധ വിവരങ്ങൾ:
- 75 വാർഡുകളിലും ഡിജി കേരളം പദ്ധതി പൂർത്തീകരിച്ചു
- ആദ്യ ഡിജിറ്റൽ സാക്ഷരത വാർഡ്: ചെലവൂർ
Q4. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
125-ാം സ്ഥാനം
അനുബന്ധ വിവരങ്ങൾ:
- ഒന്നാം സ്ഥാനം: അർജന്റീന
Q5. എലിപ്പനി പ്രതിരോധത്തിനായി ആരംഭിച്ച പ്രചാരണത്തിന്റെ പേരെന്ത്?
ഡോക്സി വാൻ
അനുബന്ധ വിവരങ്ങൾ:
- ആദ്യം നടപ്പാക്കുന്നത്: കോട്ടയം
- പ്രത്യേകത: നീലനിറത്തിലുള്ള കവറുകളിൽ ആന്റിബയോട്ടിക്കുകൾ നൽകും
Q6. 'വഴിചെണ്ട' എന്ന നോവൽ രചിച്ചതാര്?
സുസ്മേഷ് ചന്ദ്രോത്
Q7. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം ഏത്?
സ്വതന്ത്ര വീർ സവർക്കർ
അനുബന്ധ വിവരങ്ങൾ:
- നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം: ഘടർ ജൈസകുച്ച് (ലഡാക്കി ചിത്രം)
- മലയാള ചിത്രങ്ങൾ: ആടുജീവിതം, ഭൂമയുഗം, ലെവൽ ക്രോസ് (ഇന്ത്യൻ പനോരമ), മഞ്ഞുമ്മൽ ബോയ്സ് (മുഖ്യധാരാ വിഭാഗം)
Q8. പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്കാരം ലഭിച്ചതാർക്ക്?
കുഴൂർ വിത്സന്
അനുബന്ധ വിവരങ്ങൾ:
- കവിത: ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
Q9. കേരളത്തിൽ ആനക്കാൽ വാട്ടർ സ്പോട് പ്രതിഭാസം എവിടെയാണ് രൂപപ്പെട്ടത്?
വിഴിഞ്ഞം കടലിൽ