Current Affairs September 5 Malayalam

Whatsapp Group
Join Now
Telegram Channel
Join Now
Current Affairs September 5 Malayalam

1. സെപ്റ്റംബർ 5-ന് ആചരിക്കുന്ന പ്രധാന ദിനം ഏത്?

ദേശീയ അധ്യാപക ദിനം

അനുബന്ധ വിവരങ്ൾ:

- ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സർവപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5.

- 1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയത്.

- അധ്യാപകരുടെ പ്രാധാന്യവും സമൂഹത്തിലെ അവരുടെ സംഭാവനകളും അംഗീകരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

2. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി സെപ്തംബർ 5-ന് ചുമതലയേറ്റത് ആര്?

പ്രേംകുമാർ

3. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ബോംബർ വിമാനം ഏത്?

FWD 200B

4. 17 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ നിന്നും വിരമിക്കുന്ന യുറഗ്വയ് ഫുട്ബോളിന്റെ ഇതിഹാസ താരം ആര്?

ലൂയി സ്വാരേസ് (Luis Suárez)

അനുബന്ധ വിവരങ്ൾ:

- ജനനം: 1987 ജനുവരി 24

- ക്ലബ്ബുകൾ: നാഷണൽ, ഗ്രോനിങ്ങൻ, അയാക്സ്, ലിവർപൂൾ, ബാർസലോണ, അത്‌ലറ്റികോ മാഡ്രിഡ്, നാഷണൽ

- ദേശീയ ടീം: യുറഗ്വയ് (137 മത്സരങ്ങൾ, 68 ഗോളുകൾ)

- പ്രധാന നേട്ടങ്ങൾ: UEFA ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, കോപ്പ അമേരിക്ക

5. 2024 പാരീസ് പാരാലിമ്പിക്സ് അത്ലറ്റിക്സിൽ വനിതാ 400 മീറ്ററിൽ വെങ്കലം നേടിയത് ആര്?

ദീപ്തി ജീവാൻജി

6. മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീ കൊല്ലപ്പെടുകയോ കോമയിൽ ആവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം 2024 സെപ്റ്റംബറിൽ പാസാക്കിയ സംസ്ഥാനം ഏത്?

പശ്ചിമബംഗാൾ

7. 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത സിനിമാ - സീരിയൽ - നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വ്യക്തി ആര്?

വി പി രാമചന്ദ്രൻ (V. P. Ramachandran)

8. 2024ൽ കോളറ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോട്ടിക്ക് വികസിപ്പിച്ച വാക്സിൻ ഏത്?

ഹിൽകോൾ

9. 2024 പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര്?

ഹർവിന്ദർ സിങ് (Harvinder Singh)

10. 2024-ലെ വി പി സത്യൻ പുരസ്കാരം ലഭിച്ചത് ആർക്ക്?

ആൻസി സോജൻ

11. അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതക്കും സുരക്ഷക്കുമായി ആരംഭിച്ച മൊബൈൽ ആപ്പിന്റെ പേരെന്ത്?

ഭായി ലോഗ്

12. മധ്യപ്രദേശിൽ നിന്നും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ആര്?

ജോർജ് കുര്യൻ (George Kurian)

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية