Kerala Post Circle 5th Merit List 2024 | Kerala GDS 5th Merit List

Whatsapp Group
Join Now
Telegram Channel
Join Now

Kerala Post Circle 5th Merit List 2024

Kerala Post Circle 5th Merit List 2024 ; Kerala GDS 5th Merit List Details shown in this image 613 candidates in the list and verfication complete after 20th December 2024 is shown in this image.

കേരള പോസ്റ്റൽ സർക്കിളിലെ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള അഞ്ചാം മെറിറ്റ് ലിസ്റ്റ് ഇന്ത്യാ പോസ്റ്റ് പ്രസിദ്ധീകരിച്ചു. 2024 ഡിസംബർ 5-നാണ് ലിസ്റ്റ് പുറത്തുവന്നത്. 613 ഉദ്യോഗാർത്ഥികളാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.

കേരളത്തിൽ നിലവിൽ നടന്ന നിയമനങ്ങളുടെ വിശദാംശങ്ങൾ നോക്കാം. ആദ്യ മെറിറ്റ് ലിസ്റ്റിൽ 2,433 പേരും രണ്ടാം മെറിറ്റ് ലിസ്റ്റിൽ 1,467 പേരും മൂന്നാം മെറിറ്റ് ലിസ്റ്റിൽ 545 പേരും നാലാം മെറിറ്റ് ലിസ്റ്റിൽ 405 പേരും ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ആകെ 5,465 ഒഴിവുകളാണ് ഈ ലിസ്റ്റുകളിലായി നികത്തിയത്.

Details About Kerala Post GDS Result 2024

  • ആദ്യ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 2433
  • രണ്ടാം മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 1467
  • മൂന്നാം മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 545
  • നാലാം മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 405
  • അഞ്ചാം മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 613
  • മൊത്തം ലിസ്റ്റിലുമായി ഒഴിവുകൾ : 5,465 (കേരളത്തിൽ )
  • നാലാം മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി: 5 ഡിസംബർ 2024

Kerala Post Circle 5th Merit List 2024 pdf

Download 5th Merit List PDF

തുടർനടപടികൾ:

മെറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർത്ഥികൾ ഡിസംബർ 20 ന് മുമ്പായി രേഖകൾ പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രതികളും, പകർപ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും കൈവശം കരുതേണ്ടതാണ്.

ഡോക്യുമെന്റ് വെരിഫിക്കേഷന് ഹാജരാകേണ്ട ഡിവിഷണൽ ഹെഡ് ഓഫീസിനെക്കുറിച്ചുള്ള വിവരങ്ങൾ മെറിറ്റ് ലിസ്റ്റിൽ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരുടെ പേരിന് നേരെയുള്ള "Document to be verified with" എന്ന കോളത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഓഫീസിൽ ഹാജരാകേണ്ടതാണ്.

കേരള പോസ്റ്റ് ഓഫീസ് ജിഡിഎസ് റിസൾട്ട് 2024 പരിശോധിച്ചശേഷം എന്തുചെയ്യണം?

2024-ലെ കേരള പോസ്റ്റ് ഓഫീസ് ജിഡിഎസ് റിസൾട്ടിൽ നിങ്ങളുടെ പേര് കാണുന്നുവെങ്കിൽ നിങ്ങൾ പ്രാഥമിക തെരഞ്ഞെടുപ്പ് ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. അടുത്ത ഘട്ടം രേഖകൾ പരിശോധിക്കലാണ്, അവിടെ നിങ്ങളുടെ യോഗ്യതയും തിരിച്ചറിയലും ഉറപ്പാക്കാൻ യഥാർത്ഥ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. രേഖാ പരിശോധന കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകൾ നിങ്ങൾക്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ലഭിക്കും.

രേഖാ പരിശോധനയ്ക്ക്, താഴെപ്പറയുന്ന രേഖകളും സർട്ടിഫിക്കറ്റുകളും പകർപ്പും കൊണ്ടുപോകണം:

  1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്.
  2. ഓൺലൈൻ ഫീസ് അടച്ചതിൻറെ രസീതിന്റെ പ്രിന്റൗട്ട് .
  3. 10-ാം ക്ലാസ് പാസ്സായ സർട്ടിഫിക്കറ്റ്.
  4. ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).
  5. Disability Certificate (ബാധകമെങ്കിൽ).
  6. ഫോട്ടോ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് മുതലായവ).
  7. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ.

നിശ്ചിത സമയത്തിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും രേഖാ പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചേരുക. അധികാരികൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കുക. യഥാർത്ഥ രേഖകളും പകർപ്പുകളും പരിശോധനാ ഉദ്യോഗസ്ഥന് സമർപ്പിക്കുക. പരിശോധനയ്ക്ക് ശേഷം, നിങ്ങൾ ഹാജർ ഷീറ്റിൽ ഒപ്പിടുകയും സ്ഥിരീകരണ സ്ലിപ്പ് സ്വീകരിക്കുകയും ചെയ്യും.

ഇന്ത്യാ പോസ്റ്റ് ജിഡിഎസ് റിസൾട്ട് 2024 എങ്ങനെ പരിശോധിക്കാം?

  1. താഴെ നൽകിയിരിക്കുന്ന റിസൾട്ട് (PDF) ഡൗൺലോഡ് ചെയ്യുക.
  2. കമ്പ്യൂട്ടറിൽ PDF ഓപ്പൺ ചെയ്യുന്നവർ:
    • "Ctrl+F" പ്രസ്സ് ചെയ്യുക
    • നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക
    • എന്റർ പ്രസ് ചെയ്യുക
  3. മൊബൈലിൽ PDF ഓപ്പൺ ചെയ്യുന്നവർ:
    • മുകളിലെ സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്യുക
    • രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക
    • സെർച്ച് ചെയ്യുക

ശ്രദ്ധിക്കുക: നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ എസ്എംഎസ് വഴിയും ഇമെയിൽ വഴിയും നിങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടാവും.

4th Merit List PDF
3rd Merit List PDF
2nd Merit List PDF
1st Merit List PDF
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية